KeralaNews

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ; ശ്രീനാദേവി കുഞ്ഞമ്മയോട് വിശദീകരണം തേടി കോണ്‍ഗ്രസ്

പീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയോട് ഡിസിസി വിശദീകരണം തേടി. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടിയുണ്ടാകും.

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ അതിജീവിതന്റെ ഒപ്പമാണ്. അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ. സത്യം ജയിക്കട്ടെ. സത്യം അവള്‍ക്കൊപ്പമാണോ അവനൊപ്പമാണോ എന്ന് കോടതി തീരുമാനിക്കട്ടെ. അതുവരെ രാഹുല്‍ ക്രൂശിക്കപ്പെടേണ്ടതില്ല” ശ്രീനാദേവി സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞതിങ്ങനെയാണ്.

ചിലര്‍ അജന്‍ഡ വച്ച് നടത്തുന്ന കഥാപ്രസംഗങ്ങളില്‍ എത്രമാത്രം വാസ്തവമുണ്ടെന്നത് ബോധ്യപ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടതാണ്. കഥകള്‍ മെനയപ്പെടുന്നുണ്ടോയെന്നതും വിലയിരുത്തണം. അവനവന്റെ വിഷയങ്ങളിലും സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിഷയങ്ങളിലുമെല്ലാം ഈ കരുതലും കരുണയും വരുന്നുണ്ടോയെന്നും ശ്രദ്ധിക്കണം. രാഹുലിനെതിരെയുള്ള ആദ്യകേസില്‍ പീഡനാരോപണം നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ പരാതിയിലും കോടതി സംശയം പ്രകടിപ്പിച്ചിരുന്നതായും ശ്രീനാദേവി പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button