News

  • കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍: മന്ത്രി ബിന്ദുകൃഷ്ണയുടെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച

    അമേരിക്കന്‍ കമ്പനിയായ കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ പരിഹരിക്കാന്‍ തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച നടക്കും. എറണാകുളം കലക്ടറേറ്റിലാണ് ചര്‍ച്ച. ഉമ തോമസ് എംഎല്‍എ, ജില്ലാ ലേബര്‍ ഓഫീസര്‍, ലേബര്‍ സെക്രട്ടറി തുടങ്ങിയവരും രാവിലെ 11 ന് നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും. സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ കോറോ ഹെല്‍ത്ത് പ്രതിനിധികള്‍ പങ്കെടുക്കുമോയെന്നതില്‍ വ്യക്തതയില്ല. ചര്‍ച്ചയ്ക്ക് കോറോ ഹെല്‍ത്ത് അധികൃതര്‍ എത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെയും ജീവനക്കാരെ ഓഫീസിന് അകത്ത് പ്രവേശിപ്പിച്ചില്ല. മന്ത്രിതല ചര്‍ച്ച നിശ്ചയിച്ചിരിക്കെ, അതുവരെ…

    Read More »
  • കോഴിക്കോട് റെയിൽവേ ക്ലോക്ക് ടവർ അപകടം: ട്രെയിനുകൾ വൈകാൻ സാധ്യത

    കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കാൻ തുടങ്ങി. ഇന്നലെ രാത്രി വടം ഉപയോഗിച്ച് മൂന്ന് തവണ കെട്ടിടാവശിഷ്ടങ്ങൾ വലിച്ചു താഴെയിടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. അപകടാവസ്ഥയിലുള്ള കോൺക്രീറ്റ് ഭാഗങ്ങൾ പൂർണ്ണമായും നീക്കം ചെയ്താൽ മാത്രമേ രണ്ട്, മൂന്ന് ട്രാക്കുകളിലൂടെയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിക്കൂ. നിലവിൽ ഷൊർണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ ഒന്നാം പ്ലാറ്റ്ഫോമിലൂടെയും, മംഗലാപുരം ഭാഗത്തേക്കുള്ളവ നാലാം പ്ലാറ്റ്ഫോമിലൂടെയുമാണ് തിരിച്ചുവിടുന്നത്. നിയന്ത്രണങ്ങൾ ഉള്ളതിനാൽ സർവീസുകൾ വൈകാൻ സാധ്യതയുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. യാത്രാക്ലേശം പരിഹരിച്ച് ഗതാഗതം പൂർണ്ണസ്ഥിതിയിലാക്കിയ ശേഷം…

    Read More »
  • കള്ളാടി മണ്ണിടിച്ചില്‍: ‘മണ്ണെടുത്തത് ശാസ്ത്രീയമായി’; സര്‍ക്കാര്‍ വാദം തള്ളി കൊങ്കണ്‍ റെയില്‍വേ

    വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ സര്‍ക്കാര്‍ വാദം തള്ളി കൊങ്കണ്‍ റെയില്‍വേ. നിര്‍മ്മാണത്തില്‍ പിഴവില്ലെന്നും അപകട കാരണം മണ്ണിടിച്ചിലെന്നുമാണ് വിശദീകരണം. തുരങ്ക നിര്‍മാണത്തിനായുള്ള മണ്ണെടുത്തത് ശാസ്ത്രീയമായെന്നും കമ്പനി അവകാശപ്പെട്ടു. തുരങ്ക മുഖത്ത് നിന്നും നൂറ് മീറ്ററോളം അകലെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്, മണ്ണ് കൂട്ടിയിട്ടത് അപകടത്തിന് കാരണമായിട്ടില്ലെന്നും കൊങ്കണ്‍ റെയില്‍വേ പറയുന്നു. നിര്‍മ്മാണ രീതിയും രൂപകല്‍പ്പനയും ശാസ്ത്രീയമാണ് നടന്നത്. കട്ട് ആന്റ് കവര്‍ പ്രദേശത്ത് മണ്ണിന് ഒന്നും സംഭവിച്ചിട്ടില്ല. തുരങ്കനിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണെടുത്തതും ശാസ്ത്രീയമായാണ്. മലയിടിച്ചിലാണ് ദുരന്ത കാരണമെന്നും 110 മീറ്റര്‍ ഉയരത്തില്‍ മണ്ണിടിച്ചിലുണ്ടായെന്നും കൊങ്കണ്‍ റെയില്‍വേ…

