KeralaNews

ഗോവ-മം​ഗളൂരു വന്ദേഭാരത് എക്സ്പ്രസ് ബെം​ഗളൂരുവിലേക്ക് നീട്ടി; സർവീസ് നവംബർ 13 മുതൽ

ഗോവ-മം​ഗളൂരു വന്ദേഭാരത് എക്സ്പ്രസ് ബെം​ഗളൂരുവിലേക്ക് നീട്ടി. പുതിയ വന്ദേഭാരത് എക്സ്പ്രസിന്റെ സർവീസ് ഫ്ലാ​ഗ് ഓഫ് വെള്ളിയാഴ്ച നടക്കും. നവംബർ 13-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ​ഗോവ-ബെം​ഗളൂരൂ വന്ദേഭാരത് രാജ്യത്തിന് സമർപ്പിക്കും. 12 സ്റ്റോപ്പുകളാണ് ട്രെയിന് ഉണ്ടാകുക. 13 മണിക്കൂർ 20 മിനിറ്റ് കൊണ്ടാകും സർവീസ് പൂർത്തിയാക്കുക.

ഇരു ദിശകളിലേക്കും ആഴ്ചയിൽ ആറുദിവസം ട്രെയിൻ സർവീസ് നടത്തും. ബെം​ഗളൂരുവിൽനിന്ന് ബുധനാഴ്ചയും ​ഗോവയിൽനിന്ന് വ്യാഴാഴ്ചയും സർവീസ് ഉണ്ടായിരിക്കുന്നതല്ല. മണിക്കൂറിൽ 54 കിലോമീറ്ററാണ് ട്രെയിനിന്റെ വേഗത. രാജ്യത്തെ വേ​ഗം കുറഞ്ഞ വന്ദേഭാരത് സർവീസാകും ഇത്. ​ഗോവ-മം​ഗളൂരൂ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ, ഇത് റെയിൽവേ പരി​ഗണിച്ചില്ല.

ട്രെയിനിന്റെ സ്റ്റോപ്പുകൾ അറിയാം: രാവിലെ 7.35-ന് യശ്വന്ത്പൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 8.55-ന് ​ഗോവയിലെത്തും. ​ഗോവയിൽനിന്ന് രാവിലെ 8.20ന് പുറപ്പെട്ട് രാത്രി 9.15ന് യശ്വന്ത്പൂരിൽ തിരിച്ചെത്തും. ശ്രാവണബെലഗോള, ഹാസൻ സക്ലേഷ് പുര, സുബ്രഹ്മണ്യ റോഡ്, കബക്കാപുത്തൂർ, മംഗളൂരു ജംഗ്ഷൻ, തൊക്കൂർ, ഉഡുപ്പി കുന്താപ്പുര, മൂകാംബിക റോഡ് ബൈന്ദൂർ, മുരുഡേശ്വർ ഗോകർണ റോഡ്, കാർവാർ എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button