News
-
അനസ്തേഷ്യക്ക് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവം: മെഡിക്കൽ ബോർഡ് രൂപീകരിച്ചു
കണ്ണൂർ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ, മെഡിക്കൽ ബോർഡ് രൂപീകരിച്ചു. വിദഗ്‌ധ ഡോക്‌ടർമാർ അടങ്ങിയ പാനൽ ചികിത്സാ രേഖകൾ പരിശോധിക്കും. ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ഡോക്ടേഴ്സിന് വീഴ്ച്ച സംഭവിച്ചതായി പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ജനറൽ അനസ്‌തേഷ്യ നൽകിയത് മരണത്തിലേക്ക് നയിച്ചിട്ടുണ്ടാകാമെന്നാണ് റിപ്പോർട്ട്. ശസ്ത്രക്രിയ നടത്തേണ്ട മുറിവ് ദേവൻ ശൗര്യയുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്നും പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അനസ്‌തേഷ്യ നൽകിയപ്പോൾ ബ്രെയിനിലേക്കുള്ള ഓക്സിജൻ വിതരണം തടസ്സപ്പെട്ടു. 10…
Read More » -
പ്ലസ് വൺ പ്രവേശനം ; സപ്ലിമെൻ്ററി അലോട്ട്മെൻ്റിന് ഇന്നുമുതൽ അപേക്ഷിക്കാം
സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെൻ്ററി അലോട്ട്മെൻ്റിലേക്ക് പരിഗണിക്കുന്നതിനായി ഇന്നുമുതൽ അപേക്ഷ സമർപ്പിക്കാം. മുഖ്യ അലോട്ട്മെൻ്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്. രാവിലെ 10 മണിമുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ജൂലൈ 15 വൈകിട്ട് അഞ്ചുമണിവരെ അപേക്ഷ സമർപ്പിക്കാം. സപ്ലിമെൻ്ററി അലോട്ട്മെന്റിനായുള്ള ഒഴിവുകളും മറ്റു വിവരങ്ങളും രാവിലെ ഒൻപതുമണിക്ക് അഡ്മിഷൻ വെബ്സൈറ്റായ https://hscap.kerala.gov.in ൽ പ്രസിദ്ധീകരിക്കും. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യർത്ഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെൻ്റ് ലഭിച്ചു പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ ജോയിനിങ് ആയവർ) പ്രവേശനം…
Read More » -
ശബരിമല സ്വർണക്കൊള്ളക്കേസ് എസ്ഐടി അന്വേഷണം സ്തംഭിച്ചെന്ന് മന്ത്രി കെ. മുരളീധരൻ
ശബരിമല കൊള്ളക്കേസ് എസ്ഐടി അന്വേഷണം സ്തംഭിച്ചുവെന്ന് മന്ത്രി കെ. മുരളീധരൻ. കോടതിയാണ് മേൽനോട്ടം വഹിക്കുന്നത്. സർക്കാരിന് ഒന്നും ചെയ്യാനാവാത്ത അവസ്ഥ. എന്നാൽ കോടതിയുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. തീരുമാനമെടുക്കാൻ സർക്കാരിന് അധികാരം വേണം. സർക്കാരിൻ്റെ ഭാഗത്തു നിന്നും തെറ്റുണ്ടെങ്കിൽ കോടതിക്ക് തിരുത്താം. താഴ്മൺ തന്ത്രി സംശയത്തിന്റെ നിഴലിൽ. തന്നെ സ്ഥാനത്തു നിന്ന് മാറ്റി മകനെ നിയമിക്കണമെന്ന് തന്ത്രി ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യം ബോർഡ് കോടതിക്ക് വിട്ടു. ഈ നിലപാട് ശരിയല്ലെന്നും മന്ത്രി വിമർശിച്ചു. മുഖ്യമന്ത്രിയെ ഹിന്ദു ഐക്യവേദി നേതാക്കൾ കണ്ട സംഭവത്തിലും മുരളീധരൻ…
Read More » -
‘ആര്‍ സുഗതന്‍റെ സത്യപ്രതിജ്ഞ ജയിലില്‍ നടത്താം’; സൗകര്യങ്ങള്‍ ഒരുക്കാമെന്ന് സര്‍ക്കാര്‍
