
സംസ്ഥാനത്തെ കെഎസ്ആർടിസി ജീവനക്കാർ ഇനി ക്രിക്കറ്റ് കളിക്കും. കെഎസ്ആർടിസി ക്രിക്കറ്റ് ടീം രൂപീകരിക്കുമെന്നു ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ചലഞ്ചേഴ്സ് ക്ലബ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച കെഎസ്ആർടിസി ജീവനക്കാരുടെ സംസ്ഥാനതല ക്രിക്കറ്റ് പോരാട്ടത്തിന്റെ സമ്മാന ദാനം നിർവഹിച്ചപ്പോഴാണ് മന്ത്രിയുടെ പ്രഖ്യാപനം.
‘കെഎസ്ആർടിസിക്കു വേണ്ടി ക്രിക്കറ്റ് ടീം രൂപീകരിക്കാൻ ഞാൻ നമ്മുടെ സിഎംഡിയോട് നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തെ നമുക്ക് വോളിബോൾ, ഫുട്ബോൾ ടീമുകളുണ്ടായിരുന്നു. കലാ, സാംസ്കാരിക വേദി ഉണ്ടായിരുന്നു. അതെല്ലാം കാലാ കാലങ്ങളിൽ നഷ്ടപ്പെട്ടു പോയി. ഇനി ക്രിക്കറ്റാണ് ജനകീയ മത്സരം. ഇവിടെ മത്സരിച്ച ടീമുകളിലെ മികച്ച താരങ്ങളെ ഉൾപ്പെടുത്തി ക്രിക്കറ്റ് ടീം ഉണ്ടാക്കണം’- മന്ത്രി വ്യക്തമാക്കി.