News
-
തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗം: കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. നിരണം സ്വദേശി വരുൺ ആണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ അർധരാത്രിയോടെ ആലുവയിൽ വെച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‍തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. പ്രതിയുടെ മൊബൈൽ ലൊക്കേഷൻ പിന്തുടർന്ന് ആലുവയിൽ എത്തിയ പൊലീസ് സംഘം അതീവ രഹസ്യമായാണ് ഓപ്പറേഷൻ പൂർത്തിയാക്കിയത്. കേസിൽ മുൻപ് അറസ്റ്റിലായ ഒന്നാം പ്രതി സുബിൻ, രണ്ടാം പ്രതി ബെർലിൻ ദാസ് എന്നിവർ നിലവിൽ റിമാൻഡിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇനി മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ട്. അതേ…
Read More » -
യുഡിഎഫ് കൺവീനർ ആയതിന് ശേഷം ഒരുപാട് വേട്ടയാടൽ ഉണ്ടായി: ഒളിച്ചോടാൻ തയ്യാറല്ലെന്ന് അടൂർ പ്രകാശ്
ആരുടെയെങ്കിലും ഒപ്പം ചിത്രം ഉള്ളത് കൊണ്ടാണോ എസ്ഐടി അന്വേഷണം നടത്തുന്നത് എന്നാണ് സംശയമെന്ന് അടൂർ പ്രകാശ് എംപി.അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ ആയതിന് ശേഷം ഒരുപാട് വേട്ടയാടൽ ഉണ്ടായി. താൻ ഒളിച്ചോടിയിട്ടില്ലെന്നും മാധ്യമങ്ങൾക്ക് മുന്നിലൂടെയാണ് പുറത്തേക്ക് വന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു. 96 മുതൽ പലതിനെയും നേരിട്ട് കൊണ്ടാണ് രാഷ്ട്രീയ പ്രവർത്തനം നടത്തിയത്. അന്തസ്സോടെയും അഭിമാനത്തോടെയും പറയാം കറപുരളാത്ത രാഷ്ട്രീയ പ്രവർത്തനമാണ് താൻ നടത്തുന്നത്. മാങ്ങയുള്ള മാവിലെ കല്ല് എറിയു എന്ന് പറയുന്നത് പോലെയാണ്. ഒളിച്ചോടാൻ താൻ തയ്യാറല്ലെന്ന് അടൂർ പ്രകാശ് പറഞ്ഞു. ഇന്നലെ…
Read More » -
ഇന്ത്യ-മലേഷ്യ സഹകരണത്തിന് 10 കരാറുകൾ: ഭീകരവാദത്തിനെതിരെ ഇരുരാജ്യങ്ങളും യോജിച്ച് പ്രവർത്തിക്കും
ഇന്ത്യ-മലേഷ്യ സഹകരണത്തിന് പത്ത് കരാറുകൾക്ക് ധാരണയായി. ഭീകരതക്കെതിരെ ഇരുരാജ്യങ്ങളും യോജിച്ച് പ്രവർത്തിക്കുമെന്ന് സംയുക്ത വാർത്താസമ്മേളനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും വ്യക്തമാക്കി. തമിഴ്സിനിമയുടെ പ്രോത്സാഹനത്തിനടക്കം കരാറുകൾക്കാണ് ധാരണയായിരിക്കുന്നത്. ഇന്തോ പസഫിക് മേഖലകളിലെ സമാധാനത്തിന് യോജിച്ച് നിൽക്കുമെന്നും ഇരുപ്രധാനമന്ത്രിമാരും അറിയിച്ചു.
