
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു. പാലക്കാട് മീനാക്ഷിപുരത്ത് ആദിവാസി ഉന്നതിയില്‍ താമസിക്കുന്ന പാര്‍ഥിപന്‍- സംഗീത ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഇന്നലെയാണ് സംഭവം.
പാല്‍ നല്‍കുന്നതിനിടെ അനക്കം ഇല്ലെന്ന് കണ്ടപ്പോള്‍ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തുന്നതിനുമുമ്പ് കുഞ്ഞു മരിച്ചു. നാലുമാസം പ്രായമായ കുഞ്ഞിന്റെ തൂക്കം 2.200 കിലോഗ്രാം മാത്രമാണ്.
കുഞ്ഞ് പോഷകാഹാരക്കുറവു നേരിടുന്നിരുന്നതായി കുടുംബം ആരോപണം ഉന്നയിക്കുന്നുണ്ട്. ഗര്‍ഭിണികള്‍ക്ക് പ്രതിമാസം നല്‍കുന്ന 2000 രൂപയുടെ സഹായം ലഭിച്ചിട്ടില്ലെന്ന് അമ്മ സംഗീത ആരോപിച്ചു. രണ്ട് വര്‍ഷം മുന്‍പ് ദമ്പതികളുടെ ആദ്യ പെണ്‍കുഞ്ഞ് സമാന രീതിയില്‍ മരിച്ചിരുന്നു. കുഞ്ഞിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.