News

  • തൃണമൂലിൽ കൊഴിഞ്ഞുപോക്ക് അവസാനിക്കുന്നില്ല; രാജ്യസഭാ എംപി കോയൽ മല്ലിക്ക് രാജിവച്ചു

    തൃണമൂൽ കോൺഗ്രസിനും മമത ബാനർജിക്കും തിരിച്ചടിയായി രാജ്യസഭാ എംപി കോയൽ മല്ലിക്ക് (രുഗ്‌മിണി മല്ലിക്ക്) രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഒഴിവുവന്ന രാജ്യസഭാ സീറ്റിലാണ് ബംഗാളി സിനിമാതാരം കൂടിയായ കോയലിനെ തിരഞ്ഞെടുത്തത്. സജീവ പാർട്ടി പ്രവർത്തകയായിരുന്ന കോയൽ മല്ലിക്കിന്റെ രാജി പാർട്ടി പ്രവർത്തകരെയടക്കം ഞെട്ടിച്ചിരിക്കുകയാണ്. രാജ്യസഭാ ചെയർമാനും വൈസ് പ്രസിഡന്റുമായ സി പി രാധാകൃഷ്ണനാണ് കോയൽ മല്ലിക്ക് രാജിക്കത്ത് സമർപ്പിച്ചത്. രാജ്യസഭാംഗമായിരുന്ന സമയത്ത് എല്ലാ സഹായവും സഹകരണവും നൽകിയ ബഹുമാനപ്പെട്ട ഡെപ്യൂട്ടി ചെയർമാനോടും രാജ്യസഭ സെക്രട്ടേറിയറ്റിലെ എല്ലാ ഭാരവാഹികളോടും താൻ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നതായും…

    Read More »
  • വഫഫ് ബോർഡ് പുനഃസംഘടന: സർക്കാർ നിലപാട് ലീ​ഗ് അംഗീകരിക്കുന്നുണ്ടോ? വിമർശനവുമായി CPIM

    വഫഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ സിപിഐഎം. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറിന്റെ ഹർജിയിലെ ആവശ്യത്തിലാണ് സർക്കാർ നിലപാടെടുത്തതെന്ന് വിമർശനം. സർക്കാർ നിലപാട് അംഗീകരിക്കുന്നുണ്ടോയെന്ന് ലീഗ് ജനങ്ങളോട് പറയണമെന്ന് സിപിഐഎം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മുസ്ലീം ലീഗിനെ പിന്തുണയ്ക്കുന്ന സമുദായ സംഘടനകളും നിലപാട് വ്യക്തമാക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. യു.ഡി.എഫ്‌ സർക്കാർ ന്യൂനപക്ഷങ്ങളോടും കേരളത്തിലെ മതനിരപേക്ഷ സമൂഹത്തോടും കടുത്ത വഞ്ചനയാണ്‌ കാണിച്ചിട്ടുള്ളതെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. യു.ഡി.എഫ്‌ സർക്കാർ അധികാരത്തിലെത്തിയ ശേഷം എടുക്കുന്ന നയപരമായ ഓരോ നിലപാടിലും സംഘപരിവാർ അജണ്ട തെളിഞ്ഞ്‌ തന്നെ കാണാമെന്ന് വിമർശനം.…

    Read More »
  • ബിജെപിയിൽ ഫണ്ട് തട്ടിപ്പിൽ നിർണായക നീക്കം, 140മണ്ഡലങ്ങളിലേയും ഫണ്ട് അന്വേഷിക്കും

    സംസ്ഥാന ബിജെപിയിലെ ഫണ്ട് തട്ടിപ്പിൽ വെട്ടിലായി നേതൃത്വം. സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കൾ രം​ഗത്തെത്തി. ഇതോടെ 140 മണ്ഡലങ്ങളിലെയും ഫണ്ട് വിനിയോഗത്തെ കുറിച്ച് അന്വേഷിക്കാനാണ് സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം. തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്രത്തിൽ നിന്നും സൗജന്യമായി എത്തിച്ച കൊടിതോരണങ്ങൾ ഉൾപ്പെടെ മറിച്ചു വിറ്റു എന്നതാണ് ആരോപണം. അതിനിടെ, കൊടിതോരണങ്ങൾ വഴിവിട്ട് തയ്യാറാക്കിയതിന് ബിജെപി നേതാവിന് കമ്മീഷൻ കൊടുത്തതായി കമ്പനി പ്രതിനിധി പറയുന്ന പുതിയ ശബ്ദരേഖ പുറത്തുവന്നു. വിവിധ ജില്ലകളിൽ വ്യാപകമായി ഫണ്ട് വെട്ടിച്ചിട്ടും പാർട്ടി നേതൃത്വം എല്ലാം മൂടിവെക്കുന്നുവെന്നാണ് എതിർചേരിയുടെ…

