News
-
കാലഹരണപ്പെട്ട കാര്യങ്ങള്‍ മാറണം: കേരളത്തില്‍ അല്ലാതെ എവിടെയെങ്കിലും പണിമുടക്കുണ്ടോയെന്ന് വിഡി സതീശന്‍
ദേശീയ പണിമുടക്ക് എന്ന് പറഞ്ഞിട്ട് ഈ കേരളത്തില്‍ അല്ലാതെ ഹര്‍ത്താലിനും ബന്ദിനും സമാനമായ പണിമുടക്ക് ഇന്ത്യയില്‍ മറ്റ് ഏതെങ്കിലും സംസ്ഥാനത്ത് നടക്കുന്നുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇത്തരത്തില്‍ കാലഹരണപ്പെട്ട കാര്യങ്ങളില്‍ മാറ്റം വരുത്തണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഹര്‍ത്താലിനും ബന്ദിനും സമാനമായ തരത്തില്‍ ഒരു പണിമുടക്കിനെ കേരളത്തില്‍ മാറ്റുന്നത് ശരിയാണോ എന്നത് ഒരു പൊതു ചര്‍ച്ചയ്ക്ക് വയ്ക്കുകയാണെന്നും സതീശന്‍ പറഞ്ഞു. പുതുയുഗ യാത്രയുടെ ഭാഗമായി കോഴക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശന്‍. പണിമുടക്കുമായി ബന്ധപ്പെട്ട കാര്യങ്ങളോട് കോണ്‍ഗ്രസ് പൂര്‍ണമായി പിന്തുണയ്ക്കുന്നുണ്ട്. യാത്രയില്‍ ദേശീയപണിമുടക്കിന്റെ വിഷയം…
Read More » -
കുംഭമാസ പൂജയ്ക്ക് ശബരിമല നട ഇന്ന് തുറക്കും ; വിര്‍ച്വല്‍ ക്യൂ വഴി 50,000 പേര്‍ക്ക് ദര്‍ശനം
കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് (വ്യാഴാഴ്ച) തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ ഡി പ്രസാദ് നടതുറക്കും. കുംഭം ഒന്നിന് വെള്ളിയാഴ്ച രാവിലെ അഞ്ചിനാണ് ദര്‍ശനത്തിന് നട തുറക്കുക. ഈ ദിവസങ്ങളില്‍ ദീപാരാധനയ്ക്കുശേഷം പതിനെട്ടാം പടിയില്‍ പടിപൂജ ഉണ്ടാകും. കുംഭമാസ പൂജ പൂര്‍ത്തിയാക്കി 17ന് രാത്രി 10ന് നട അടയ്ക്കും. വ്യാഴാഴ്ചത്തെ പൊതുപണിമുടക്കില്‍ നിന്ന് ശബരിമല തീര്‍ഥാടകരെ ഒഴിവാക്കിയിട്ടുണ്ട്. ദിവസം 50,000 പേര്‍ക്കാണ് വിര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം. ദര്‍ശനത്തിനായി നട തുറക്കുന്ന വെള്ളിയാഴ്ച 30,000…
Read More » -
കോഴിക്കോട്ട് വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് 12കാരി മരിച്ചു
കോഴിക്കോട് കൊടുവള്ളി കച്ചേരിമുക്കില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു. മടവൂര്‍ എയുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ കളത്തിങ്ങല്‍ തന്‍ഹ (12)യാണ് മരിച്ചത്. പണി നടക്കുന്ന വീടിന് മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനില്‍ അബദ്ധത്തില്‍ കൈ തട്ടിയതാണ് അപകടത്തിന് കാരണമായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അബ്ദുല്‍ റഷീദിന്റെയും മസ്‌നയുടെയും മകളാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read More » -
ദേശീയ പണിമുടക്ക്: തീർഥാടകരെയും പത്തനംതിട്ടയിലെ രണ്ട് പഞ്ചായത്തുകളെയും ഒഴിവാക്കി