    Read More »
  • സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

    സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആണ്. ഇടിയോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മലയോര, തീരദേശ മേഖലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗുജറാത്ത് തീരം മുതല്‍ മധ്യകേരള തീരം വരെ രൂപപ്പെട്ട ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനത്തെ തുടര്‍ന്നാണ് മഴ ശക്തമാകുന്നത്. ജൂലൈ 13 വരെ കേരളം, മാഹി എന്നിവിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…

    Read More »
  • കള്ളാടി മണ്ണിടിച്ചില്‍; കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരും, ദുരന്തം ഹൈക്കോടതി ഇന്ന് പരിഗണിക്കും

    വയനാട്ടിലെ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിഷയത്തില്‍ സര്‍ക്കാര്‍ വസ്തുതാ റിപ്പോര്‍ട്ട് ഹാജരാക്കും. അമിക്കസ് ക്യൂറിയും കോടതിയില്‍ ഹാജരാകും. ദുരന്തകാരണം, നിലവിലെ സാഹചര്യം, രക്ഷാപ്രവര്‍ത്തനം എന്നിവയാണ് കോടതി പരിഗണിക്കുക. വയനാട്ടിലെ പ്രകൃതി ദുരന്തങ്ങളില്‍ സ്വമേധയാ എടുത്ത കേസ്, പ്രത്യേകം പട്ടികപ്പെടുത്തിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുക. അതേസമയം മണ്ണിടിച്ചിലില്‍ കാണാതായ രണ്ട് പേര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. ഇന്നലെ നടന്ന പരിശോധനയില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു. തുടര്‍ച്ചയായ നാലാം ദിവസമാണ് മേഖലയില്‍ പരിശോധന നടക്കുന്നത്. ഇന്നലെ മൃതദേഹങ്ങള്‍ കണ്ടെടുത്ത…

    Read More »
  • കൗൺസിലർ സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഇടക്കാല ജാമ്യം

    തിരുവനന്തപുരം വാഴോട്ടുകോണം കൗൺസിലർ സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഇടക്കാല ജാമ്യം. നെടുമങ്ങാട് രണ്ടാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂലൈ 13ന് വൈകിട്ട് അഞ്ച് മണി മുതൽ ജൂലൈ 14 രാത്രി 9 മണി വരെയാണ് സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിച്ചിരിക്കുന്ന സമയം. നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകൾക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഒരു ദിവസത്തെ ഇളവ് ആവശ്യപ്പെട്ട് കോടതിയെ ബിജെപിയും സമീപിച്ചിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 ബിജെപി കൗൺസിലർമാരിൽ ഒരാളാണ് സുഗതൻ. ഗുരുദേവ…

    Read More »
  • ‘കള്ളാടിയിലുണ്ടായത് പ്രകൃതി ദുരന്തം‘: പദ്ധതി അവസാനിപ്പിക്കുക എന്നത് ശരിയായ സമീപനമല്ലെന്ന് എംവി ​ഗോവിന്ദൻ

