Uncategorized

  • വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെതിരെ മൊഴി നൽകാതെ അമ്മ, കൂടുതൽ ബാദ്ധ്യതകളുടെ വിവരങ്ങൾ പുറത്ത്

    തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ മകൻ അഫ്ഗാനെതിരെ മൊഴി നൽകാതെ അമ്മ ഷെമീന. കട്ടിലിൽ നിന്ന് വീണ് തനിക്ക് പരിക്ക് പറ്റിയെന്നാണ് മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ അമ്മ ആവർത്തിച്ചത്. 45 മിനിട്ടാണ് ആശുപത്രിയിൽ വച്ച് മൊഴി രേഖപ്പെടുത്തിയത്. അതേസമയം, കൂട്ടക്കൊലയിലേക്ക് നയിച്ചത് കട ബാദ്ധ്യതയാണെന്ന നിഗമനത്തിലേക്ക് എത്തുന്ന കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. അഫാന്റെ അമ്മ ഷെമീന ചിട്ടി നടത്തിയും പണം പോയി. സാമ്പത്തിക ഞെരുക്കം പരിഹരിക്കാൻ വേണ്ടിയാണ് ഷെമീന ചിട്ടി നടത്തിയത്. കൊല്ലപ്പെട്ട ലത്തീഫിന്റെ ഭാര്യ ഷാഹിദക്ക് ചിട്ടി കിട്ടി. പക്ഷേ പണം നൽകിയില്ല.…

    Read More »
  • അനുനയ നീക്കവുമായി തരൂരിനെ വിളിച്ച് സുധാകരൻ; ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചു

    തിരുവനന്തപുരം: അനുനയനീക്കവുമായി ശശി തരൂരിനെ വിളിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അവഗണനയിൽ അതൃപ്തി പ്രകടിപ്പിച്ച തരൂരിനോട് പരാതികള്‍ ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചതായാണ് വിവരം. നോ കമന്‍റ്സ് പ്രതികരണം പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. തരൂരിന് വീഴ്ച പറ്റിയെന്ന് ആര്‍എസ്എപി വിമര്‍ശിച്ചു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതിൽ സംസ്ഥാന കോണ്‍ഗ്രസിൽ ഒന്നടങ്കം അമര്‍ഷമുളളതിനിടെ കെപിസിസി അധ്യക്ഷൻ ശശി തരൂരിനെ വിളിച്ചത്. എടുത്ത് ചാടി പ്രതികരിക്കുതെന്ന് തരൂരിനോട് സുധാകരൻ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് തിരിച്ചു വരവിന്‍റെ പാതയിലാണ്. ഇതിനിടയടിലുണ്ടാകുന്ന ഇത്തരം വിവാദങ്ങള്‍ തരൂരിന്‍റെ പൊതു സമ്മതിക്ക് തന്നെ ദോഷം ചെയ്യും.…

    Read More »
  • പെൻസിൽവാനിയയിൽ ആശുപത്രിയിൽ വെടിവയ്പ്

    അക്രമിയും പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു പെൻസിൽവാനിയയിലെ യുപിഎംസി മെമ്മോറിയൽ ആശുപത്രിയിൽ നടന്ന വെടിവയ്പിൽ അക്രമിയും ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ആശുപത്രി ജീവനക്കാർ ഉൾപ്പെടെ നിരവധി പേർക്ക് വെടിയേറ്റിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ പിസ്റ്റളുമായി എത്തിയ അക്രമി ജീവനക്കാരെ ബന്ദികളാക്കി. പൊലീസ് ഇടപെട്ടതോടെ അക്രമിയെ വെടിവച്ച് വീഴ്ത്തി, അതിനിടെ അക്രമിയുടെ വെടിയേറ്റ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും ചെയ്തു. സംഭവത്തിൽ ആശുപത്രിയിലെ ഒരു ഡോക്ടർ, ഒരു നഴ്‌സ്, എന്നിവരുൾപ്പെടെ മൂന്ന് ആശുപത്രി ജീവനക്കാർക്കും 2 പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റതായി അധികൃതർ അറിയിച്ചു. ഡയോജെനസ് ആർക്കഞ്ചൽ-ഓർട്ടിസ് (49)…

    Read More »
  • മെക്സിക്കോ അതിർത്തി അടച്ച് യുഎസ്

     മെക്സിക്കോയുമായുള്ള അതിർത്തി അടച്ചതായി യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇത് പ്രഖ്യാപിച്ചത്. “ഞങ്ങളുടെ തെക്കൻ അതിർത്തി അടച്ചിരിക്കുന്നു” എന്ന സന്ദേശമാണ് ട്രംപ് പങ്കുവച്ചത്. നേരത്തെ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ മെക്സിക്കോ അതിർത്തി അടയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. പടിഞ്ഞാറ് പസഫിക് സമുദ്രം മുതൽ കിഴക്ക് മെക്സിക്കോ ഉൾക്കടൽ വരെ വ്യാപിച്ചുകിടക്കുന്ന 1,951 മൈൽ നീളമുള്ള അതിർത്തി നഗരപ്രദേശങ്ങൾ, മരുഭൂമികൾ, ദുർഘടഭൂപ്രദേശങ്ങൾ എന്നിവയിലൂടെയാണ് കടന്നുപോകുന്നത്. ഏകദേശം 700 മൈൽ വരുന്ന അതിർത്തിയിൽ ഇതിനകം വേലി സ്ഥാപിച്ചിരിക്കുകയാണ്.…

