Cultural ActivitiesInternationalKeralaLiteratureNationalUncategorized
കുളച്ചൽ യുദ്ധവാർഷികം – ലെഫ്. കേണൽ കിരൺ കെ നായർ ഫ്ലാഗ് ഓഫ് ചെയ്തു.

കുളച്ചൽ യുദ്ധവിജയ വാർഷികാചരണത്തിൻ്റെ ഭാഗമായി തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിൻ്റെ നേതൃത്വത്തിൽ പൈതൃക യാത്രയ്ക്ക് തുടക്കമായി. ഇന്ത്യൻ ആർമിയുടെ പാങ്ങോട് കുളച്ചൽ ഗേറ്റിനു മുന്നിൽ ലഫ്റ്റനൻ്റ് കേണൽ കിരൺ.കെ. നായർ ഫ്ലാഗ് ഓഫ് ചെയ്തു. തണൽക്കൂട്ടം പ്രസിഡൻ്റ് സംഗീത് കോയിക്കൽ പതാക കൈമാറി. കോ ഓർഡിനേറ്റർ പ്രസാദ് നാരായണൻ ഉപഹാരം കൈമാറി.

ചടങ്ങിൽ dr, ശങ്കരൻകുട്ടി നായർ, പ്രൊഫ. എസ്. രാജശേഖരൻ നായർ, എം എസ് ശംഭു മോഹൻ, ആർ.ശശി ശേഖർ, ശങ്കർ ദേവഗിരി, അനിൽ വെഞ്ഞാറമൂട്, ചരിത്രകാരൻ പ്രതാപ് കിഴക്കേ മഠം, നിസാർ യാക്കൂബ്, അനിൽ കുമാർ എന്നിവർ പങ്കെടുത്തു.
രണ്ടാം കേരള പൈതൃക കോൺഗ്രസ്സിന്റെ ഭാഗമായാണ്ത തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾച്ചറൽ ഹെറിറ്റേജ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.