KeralaNews

പടക്ക വിൽപ്പനയ്ക്കും ഉപയോഗത്തിനും നാളെ പൂർണ നിരോധനം; ഉത്തരവിട്ട് രണ്ട് ജില്ലകളിലെ കളക്ടർമാർ

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പ്രമാണിച്ച് മെയ് നാലിന് രണ്ട് ജില്ലകളിൽ പടക്കക്കടകൾ തുറക്കരുതെന്ന് ഉത്തരവിട്ട് ജില്ലാ കളക്ടർമാർ. കാസർകോട്, കൊല്ലം ജില്ലകളിലാണ് നിയന്ത്രണം. കൊല്ലം ജില്ലയിൽ പടക്കങ്ങളുടെ വിൽപനയ്ക്കും ഉപയോഗത്തിനും നാളെ പൂർണ നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ എൻ ദേവിദാസ് അറിയിച്ചു. സ്ഫോടകവസ്തു നിയമം (2008) സെക്‍ഷന്‍ 127 പ്രകാരമാണ് നടപടി.

പടക്കങ്ങളുടെ വില്‍പ്പന, സംഭരണം, കൈമാറ്റം, ഉപയോഗം എന്നിവ കര്‍ശനമായി നിരോധിച്ചു. എല്ലാ ലൈസന്‍സ് ഉടമകളും തങ്ങളുടെ സ്ഥാപനങ്ങള്‍ നാളെ അടച്ചിടണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ സ്ഫോടകവസ്തു നിയമപ്രകാരം കർശനമായ നടപടികൾ സ്വീകരിക്കും. ഉത്തരവ് നടപ്പിലാക്കാൻ ജില്ലാ പൊലീസ് മേധാവിക്കും താലൂക്ക് മജിസ്‌ട്രേറ്റുമാർക്കും ജില്ലാ കളക്ടര്‍ നിർദേശം നൽകിയിട്ടുണ്ട്.

കാസർകോട് ജില്ലയിൽ പടക്ക വില്പന കടകൾ നാളെ തുറക്കരുതെന്നാണ് അറിയിപ്പ്. വോട്ടെണ്ണൽ ദിവസത്തെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നാളെ (മേയ് 4) ഒരു ദിവസത്തേക്ക് ജില്ലയിലെ പടക്ക വില്പന കടകൾ തുറന്നു പ്രവർത്തിക്കുന്നത് നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button