    Read More »
  • ഫ്രാൻസിസ് മാർപാപ്പയുടെ നില അതീവഗുരുതരം; വത്തിക്കാനിൽ നിന്നും ഔദ്യോഗിക അറിയിപ്പ്

    ഫ്രാൻസിസ് മാർപാപ്പയുടെ നില അതീവഗുരുതരമാണെന്ന് വത്തിക്കാനിൽ നിന്നും ഔദ്യോഗികമായി അറിയിപ്പ്. ഇന്നലത്തേതിനേക്കാൾ ആരോഗ്യസ്ഥിതി മോശമായെന്നും മാർപാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്നും പ്രത്യേക മെഡിക്കൽ ബുള്ളറ്റിനിലൂടെ വത്തിക്കാൻ അറിയിച്ചു. ഇന്ന് രാവിലെയോടെ മാർപാപ്പയ്ക്ക് ആസ്ത്മയെ തുടർന്നുണ്ടായ ശ്വാസ തടസം മൂലം ഉയർന്ന അളവിൽ ഓക്സിജൻ നൽകേണ്ടിവന്നതായി മെഡിക്കൽ സംഘം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ആകെയുള്ള ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിരുന്നെങ്കിലും ഇന്ന് വീണ്ടും മോശമായിരിക്കുന്നു. തുടർച്ചയായി ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധനകളിൽ രക്തത്തിൽ പ്ലേറ്റ്‌ലെറ്റ് അളവ് കുറയുന്നതിനാൽ വിളർച്ച ഉണ്ടായതായും ഇതിന് പ്രതിവിധിയായി രക്തം നൽകിയതായും റിപ്പോർട്ട്. പൂർണമായും…

    Read More »
  • ഇന്ത്യ നമ്മളെ നന്നായി മുതലെടുക്കുന്നു’; വീണ്ടും പ്രതികരിച്ച് ട്രംപ്

    ‘ഇന്ത്യയിലെ തിരഞ്ഞെടുപ്പിനായി യുഎസ്എഐഡി ഫണ്ടിൽ നിന്ന് 18 മില്യൺ യുഎസ് ഡോളറാണ് ധനസഹായമായി നൽകിയത്’ തിരഞ്ഞെടുപ്പുകൾക്കായി ഇന്ത്യക്ക് നൽകിവരുന്ന യുഎസ്എഐഡി (യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷ്ണൽ ഡെവലപ്പമെൻ്റ്) ഫണ്ടിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ വോട്ടർ പങ്കാളിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം വിദേശത്ത് ഗണ്യമായ തുക ചെലവഴിക്കുന്നതിന് പിന്നിലെ യുക്തി എന്താണെന്നും ട്രംപ് ചോദ്യം ചെയ്തു. ശനിയാഴ്ച നടന്ന കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിന്റെ (സിപിഎസി) സമാപന പ്രസംഗത്തിലായിരുന്നു ട്രംപിന്റെ പരാമർശം. അമേരിക്ക പേപ്പർ ബാലറ്റിലേക്ക് മടങ്ങാൻ നിർദ്ദേിച്ച ട്രംപ്…

    Read More »
  • ബില്യൺ ബീസ് തട്ടിപ്പ്; 250 കോടി രൂപ തട്ടി,കളിച്ചത് പ്രവാസികളുടെ പണം കൊണ്ട്‌

    തൃശൂർ: ഇരിങ്ങാലക്കുടയിലെ ഷെയർ ട്രേഡിങ് തട്ടിപ്പിലാകെ 250 കോടി രൂപ തട്ടിയെന്ന് പ്രാഥമിക വിലയിരുത്തൽ. തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും പ്രവാസികളാണെന്നാണ് പൊലീസ് പറയുന്നത്. വിദേശത്ത് ജോലിയെടുത്ത് ലഭിച്ച പണം സുരക്ഷിതമായി കൂടുതൽ ലാഭത്തിൽ നിക്ഷേപിക്കുക എന്ന ലക്ഷ്യവുമായാണ് പ്രവാസികൾ ട്രേഡിങ് സ്ഥാപനമായ ബില്യൺ ബീസിൽ നിക്ഷേപിച്ചതെന്നും പൊലീസ് പറയുന്നു. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ട്രേഡിങ് എന്നതായിരുന്നു സ്ഥാപനം മുന്നോട്ടുവെച്ച ആശയം. ന്യൂജെൻ ആശയങ്ങൾ മുന്നോട്ടുവെച്ച് നിക്ഷേപകരെ ആകർഷിക്കുക എന്ന തന്ത്രമാണ് ഉടമകൾ സ്വീകരിച്ചത്. സംസ്ഥാനത്തിന് പുറത്തേക്ക് കടന്ന പ്രതികളായ ബിബിൻ, ഭാര്യ…

