NationalNews

എൽപിജി ക്ഷാമം രൂക്ഷം; മെനുവിൽ നിയന്ത്രണം വേണമെന്ന് ഹോട്ടലുകൾക്ക് നിർദേശം

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷം. 10 ശതമാനം അധിക ഉൽപാദനം ഉറപ്പാക്കാൻ മൂന്നംഗ മേൽനോട്ട സമിതിക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഹോട്ടലുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായി. മെനുവിൽ നിയന്ത്രണം നടപ്പിലാക്കണമെന്ന് ഭക്ഷണശാലകൾക്ക് നാഷണൽ റസ്റ്റോറൻസ് അതോറിറ്റി ഓഫ് ഇന്ത്യ നിർദേശം നൽകി.

കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാവുന്ന വിഭവങ്ങൾക്ക് മുൻഗണന നൽകണം, ഇന്ധനം ലഭിക്കുന്ന രീതികൾ സ്വീകരിക്കണം, പാചക രീതിയിൽ മാറ്റം വരുത്തണം എന്നിങ്ങനെയാണ് നിർദേശം. ഗ്യാസിന് പകരമായി ഇലക്ട്രിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുക, ഉപഭോക്താക്കളുമായി കൃത്യമായ ആശയവിനിമയം നടത്തുക, ജീവനക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button