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രി വരെ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്കിൽ പത്തനംതിട്ട ജില്ലയിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളെയും കൺവൻഷനുകളെയും ഒഴിവാക്കി. ഭക്തർക്കും തീർഥാടകർക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഈ തീരുമാനമെന്ന് സംയുക്ത സമരസമിതി കൺവീനർ കെ.സി. രാജഗോപാലൻ അറിയിച്ചു. ഏഷ്യയിലെ തന്നെ വലിയ ക്രിസ്തീയ കൺവൻഷനുകളിലൊന്നായ മാരാമൺ കൺവൻഷൻ, ചെറുകോൽപ്പുഴ കൺവൻഷന്റെ ദീപശിഖാ പ്രയാണം എന്നിവയെ പണിമുടക്കിൽ നിന്നും പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ മഞ്ഞനിക്കര തീർഥാടകർ, ശബരിമല തീർഥാടകർ എന്നിവർക്കും യാത്രാ തടസ്സമുണ്ടാകില്ല. കോഴഞ്ചേരി, തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകളെ പണിമുടക്കിൽ നിന്നും…
Read More » -
രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ആദ്യ ബലാൽസംഗ കേസ്; മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്
രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ആദ്യ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. പരാതിക്കാരിയെ മാനസികമായി തളർത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നുവെന്നും അതിനാൽ പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. പ്രതിക്ക് ജാമ്യം നൽകുന്നത് തന്റെ ജീവന് ഭീഷണിയാണെന്നും സമാനമായ രീതിയിൽ മറ്റ് പെൺകുട്ടികളെയും പ്രതി പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിട്ടുണ്ട്. നേമം പൊലീസ് രജിസ്റ്റർ ചെയ്ത ഈ കേസിൽ നേരത്തെ സെഷൻസ് കോടതി രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരിയുടെ നഗ്നദൃശ്യങ്ങൾ പ്രതിയുടെ കൈവശമുണ്ടെന്ന്…
Read More » -
ആറ്റുകാൽ പൊങ്കാല: മാർച്ച് 3ന് തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രാദേശിക അവധി
ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് മാർച്ച് 3-ന് തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമായിരിക്കും. ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെയാണ് ഇത്തവണത്തെ പൊങ്കാല മഹോത്സവം നടക്കുന്നത്. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി നഗരസഭയിലെ 28 വാർഡുകളെ പ്രത്യേക ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ വിപുലമായ തയ്യാറെടുപ്പുകളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നത്. ആറ്റുകാൽ ക്ഷേത്ര ഓഫീസിൽ കഴിഞ്ഞ നടന്ന അവലോകന യോഗത്തിൽ മന്ത്രി…
Read More » -
18 വയസുളള മകളെയും ബന്ധുവിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവം, പ്രതിയെ 5 ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി പൊലീസ്
കാസർകോട് മഞ്ചേശ്വരം തുമിനാട് മകളേയും ബന്ധുവിനേയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ന് രാവിലെ തെളിവെടുക്കും. പ്രതി ഉമ്മർ ഫറൂഖിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ചാണ് പൊലീസ് തെളിവെടുക്കുക. രണ്ടാം തീയതിയാണ് 18 വയസ് മാത്രമുള്ള ഏക മകൾ മറിയം ജുമൈലയേയും ബന്ധു ഷേക്കുഞ്ഞിയേയും വെട്ടികൊലപ്പെടുത്തിയത്. പ്രതിയെ അഞ്ച് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ഉമ്മർ ഫറൂഖും ഭാര്യ താഹിറയും തമ്മിലുള്ള കുടുംബ പ്രശ്നം ചർച്ച ചെയ്യുന്നതിന് ഇടയിലുണ്ടായ വാക്ക് തർക്കമാണ് രണ്ട് കൊലപാതകങ്ങളിൽ കലാശിച്ചത്. ഷേക്കുഞ്ഞിയുടെ വീട്ടിൽ വച്ചായിരുന്നു കൊലപാതകം. ഷേക്കുഞ്ഞിയെ കൊല്ലണമെന്ന ഉദ്ദേശത്തോടെ പുതിയ കത്തി…
