
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട്, തൃശൂര്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. നാളെ ജില്ലയില്‍ അതിതീവ്ര മഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ജില്ലയിലെ സ്‌കൂളുകള്‍, കോളജുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജനസുരക്ഷയെ മുന്‍നിര്‍ത്തിയാണ് അവധി പ്രഖ്യാപിച്ചത്. മുമ്പ് പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷണല്‍, സര്‍വകലാശാലാ, മറ്റു വകുപ്പ് പരീക്ഷകള്‍ ഉള്‍പ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളില്‍ മാറ്റമില്ല.
തൃശ്ശൂര്‍ ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ (ഓഗസ്റ്റ് 6) ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുന്നു. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
ജില്ലയിൽ വെയിൽ ഉള്ള ദിവസങ്ങൾ ആയിരുന്നു കടന്നു പോയത്. ഇന്നലെയും (4 ഓഗസ്റ്റ് 2025) ജില്ലയിൽ ഓറഞ്ച് അലേർട്ട് ആയിരുന്നിട്ടും ഏറ്റവും നല്ല കാലാവസ്ഥയായിരുന്നു. മഴയുടെ പശ്ചാത്തലത്തിലും, അലെർട്ടുകളും, മറ്റു സാഹചര്യങ്ങളും കണക്കിലാക്കിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നത്. ഇന്ന് (5 ഓഗസ്റ്റ് 2025 ) റെഡ് അലെർട്ട് ആയിരുന്നിട്ടുകൂടി, കഴിഞ്ഞ ദിവസങ്ങളിലെ കാലാവസ്ഥ കണക്കിലാ ക്കിയും, ബന്ധപ്പെട്ട ഏജൻസികളിൽ നിന്നും ലഭ്യമായ വിവരങ്ങളുടെയും അടിസ്ഥാനത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവൃത്തിക്കാം എന്ന തീരുമാനത്തിലേക്ക് എത്തിയത്. എന്നാൽ ഇന്ന് രാവിലെ മുതൽ തുടങ്ങിയ മഴ നിങ്ങളെ ബുദ്ധിമുട്ടിച്ചു എന്നറിയാം. നിങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നു.