News
-
നെൻമാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റസമ്മത മൊഴി നൽകാൻ തയ്യാറല്ലെന്ന് പ്രതി ചെന്താമര
പാലക്കാട്: നെൻമാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റസമ്മത മൊഴി നൽകാൻ തയ്യാറല്ലെന്ന് പ്രതി ചെന്താമര. അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ചെന്താമര നിലപാട് മാറ്റിയിരിക്കുന്നത്. ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇന്ന് ഉച്ചക്ക് ശേഷം ചെന്താമരയെ ഹാജരാക്കിയത്. പ്രതിയുടെ കുറ്റസമ്മതമൊഴി എടുക്കാൻ വേണ്ടിയാണ് ജഡ്ജിക്ക് മുന്നിൽ ഹാജരാക്കിയത്. കുറ്റസമ്മത മൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളുണ്ടായിരുന്നു. ആ ചോദ്യങ്ങൾക്കെല്ലാം കൂസലില്ലാതെ ആയിരുന്നു പ്രതിയുടെ മറുപടി. ‘എനിക്ക് രക്ഷപ്പെടണമെന്നില്ല, ചെയ്തത് തെറ്റ് തന്നെ’ എന്നായിരുന്നു മറുപടി. എന്നാൽ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയാലുള്ള ഭവിഷ്യത്ത് എന്താണെന്ന് അറിയാമോ…
Read More » -
പാർട്ടിയിൽ നേരിടുന്നത് അവഗണനയും ആക്രമണവുമെന്ന് ശശി തരൂർ;രാഹുൽ കാണാൻ തയ്യാറായത് അപകടം മണത്ത്
ദില്ലി: അനുനയ ചര്‍ച്ച നടന്നെങ്കിലും ശശി തരൂരിന്‍റെ തുടര്‍ നീക്കങ്ങള്‍ നിരീക്ഷിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ദേശീയ തലത്തിലും സംസ്ഥാനത്തും പാര്‍ട്ടിക്കുള്ളില്‍ നേരിടുന്ന അവഗണനയിലും ആക്രമണത്തിലും കടുത്ത നീരസമാണ് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ തരൂര്‍ അറിയിച്ചത്. പാര്‍ട്ടി നയത്തില്‍ നിന്ന് വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് രാഹുല്‍ ഗാന്ധിയും തരൂരിനെ ധരിപ്പിച്ചു. അനുകൂലാന്തരീക്ഷത്തിലാണ് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച അവസാനിച്ചതെങ്കിലും ശശി തരൂര്‍ അയഞ്ഞിട്ടില്ല. ലേഖനത്തിലും മോദി നയത്തിലും താന്‍ മുന്‍പോട്ട് വച്ച കാഴ്ചപ്പാടിനെ തെറ്റിദ്ധരിച്ച് പ്രതിപക്ഷ നേതാവുള്‍പ്പടെയുള്ള നേതാക്കള്‍ വാളെടുത്തത് തരൂരിനെ വല്ലാത ചൊടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിലുള്ള…
Read More » -
ആശവര്‍ക്കര്‍മാര്‍ക്ക് നല്‍കാന്‍ പണമില്ല, PSC ചെയര്‍മാന്റെയും അംഗങ്ങളുടേയും ശമ്പളം വര്‍ദ്ധിപ്പിച്ചു
തിരുവന്നതപുരം: തലസ്ഥാനത്ത് ഓണറേറിയം വര്‍ദ്ധനവിനും ശമ്പളത്തിനുമായി ആശവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം നടക്കുബോള്‍ psc ചെയര്‍മാന്റെയും അംഗങ്ങളുടേയും ശമ്പളം വര്‍ദ്ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് psc ചെയര്‍മാന്റെയും അംഗങ്ങളുടേയും ശമ്പളം വര്‍ദ്ധിപ്പിച്ചത്.ചെയര്‍മാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പര്‍ ടൈം സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങള്‍ക്ക് ജില്ലാ ജഡ്ജിമാരുടെ സെലക്ഷന്‍ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യവുമായിരിക്കും പുതുക്കിയ ശമ്പളം. മറ്റ് സംസ്ഥാനങ്ങളിലെ പിഎസ്സി ചെയര്‍മാന്റെയും അംഗങ്ങളുടെയും നിലവിലുള്ള സേവനവേതന വ്യവസ്ഥ ഉള്‍പ്പെടെ പരിഗണിച്ച ശേഷമാണ് തീരുമാനം. ക്ഷാമബത്തPSC ചെയര്‍മാന്റെയും അംഗങ്ങളുടെയും ക്ഷാമബത്ത വര്‍ധിപ്പിച്ചിരുന്നു.…
