ജീവന്‍പോലും അടിച്ചുപോവാം, അനുഭവങ്ങള്‍ പങ്കുവെച്ച് ബാലയുടെ മുന്‍ഭാര്യ എലിസബത്ത് ഉദയന്‍
നടന്‍ ബാലയ്ക്കെതിരായ ആരോപണങ്ങള്‍ തുടര്‍ന്ന് മുന്‍ പങ്കാളി ഡോ. എലിസബത്ത് ഉദയന്‍. തന്റെ ജീവന്‍പോലും അപകടത്തിലാണെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍, സാമൂഹികമാധ്യമങ്ങളില്‍ താന്‍ പങ്കുവെക്കുന്ന വീഡിയോകള്‍ തനിക്ക് പറയാനുള്ള അവസാനമൊഴികളായി സ്വീകരിക്കണമെന്നും അവര്‍ പറഞ്ഞു. 30 മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള പുതിയ വീഡിയോയിലാണ് കൂടുതല്‍ ആരോപണങ്ങള്‍ ഉള്ളത്. വിവിധ യൂട്യൂബ് വീഡിയോകള്‍ക്ക് താഴെയള്ള കമന്റുകള്‍ക്ക് മറുപടിയായാണ് എലിസബത്ത് പുതിയ വീഡിയോ പങ്കുവെച്ചത്. നേരത്തെ, സ്ഥിരമായി കസ്തൂരി എന്ന പേരിലെ അക്കൗണ്ടില്‍നിന്നുള്ള കമന്റുകള്‍ക്കാണ് മറുപടി പറഞ്ഞിരുന്നത്. പുതിയ വീഡിയോയില്‍ സമാന കമന്റുകളിടുന്ന മറ്റുള്ള അക്കൗണ്ടുകള്‍ക്കും എലിസബത്ത് മറുപടി പറയുന്നുണ്ട്.
‘ഞാന്‍ ഏറെ നാണം കെട്ടിട്ടുണ്ട്, പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്, നിറയെ ആളുകളുടെ മുന്നില്‍ അപമാനിക്കപ്പെട്ടിട്ടുണ്ട്. എനിക്കെതിരെ നടക്കുന്ന പ്രചാരണത്തിന്റെ പാറ്റേണ്‍ ഞാന്‍ നേരത്തെ കണ്ടിട്ടുണ്ട്. ചിലര്‍ കല്യാണം കഴിച്ചപ്പോള്‍ രാത്രി മുഴുവന്‍ ഉറങ്ങിയില്ല, ഇവരുടെ ന്യൂസ് കണ്ട് ഇരുന്നിട്ട് എന്നേയും ഉറക്കിയില്ല. നിങ്ങളുടെ എക്സ് കല്യാണം കഴിച്ചാല്‍ നിങ്ങള്‍ക്ക് വിഷമിക്കാം. എന്നേയുംകൂടെ ഉറക്കാതെ വീഡിയോയില്‍ പിടിച്ചിരുത്തി’, എലിസബത്ത് പറഞ്ഞു. ‘ഞാന്‍ ചെയ്യുന്ന വീഡിയോകള്‍, എനിക്ക് എന്തുസംഭവിച്ചാലും എനിക്ക് ലാസ്റ്റ് പറയാനുള്ള കാര്യങ്ങളായിട്ട് എടുക്കണം. എന്റെ എഫ്.ബി. എപ്പോള്‍ വേണമെങ്കിലും അടിച്ചുപോവാം. എഫ്.ബി. മാത്രമല്ല ജീവന്‍പോലും അടിച്ചുപോവാം. എഫ്.ബി. പോയാല്‍ അത്രയേ പോവൂ എന്ന് വിചാരിക്കാം. കുറച്ച് ദിവസം ഞാന്‍ വീഡിയോ ഇട്ടില്ലെങ്കില്‍ ഒന്ന് അന്വേഷിക്കുക, ജീവിനോടെ ഇല്ലേ എന്ന്. മരിച്ചാലേ നീതി കിട്ടുകയുള്ളൂ എന്ന് ചിലര്‍ എന്നോട് പറഞ്ഞു. മരിച്ചാലും നീതി കിട്ടാത്ത കുറേ സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ട്. മരിച്ചിട്ട് നീതികിട്ടും എന്നൊന്നും എനിക്ക് ഉറപ്പില്ല. വലിയ ആളുകളാണ് എതിരെ നില്‍ക്കുന്നതെങ്കില്‍ മരിച്ചാലും നീതി കിട്ടില്ല. കൊലപാതകം ചിലപ്പോള്‍ ആത്മഹത്യയാവാം, അങ്ങനെ പലകാര്യങ്ങളും മാറാം. അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് പല കേസുകളും വരാം’, അവര്‍ കൂട്ടിച്ചേര്‍ത്തു.
സമ്മതമെങ്കില്‍ എലിസബത്തിനെ കല്യാണംകഴിക്കാന്‍ ഞാന്‍ തയ്യാര്‍ ആറാട്ടണ്ണന്‍
എനിക്ക് അത് ഭീഷണി വീഡിയോ പോലെയാണ് തോന്നിയത്. നീ ഇങ്ങനെയൊക്കെ തുടര്‍ന്നാല്‍ ഞാന്‍ പലതും ഇടും എന്ന് പറയുന്നതായാണ് ഞാന്‍ ആ വീഡിയോയില്‍നിന്ന് മനസിലാക്കിയത്’, തുടര്‍ച്ചയായ ആരോപണങ്ങളോട് പ്രതികരിച്ച് ബാല ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോ പരോക്ഷമായി സൂചിപ്പിച്ച് എലിസബത്ത് പറഞ്ഞു. ‘എന്നെ ആരെങ്കിലും കൊന്നാലോ, എന്റെ കുടുംബത്തെ മൊത്തം കൊന്നാലോ എനിക് നീതികിട്ടും എന്ന് ഒട്ടും പ്രതീക്ഷയില്ല. പക്ഷേ, ഞാന്‍ ചാവുന്നതിന് മുമ്പ് ഈ കാര്യങ്ങള്‍ എല്ലാവരും അറിയണമെന്ന് ആഗ്രഹമുണ്ട്. 2008- 09-ല്‍ മറ്റൊരു റിലേഷനുണ്ടെന്ന് നിങ്ങള്‍ക്ക് മുമ്പ് അറിയാമായിരുന്നോ? അതൊക്കെ ഇന്റര്‍നെറ്റില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ടോയെന്ന് എനിക്കറിയില്ല. ഒരു ബെക്കാര്‍ഡി കുപ്പിയും കുറച്ചുകാശും കൊടുത്താല്‍ ആളുകള്‍ക്ക് വേണ്ടപോലെ വാര്‍ത്തവരുന്ന കാലമാണ് ഇപ്പോള്‍. എല്ലാ സാധനവും ഇന്റര്‍നെറ്റില്‍ വരില്ല’, എലിസബത്ത് പറഞ്ഞു. ബാലയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഇന്റര്‍നെറ്റിലുണ്ടെന്നും അതിനാല്‍ നുണപറയേണ്ട ആവശ്യമില്ലെന്നും അവകാശപ്പെടുന്ന ഒരു കമന്റിനോട് പ്രതികരിക്കുകയായിരുന്നു എലിസബത്ത്.