Read More » -
ശബരിമല സ്വര്‍ണ്ണക്കൊള്ള; വിഎസ് എസ് സി പരിശോധനയുടെ അന്തിമഫലം എസ്‌ഐടിക്ക്
ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ വ്യാപ്തി സംബന്ധിച്ച് വിഎസ് എസ് സിയില്‍ നടത്തിയ പരിശോധനയുടെ അന്തിമ ഫോറന്‍സിക് ഫലം എസ്‌ഐടിക്ക് ലഭിച്ചു. നഷ്ടമായത് കിലോക്കണക്കിന് സ്വര്‍ണമാണെന്ന് പരിശോധനാ ഫലത്തില്‍ സൂചിപ്പിക്കുന്നു. പ്രതികള്‍ പറഞ്ഞിട്ടുള്ളതിലും കൂടുതല്‍ സ്വര്‍ണം നഷ്ടമായിട്ടുണ്ട്. പ്രതികളുടെ വാദം കളവാണ്. നഷ്ടമായ സ്വര്‍ണത്തിന്റെ അളവ് ഉള്‍പ്പെടെ നിര്‍ണായക വിവരങ്ങള്‍ സൂചിപ്പിക്കുന്ന പരിശോധനാ ഫലമാണ് എസ്‌ഐടിക്ക് ലഭിച്ചിട്ടുള്ളത്. കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ പാളികള്‍ എന്നിവയില്‍ നിന്നായി 989 ഗ്രാം സ്വര്‍ണം ഉരുക്കിയപ്പോള്‍ ലഭിച്ചു. അതില്‍ 575 ഗ്രാം സ്വര്‍ണം തിരികെ പൂശിയെന്നാണ് പ്രതികള്‍ എസ്‌ഐടിയോട് പറഞ്ഞത്. എന്നാല്‍…
Read More » -
ശബരിമല സ്വർണക്കൊള്ളക്കേസ് : ആന്റോ ആന്റണിയെ SIT ചോദ്യം ചെയ്യും
ശബരിമല സ്വർണക്കൊള്ളയിൽ അടൂർ പ്രകാശ് എംപിക്ക് പിന്നാലെ ആന്റോ ആന്റണി എംപിയും ചോദ്യമുനയിലേക്ക്. സ്വർണക്കൊള്ള കേസ് മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള അടുപ്പം സംബന്ധിച്ച് എസ്ഐടി ആന്റോ ആന്റണിയെ ചോദ്യം ചെയ്യും. എസ്ഐടി നോട്ടീസ് നൽകി വിളിച്ച് വരുത്തി ചോദ്യം ചെയ്യും. സോണിയ ഗാന്ധിക്ക് ഒപ്പമുള്ള ചിത്രത്തിൽ ആൻ്റോ ആന്റണിയുമുണ്ടായിരുന്നു. തിരുവല്ല നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് നിക്ഷേപ തട്ടിപ്പിൽ ആന്റോ ആന്റണിയിൽ നിന്ന് ഇഡിയും വിവരം തേടും. സ്ഥാപന ഉടമ എൻ എം രാജു 2 കോടി നൽകിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ആന്റോ ആന്റണിക്ക്…
Read More » -
നിയമസഭാ തെരഞ്ഞെടുപ്പ് ; മത്സരരംഗത്തുണ്ടാകുമെന്ന സൂചന ശക്തമാക്കി കെ സുധാകരന്‍ എംപി
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടാകുമെന്ന സൂചന ശക്തമാക്കി കെ സുധാകരന്‍ എംപി. കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം പരിഗണിക്കാമെന്ന് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് സുധാകരനുമായി അടുത്ത ബന്ധമുള്ളവരുടെ പ്രതികരണം. സുധാകരന് പുറമെ, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും മറ്റ് രണ്ട് എംപിമാരും മത്സരിക്കാന്‍ അനുമതി നേടി ഹൈക്കമാന്‍ഡിനെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, സിറ്റിങ് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. നിയമസഭയിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപട്ടികയില്‍ തന്റെ പേരുണ്ടാകുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് സുധാകരന്‍. അദ്ദേഹത്തിന്റെ പ്രതികരണത്തിലും ഈ സൂചനകള്‍ നല്‍കുന്നു. സ്ഥാനാര്‍ഥി പട്ടികയില്‍ പാര്‍ട്ടി…
Read More » -
മൂന്നാറിൽ എസ്. രാജേന്ദ്രന് ഇന്ന് ബിജെപിയുടെ വമ്പൻ സ്വീകരണം; രാജീവ് ചന്ദ്രശേഖർ പങ്കെടുക്കും
