News

കാര്യവട്ടം ഗവ. കോളജിൽ ഒന്നാം വർഷ വിദ്യാർഥിയെ റാഗ് ചെയ്ത സംഭവത്തിൽ ഏഴു വിദ്യാർഥികൾക്ക് സസ്പെൻഷൻ

കഴക്കൂട്ടം: :കാര്യവട്ടം ഗവ. കോളജിൽ ഒന്നാം വർഷ വിദ്യാർഥിയെ റാഗ് ചെയ്ത സംഭവത്തിൽ ഏഴു വിദ്യാർഥികൾക്ക് സസ്പെൻഷൻ. മൂന്നാം വർഷ വിദ്യാർഥികളായ ആറു പേർക്കെതിരെയും രണ്ടാം വർഷ വിദ്യാർഥിയായ ഒരാൾക്കെതിരെയുമാണ് നടപടി. അവസാന വർഷ ബിഎസ്സി വിദ്യാർഥികളായ അലൻ, അനന്തം വേലു, ശ്രാവൺ, സൽമാൻ, ഇമ്മാനുവൽ, രണ്ടാം വർഷ വിദ്യാർത്ഥി പാർഥൻ എന്നിവരെയാണ് കോളേജിൽ നിന്നും സസ്പെൻഡ് ചെയ്ത‌ത്.

കോളജിലെ ഒന്നാം വർഷ ബയോകെമിസ്ട്രി വിദ്യാർഥിയായ ബിൻസ് ജോസ് മൂന്നാം വർഷ വിദ്യാർഥികളുടെ റാഗിങ്ങിന് ഇരയായതായി ആന്റി റാഗിങ്ങ് സെൽ തിങ്കളാഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് നടപടി .
സീനിയർ വിദ്യാർഥികൾ കൈകാലുകൾ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് വിദ്യാർഥിയായ ബിൻസ് ജോസിന്റെയും, ഒന്നാം വർഷ ബയോകെമിസ്ട്രി വിദ്യാർത്ഥിയായ അഭിഷേകും
സീനിയർ വിദ്യാർഥികളായ 7 പേർക്കെതിരെ കഴക്കൂട്ടം പൊലീസിലും പ്രിൻസിപ്പലിനും പരാതി നൽകിയിരിന്നു.അഭിഷേക് പിന്നീട് പരാതി പിൻവലിയ്ക്കുകയായിരുന്നു ബിൻസ് ജോസ് പരാതിയിൽ ഉറച്ചുനിന്നതിനെ തുടർന്നാണ് നടപടി .

സീനിയർ വിദ്യാർഥികളെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. ബിൻസ് ജോസിനോടു മുട്ടുകുത്തി നിൽക്കാൻ ആവശ്യപ്പെട്ടു. അതു നിരസിച്ച ബിൻസ് ജോസിനെ മർദിച്ച ശേഷം മുട്ടു കുത്തി 15 മിനിറ്റോളം നിർത്തി. തളർന്ന ബിൻസ് വെള്ളം വേണം എന്നു പറഞ്ഞപ്പോൾ സീനിയർ വിദ്യാർഥികളിൽ ഒരാൾ കുപ്പി വെള്ളമെടുത്ത് അതിനുള്ളിൽ തുപ്പിയ ശേഷം നിർബന്ധിച്ചു കുടിപ്പിച്ചു. തുടർന്ന് വളഞ്ഞിട്ടു മർദിച്ചു. ഹോക്കി സ്‌റ്റിക്കും ക്രിക്കറ്റ് സ്‌റ്റംപും ഉപയോഗിച്ചായിരുന്നു മർദനം. രണ്ട് വർഷംവരെ ശിഷ ലഭിയ്ക്കാനുള്ള കുറ്റമാണ് പൊലീസ് ചുമത്തിയിട്ടുള്ളത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button