    വയനാട് കള്ളാടിയിലുണ്ടായത് പ്രകൃതി ദുരന്തമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മല ഇടിച്ചിലാണ് ഉണ്ടായത്. പദ്ധതി അവസാനിപ്പിക്കുക എന്നത് ശരിയായ സമീപനമല്ല. പദ്ധതിപ്രദേശത്തുള്ള ആളുകളെ പുനരധിവസിപ്പിക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പദ്ധതിക്ക് അനുമതി നൽകിയത് കേന്ദ്ര സർക്കാരാണ്. ആവശ്യമായ പരിശോധനയും അന്വേഷണവും നടത്തണം. ഫലപ്രദമായ രീതിയിൽ പദ്ധതി കൈകാര്യം ചെയ്യണം. യോജിച്ച പ്രവർത്തനം ഉണ്ടാകണമെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. കള്ളാടി ദുരന്തഭൂമി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. അതേസമയം ദുരന്തത്തിൽ മരണം നാലായി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിൽ മീനാക്ഷി…

    Read More »
  • കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നു വീണു

    കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ രണ്ടാമത്തെ പ്ലാറ്റ്ഫോമിലേയ്ക്ക് കെട്ടിടം തകർന്ന് വീണു. രണ്ടാമത്തെ ഫ്ലാറ്റ് ഫോമിലാണ് അപകടമുണ്ടായത്. ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം.

    Read More »
  • മതം മാറിയവരുടെ സംവരണത്തിൽ നിയമപോരാട്ടം; സുപ്രീംകോടതിയിൽ തമിഴ്‌നാട് സർക്കാർ

    ഇസ്ലാം മതം സ്വീകരിക്കുന്ന വ്യക്തിക്ക് പിന്നാക്ക സംവരണത്തിന്റെ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാവില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയിൽ. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പ്രത്യേകാനുമതി ഹർജി ഫയൽ ചെയ്തു. നിലവിൽ സംവരണാനുകൂല്യം ലഭിക്കുന്ന ഒരാൾക്ക് മതപരിവർത്തനം നടത്തി എന്നതിന്റെ പേരിൽ മാത്രം അത് നിഷേധിക്കാൻ പാടില്ലെന്നാണ് തമിഴ്‌നാട് സർക്കാരിന്റെ ശക്തമായ നിലപാട്. ഹിന്ദുമതത്തിൽ ജനിച്ച് പിന്നീട് ഇസ്ലാം മതം സ്വീകരിച്ച വ്യക്തിക്ക് താൻ മുസ്ലിമാണെന്ന് മാത്രമേ അവകാശപ്പെടാനാകൂ എന്നും, അല്ലാതെ പിന്നാക്ക സംവരണത്തിന് അർഹതയുണ്ടാവില്ലെന്നുമാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റിസ് പി.ബി.…

    Read More »
  • അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാക്കൊള്ള: കുറ്റം സമ്മതിച്ച് പ്രതികൾ

    അയോധ്യായ രാമക്ഷേത്രത്തിലെ സംഭാവനാക്കൊള്ളയിൽ പൊലീസ് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച് പ്രതികൾ. അനുകൽപ് മിശ്ര, ലവ്‍കുശ് മിശ്ര, കരുണേഷ് പാണ്ഡെ എന്നിവരാണ് കുറ്റം സമ്മതിച്ചത്. ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായുടെ വിശ്വസ്തൻ ടിന്നു യാദവിന്റെ പിന്തുണ തങ്ങൾക്കുണ്ടായിരുന്നെന്നും പ്രതികളുടെ മൊഴി. അയോധ്യക്ക് പിന്നാലെ ഉത്തരാഖണ്ഡിലെ ബദരീനാഥ്, മധ്യപ്രദേശിലെ ബാഗലമുഖി ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണ്. കേസിലെ പ്രതി അനുകല്പ് മിശ്രയുടെ ബന്ധുക്കളെ അന്വേഷണസംഘം ചെയ്തു. സ്വർണ്ണ വ്യാപാരിയെയും അന്വേഷണസംഘം ചോദ്യം ചെയ്തു. അനുകല്പ് മിശ്ര 900 ഗ്രാം സ്വർണ്ണം…

    Read More »
Back to top button