News

  • സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പുലരിയിക്കായുള്ള പ്രതീക്ഷ; നാടും നഗരവും വിഷു ആഘോഷത്തിൽ, അമ്പലങ്ങളിൽ വൻ ഭക്തജനത്തിരക്ക്

    സമൃദ്ധിയുടെ കണികണ്ടുണർന്ന് മലയാളികൾ. നാടും നഗരവും വിഷു ആഘോഷത്തിലാണ്. അമ്പലങ്ങളിൽ വിഷുക്കണി ദർശനത്തിന് വൻ ഭക്തജനത്തിരക്കാണ് ഉള്ളത്. അതേസമയം ഗുരുവായൂരപ്പനെ കണികാണാനെത്തിയത് പതിനായിരങ്ങൾ ആയിരുന്നു. ഗുരുവായൂരപ്പനെ കണികണ്ട് തൊഴാൻ ഇന്ന് ലക്ഷക്കണക്കിന് ഭക്തർ ഗുരുവായൂർ ക്ഷേത്രത്തിൽ എത്തും. ഭക്തർക്ക് സുഗമമായ വിഷുക്കണി ദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പുലർച്ചെ 2.55മുതൽ 3.55 വരെയാണ് വിഷു കണി ദർശനം നടന്നത്. തുടർന്ന് നിർമ്മാല്യം ,അഭിഷേകം ഉൾപ്പെടെ പതിവ് പൂജകളും ദർശനവും. പൊതുവരിയിൽ കാത്തിരിക്കുന്ന ഭക്തർക്കാകും ദർശനത്തിന് മുൻഗണന. തിരക്ക് പരിഗണിച്ച് പ്രത്യേക ദർശന സൗകര്യമുള്ള സീനിയർ സിറ്റിസൻ…

    Read More »
  • ബിഹാർ മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി നാളെ സത്യപ്രതിജ്ഞ ചെയ്യും

    ബിഹാർ മുഖ്യമന്ത്രിയായി ബിജെപി നേതാവ് സാമ്രാട്ട് ചൌധരി നാളെ സത്യപ്രതിജ്ഞ ചയ്യും. സാമ്രാട്ട് ചൗധരി ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശം ഉന്നയിച്ചു. പട്നയിൽ നാളെ രാവിലെ 11 മണിക്ക് ചടങ്ങ് നടക്കും. ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നിതീഷ് കുമാർ രാജിവച്ചിരുന്നു. ബിഹാറിലെ പുതിയ സർക്കാരിന് തന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് രാജിയ്ക്ക് ശേഷം നിതീഷ് കുമാർ പറഞ്ഞു. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാർ രാജി വച്ചത്. ബിഹാറിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായാണ് സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്യുക. ഇന്ന്…

    Read More »
  • അഞ്ച് മുതൽ എട്ട് വരെയുള്ള ക്ലാസുകളിൽ നിലവാരം ഉയർത്താൻ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

    വാർഷിക പരീക്ഷയിൽ മിനിമം മാർക്ക് നേടാത്ത അഞ്ചുമുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിന് പഠന പിന്തുണയും പരീക്ഷയും നടത്താൻ വിദ്യാഭ്യാസ വകുപ്പ്. മുൻ വർഷം , എട്ട്, ഒൻപത് ക്ലാസുകളിൽ മിനിമം മാർക്ക് നിശ്ചയിച്ചിരുന്നു. അതിന് തുടർച്ചയായാണ് ഈ വർഷം അഞ്ച് മുതലുള്ള ക്ലാസുകളിൽ ഇത് നിശ്ചയിച്ചത്. ഇത് പ്രകാരം അഞ്ച് മുതൽ എട്ട് വരെ ക്ലാസുകളിൽ ഔട്ട് സ്റ്റാൻഡിങ്,വെരിഗുഡ്, ഗുഡ്, സാറ്റിസ്ഫാക്ടറി, നീഡ്സ് ഇംപ്രൂവ്മെ​ന്റ് എന്നിങ്ങനെ എ,ബി,സി,ഡി,ഇ എന്നിങ്ങനെ ഗ്രേഡ്തിരിച്ചിട്ടുണ്ട്. 30 ൽ താഴെ മാർക്ക് ലഭിച്ചവരെ നീഡ്സ് ഇംപ്രൂവ്മെ​ന്റ്…

