രാംരാജ്കോട്ടണും ദുഷ്യന്ത് ശ്രീധറും തമ്മിൽ സാംസ്കാരിക സഹകരണം.

ആദരണീയ പണ്ഡിതനും
സാംസ്കാരിക വക്താവുമായ ദുഷ്യന്ത് ശ്രീധറുമായി സഹകരിച്ച്,
ആത്മീയ പൈതൃകത്തിന്റെയും ഇന്ത്യൻ സ്വത്വത്തിന്റെയും പ്രതീകമായ
ആചാര്യ പഞ്ചകച്ചം വേഷിയെ ജനപ്രിയമാക്കുന്നതിനായി രാംരാജ്
കോട്ടൺ ഒരു സുപ്രധാന സംരംഭം ആരംഭിക്കുന്നു.
ജ്ഞാനത്തിൻ്റെയും ധർമ്മത്തിൻ്റെയും പാത
പിന്തുടരുന്നവർക്ക് ഒരു ആചാരപരമായ വസ്ത്രമായി മാറുക എന്ന ഏക ലക്ഷ്യത്തോടെ നിർമ്മിച്ച ഒരു വസ്ത്രമാണ് ആചാര്യ പഞ്ചകച്ചം വേഷ്ടി. പ്രത്യേകതകളോടും വിശുദ്ധിയോടും കൂടി നിർമ്മിച്ച ഈ വേഷ്ടി ഒരുവെറും വസ്ത്രമല്ല, മറിച്ച് ഒരു ലക്ഷ്യപ്രഖ്യാപനമാണ്… കാലാതീതമായ പാരമ്പര്യത്തോടുള്ള ഒരാളുടെ ബന്ധത്തിന്റെ അടയാളം…..!
‘ഇന്ത്യൻ സംസ്കാരത്തെയും ധർമ്മത്തെയും സംരക്ഷിക്കുന്നതിനുള്ള ദുഷ്യന്ത് ശ്രീധറിൻ്റെ പ്രതിബദ്ധതയും പുരാതന ജ്ഞാനത്തെ ആധുനിക ജീവിതവുമായി ബന്ധിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവും ഞങ്ങളുടെ ബ്രാൻഡിനെ പൂർണ്ണമായി
പ്രതിനിധീകരിക്കുന്നു’, പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ച രാരാജ് കോട്ടണിൻ്റെ സ്‌ഥാപകനും സാംസ്കാരിക സംരംഭകനുമായ ശ്രീ. കെ.ആർ. നാഗരാജൻ പറഞ്ഞു.
‘അനുഗ്രഹിക്കപ്പെട്ട ഒരു ബ്രാൻഡാണ് രാംരാജ് കോട്ടൺ. കാലക്രമേണ, ഈ രാജ്യത്ത് നിരവധി ആചാര്യന്മാർ ഉണ്ടായിരുന്നു. ആദി ശങ്കരൻ, രാമാനുജൻ, വേദാന്ത ദേശികൻ, മാധവാചാര്യൻ, അടുത്തിടെ, ആദരണീയനായ കാഞ്ചി മഹാപെരിയവ എന്നിവരെല്ലാം ഈ പാതയിലൂടെ സഞ്ചരിച്ച് നമുക്ക് വഴി കാണിച്ചുതന്നിട്ടുണ്ട്. രാംരാജ് കോട്ടൺ അവരുടെ ആചാര്യ വേഷ്ടികളിലൂടെ അത്തരമൊരു വംശപരമ്പരയെ ആദരിക്കുന്നു എന്നത് തീർച്ചയായും അഭിമാനകരമാണ്. നമ്മുടെ സംസ്കാരത്തെ പരിപോഷിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ഇന്നത്തെ യുവാക്കൾ അത്തരം പരമ്പരാഗത വസ്ത്രങ്ങൾ സ്വീകരിക്കുകയും നമ്മുടെ പൂർവ്വികർ ജീവിച്ചിരുന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യണമെന്ന് ഞാൻ വിശ്വസിക്കുന്നു’. ദുഷ്യന്ത് ശ്രീധർ കൂട്ടിച്ചേർത്തു.