Uncategorized

  • പൊന്നിൻ ചിങ്ങത്തെ വരവേറ്റ് മലയാളികൾ…

     പുതിയ പ്രതീക്ഷകളോടെ പൊന്നിൻ പുലരിയെ വരവേൽക്കുകയാണ് മലയാളികൾ. ഐശ്വര്യവും സമൃദ്ധിയും നിറയുന്ന നാളുകളിലേക്ക് മലയാളികൾ കാൽവയ്ക്കുന്ന ദിവസം. കർക്കടക വറുതിയുടെ നാളുകൾ പിന്നിട്ട് ഓണത്തെ വരവേൽക്കാനായി ഇന്നുമുതൽ നാടും നഗരവും ഒരുങ്ങും. കൊല്ലവർഷത്തിന്റെ ആദ്യ ദിവസമായതിനാൽ മലയാളികൾക്ക് ഈ ദിവസം പുതുവർഷാരംഭം കൂടിയാണ്. പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും കേരളശബ്ദത്തിൻ്റെ നവവത്സര ആശംസകൾ

    Read More »
  • സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

    ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത ഏഴു ദിവസം നേരിയ/ ഇടത്തരം മഴയ്ക്കും 13, 17,18 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഉയര്‍ന്ന ലെവലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നുണ്ട്. നാളെയോടെ ഇത് മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിക്കാനും…

    Read More »
  • സുരേഷ് ഗോപിയെ കാണാനില്ല, തിരോധാനത്തിന് പിന്നിൽ ആരെന്ന് കണ്ടെത്തണം; പൊലീസിൽ പരാതി

    കേന്ദ്രമന്ത്രിയും തൃശൂരിൽ നിന്നുള്ള എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി. സുരേഷ് ഗോപിയെ തൃശൂര്‍ മണ്ഡലത്തിൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്‍യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂര്‍ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തശേഷം കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ്ഗോപിയെ മണ്ഡലത്തിൽ കാണാനില്ലെന്ന് പരാതിയിൽ പറയുന്നു. സുരേഷ്ഗോപിയുടെ തിരോധാനത്തിനു പിന്നിൽ ആരാണെന്നും, അദ്ദേഹം എവിടെയാണെന്നും കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഡൽഹിയിലേക്ക് അയച്ച നടനെ കാണാനില്ലെന്ന് അഭിപ്രായപ്പെട്ട്, സുരേഷ് ഗോപിക്കെതിരെ പരോക്ഷ പരിഹാസവുമായി ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസന…

    Read More »
  • ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കവര്‍ച്ച, പ്രതി മുംബൈയില്‍ പിടിയില്‍

    വയോധികയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. ഡല്‍ഹി സ്വദേശി വസീം അക്രം ആണ് പിടിയിലായത്. മുംബൈയില്‍ നിന്നാണ് ഇയാളെ പിടികൂടിയത് എന്നാണ് വിവരം. മോഷണ ശ്രമത്തിനിടെ അറുപത്തിനാലുകാരിയായ അമ്മിണിയെ ആണ് മോഷ്ടാവ് ട്രെയിനില്‍ നിന്ന് തള്ളിയിട്ടത്. മുംബൈയില്‍ സഹോദരന്റെ വീട്ടില്‍ മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് തൃശൂര്‍ സ്വദേശിയായ അമ്മിണി ആക്രമിക്കപ്പെട്ടത്. എസ്-1 കോച്ചിന്റെ വാതിലിനോടുചേര്‍ന്ന സൈഡ് സീറ്റുകളിലായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്നത്. കോഴിക്കോട്ട് തീവണ്ടി നിര്‍ത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന സഹോദരന്‍ വര്‍ഗീസ് ബാത്ത്റൂമിലേക്ക് പോയി. തീവണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ സീറ്റിലുണ്ടായിരുന്ന ബാഗെടുത്ത് മോഷ്ടാവ്…

    Read More »
  • സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് ; എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ റെഡ് അലർട്ട്

    സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. ഇന്ന് 14 ജില്ലകളിലും പരക്കെ മഴ പെയ്യുമെന്നാണ് പ്രവചനം. ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട്.എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 എംഎംൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ…

    Read More »
  • കുളച്ചൽ യുദ്ധവിജയ വാർഷികം ആചരിച്ചു.

    തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ ആഭുമുഖ്യത്തിൻ കുളച്ചൽ യുദ്ധവിജയ വാർഷികം ആചരിച്ചു. ഇതുമായി ബന്ധപ്പെട്ട പൈതൃക യാത്ര കരസേനയുടെ പാങ്ങോടുള്ള കുളച്ചൽ ഗേറ്റിനു സമീപം പുലർച്ചെ 5.30ന് ബ്രിഗേഡ് ക്യാംപ് കമാൻഡന്റ് കിരൺ കെ. നായർ ഫ്ലാഗ്ഓഫ് ചെയ്തു. കുളച്ചലിലെ യുദ്ധവിജയ സ്മാരകത്തിൽ രാവിലെ 7.30 ന്പുഷ്പാർച്ചന, അനുസ്മരണം, രണ്ടാം പൈതൃക കോൺഗ്രസിന്റെ ഭാഗമായുള്ള പൈതൃക പ്രവർത്തകരുടെ സംഗമം എന്നിവ നടന്നു. ചരിത്രകാരന്മാരായ ഡോ.ടി.പി ശങ്കരൻകുട്ടി നായർ, പ്രഫ എസ്. രാജശേഖരൻ നായർ, പ്രതാപ് കിഴക്കേമഠം, ശങ്കർ ദേവഗിരി, പ്രസാദ് നാരായണൻ, അംബിക…

    Read More »
  • കുളച്ചൽ യുദ്ധവാർഷികം – ലെഫ്. കേണൽ കിരൺ കെ നായർ ഫ്ലാഗ് ഓഫ്‌ ചെയ്തു.