    Read More »
  • അലങ്കാരവിളക്കുകള്‍ വേണ്ട; ‘പവർ കട്ട് ഒഴിവാക്കാനാകാത്ത സാഹചര്യം’; വിശദീകരണവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

    സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യമാണെന്നും ഉപഭോഗം കൂടതലാണെന്നും മന്ത്രി പറഞ്ഞു. യുഡിഎഫ് കാലത്തെ ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയത് വൈദ്യുതി പ്രതിസന്ധിക്ക് കാരണമായെന്നും സാധ്യമായ എല്ലാ ഇടപെടലും നടത്തുമെന്ന് മന്ത്രി പറഞ്ഞു. എസിയുടെ താപനില 25 ഡിഗ്രിക്ക് മുകളിലാക്കണമെന്നും അലങ്കാര വിളക്കുകള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് കൂടുതലായിരിക്കുമെന്നും അതിന്റെ ഭാഗമായി വൈകുന്നേരത്തെ പീക്ക് സമയങ്ങളില്‍ ഭാഗികമായി വൈദ്യുത നിയന്ത്രണം ഉണ്ടായേക്കാം എന്നാണ് അറിയിപ്പ്.’എല്‍നിനോ…

    Read More »
  • ഓപ്പറേഷന്‍ തൂഫാന് പിന്തുണ; മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ പങ്കെടുക്കും വിജയ്

    ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ടിന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ. തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും. നടന്‍ മോഹന്‍ലാലിനൊപ്പം ആഭ്യന്തര വകുപ്പിന്റെ ലഹരിവിരുദ്ധ പരിപാടിയില്‍ വിജയ് പങ്കെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കേരള-തമിഴ്‌നാട് അതിര്‍ത്തി പൂര്‍ണമായും പൊലീസ് നിരീക്ഷണത്തില്‍ കൊണ്ടുവരുമെന്നും വിവരങ്ങള്‍ ഇരു സംസ്ഥാനങ്ങളും പരസ്പരം കൈമാറുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഓപ്പറേഷന്‍ തൂഫാന് പിന്തുണ തേടി മുഖ്യമന്ത്രി വിജയുമായി ചെന്നൈയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതികരണം. കഴിഞ്ഞദിവസം ദക്ഷിണേന്ത്യയെ ലഹരി മുക്തമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി കേരളം, തമിഴ്നാട്,…

    Read More »
  • തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകി ആരോഗ്യമന്ത്രി

    തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി ആരോഗ്യമന്ത്രി കെ മുരളീധരൻ. ക്രിമിനൽ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ഓഡിറ്റ് റിപ്പോർട്ടിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 2019- 21 കാലഘട്ടത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റിയിൽ ക്രമക്കേട് നടന്നുവെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. 46 ലക്ഷത്തിലധികം രൂപയുടെ കുറവാണ് കണ്ടെത്തിയത്. കണക്കുകൾ മെഡിക്കൽ കോളജ് സൂപ്രണ്ട് ആരോഗ്യമന്ത്രിക്ക് കൈമാറി. ശേഷമാണ് ദ്രുതഗതിയിലുള്ള നടപടിക്ക് നിർദേശം നൽകിയത്. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക്…

    Read More »
  • സംസ്ഥാന വ്യാപക പവർ കട്ടിന് സാധ്യത; എൽനിനോ പ്രതിഭാസം കാരണമുള്ള വൈദ്യുതി പ്രതിസന്ധി തുടരുന്നു

    എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലമുള്ള വൈദ്യുതി പ്രതിസന്ധി കാരണം ഇന്ന് രാത്രിയും പവർ കട്ടിന് സാധ്യത. വൈകുന്നേരത്തെ പീക്ക് സമയത്ത് സംസ്ഥാന വ്യാപക പവർ കട്ടിന് സാധ്യതയെന്നാണ് അറിയിപ്പ്. ഇന്നലെയും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടായിരുന്നു. ആവശ്യമായ അളവിൽ വൈദ്യുതി പവർ എക്സ്ചേഞ്ചിൽ നിന്ന് ലഭ്യമാകാതിരുന്നതിനാൽ രാത്രി 07:15 മുതൽ 12:15 വരെ സംസ്ഥാന വ്യാപകമായി വൈദ്യുതി നിയന്ത്രണം അനിവാര്യമായെന്നാണ് കെ എസ് ഇ ബി അറിയിച്ചത്. ഇന്നും സമാന സാഹചര്യമാണെന്നാണ് അറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ…