Read More » -
മരിച്ച് കിടക്കുന്ന നസീർ സാറിന്റെ മുഖം കാണാൻ എനിക്ക് വയ്യ കാരണം വെളിപ്പെടുത്തി ഷീല
മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീർ ഓർമയയിട്ട് 36 വർഷങ്ങൾ കഴിഞ്ഞു. ഒരു കാലത്ത് മലയാളികളുടെ ഇഷ്‌ട ജോഡികളായിരുന്നു നസീറും ഷീലയും. സിനിമയിൽ മാത്രമല്ല, ഇരുവരും തമ്മിലുള്ള സൗഹൃദവും വളരെ ആഴത്തിലുള്ളതായിരുന്നു. എന്നിട്ടും പ്രേം നസീറിനെ അവസാനമായി കാണാൻ ഷീല വരാത്തത് വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ നസീറിന്റെ ജന്മദേശമായ ചിറയിൻകീഴിലെത്തി ഇതിനുള്ള മറുപടി പറഞ്ഞിരിക്കുകയാണ് ഷീല. മരിച്ച് കിടക്കുന്ന നസീർ സാറിന്റെ മുഖം കാണാൻ എനിക്ക് വയ്യ. എന്തിന് കാണണം? അതിനാൽ ഞാൻ വന്നില്ല. അന്ന് സ്വീഡനിൽ സഹോദരിക്കൊപ്പമായിരുന്നു ഞാൻ. സാറിന്റെ മരണ വിവരം…
Read More » -
മസ്തകത്തിൽ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നൽകുന്ന ദൗത്യം പൂർണ വിജയമെന്ന് പറയാനായിട്ടില്ലെന്ന് ഡോ. അരുൺ സക്കറിയ
തൃശ്ശൂർ : അതിരപ്പള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നൽകുന്ന ദൗത്യം പൂർണ വിജയമെന്ന് പറയാനായിട്ടില്ലെന്ന് ഡോ. അരുൺ സക്കറിയ. ഒരു അടിയോളം ആഴത്തിലുള്ളതാണ് ആനയുടെ തലയിൽ കണ്ടെത്തിയ മുറിവെന്നും ആന ആരോഗ്യവാനായാൽ മാത്രമേ ദൗത്യം വിജയകരമാകുവെന്നും ഡോ. അരുൺ സക്കറിയ അറിയിച്ചു. ഒന്നരമാസത്തോളം തുടർച്ചയായി ചികിത്സ നൽകേണ്ടിവരും. പ്രത്യേക മെഡിക്കൽ സംഘം ആനയ്ക്ക് നൽകേണ്ട ചികിത്സയെക്കുറിച്ച് മാർഗരേഖ ഉണ്ടാക്കും. ആന മയക്കം വിട്ട് തുടങ്ങിയിട്ടുണ്ട്. നിലവിൽ ശാന്തനായാണ് കാണുന്നത്. ആദ്യം ആനയ്ക്ക് നൽകിയ ചികിത്സ ഫലം കണ്ടിരുന്നു. പുഴു കയറിയാണ് വീണ്ടും ഇൻഫക്ഷൻ ആയത്.…
Read More » -
വയനാട് ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കും
തിരുവനന്തപുരം :വയനാട് ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കും. ഇതിനായി 35 കോടി രുപയുടെ പദ്ധതി നിർദേശം അംഗീകരിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ചൂരൽമല ടൗണിൽനിന്നു മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പാലം പണിയുക. മേപ്പാടിയെ മുണ്ടക്കൈ, ആട്ടമലയുമായി ബന്ധിപ്പിച്ചിരുന്ന പാലമാണ് പുനർനിർമ്മിക്കുന്നത്. ഇനിയൊരു അപകടമുണ്ടായാൽ അതിജീവിക്കാൻ ശേഷിയുള്ള വിധത്തിലായിരിക്കും പാലത്തിന്‍റെ നിർമ്മിതി. കഴിഞ്ഞ ദുരന്തകാലത്ത് പൂഴയിലുണ്ടായ പരമാവധി ഉയർന്ന വെള്ളത്തിന്‍റെ അളവ് തിട്ടപ്പെടുത്തി അതിനെക്കാൾ ഉയരത്തിലായിരിക്കും പാലം പണിയുക. മുൻപുണ്ടായിരുന്ന പാലത്തിനെക്കാൾ ഉയരം പുതിയ…
