News
-
മുണ്ടത്തിക്കോട് അപകടം; വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി പള്ളി
കോട്ടയം മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി പള്ളി. മലങ്കര സഭാധ്യക്ഷന്റെ ആഹ്വാനം ഏറ്റെടുത്താണ് തീരുമാനം. മെയ് മാസം നടക്കുന്ന പ്രധാന പെരുന്നാളില്‍ വെടിക്കെട്ട് ഉണ്ടാവില്ലെന്ന് ഇടവക ഭരണസമിതി അറിയിച്ചു. ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ചന്ദനപ്പള്ളിയും വെടിക്കെട്ട് ഉപേക്ഷിച്ചിരുന്നു. ചന്ദനപള്ളി വലിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ടാണ് ഉപേക്ഷിച്ചത്. തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കാനാണ് തീരുമാനം. ആഗോള ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് ചന്ദനപ്പള്ളി വലിയ പള്ളി. മെയ് 7, 8 തീയതികളിലാണ് പ്രധാന പെരുന്നാള്‍ നടക്കുന്നത്. മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ആർപ്പൂക്കര കല്ലുങ്കത്ര മണലേല്‍…
Read More » -
പാലക്കാട് ഒറ്റപ്പാലത്തും ലക്കിടിയിലും രണ്ട് പേർക്ക് സൂര്യാതപമേറ്റു
പാലക്കാട് രണ്ട് പേർക്ക് സൂര്യാതപമേറ്റു. ലക്കിടി കൂട്ടുപാതയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ജയൻ, ഒറ്റപ്പാലം സ്വദേശി ജയശ്രീ എന്നിവർക്കാണ് സൂര്യതാപമേറ്റത്. ജയന് കഴുത്തിൽ ഉൾപ്പെടെ ശരീരത്തിന്റെ മൂന്ന് ഭാഗങ്ങളിലാണ് പൊള്ളലേറ്റത്. ജയശ്രീ വാണിയംകുളത്ത് നിന്ന് തോട്ടക്കരയിലേക്ക് പോകുന്നതിനിടെയാണ് സൂര്യതപമേറ്റത്. ഇടുക്കി കട്ടപ്പനയിലും ഒരാൾക്ക് സൂര്യതാപമേറ്റു. 20 ഏക്കർ സ്വദേശി താഴത്തുവീട്ടിൽ അജീഷിനാണ് പൊള്ളലേറ്റത് . തടിപ്പണി ചെയ്യുന്നതിനിടെയാണ് സംഭവം . അജീഷ് ആശുപത്രിയിൽ ചികിത്സ തേടി. സംസ്ഥാനത്ത് ഇടുക്കി, വയനാട് ജില്ലകൾ ഒഴികെ 12 ജില്ലകളിൽ യെല്ലോ അലേര്‍ട്ടാണ്. സംസ്ഥാനമാകെ അതീവ ജാഗ്രത തുടരണമെന്നും പകല്‍…
Read More » -
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ‘പരുക്കേറ്റവരെ ചൊവ്വാഴ്ച സന്ദർശിക്കും’; ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റവരെ ചൊവ്വാഴ്ച സന്ദർശിക്കുമെന്ന് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ. ജില്ല പൊലീസ് മേധാവി, കളക്ടർ തുടങ്ങിയവരെ നേരിൽ കാണുമെന്നും അപകട സ്ഥലം നേരിട്ട് സന്ദർശിക്കുമെന്ന് അദ്ദേഹം അറിയിച്ചു. റിപ്പോർട്ട് തയ്യാറാക്കാൻ ആറു മാസം സമയം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അത്രയും സമയം വേണമെന്ന് അദ്ദേഹം പറഞ്ഞു. വെടിക്കെട്ട് അപകടരഹിതമായി നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. മുൻകരുതൽ വേണം. മറ്റ് രാജ്യങ്ങളിൽ വർണശബളമാണ് വെടിക്കെട്ട്. ഇവിടെ അങ്ങനെയല്ല. ആരും വരുത്തി വെക്കുന്നതല്ലിത്. അശ്രദ്ധ കൊണ്ട് സംഭവിക്കുന്നതാണ്. ഏറ്റവും മോശം കാലാവസ്ഥയിലാണ് തൃശൂർ പൂരം…
Read More » -
സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്; നാളെ മുതൽ വേനൽ മഴ ശക്തമാകും
സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്. വയനാടും ഇടുക്കിയും ഒഴികെ ഇല്ലായിടത്തും മുന്നറിയിപ്പ് തുടരുന്നു. കൊടും വേനലിന് ആശ്വാസമായി നാളെ മുതൽ സംസ്ഥാനത്ത് വേനൽ മഴ ശക്തമാകും. വേനൽ മഴയെത്തി താപനില കുറയുന്നത് വരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം. ബുധനാഴ്ച നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ…
Read More » -
നീലഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം
തമിഴ്‌നാട് നീലഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഗൂഡല്ലൂര്‍ ഓവേലി ആറോട്ടുപാറയില്‍ ആണ് സംഭവം നടന്നത്. പ്രദേശവാസിയായ രവിയാണ് കൊല്ലപ്പെട്ടത്. സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവമായിരുന്നു. ഇതിനായുള്ള വെള്ളം എത്തിക്കാന്‍ പോയതായിരുന്നു രവി. ഇതിനിടയിലാണ് കാട്ടാന ആക്രമിച്ചത്. ആക്രമണമേറ്റയുടന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ രവി മരിക്കുകയായിരുന്നു. ഇന്ന് വൈകീട്ടോടെയാണ് ആക്രമണം നടന്നത്. ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ചുള്ള അന്നദാനത്തിനുള്ള പാചകത്തിന് സഹായിച്ചിരുന്ന ആളാണ് രവി. പാചക ആവശ്യത്തിനായി വെള്ളമെടുക്കാന്‍ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. രവിയുടെ തലയില്‍ ആനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധനകളും…
Read More » -
ഇന്ന് തൃശ്ശൂർ പൂരം ; ആർഭാടങ്ങളില്ല, ചടങ്ങുകൾ മാത്രം; ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പ് തുടങ്ങി
തൃശ്ശൂരിൽ ഇന്ന് പൂരാവേശം. വടക്കുംനാഥന്റെ തട്ടകത്തിലേക്ക് ഘടകപൂരങ്ങൾ പുറപ്പെട്ടു തുടങ്ങി. പുലർച്ചെ 4.45 ഓടെ കണിമംഗലം ശാസ്താ ക്ഷേത്രത്തിൽ നിന്ന് ആദ്യ ഘടകപൂരം ആരംഭിച്ചു. മറ്റ് ഏഴ് ഘടകക്ഷേത്രങ്ങളിൽ നിന്നുള്ള ശാസ്താ ഭഗവതിമാരും ആതിഥേയരായ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരും വടക്കുംനാഥനെ വണങ്ങാനെത്തും. 11 മണിയോടെ തിരുവമ്പാടിയുടെ മഠത്തിൽ വരവ് ആരംഭിക്കും. രണ്ട് മണിയോടെയാണ് പാറമേക്കാവിന്റെ ഇലഞ്ഞിത്ര മേളം. 250 കലാകാരൻമാർ അണിനിരക്കും. തുടർന്നാണ് തെക്കോട്ടിറക്കം. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഇത്തവണ ആഘോഷങ്ങളില്ലാതെയാണ് പൂരം. വെടിക്കെട്ട് ഒഴിവാക്കി ചടങ്ങള്‍ മാത്രമായി പൂരം പരിമിതപ്പെടുത്തി. കുടമാറ്റ…
Read More » -
ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലുമെന്ന് വീണ ജോർജിന്‍റെ മൊഴി
കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തുംതള്ളും മാത്രമാണ് ഉണ്ടായതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മൊഴി. ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചെന്ന ഗണ്‍മാന്‍റെ പരാതി ഇതോടെ പൊളിയുകയാണ്. കേസില്‍ കെഎസ്‍യുക്കാരായ അഞ്ച് പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയാണ് രണ്ടാഴ്ചയിലധികം ജയിലില്‍ അടച്ചത്. പ്രമാദമായ കേസില്‍ തെരഞ്ഞെടുപ്പ് കഴിയും വരെ മൊഴി നല്‍കാതിരുന്ന മന്ത്രി രണ്ടുദിവസം മുമ്പാണ് വിശദമായ മൊഴി നല്‍കിയത്. അന്ന് കണ്ണൂരിലെത്തിയ ആരോഗ്യമന്ത്രിക്ക് നേരെ അഞ്ചിടത്താണ് കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. പെരിങ്ങോത്ത് മന്ത്രിക്ക് കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് നേതാവ് ഷജീര്‍ ഇക്ബാലിനെ സിപിഎമ്മുകാര്‍…