    Read More »
  • ‘മുഖ്യമന്ത്രിയെ തീരുമാനിക്കുക ഹൈക്കമാൻഡ്’; വിമർശനവുമായി കെ മുരളീധരൻ

    മുഖ്യമന്ത്രിയെ തീരുമാനിക്കുക ഹൈക്കമാൻഡ് ആണെന്നും വാട്ട്സ് ആപ്പ് ​ഗ്രൂപ്പല്ല മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്നും കെ മുരളീധരൻ. സുനിൽ ലാലൂർ എഫ് ബി പോസ്റ്റ് ഇടരുതായിരുന്നുവെന്നും കെ മുരളീധരൻ വിമർശിച്ചു. പാർട്ടി വേദികളിൽ പറയേണ്ടത് എഫ് ബിയിൽ പറയരുതെന്നും അദ്ദേഹം വിമർശിച്ചു. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളിൽ വിമര്‍ശനവുമായി ബെന്നി ബെഹ്നാൻ എംപിയും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പദത്തിലെ ചര്‍ച്ചകള്‍ വേദനാജനകമാണന്നും നേതൃത്വത്തിന്‍റെ തീരുമാനത്തിന് കാത്തിരിക്കണം എന്നുമായിരുന്നു ബെന്നി ബെഹനാന്‍റെ പ്രതികരണം. ചര്‍ച്ചകള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് വേദനയുണ്ടാക്കും. കോണ്‍ഗ്രസ് നേതൃത്വം പ്രചാരണങ്ങളെ തള്ളിക്കയണമന്നും ബെന്നി ബെഹനാൻ അഭിപ്രായപ്പെട്ടു.

    Read More »
  • വനിതാസംവരണ ഭേദഗതി; കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ

    മണ്ഡല പുനർനിർണയം നടത്തി വനിതാ സംവരണം നടപ്പിലാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. പശ്‌ചിമ ബംഗാളിലും തമിഴ്‌നാട്ടിലും തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കേ തിടുക്കപ്പെട്ട് പാർലമെന്റ്‌ സമ്മേളനം വിളിച്ചുചേർത്ത്‌ വനിതാസംവരണ നിയമഭേദഗതികൾ കൊണ്ടുവരാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന്‌ പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സർക്കാരുകളുമായും പ്രതിപക്ഷവുമായും ആലോചിക്കാതെയുള്ള നീക്കത്തിന്‌ പിന്നിൽ രാഷ്ട്രീയലക്ഷ്യമാണെന്നാണ്‌ പ്രതിപക്ഷം ഉയർത്തുന്ന പ്രധാന വിമർശം. ഭേദഗതി ബിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാണെന്നും ദേശീയ രാഷ്ട്രീയത്തിൽ ഉത്ത്യരേന്ത്യൻ സംസ്ഥാനങ്ങൾക്ക് മേൽക്കൈ നൽകും എന്നാണ് ജോൺ ബ്രിട്ടാസ് എം പിയുടെ വിമർശനം.…

    Read More »
  • ‘കേരളം ഒന്നാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പം’; പ്രതികരണവുമായി മുഖ്യമന്ത്രി

    കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കല്‍ കോളജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം അത്യന്തം വേദനയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുരോഗമന കേരളത്തിന് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. മിടുക്കനായ വിദ്യാര്‍ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും കേരളമാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ക്യാംപസുകളിലെ ജാതീയ വിവേചനങ്ങള്‍ നിയമംമൂലം അവസാനിപ്പിക്കാന്‍ രോഹിത് വെമുല ആക്റ്റ് നടപ്പിലാക്കണമെന്ന ദീര്‍ഘകാല ആവശ്യം പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല. പകരം കൊണ്ടുവന്ന യുജിസി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍…