Read More » -
കേരളത്തിൽനിന്നുള്ള ബിജെപി കൗൺസിലർമാരുടെ സംഘം ഡൽഹിയിലെത്തി , ഇന്ന് പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തും
കേരളത്തിൽനിന്നുള്ള ബിജെപി കൗൺസിലർമാരുടെ സംഘം ദേശീയ അധ്യക്ഷൻ നിതിൻ നവീനുമായി കൂടികാഴ്ച നടത്തി. ദേശീയ ആസ്ഥാനത്ത് പഞ്ചവാദ്യവും താലപ്പൊലിയുമായാണ് സംഘത്തെ സ്വീകരിച്ചത്. ഇന്ന് വൈകീട്ട് സംഘം നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തും. തിരുവനന്തപുരം മേയർ വിവി രാജേഷിന്റെ നേതൃത്ത്വത്തിലുള്ള സംഘത്തിന് വൻ വരവേൽപ്പാണ് ദില്ലിയിൽ ഒരുക്കിയത്. ഉച്ചയ്ക്ക് റെയിൽവേ സ്റ്റേഷനിലും രാത്രി പാർട്ടി ആസ്ഥാനത്തും ദില്ലി മലയാളികളടക്കമുള്ള ബിജെപി പ്രവർത്തകർ വരവ് ആഘോഷമാക്കി. നിയമസഭാ തെരഞ്ഞെടുപ്പടുക്കവേ തുടർ പ്രവർത്തനങ്ങൾ എങ്ങനെ വേണമെന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ കൂടികാഴ്ചയിൽ നിർദേശിച്ചത്. നാളെ വൈകീട്ട് നാല്…
Read More » -
ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; കേരളത്തിൽ ബന്ദാകും; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ നയങ്ങൾക്കെതിരെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്തമായി പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രി വരെയാണ് പണിമുടക്ക്. കേരളത്തിൽ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകൾ പണിമുടക്കിന് പിന്തുണ നൽകുന്നതിനാൽ സംസ്ഥാനം പൂർണ്ണമായും സ്തംഭിച്ചേക്കും. നാളെ രാവിലെ രാജ്ഘട്ടിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ഉച്ചയ്ക്ക് ജന്തർ മന്തറിൽ പ്രതിഷേധവും നടക്കും. സിഐടിയുവും ഐഎൻടിയുസിയും വെവ്വേറെയായാണ് പണിമുടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ യോജിച്ച സമരം വേണ്ടെന്ന കെപിസിസി നിർദ്ദേശത്തെത്തുടർന്നാണ് ഐഎൻടിയുസി ഒറ്റയ്ക്ക് പണിമുടക്കുന്നത്. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലും…
Read More » -
അന്തിമ വോട്ടര്‍പട്ടിക 21ന്; ഹിയറിങ് നടപടികള്‍ അവസാന ഘട്ടത്തില്‍
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക ഈ മാസം 21ന്. വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായി സംസ്ഥാനത്തെ 62 നിയമസഭാ മണ്ഡലങ്ങളില്‍ നോട്ടീസ് നല്‍കിയ മുഴുവന്‍ പേരുടെയും ഹിയറിങ് നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു. അര്‍ഹതയുള്ള ഒരാള്‍ പോലും പട്ടികയില്‍ നിന്ന് പുറത്താകില്ലെന്ന് ഉറപ്പുവരുത്താന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹിയറിങ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയതില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളാണ് മുന്നില്‍. ഇരു ജില്ലകളിലും 14 മണ്ഡലങ്ങളില്‍ വീതം ഹിയറിങ് പൂര്‍ത്തിയായി. പാലക്കാട് 10 മണ്ഡലങ്ങളിലും ആലപ്പുഴയില്‍ 9…
Read More »