
നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോൺഗ്രസ്സ് നേതാവിനെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു. കോൺഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്ളിനെതിരെയാണ് പൊലീസ് കേസെടുത്തത്. ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയത്. വീട്ടമ്മയുടെ ആത്മഹത്യ കുറിപ്പിൽ ജോസ് ഫ്രാങ്ക്ളിൻ്റെ പേരുണ്ടായതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
ലൈംഗിക താല്പര്യങ്ങൾക്ക് ഉൾപ്പടെ സമ്മർദം ചെലുത്തി എന്നായിരുന്നു ആത്മഹത്യ കുറിപ്പ് പറഞ്ഞിരുന്നത്. വീട്ടമ്മയുടെ രണ്ടു മക്കളും ജോസ് ഫ്രാങ്ക്ളിനെതിരെ മൊഴി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നെയ്യാറ്റിൻകര പൊലീസ് കേസെടുത്തത്.