KeralaNews

വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കും’; ‘ദുരിതബാധിത സ്ഥലം വാസയോഗ്യമാണോയെന്ന് പഠനശേഷം തീരുമാനിക്കുമെന്ന് ദേവികുളം സബ്കളക്ടർ

ഇടുക്കി അടിമാലി കൂമ്പൻപാറയിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ പ്രതികരണവുമായി ദേവികുളം സബ്കളക്ടർ ആര്യ വി എം. ദുരിതബാധിത സ്ഥലം വാസയോഗ്യമാണോ എന്ന് പഠനശേഷം തീരുമാനിക്കുമെന്ന് ദേവികുളം സബ്കളക്ടർ പറഞ്ഞു. വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ദേവികുളം സബ്കളക്ടർ ആര്യ വി എം വ്യക്തമാക്കി

ദേശീയപാത അതോറിറ്റി പഠനം നടത്തിയാണ് നിർമ്മാണങ്ങൾ നടത്തുക. പ്രതികൂലമായ ഭൂപ്രകൃതി നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രതിസന്ധിയായിരുന്നുവെന്ന് ദേവികുളം സബ്കളക്ടർ പറഞ്ഞു. കരാർ കമ്പനിക്കെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാർ രം​ഗത്തെത്തിയിരുന്നു. ദേശീയപാതയ്ക്കായി അശാസ്ത്രീയ രീതിയിൽ മണ്ണെടുത്തതാണ് ദുരന്തത്തിന് കാരണമായതെന്നും മണ്ണിന്റെ ഘടനയെ കുറിച്ച് പഠനം നടത്തിയില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്.

ദുരന്തത്തിൽ മരിച്ച കൂമ്പൻപാറ സ്വദേശി ബിജുവിന്റെ സംസ്കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് കൂമ്പൻപാറയിലെ തറവാട്ട് വീട്ടിലാണ് സംസ്കാര ചടങ്ങുകൾ. ഗുരുതര പരുക്കുകളോടെ ബിജുവിന്റെ ഭാര്യ സന്ധ്യആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. കൂമ്പൻപാറയിലെ അപകട മേഖലയിൽ നിന്ന് ആളുകൾ ഒഴിഞ്ഞുപോവുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button