Uncategorized
-
ഒക്ടോബറിലും വൈദ്യുതി ബില്‍ കൂടും; യൂണിറ്റിന് സര്‍ചാര്‍ജ് പത്തുപൈസ
ഒക്ടോബറിലും വൈദ്യുതി ബില്‍ കൂടും. യൂണിറ്റിന് 10 പൈസ വീതം ഇന്ധന സര്‍ചാര്‍ജ് ഈടാക്കുന്നതാണ് ബില്ല് വര്‍ധിക്കാന്‍ കാരണം. രണ്ടു മാസത്തിലൊരിക്കലുള്ള ബില്ലിലും പ്രതിമാസ ബില്ലിലും ഇത് ബാധകമാകും. ഓഗസ്റ്റില്‍ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയതിനേക്കാള്‍ അധികമായി ചെലവായ 27.42 കോടി രൂപ തിരിച്ചുപിടിക്കാനാണ് സര്‍ചാര്‍ജ് ചുമത്തുന്നത്. സെപ്റ്റംബറിലെ ബില്ലിലും 10 പൈസയായിരുന്നു സര്‍ചാര്‍ജ്.
Read More » -
കരൂർ റാലി ദുരന്തം: ടിവികെയ്‌ക്കെതിരെ കേസെടുത്തു, നാല് വകുപ്പുകള്‍ ചുമത്തി
തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ തമിഴഗ വെട്രി കഴകം (ടിവികെ) നേതാവ് വിജയ് പങ്കെടുത്ത റാലിയിൽ തിക്കിലും തിരക്കിലും പെട്ട് നിരനധി ജീവനുകളാണ് നഷ്ടമായത്. സംഭവത്തിൽ ടിവികെയ്‌ക്കെതിരെ കേസെടുത്തു. നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. റാലിയുടെ മുഖ്യസംഘാടകനായ ടിവികെയുടെ കരൂര്‍ വെസ്റ്റ് ജില്ലാ അധ്യക്ഷന്‍ വി.പി മതിയഴകനെതിരെയാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ കൊലപാതക ശ്രമം ( 109), കൊലപാതകമായി കണക്കാക്കാത്ത കുറ്റകരമായ നരഹത്യ (110), മനുഷ്യജീവനോ അവരുടെ സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തി( 125ബി) അധികൃതര്‍ നല്‍കിയ ഉത്തരവുകള്‍ പാലിക്കാതിരിക്കല്‍ (223) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.…
Read More » -
പേട്ടയിൽ രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ വിധി ഇന്ന്
തിരുവനന്തപുരം പേട്ടയിൽ രണ്ടു വയസ്സുകാരി നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഇന്ന് വിധി പറയും. തിരുവനന്തപുരം പോക്‌സോ കോടതിയാണ് വിധി പ്രസ്താവിക്കുക. 2024 ഫെബ്രുവരി 19 ആയിരുന്നു ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ ആറ്റിങ്ങൽ സ്വദേശിയായ ഹസൻകുട്ടി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പെൺകുട്ടിയെ ടെന്റിൽ നിന്നും കടത്തിക്കൊണ്ടു പോയശേഷം ആളൊഴിഞ്ഞ് പൊന്തക്കാട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പ്രതിയുടെ വസ്ത്രത്തിൽ നിന്ന് കുട്ടിയുടെ തലമുടി കണ്ടെത്തിയതും പ്രധാന തെളിവായി. കേസിൽ 41 സാക്ഷികളെയാണ് വിസ്തരിച്ചിരുന്നത്.
Read More » -
ആ ദിവസം ഒരിക്കലും മറക്കാനാകില്ല, എന്റെ കരിയറിലെ ഏറ്റവും വലിയ താഴ്ചയായിരുന്നു അത്: ഷെയിൻ നിഗം
ഷെയിൻ നിഗത്തിന്റെ നായകനാക്കി ഡിമൽ ഡെന്നിസ് ഒരുക്കിയ സിനിമയാണ് വലിയപെരുന്നാൾ. വലിയ പ്രതീക്ഷയിലെത്തിയ സിനിമ ബോക്സ് ഓഫീസിൽ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ സിനിമയുടെ പരാജയത്തെക്കുറിച്ച് മനസുതുറക്കുകയാണ് ഷെയിൻ നിഗം. തന്റെ കരിയറിലെ ഏറ്റവും വലിയ താഴ്ചയായിരുന്നു വലിയപെരുന്നാളിന്റെ പരാജയമെന്നും ആ സിനിമയുടെ റിലീസ് ദിനം തനിക്ക് ഒരിക്കലും മറക്കാനാകില്ലെന്നും ഷെയിൻ നിഗം പറഞ്ഞു. ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിലാണ് ഷെയിൻ ഇക്കാര്യം പറഞ്ഞത്. ‘എന്റെ കരിയറിലെ ഏറ്റവും വലിയ താഴ്ചയായി എനിക്ക് അനുഭവപ്പെട്ടത് വലിയ പെരുന്നാളിന്റെ പരാജയമാണ്. എന്നെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ നടക്കുന്നതിനിടയിലായിരുന്നു…
Read More » -
ശ്രീകണ്ഠേശ്വരം പുറപ്പാട് – 2025 സെപ്റ്റംബർ 11 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് പ്രകാശനം