    കുളച്ചൽ യുദ്ധവിജയ വാർഷികാചരണത്തിൻ്റെ ഭാഗമായി തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിൻ്റെ നേതൃത്വത്തിൽ പൈതൃക യാത്രയ്ക്ക് തുടക്കമായി. ഇന്ത്യൻ ആർമിയുടെ പാങ്ങോട് കുളച്ചൽ ഗേറ്റിനു മുന്നിൽ ലഫ്റ്റനൻ്റ് കേണൽ കിരൺ.കെ. നായർ ഫ്ലാഗ് ഓഫ് ചെയ്തു. തണൽക്കൂട്ടം പ്രസിഡൻ്റ് സംഗീത് കോയിക്കൽ പതാക കൈമാറി. കോ ഓർഡിനേറ്റർ പ്രസാദ് നാരായണൻ ഉപഹാരം കൈമാറി. ചടങ്ങിൽ dr, ശങ്കരൻകുട്ടി നായർ, പ്രൊഫ. എസ്. രാജശേഖരൻ നായർ, എം എസ് ശംഭു മോഹൻ, ആർ.ശശി ശേഖർ, ശങ്കർ ദേവഗിരി, അനിൽ വെഞ്ഞാറമൂട്, ചരിത്രകാരൻ പ്രതാപ് കിഴക്കേ മഠം,…

    Read More »
  • പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരാണോ?; സൗജന്യ സഹായവുമായി കേരളാ പൊലീസ്

    വിവിധ കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച എസ്എസ്എല്‍സി,പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും, പരീക്ഷയെഴുതി വിജയം നേടാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും സഹായഹസ്തവുമായി പൊലീസിന്റെ ‘ഹോപ്പ്’ പദ്ധതി. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ 22 വയസ്സിനു താഴെയുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും 94979 00200 എന്ന ഫോണ്‍ നമ്പറിലേക്ക് വിളിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഓഗസ്റ്റ് 15 ആണെന്ന് കേരളാ പൊലീസ് അറിയിച്ചു. വിവിധ കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച എസ്.എസ്.എല്‍.സി.,പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും, പരീക്ഷയെഴുതി വിജയം നേടാന്‍ കഴിയാത്ത…

    Read More »
  • സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 480 രൂപ കൂടി

    സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ 9150 രൂപയില്‍ വ്യാപാരം നടത്തിയിരുന്ന ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 9210 രൂപയായി വര്‍ധിച്ചു. പവന് 480 രൂപയാണ് ഇന്ന് കൂടിയത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 73,200 രൂപയായിരുന്നു വില. എന്നാല്‍ ഇന്ന് പവന് 480 രൂപ വര്‍ധിച്ചതോടെ 73, 680 എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂലൈ 18 ന് ശേഷമുള്ള താഴ്ന്ന വിലയായിരുന്നു ഇന്നലത്തേത്. കഴിഞ്ഞ 5 ദിവസങ്ങള്‍ക്കിടെ പവന് 1,840 രൂപയും ഗ്രാമിന്…

    Read More »
  • കുളച്ചൽ യുദ്ധ വിജയദിന വാർഷികം ജൂലൈ 31 ന്.

    തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾച്ചറൽ ഹെറിറ്റേജിൻ്റെ ആഭിമുഖ്യത്തിൽകുളച്ചൽ യുദ്ധവിജയദിന ആഘോഷം സംഘടിപ്പിക്കുന്നു.രണ്ടാം കേരള പൈതൃക കോൺഗ്രസിൻ്റെ 100 കർമ്മ പരിപാടികളുടെ ഭാഗമായാണ് പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത്. ജൂലൈ 31 രാവിലെ 5.10 ന് പാങ്ങോട് മിലിട്ടറി ക്യാമ്പിനുള്ളിലെ കുളച്ചൽ ഗ്രൗണ്ടിൽ വച്ച് ‘പൈതൃക സ്‌മൃതിയാത്ര‘ , ലഫ്റ്റനൻ്റ് കേണൽ കിരൺ.സി. നായർ ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം ചെയ്യും. രാവിലെ 7.29 ന് യുദ്ധസ്മാരകമായ കുളച്ചൽ സ്തൂപത്തിനു മുന്നിൽ പുഷ്പാർച്ചനയോടെ പരിപാടിയുടെ രണ്ടാംഘട്ടം ആരംഭിക്കും. പ്രശസ്ത ചരിത്രകാരൻ Dr. T P ശങ്കരൻകുട്ടി നായർ ,…

    Read More »
Back to top button