Chinmaya Vidyalaya Kunnumpuram Celebrates Its Annual Day

കുന്നുംപുറം ചിന്മയ വിദ്യാലയത്തിന്റെ 45 ആം വാർഷികവും കൾച്ചറൽ സെറിമണിയും dr ദിവ്യ എസ് അയ്യർ IAS ഭദ്രദീപം തെളിയിച് ഉത്‌ഘാടനം ചെയ്തു. ചിന്മയ സേവാ ട്രസ്റ്റ് ചീഫ് സേവക് ആർ സുരേഷ്‌മോഹൻ അധ്യക്ഷനായ ചടങ്ങിൽ സ്വാമി സുധീർ ചൈതന്യ, Dr. അരുൺ സുരേന്ദ്രൻ, സ്കൂൾ പ്രിൻസിപ്പൽ ബീന എൻ ആർ എന്നിവർ സംസാരിച്ചു.

വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ കലാ സാഹിത്യ അഭിരുചികൾ പരിപോഷിപ്പിക്കുന്നതിന് പ്രാധാന്യം നൽകി തയ്യാറാക്കിയ സെലിബറേഷനിൽ, വ്യത്യസ്ത ശ്രേണിയിലുള്ള നൃത്ത നൃത്യങ്ങളും ഗാന ശകലങ്ങളും കൊണ്ട് കൊച്ചുകലാകാരന്മാരും കലാകാരികളും ആസ്വാദനത്തിന്റെ പുതിയ തലങ്ങൾ സൃഷ്ടിച്ചു.

കലയുടെ നൂപുരധ്വനികൾ ചിലങ്ക കെട്ടിയാടിയ ആഘോഷരാവിൽ കുന്നുംപുറം കാമ്പസ് ആവേശഭരിതമായി. കൊച്ചുകുട്ടികളുടെ സാംസ്കാരിക പ്രകടനങ്ങൾ, അവാർഡ് ദാന ചടങ്ങുകൾ, സ്കൂളിന്റെ സ്ഥാപക മൂല്യങ്ങൾക്ക് ഹൃദയംഗമായ അർച്ചനകൾ എന്നിവയാൽ നിറഞ്ഞ ആഘോഷം സമഗ്ര വിദ്യാഭ്യാസത്തോടും ചിന്മയ ആദർശങ്ങളോടുമുള്ള വിദ്യാലയത്തിന്റെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നതും വിദ്യാർത്ഥികളുടെ കഴിവുകൾ ഉയർത്തിക്കാട്ടുന്നതും ആയിരുന്നു .

പുത്തൻ തലമുറയുടെ കലയോടുള്ള അഭിനിവേശം ഒരാവേശമായി മാറിയ രാവ് സംഘടിപ്പിച്ച അധ്യാപക അനദ്ധ്യാപകർക്കു വിദ്യാർത്ഥികൾ നന്ദി പ്രകടിപ്പിച്ചതും ശ്രദ്ധേയമായി.

സ്റ്റാൻഡേർഡ് 3 ലെ കൊച്ചു കുട്ടികൾ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസും എൽകെജി യുകെജി വിഭാഗങ്ങളിൽ അവതരിപ്പിച്ച സംഘനൃത്തവും സംഘഗാനങ്ങളും കാണികളുടെ ഹൃദയം കവരുന്നതായിരുന്നു….
ഈ വർഷത്തെ വാർഷിക ദിനം വെറുമൊരു ഉത്സവമായിരുന്നില്ല – ചിരി, ഈണം, ശോഭയുള്ള നാളെകളുടെ വാഗ്ദാനങ്ങൾ എന്നിവയാൽ നെയ്ത ഒരു ജീവനുള്ള കലാശില്പമായിരുന്നു… പുത്തൻ തലമുറയുടെ കലയോടുള്ള അഭിനിവേശം ഒരാവേശമായി മാറിയ രാവ് സംഘടിപ്പിച്ച അധ്യാപക അനദ്ധ്യാപകർക്കു വിദ്യാർത്ഥികൾ നന്ദി പ്രകടിപ്പിച്ചതും ശ്രദ്ധേയമായി.