Read More » -
കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചുമതല ഒഴിയാൻ ഹൈബി ഈഡൻ; കെപിസിസി പ്രസിഡന്‍റിന് കത്ത് നല്‍കി
കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചുമതലയിൽ നിന്ന് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ച് ഹൈബി ഈഡൻ. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തിലാണ് സ്ഥാനമൊഴിയുന്നതെന്ന് കെപിസിസി പ്രസിഡന്‍റിന് നൽകിയ കത്തിൽ ഹൈബി വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള സൈബർ പോർ കടുക്കുന്നതിനിടെയാണ് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചുമതലയിൽ നിന്ന് ഒഴിയാനുള്ള ഹൈബിയുടെ തീരുമാനം. ഡിജിറ്റൽ മീഡിയ സെല്ലിലെ ഭാരവാഹികളും ചേരിതിരിഞ്ഞ് സൈബർ പോരിന്റെ ഭാഗമായിരുന്നു. എന്നാൽ, സ്ഥാനമൊഴിയലും നിലവിലെ വിവാദങ്ങളും തമ്മിൽ ബന്ധമില്ലെന്നാണ് ഹൈബി ഈഡൻ വ്യക്തമാക്കുന്നത്. അതേസമയം, ഹൈബിയുടെ കത്തിൽ കെപിസിസി ഇതുവരെ അന്തിമ…
Read More » -
വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചുമായി ബന്ധപ്പെട്ട കേസിൽ ആർ ശ്രീലേഖയെ പ്രതി ചേർത്തു
വട്ടിയൂർക്കാവ് സംഘർഷത്തിൽ ആർ ശ്രീലേഖയെ പ്രതി ചേർത്തു. വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് ആർ ശ്രീലേഖയെ പ്രതി ചേർത്തത്. പോടാ പുല്ലേ പൊലീസേ മുദ്രാവാക്യം വിളിച്ചത് ഈ മാർച്ചിലായിരുന്നു. കേസിൽ ഡെപ്യൂട്ടി മേയർ ആശാനാഥിനെയും പ്രതി ചേർത്തു. പൊലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. പൊലീസീനെ വലിയ രീതിയിൽ അധിക്ഷേപിക്കുന്ന തരത്തിൽ ആയിരുന്നു ശ്രീലേഖ അടക്കമുള്ള ബിജെപി നേതാക്കൾ പെരുമാറിയത്. ആർ ശ്രീലേ കേസിൽ അഞ്ചാം പ്രതിയാണ്. ഡെപ്യൂട്ടി മേയർ ആശാ നാഥാണ് ആറാം പ്രതി.
Read More » -
തൃശ്ശൂര്‍ പൂരപ്രേമികള്‍ക്കായി പ്രത്യേക മെമു സര്‍വീസുകള്‍; ഓടുന്നത് കൊല്ലം- തൃശൂര്‍ റൂട്ടില്‍, വിശദാംശങ്ങള്‍
തൃശ്ശൂര്‍ പൂരം കണക്കിലെടുത്ത് കൊല്ലം – തൃശ്ശൂര്‍ റൂട്ടില്‍ പ്രത്യേക മെമു സര്‍വീസുകളുമായി ദക്ഷിണ റെയില്‍വേ. തൃശൂര്‍ പൂരത്തിന് എത്തുന്ന ജനത്തിരക്ക് കണക്കിലെടുത്തും പൂരപ്രേമികളുടെ യാത്രാസൗകര്യം സുഗമമാക്കുന്നതിനുമായി ഏപ്രില്‍ 26 ഞായറാഴ്ചയാണ് സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തുന്നത്. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി 12 കോച്ചുകളുള്ള മെമു റാക്കുകളാണ് ഈ സര്‍വീസിനായി റെയില്‍വേ സജ്ജീകരിച്ചിരിക്കുന്നത്. കൊല്ലത്ത് നിന്ന് തൃശ്ശൂരിലേക്കുള്ള മെമു (06187) ഏപ്രില്‍ 26-ന് രാവിലെ 08.20ന് കൊല്ലം ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30ന് തൃശ്ശൂരിലെത്തും. പ്രധാന സ്റ്റേഷനുകളായ കായംകുളം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം ടൗണ്‍,…
Read More »