Face to FaceKeralaLife StyleNews

തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മുന്നിൽ നിന്ന് നയിക്കുമെന്ന് ശശി തരൂർ

കോൺഗ്രസിൽ തന്നെ ഉറച്ച് നിൽക്കുമെന്നും പാർട്ടിയുടെ നിലപാടിനെ എതിർക്കാൻ ആർക്കും അവകാശമില്ലെന്നും ശശി തരൂർ. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മുന്നിൽ നിന്ന് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 17 വർഷമായി പാർട്ടി വിടുന്നെന്ന കഥകൾ കേൾക്കുന്നു. തന്നോട് മാത്രം അങ്ങനെയൊരു ചോദ്യം ചോദിക്കുന്നത് എന്ത് കൊണ്ടാണ് എന്നും ശശി തരൂർ ചോദിച്ചു.

വികസന കാര്യങ്ങളിൽ നല്ല കാര്യങ്ങൾ കാണുമ്പോൾ ചൂണ്ടി കാണിക്കാറുണ്ട്. ചില സാഹചര്യങ്ങളിൽ വ്യക്തിപരമായ അഭിപ്രായം പറയാറുണ്ട്. രാഹുൽ ഗാന്ധി നിലപാട് ഉള്ള നേതാവാണ്. അദ്ദേഹം എതിർത്ത് പറയുന്ന ഒരു കാര്യത്തിന് പോലും ഞാൻ എതിരഭിപ്രായം പറയാറില്ല. നിലപാടുകൾക്കൊപ്പം ആത്മാർഥമായി നിൽക്കുകയേ ചെയ്യാറുള്ളൂ. രാജ്യത്തെ പല കാര്യങ്ങൾക്ക് വേണ്ടിയും അദ്ദേഹം ശക്തമായി നിലപാട് എടുക്കാറുണ്ട്. അതിനെക്കുറിച്ചൊന്നും രണ്ടഭിപ്രായമില്ലെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button