    Read More »
  • പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം: മുറിവ് തുന്നാനായി അനസ്തേഷ്യ അനിവാര്യമായിരുന്നു’; പൊലീസിന് മൊഴി നൽകി ഡോക്ടർ

    പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തീഷ്യ ഡോക്ടറെ പൊലീസ് ചോദ്യം ചെയ്തു. മുറിവ് തുന്നാനായി അനസ്തീഷ്യ അനിവാര്യമായിരുന്നുവെന്ന് ഡോക്ടർ അഞ്ജലി പൊതുവാളിന്റെ മൊഴി. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ഡോക്ടർ മൊഴി നൽകിയെന്നാണ് വിവരം. മരണത്തില്‍ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ പുറത്ത് വന്നിരുന്നു. ജനറൽ അനസ്തീഷ്യ നൽകിയതിനെ തുടർന്ന് തലച്ചോറിൽ ആവശ്യത്തിന് ഓക്സിജൻ കിട്ടാത്തതാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ജനറൽ അനസ്തീഷ്യ നൽകിയുള്ള ശസ്ത്രക്രിയയുടെ ആവശ്യം ഇല്ലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ചുണ്ടിലും താടിയിലുമുള്ള മുറിവുകൾ ആഴത്തിലുള്ളതല്ലെന്നും പോസ്റ്റ്മോർട്ടം…

    Read More »
  • നടി അന്‍സിബയുടെ പരാതി; ടിനി ടോമിന് മുന്‍കൂര്‍ ജാമ്യം

    നടി അന്‍സിബ നല്‍കിയ പരാതിയില്‍ നടന്‍ ടിനി ടോമിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. കടവന്ത്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. കോടതിയുടെ നിര്‍ദേശപ്രകാരം അടുത്തിടെയാണ് അന്‍സിബയുടെ പരാതിയില്‍ ടിനിക്കെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, വര്‍ഗീയമായി അധിക്ഷേപിക്കല്‍ തുടങ്ങി ആറോളം വകുപ്പുകളാണ് ടിനി ടോമിനെതിരെ ചുമത്തിയിരുന്നത്. അന്‍സിബയെ ജിഹാദിയായും മതതീവ്രവാദിയായും ചിത്രീകരിക്കാൻ ടിനി ടോം ശ്രമിച്ചെന്നാണ് എഫ്‌ഐആറില്‍ പറഞ്ഞിരുന്നത്. അന്‍സിബയ്‌ക്കെതിരെ പരസ്യമായി അശ്ലീല-ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതിയിലുള്ളത്.ടിനി ടോം അന്‍സിബയെ ജിഹാദിയെന്ന് വിളിച്ചത് തമാശയ്ക്കാണെന്ന കടവന്ത്ര പൊലീസിന്റെ റിപ്പോര്‍ട്ട്…

    Read More »
  • രക്ഷാപ്രവർത്തനക്കേസ് അട്ടിമറി: എംആർ അജിത് കുമാറിനെതിരായ റിപ്പോർട്ട് വൈകും

    രക്ഷാപ്രവർത്തനക്കേസ് അട്ടിമറിയിൽ എഡിജിപി എംആർ അജിത് കുമാറിനെതിരായ റിപ്പോർട്ട് വൈകും. എസ്ഐടി റിപ്പോർട്ട് കഴിഞ്ഞ ദിവസം ഡിജിപി മടക്കി അയച്ചിരുന്നു. റിപ്പോർട്ടിലെ ചില ഭാഗങ്ങളിലെ വ്യക്തതക്കായി തുടരന്വേഷണം ആവശ്യപ്പെട്ടാണ് മടക്കിയത്. എസ്ഐടിയോട് ഡിജിപി ചോദിച്ചത് അ‍ഞ്ച് സംശയങ്ങളാണ്. ഇക്കാര്യങ്ങളിൽ എസ്ഐടി തുടരന്വേഷണം നടത്തും. ഡിജിപിയെ തീരുമാനിക്കാനുള്ള സ്ക്രീനിങ് കമ്മിറ്റി 20ന് യോ​ഗം ചേരും. തുടർ അന്വേഷണത്തിന് എസ്ഐടിക്ക് കൂടുതൽ സമയം എടുക്കുമെന്നതിനാൽ അതിനു മുൻപ് റിപ്പോർട്ട് വരാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞ 23നാണ് കേസ് അട്ടിമറിയിൽ അജിത്കുമാറിൻ്റെ പങ്ക് വ്യക്തമാക്കുന്ന എസ് പി ഷൗക്കത്തലി…

    Read More »
Back to top button