കണക്കില്‍പ്പെടാത്ത പണം: ഇംപീച്ച്‌മെന്റ് നീക്കത്തിനിടെ ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ഔദ്യോഗിക വസതിയില്‍ നിന്നും വന്‍തോതില്‍ പണം കണ്ടെത്തിയ സംഭവത്തില്‍ ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് ജസ്റ്റിസ് യശ്വന്ത് വര്‍മ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ്, ജസ്റ്റിസ് യശ്വന്ത് വര്‍മ അന്വേഷണ സമിതി റിപ്പോര്‍ട്ടിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സുപ്രീംകോടതി നിയോഗിച്ച മൂന്ന് ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന ആഭ്യന്തരസമിതിയുടെ നടപടികള്‍ നീതിയുക്തമല്ലെന്ന് ജസ്റ്റിസ് വര്‍മ ഹര്‍ജിയില്‍ പറയുന്നു.
മാത്രമല്ല, തന്നെ പദവിയില്‍ നിന്നും നീക്കണമെന്ന മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ശുപാര്‍ശ ഭരണഘടനാ വിരുദ്ധമാണെന്നും ജസ്റ്റിസ് യശ്വന്ത് വര്‍മ വാദിക്കുന്നു. കേസില്‍ ജസ്റ്റിസ് വര്‍മയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാ,കരുടെ നിര തന്നെ ഹാജരായേക്കും. ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ വേണ്ടി മാത്രം കപില്‍ സിബല്‍, മുകുള്‍ റോഹ്തഗി, രാകേഷ് ദ്വിവേദി, സിദ്ധാര്‍ത്ഥ് ലൂത്ര തുടങ്ങിയവര്‍ എത്തിയിരുന്നു.