    Read More »
  • പോഷകാഹാരക്കുറവു മൂലം മകളുടെ മരണം,അമ്മയെ അറസ്റ്റ് ചെയ്തു

    ബാൽച്ച് സ്പ്രിംഗ് (ഡാളസ് ):’ഗുരുതരമായ പോഷകാഹാരക്കുറവു മൂലം  മകളുടെ മരണത്തിന് ബാൽച്ച് സ്പ്രിംഗ്സിലെ അമ്മയെ അറസ്റ്റ് ചെയ്തു.19 വയസ്സുള്ള ഡെലീലയാണ് മരണത്തിനു കീഴടങ്ങിയത് വില്ലെഗാസിന്റെ അമ്മയിൽ നിന്ന് ഫെബ്രുവരി 14 ന് 911 എന്ന നമ്പറിൽ വിളിച്ചതായി ബാൽച്ച് സ്പ്രിംഗ്സ് പോലീസ് പറഞ്ഞു. മകൾ ഡെലീലക്കു  ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ക്രിസ്റ്റൽ കനാൽസ് റിപ്പോർട്ട് ചെയ്തു.പോലീസ് ഓഫീസർമാർ  ഹോഴ്‌സ്‌ഷൂ ട്രെയിലിലെ വീട്ടിലെത്തിയപ്പോൾ, ഡെലീല ഇതിനകം മരിച്ചതായി അവർ കണ്ടെത്തി. ശരീരത്തിന്റെ അവസ്ഥയെ അടിസ്ഥാനമാക്കി, അവൾ മരിച്ചിട്ട് ആറ് മുതൽ 24 മണിക്കൂർ വരെ കഴിഞ്ഞതായി അവർ…

    Read More »
  • ടെക്സാസിൽ അഞ്ചാംപനി പടരുന്നു, 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ

    വെസ്റ്റേൺ ടെക്സസിലെ ഒരു പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട അഞ്ചാംപനി കേസുകളുടെ എണ്ണം വെള്ളിയാഴ്ച പുറത്തിറക്കിയ പുതിയ ഡാറ്റ പ്രകാരം 90 ആയി വർദ്ധിച്ചു..30 വർഷത്തിലേറെയായി സംസ്ഥാനത്ത് ഏറ്റവും വലിയ അഞ്ചാംപനി പൊട്ടിപ്പുറപ്പെടലാണിതെന്ന് ഡിഎസ്എച്ച്എസ് വക്താവ്  പറഞ്ഞുകൂടുതൽ: ടെക്സസിലെ അഞ്ചാംപനി പൊട്ടിപ്പുറപ്പെടുന്നതിനനുസരിച്ച് യുഎസിൽ അഞ്ചാംപനി കേസുകൾ വർദ്ധിച്ചുവരികയാണ്. 51 കേസുകളുള്ള കുട്ടികളും കൗമാരക്കാരുമാണ് 51 കേസുകളിൽ ഭൂരിഭാഗവും, തുടർന്ന് 4 വയസ്സും അതിൽ താഴെയും പ്രായമുള്ള കുട്ടികളിൽ 26 കേസുകളും.ഗെയിൻസ് കൗണ്ടിയാണ് പൊട്ടിത്തെറിയുടെ പ്രഭവകേന്ദ്രം, താമസക്കാർക്കിടയിൽ 57 കേസുകൾ സ്ഥിരീകരിച്ചതായി ഡിഎസ്എച്ച്എസ് പറയുന്നു. കൗണ്ടിയിലെ വാക്സിൻ ഇളവുകളുടെ…

    Read More »
  • (no title)

    പ്രവാസി മലയാളി യുഎഇയിൽ മരിച്ചു തിരൂർ സ്വദേശിയാണ് യുഎഇയിലെ  അൽഐനിൽ നിര്യാതനായത്. അബുദാബി: പ്രവാസി മലയാളി യുഎഇയിൽ മരിച്ചു. തിരൂർ കല്ലിങ്ങൽ സ്വദേശി പരേതനായ മച്ചിഞ്ചേരി സിദ്ദീഖിന്‍റെ മകൻ അൻവർ ആണ് അൽഐനിൽ നിര്യാതനായത്. മാതാവ്: നഫീസ. ഭാര്യ: നദീറ. മക്കൾ: ഹനീന ഷെറിൻ, ഹാൻഫദ്, നജ്വ. സഹോദരങ്ങൾ: സുൽത്താൻ, ഷംസീർ.  

    Read More »
Back to top button