തിരുവനന്തപുരം, ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര നഗരമെന്ന നിലയിൽ പ്രശസ്തമെങ്കിലും ഈ നഗരം ഒരു ശൈവ ഭൂമികൂടിയാണ്… കന്യാകുമാരി ജില്ലയിലെ ശിവാലയങ്ങൾ പോലെ ഈ നഗരത്തിലും ഏറെ പുരാതനമായ ശിവക്ഷേത്രങ്ങളുണ്ട്. അവയിൽ ഏറ്റവും പ്രശസ്തവും ദേവസ്വം ബോർഡ് മേജർ സ്ഥാനം നൽകിയതുമായി ക്ഷേത്രമാണ് ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം. ശ്രീപദ്മനാഭ ക്ഷേത്രത്തിന് നേർ വടക്കായിട്ടുള്ള ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രത്തെ സംബന്ധിച്ചിട്ടുള്ള ആദ്യ ചരിത്ര ഗ്രന്ഥമാണ് പ്രതാപ് കിഴക്കേമഠം രചിച്ച ശ്രീകണ്ഠേശ്വരം പുറപ്പാട്- ചരിത്രത്തിൻ്റെ ഏടുകളിലൂടെ ...എന്ന ഗ്രന്ഥം. ഇരയിമ്മൻ തമ്പി ഭാഷ പഠനകേന്ദ്രം പ്രസിദ്ധീകരിക്കുന്ന ഈ ക്ഷേത്ര ചരിത്ര…
Read More » -
ഇന്ന് മദ്യശാലകള്‍ തുറക്കില്ല
ശ്രീനാരായണ ഗുരു ജയന്തി ദിനം പ്രമാണിച്ച് സംസ്ഥാനത്തെ ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ക്ക് ഇന്ന് അവധി. ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കും. 21ന് ശ്രീനാരായണ ഗുരു സമാധിദിവസവും മദ്യശാലകള്‍ക്ക് അവധിയായിരിക്കും. തിരുവോണദിവസവും മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിച്ചിരുന്നില്ല. സംസ്ഥാനത്ത് ഉത്രാട നാളില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് നടന്നത്. 137 കോടി രൂപയുടെ മദ്യമാണ് ഉത്രാട ദിവസം വിറ്റത്. കഴിഞ്ഞ വര്‍ഷം 126 കോടിയുടെ മദ്യം വിറ്റഴിച്ച സ്ഥാനത്താണ് ഈ വര്‍ധന. തിരുവോണം പ്രമാണിച്ച് വെള്ളിയാഴ്ച സംസ്ഥാനത്തെ ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധിയായതിനാലാണ് ഉത്രാട ദിവസം മദ്യവില്‍പ്പന തകൃതിയായി നടന്നത്. വില്‍പ്പനയില്‍ കരുനാഗപ്പള്ളി ഔട്ട്ലെറ്റ്…
Read More » -
തിരുവോണദിനത്തില്‍ അമ്മത്തൊട്ടിലില്‍ കുഞ്ഞതിഥി; ‘തുമ്പ’ എന്ന് പേരിട്ടു
തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ കുഞ്ഞതിഥി എത്തി. തുമ്പ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതി ആസ്ഥാനത്താണ് ഇന്ന് പെണ്‍കുഞ്ഞിനെ ലഭിച്ചത്. ഇന്ന് ഉച്ചയോടെ നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ കിട്ടുകയായിരുന്നു.
Read More » -
തിരുവോണ ആശംസകൾ
എല്ലാ വായനക്കാർക്കും കേരളശബ്ദം ടീമിൻ്റെ തിരുവോണദിന ആശംസകൾ
Read More » -
‘രാഹുല്‍ പ്രതിയാണെന്ന റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല’; നിലവില്‍ സഭയില്‍ വരാന്‍ തടസ്സങ്ങളില്ലെന്ന് സ്പീക്കര്‍
യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയാണെന്ന റിപ്പോര്‍ട്ട് നാല് മണി വരെ ലഭിച്ചിട്ടില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. സഭയില്‍ വരാൻ നിലവില്‍ രാഹുലിന് തടസ്സങ്ങള്‍ ഇല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. അംഗങ്ങള്‍ക്ക് സഭയില്‍ വരാന്‍ ഒരു തടസ്സവുമില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിഷേധം ഉണ്ടാകുമോ എന്ന കാര്യം തനിക്ക് പറയാന്‍ കഴിയില്ലെന്നും എ എന്‍ ഷംസീര്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ ക്രൈം ബ്രാഞ്ച് നിയമസഭാ സ്പീക്കര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍…
Read More » -
വ്യാജ ഐഡി കേസ്: ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാതെ രാഹുല്‍ മാങ്കൂട്ടത്തില്‍; വീണ്ടും നോട്ടീസ് നല്‍കും
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളുണ്ടാക്കിയ കേസില്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. അടുത്ത ആഴ്ച ഹാജരാകാന്‍ ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നല്‍കും. എന്നിട്ടും ഹാജരായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനമെന്നാണ് സൂചന. രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. എന്നാല്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ രാഹുല്‍ ഉപയോഗിച്ചിരുന്ന ഐ ഫോണ്‍ പിന്നീട് മാറ്റിയിരുന്നു. ഈ ഫോണ്‍ ഹാജരാക്കാന്‍ ആവശ്യപ്പെടും. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി 2000…
Read More »