കാപ്പാ തടവുകാരനായി ജയിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ ജയിലിൽ നടത്താമെന്ന് സംസ്ഥാന സർക്കാർ. കാപ്പാ തടവിൽ നിന്ന് ഇടക്കാലമോചനം നൽകരുതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കും. വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞക്കുള്ള സൗകര്യങ്ങൾ ഒരുക്കാമെന്നും ചട്ടപ്രകാരം സത്യപ്രതിജ്ഞ തടസ്സം ഇല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും. സുഗതന് ജയിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ എന്ന് സർക്കാറിനോട് കഴിഞ്ഞ ദിവസം കോടതി ആരാഞ്ഞിരുന്നു. വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം. ഇക്കാര്യത്തിൽ തിങ്കളാഴ്ച…
Read More » -
പരീക്ഷാ ക്രമക്കേട്; നിര്‍ണായക പിഎസ്‌സി യോഗം ഇന്ന്
നിര്‍ണായക പിഎസ്‌സി യോഗം ഇന്ന്. പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് യോഗം. ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കണമോ എന്ന കാര്യത്തില്‍ നിയമോപദേശം തേടാനുള്ള തീരുമാനം ഇന്നത്തെ യോഗത്തില്‍ ഉണ്ടാകും. ക്രമക്കേടില്‍ പിഎസ്‌സി ആഭ്യന്തര വിജിലന്‍സ് അന്വേഷണം നടത്തുന്നതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കേണ്ടതില്ലെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ പരീക്ഷകളില്‍ വ്യാപകമായ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തെ എതിര്‍ത്താല്‍ അത് വ്യാപക വിമര്‍ശനത്തിനിടയാക്കുമെന്ന് മറ്റൊരു വിഭാഗവും അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം, പിഎസ്‌സി പരീക്ഷാ തട്ടിപ്പില്‍ ക്രൈം ബ്രാഞ്ച് പരാതിക്കാരുടെ വിശദമായ…
Read More » -
നെന്മാറ ഇരട്ടക്കൊലപാതക കേസ്; ചെന്താമരയുടെ ശിക്ഷാ വിധി ഇന്ന്
പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ ശിക്ഷ വിധി ഇന്ന്. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധിപറയും. കഴിഞ്ഞ തിങ്കളാഴ്ച പറയാനിരുന്ന വിധി, ജഡ്ജിക്ക് ഉണ്ടായ ആരോഗ്യപ്രശ്നം കാരണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 2025 ജനുവരി 27നാണ് പ്രതി ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്. 2019 ഓഗസ്റ്റ് 31നാണ് പോത്തുണ്ടി സ്വദേശി സജിതയെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ വീടുവിട്ടുപോകാൻ കാരണം സുധാകരന്റെ ഭാര്യ സജിതയാണെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകം. 2019 സെപ്റ്റംബർ രണ്ടിന് ചെന്താമരയെ പൊലീസ് അറസ്റ്റ് ചെയ്തു. സജിത വധക്കേസിൽ ജാമ്യത്തിലിറങ്ങിയ…
Read More » -
യൂത്ത് കോൺഗ്രസുകാരെ മർദിച്ച കേസ്; എം ആർ അജിത് കുമാറിന് ഇന്ന് നിർണായകം, അന്വേഷണ റിപ്പോർട്ട് സര്‍ക്കാരിന് കൈമാറും
നവകേരള യാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ച സംഭവത്തിൽ എം ആർ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ടിന്മേൽ ഡിജിപി ഇന്ന് സര്‍ക്കാരിന് ശുപാർശ സമർപ്പിച്ചേക്കും. ഇക്കാര്യത്തില്‍ നിയമോപദേശവും എം ആർ അജിത് കുമാറിന്റെ വിശദീകരണവും ഉൾപ്പെടുത്തിയായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക. റിപ്പോർട്ട് ഡിജിപിക്ക് ലഭിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടി എടുക്കാത്തിൽ യുഡിഎഫിലും കോൺഗ്രസിലും വ്യാപക പ്രതിഷേധം ഉയർന്നതിനിടെയാണ് നടപടി. അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് എഡിജിപി എം ആർ അജിത് കുമാറിനെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നെന്ന…
