ഫിൽക്ക ഫിലിം ഫെസ്റ്റിവൽ പരമ്പര ആരംഭിക്കുന്നു.- വിശ്വസാഹിത്യവും വിശ്വസിനിമയും.
ഫിൽക്ക ഫിലിം സൊസൈറ്റിയുടെ 25 -0 വാർഷികം പ്രമാണിച്ച് പ്രത്യേക ഫിലിം ഫെസ്റ്റിവൽ പരമ്പര ആരംഭിക്കുന്നു. ” വിശ്വസാഹിത്യവും വിശ്വസിനിമയും ” .
കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ്, ചലച്ചിത്ര അക്കാദമി, ലോട്ടറി വകുപ്പ് , അഫ്സോക്ക് ( അസോസിയേഷൻ ഓഫ് ഫിലിം സൊസൈറ്റിസ് ഓഫ് കേരള) , തലസ്ഥാന പൗരസമിതി , ബീം ഫിലിം സൊസൈറ്റി, പ്രിയദർശിനി ഫിലിം സൊസൈറ്റി, ബാർട്ടർ പബ്ലിക്കേഷൻസ് , സഹയാത്രിക കലാസാംസ്കാരിക സാഹിത്യവേദി തുടങ്ങിയവരുടെ സഹകരണത്തോടെ ഫിൽക്ക സംഘടിപ്പിക്കുന്ന ഇരുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം ജൂൺ 21 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പാളയം പബ്ലിക് ലൈബ്രറി ഹാളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും.

ഗ്രീക്ക് – ഇന്ത്യൻ ഇതിഹാസങ്ങൾ മുതൽക്കുള്ള മധ്യകാല – ആധുനിക – ആധുനികാനന്തര ലോകസാഹിത്യ കൃതികൾ ആസ്പദമാക്കിയുള്ള , തെരഞ്ഞെടുത്ത , ലോകസിനിമകൾ ജൂൺ , ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ജനുവരി മാസങ്ങളിൽ പ്രദർശിപ്പിക്കുന്നു. നോബൽ പ്രൈസ് ഉൾപ്പടെയുള്ള കൃതികളുടെ ചലച്ചിത്ര ആവിഷ്‌കാരവും കാണാം .
മുഖ്യ പ്രഭാഷണം – ഡോ. ജോർജ്ജ് ഓണക്കൂർ.
ഫിൽക്കയുടെ ഓൺലൈൻ ന്യൂസ് ചാനൽ – കേരള പീഡിയായുടെയും കേരള വിഷ്വൽ എൻസൈക്ലോപീഡിയ യുടെയും ഉദ്ഘാടനം കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ നിർവഹിക്കും .
സ്വാഗതം – ചലച്ചിത്ര ഗ്രന്ഥകാരനും നോവലിസ്റ്റുമായ സാബു ശങ്കർ. ഫിൽക്ക പ്രസിഡൻ്റ് ഡോ. ബി. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും . തലസ്ഥാന പൗരസമിതി – പ്രിയദർശിനി ഫിലിം സൊസൈറ്റി പ്രസിഡൻ്റ് തോംസൺ ലോറൻസ് നന്ദി രേഖപ്പെടുത്തും.
ചലച്ചിത്ര സംബന്ധിയായ മലയാള പുസ്തകങ്ങളുടെ ലഘുവിജ്ഞാന കോശം – മനോജ് മനോഹരൻ തയ്യാറാക്കിയ , ” ചലച്ചിത്ര സാഹിത്യവും ഗ്രന്ഥ സൂചിയും ” പ്രകാശിപ്പിക്കും.
3 മണിക്ക് ഷേയ്ക്ക് സ്പീയർ കൃതി ഹാംലെറ്റ് ആസ്പദമാക്കിയുള്ള , ഗ്രിഗറി കോസിൻസേവ് സംവിധാനം ചെയ്ത റഷ്യൻ ഫിലിം പ്രദർശിപ്പിക്കും. 5:45 ന് ഗബ്രിയേൽ ഗാർസിയ മാർകേസ് കൃതി – ലൗ ഇൻ ദി ടൈം ഓഫ് കോളറ ആസ്പദമാക്കിയുള്ള , മൈക്ക് ന്യൂവെൽ സംവിധാനം ചെയ്ത അമേരിക്കൻ ഫിലിം പ്രദർശിപ്പിക്കും.