    Read More »
  • വൈറല്‍ പെണ്‍കുട്ടിയുടെ വയസ് 18 തന്നെ, ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തിയത് പിന്നീടെന്ന് പൊലീസ്

    കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ രേഖകളില്‍ പ്രായം 18 വയസ് ആയിരുന്നുവെന്ന വാദത്തിലുറച്ച് പൊലീസ്. പെണ്‍കുട്ടിയുടെ പേരിലുണ്ടായിരുന്ന ജനന സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി പുതിയ സര്‍ട്ടിഫിക്കറ്റ് മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയെന്ന സംശയവും പൊലീസ് പങ്കുവയ്ക്കുന്നു. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വിവാഹിതയായ സമയത്ത് ആധാര്‍ കാര്‍ഡ് ആണ് പെണ്‍കുട്ടി സമര്‍പ്പിച്ചത്. വിവാഹത്തിനു മുന്‍പ് ഇതു പരിശോധിച്ചെന്നും 18 വയസ്സായെന്നു സ്ഥിരീകരിച്ചെന്നുമാണ് പൊലീസിന്റെ വാദം. 2025 ജൂണില്‍ ലഭ്യമാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് പ്രകാരം പെണ്‍കുട്ടിക്ക് 18 വയസ്സ് തികഞ്ഞിരുന്നു. ഇതുപയോഗിച്ചാണ് അവര്‍ ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും എടുത്തത്. ഈ രേഖകളില്‍…

    Read More »
  • 16 കാരിയെ കഴുത്തുഞെരിച്ച് കൊന്നു; ബന്ധുവായ യുവാവ് ജീവനൊടുക്കി

    16 വയസ്സുള്ള പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി. മൂഴിക്കല്‍ സ്വദേശി നസ്രീന (16) എന്ന കുട്ടിയാണ് മരിച്ചത്. ബന്ധുവായ അദിനാന്‍ (20) ആണ് കൊലപാതകം നടത്തിയത്. പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അദിനാന്‍ വീടിന്റെ മുകള്‍ നിലയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തുന്നത്. സഹോദരങ്ങളുടെ മക്കളാണ് മരിച്ചത്. കൊലപാതക കാരണം എന്താണെന്ന് വ്യക്തമല്ല.

    Read More »
  • ഹോര്‍മൂസ് സ്വതന്ത്രമാകണമെന്ന് ഇന്ത്യ; കുടുങ്ങിക്കിടക്കുന്നത് 15 ഇന്ത്യന്‍ കപ്പലുകളെന്ന് കേന്ദ്രം

    ഹോര്‍മൂസ് കടലിടുക്ക് സ്വതന്ത്രമാകണമെന്ന് ഇന്ത്യ. തടസ്സമില്ലാത്ത കപ്പല്‍ സഞ്ചാരവും ആഗോള വാണിജ്യ പ്രവാഹവും ഉണ്ടാകണമെന്ന് ഇന്ത്യ വ്യക്തമാക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചര്‍ച്ചകളും നയതന്ത്ര കൂടിയാലോചനകളും വേണമെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ അഭിപ്രായപ്പെട്ടു. ഹോര്‍മൂസിലൂടെ പഴയതരത്തിലുള്ള സുഗമമായ കപ്പല്‍ സഞ്ചാര സ്വാതന്ത്ര്യം പുനസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ആഗോള എണ്ണയുടെയും ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും (എല്‍എന്‍ജി) അഞ്ചിലൊന്ന് കടന്നുപോകുന്ന നിര്‍ണായകമായ സമുദ്ര ചെക്ക് പോയിന്റിലൂടെ തടസ്സമില്ലാത്ത നാവിഗേഷന്‍ സ്വാതന്ത്ര്യവും ആഗോള വാണിജ്യ പ്രവാഹവും വേണമെന്നാണ്…

    Read More »
  • സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്

    സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. പാലക്കാട് രേഖപ്പെടുത്തിയത് 39.2 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കാം. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം…

    Read More »
Back to top button