Business
സ്വർണ വിലയിൽ ഇന്ന് നേരിയ വർധനവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ വർധനവ്. ഇന്നലെ കഴിഞ്ഞ ദിവസത്തേതിൽ നിന്ന് 240 രൂപ കുറഞ്ഞ് 95400 രൂപയിലേക്കെത്തിയിരുന്നു. എന്നാൽ ഇന്ന് അത് കൂടി. ഇന്ന് 160 രൂപ വർധിച്ച് വില 95,560 ലേക്കെത്തി. 11,945 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് വില.
ഇന്നലെയായിരുന്നു ഈ മാസത്തെ ഏറ്റവും കുറവ് സ്വർണവില രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം സ്വർണവില ഒരു ലക്ഷം കടക്കുമോ എന്നാണ് സാമ്പത്തീക വിദ്ക്കറും ആഭരണ പ്രേമികളും ഒന്നടങ്കം ഉറ്റുനോക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി കൂടിയും കുറഞ്ഞും സ്വർണ വില മാറികൊണ്ടിരിക്കുന്നതാണ് കാണുന്നത്.