Read More » -
വയനാട് മണ്ണിടിച്ചില്‍: മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നിര്‍മ്മാണ കമ്പനി നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ടി സിദ്ദിഖ്
വയനാട് കള്ളാടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിക്കുകയും പരിക്കേറ്റവര്‍ക്കും നിര്‍മ്മാണ കമ്പനിയായ ദിലീപ് ബില്‍ഡ്‌കോണ്‍ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ടി സിദ്ദിഖ്. മരിച്ച ഏഴ് പേര്‍ക്ക് ആറ് ലക്ഷം രൂപയായിരിക്കും അടിയന്തര സഹായമായി നല്‍കുക. കരാര്‍ തൊഴിലാളി അല്‍മോന് അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും മന്ത്രി അറിയിച്ചു. പരിക്കേറ്റ ഒന്‍പത് പേരില്‍ ആറ് പേര്‍ക്ക് രണ്ടര ലക്ഷം രൂപ അടിയന്തര സഹായം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം. ഗുരുതരാവസ്ഥയില്‍ കഴിയുന്ന മൂന്ന് പേര്‍ക്ക് രണ്ടര ലക്ഷത്തില്‍ കൂടുതല്‍ തുക നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മണ്ണിടിച്ചിലില്‍…
Read More » -
ഉസ്‌ബെക്കിസ്താനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ
ഉസ്‌ബെക്കിസ്താനിൽ മലയാളി വിദ്യാർഥിനി സാവരിയ ബസന്ത് കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ കേരള പൊലീസ് മേധാവിക്ക് നിർദേശം നൽകി. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ കഴിഞ്ഞ ജൂലൈ മൂന്നാം തീയതിയാണ് ഉസ്‌ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ടത്. മരണത്തിന് തൊട്ടുമുമ്പ് പെൺകുട്ടി കടുത്ത ശാരീരിക പീഡനത്തിന് ഇരയായെന്നും, നിർബന്ധിത മതപരിവർത്തനത്തിന് ശ്രമം നടന്നുവെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ ഇടപെടൽ. ഇത്തരം പരാതികളിൽ ദേശീയ വനിതാ കമ്മീഷൻ കടുത്ത ആശങ്ക…
Read More » -
കോവളം സാഹിത്യോത്സവം : തീരദേശ സാഹിത്യയാത്രയ്ക്ക് തുടക്കം കുറിച്ചു.
തിരുവനന്തപുരം: കോവളം സാഹിത്യോത്സവത്തിൻ്റെ ഭാഗമായി ജില്ലയിലെ 51 തുറകൾ കേന്ദ്രീകരിച്ച് നടത്തുന്ന തീരദേശ സാഹിത്യയാത്രയ്ക്ക് കോവളത്തെ ആവാടുതുറയിൽ തുടക്കം കുറിച്ചു.കോവളം കവികൾ സ്മാരക സമിതി 2027 നവംബറിൽ കോവളത്ത് സംഘടിപ്പിക്കുന്ന കോവളം കവികൾ സാഹിത്യോത്സവത്തോനോടനുബന്ധിച്ചാണ് തീരദേശത്തെ തുറകളിലൂടെ സാഹിത്യയാത്ര സംഘടിപ്പിക്കുന്നത്. കോവളം കവികളുടെ അവാടുതുറയിലെ സ്‌മാരകത്തിൽ കഥാകൃത്ത് മധുപാൽ തുറകളിലൂടെയുള്ള സാഹിത്യയാത്ര ഉദ്ഘാടനം ചെയ്തു.ജില്ലയിലെ പൊഴിയൂർ മുതൽ കാപ്പിൽ വരെയുള്ള 51 തുറകളിലും അതാത് തീരപ്രദേശത്തെ ലൈബ്രറികൾ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ ജനപ്രതിനിധികൾ എന്നിവരുമായി സഹകരിച്ചാണ് സാഹിത്യയാത്രയും സാഹിത്യസംഗമവും സംഘടിപ്പിക്കുന്നത്. കോവളം മഹാകവികളെയും അവരുടെ…
Read More »