സി.പി.എം വിട്ട് ബിജെപിയിൽ ചേർന്ന ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രന് ഇന്ന് ബിജെപി ഔദ്യോഗികമായി സ്വീകരണം നൽകും.ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ മൂന്നാറിലാണ് വിപുലമായ സ്വീകരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ബിജെപി അംഗത്വമെടുത്ത ശേഷം രാജേന്ദ്രൻ പങ്കെടുക്കുന്ന ആദ്യത്തെ വലിയ പാർട്ടി പരിപാടിയാണിത്.രാജേന്ദ്രനൊപ്പം ബിജെപിയിലേക്ക് എത്തിയ മറ്റു പ്രവർത്തകരും ഇന്നത്തെ ചടങ്ങിൽ പങ്കെടുക്കും. രാഷ്ട്രീയ മാറ്റത്തിന് പിന്നാലെ ബിജെപി നിയന്ത്രണത്തിലുള്ള ഒരു സഹകരണ സംഘത്തിന്റെ ശാഖയും രാജേന്ദ്രന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മൂന്നാറിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. സി.പി.എമ്മിന്റെ കോട്ടയായിരുന്ന മേഖലയിൽ രാജേന്ദ്രന്റെ…
Read More » -
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഛത്തീസ്ഗഡിൽ; മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ കൂടുതൽ ശക്തമാക്കാൻ നിർദേശം നൽകും
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഛത്തീസ്ഗഡിൽ. മാർച്ച് 31ന് രാജ്യത്തെ മാവോയിസ്റ്റ് മുക്തമാക്കുന്ന അമിത്ഷായുടെ പ്രഖ്യാപനത്തിന് 51 ദിവസം മാത്രം അവശേഷിക്കെയാണ് സന്ദർശനം. സാഹചര്യം വിലയിരുത്താൻ അമിത് ഷാ യുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതല സുരക്ഷ സമിതി യോഗം ചേരും. സംസ്ഥാനത്ത് നടക്കുന്ന മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ കൂടുതൽ ശക്തമാക്കാൻ അമിത് ഷാ നിർദ്ദേശം നൽകും. 2024-ലും 2025-ലുമായി ബിജാപൂർ കേന്ദ്രീകരിച്ച് 500-ലധികം മാവോയിസ്റ്റുകളെ സേന വധിച്ചിരുന്നു. ഇതേ കാലയളവിൽ 42 സുരക്ഷാ ഉദ്യോഗസ്ഥർക്കും 117 സാധാരണക്കാർക്കും ജീവൻ നഷ്ടമായി. മാർച്ച് 31-നകം മാവോയിസ്റ്റ്…
Read More » -
ശബരിമല സ്വര്‍ണക്കൊളളക്കേസ് : കുറ്റപത്രത്തിന്റെ പ്രാഥമിക നടപടികള്‍ ആരംഭിച്ച് എസ്.ഐ.ടി
ശബരിമല സ്വര്‍ണക്കൊളളയില്‍ കുറ്റപത്രത്തിന്റെ പ്രാഥമിക നടപടികള്‍ ആരംഭിച്ച് എസ്.ഐ.ടി. സ്വര്‍ണം ദുരുപയോഗം ചെയ്തത് എങ്ങനെ എന്നത് ഉൾപ്പെടെ മൂന്ന് കുറ്റങ്ങള്‍ തെളിയിക്കുന്നത് അന്വേഷണസംഘത്തിന് വെല്ലുവിളിയാണ്. വിശ്വാസ വഞ്ചനയും അഴിമതി നിരോധന നിയമവും തെളിയിക്കുന്നതിലും പ്രതിസന്ധി നേരിടുന്നു. ഈ കുറ്റങ്ങളില്‍ തെളിവിനായി അവസാനവട്ട അന്വേഷണത്തില്‍ എസ്.ഐ.ടി. സ്വര്‍ണത്തിന്റെ തെളിവിനായി ചെന്നൈയിലും ബെല്ലാരിയിലും അന്വേഷണം വീണ്ടും നടത്താൻ എസ്ഐടി ആലോചിക്കുന്നുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകള്‍ ഇഴകീറി പരിശോധിച്ച് എസ്.ഐ.ടി. കൊടിമര പ്രതിഷ്ഠയില്‍ എസ്.ഐ.ടി കോടതി തീരുമാനത്തിനായി കാത്തിരിക്കുകയാണ്. കൊടിമരത്തില്‍ പ്രത്യേക അന്വേഷണം കോടതി തീരുമാനം അനുസരിച്ച്.…
Read More » -
ശബരിമല സ്വർണ മോഷണക്കേസ്: കൂടിക്കാഴ്ചകൾ എല്ലാം പോറ്റി ക്ഷണിച്ചതുപ്രകാരം, അടൂർ പ്രകാശിനെ വീണ്ടും ചോദ്യം ചെയ്യാനും സാധ്യത
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാടുകൾ ഒന്നുമില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. വീട്ടിലും ബംഗളൂരുവിലും പോറ്റിയെ കണ്ടിട്ടുണ്ട്. കൂടിക്കാഴ്ചകൾ എല്ലാം പോറ്റി ക്ഷണിച്ചതുപ്രകാരം ആയിരുന്നു. ഡൽഹിയിൽ പോകാനും പോറ്റിയാണ് ക്ഷണിച്ചത്. എന്നാൽ കണ്ട തീയതികൾ വ്യക്തമായി ഓർമയിൽ ഇല്ലെന്നും അടൂർ പ്രകാശ് മൊഴി നൽകി. അതേസമയം, മൊഴികളിൽ വൈരുദ്ധ്യമുണ്ടെങ്കിൽ അടൂർ പ്രകാശിനെ എസ്ഐടി വീണ്ടും ചോദ്യം ചെയ്യും. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള അടുപ്പവും സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രണ്ടര മണിക്കൂറാണ് അടൂർ പ്രകാശിനെ ചോദ്യം ചെയ്തത്. എല്ലാ ചോദ്യങ്ങൾക്കും…
Read More »