
ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ആയിരം ലിറ്റർ പാൽപ്പായസം സൗജന്യമായി വിതരണം ചെയ്യുന്നു
തിരുവനന്തപുരം മണക്കാട് നിരഞ്ജൻ സ്ക്വയറിലുള്ള അംബീസ് കിച്ചൻ്റെ നേതൃത്വത്തിലാണ് പാൽപ്പായസം ഒരുക്കുന്നത്. കഴിഞ്ഞ വർഷം പതിനായിരം പേർക്ക് പാൽപ്പായസം സൗജന്യ വിതരണം ചെയ്ത ചരിത്രവും അംബിസ് കിച്ചനുണ്ട്.
തൃപ്പൂണിത്തുറ ഭക്ഷണങ്ങളുടെ തനതു രുചികൾ തിരുവനന്തപുരത്തുകാർക്ക് പരിചയപ്പെടുത്തിയ പ്രമുഖ ഭക്ഷണ വിതരണക്കാരാണ് അംബീസ് കിച്ചൻ.