Read More » -
വീണ്ടും കാട്ടാന ആക്രമണം;വനമേഖലയിൽ പോയ 52കാരനെ ചവിട്ടിക്കൊന്നു
തൃശൂർ: താമരവെളളച്ചാൽ വനമേഖലയിൽ കാട്ടാന ആദിവാസിയെ ചവിട്ടിക്കൊന്നു. 52കാരനായ പ്രഭാകരനാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ചീനിക്കായ ശേഖരിക്കാൻ വനമേഖലയിലേക്ക് പോയതായിരുന്നു പ്രഭാകരനും മകൻ പ്രശോഭും മരുമകൻ ലിജോയും. കാട്ടാനയുടെ മുന്നിൽ ആദ്യം മരുമകനാണ് അകപ്പെട്ടത്. ഇയാൾ ഓടിമാറുന്നതിനിടെ പ്രഭാകരൻ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. വിവരമറിഞ്ഞ് വനപാലകരും പൊലീസും നാട്ടുകാരും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. പൂർണമായും വനത്തോട് ചേർന്ന് കിടക്കുന്ന ആദിവാസി മേഖലയാണ് താമരവെളളച്ചാൽ. ഒല്ലൂർ നിയോജമണ്ഡലത്തിന്റെ ഭാഗമാണിത്. ഷീബയാണ് പ്രഭാകരന്റെ ഭാര്യ. പ്രബിത,പ്രതിഭ,പ്രവിത എന്നിവരും മക്കളാണ്.സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ നിരവധി ജീവനുകളാണ് ഇതിനകം പൊലിഞ്ഞത്.…
Read More » -
സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്ക് തരൂരിനെ ക്ഷണിച്ച് ഡിവൈഎഫ്‌ഐ
തിരുവനന്തപുരം: ഡി വൈ എഫ് ഐ പരിപാടിയിലേക്ക് ശശി തരൂർ എംപിക്ക് ക്ഷണം. സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. ഡൽഹിയിലെത്തിയാണ് നേതാക്കൾ അദ്ദേഹത്തെ കണ്ടത്. തരൂർ പരിപാടിക്ക് ആശംസയറിയിച്ചിട്ടുണ്ട്. മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന പരിപാടിയിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. തരൂർ പരിപാടിയിൽ പങ്കെടുക്കാനുള്ള സാദ്ധ്യത കുറവാണ്. ഈ ദിവസങ്ങളിൽ അദ്ദേഹത്തിന് വേറെ പരിപാടികളിൽ പങ്കെടുക്കേണ്ടതുണ്ടെന്നാണ് വിവരം. കേരളത്തിലെ വ്യവസായ വികസനത്തെ പ്രശംസിച്ചുള്ള ശശി തരൂരിന്റെ ലേഖനം വളരെ വിവാദമായിരുന്നു. സംസ്ഥാനം…
Read More » -
സംസ്ഥാനത്ത് പുതിയ മദ്യ നയം വൈകും, മന്ത്രിസഭാ യോഗം അംഗീകരിച്ചില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ മദ്യനയം വൈകും. ഇന്ന് ചേർന്ന മന്ത്രിസഭായോഗം പുതിയ മദ്യനയം അംഗീകരിച്ചില്ല. കള്ളു ഷാപ്പുകളുടെ ദൂരപരിധിയിലും ടൂറിസം ഡെസ്റ്റിനേഷൻ ഡ്രൈ ഡേയ്ക്ക് മദ്യം നൽകുന്നതിലും കൂടുതൽ വ്യക്തത വേണമെന്ന് മന്ത്രിസഭാ യോഗത്തിൽ അഭിപ്രായം ഉയർന്നു. കൂടുതൽ വിശദമായ ചർച്ചക്കായി മദ്യനയം മാറ്റി. പുതിയ കള്ളു ഷാപ്പുകൾ അനുവദിക്കുന്നതിലും പുതിയ മദ്യനയത്തിൽ വ്യക്തയില്ലെന്നുമാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടത്. ടൂറിസം കേന്ദ്രങ്ങളിലും വിവാഹ പാർട്ടികൾക്കും ഒന്നാം തീയതി ഡ്രൈ ഡേ ദിവസം ഇളവ് അനുവദിക്കുന്നതാണ് പ്രധാനമായും പുതിയ മദ്യ നയം. ബാർ…
Read More » -
കാര്യവട്ടം ഗവ. കോളജിൽ ഒന്നാം വർഷ വിദ്യാർഥിയെ റാഗ് ചെയ്ത സംഭവത്തിൽ ഏഴു വിദ്യാർഥികൾക്ക് സസ്പെൻഷൻ
കഴക്കൂട്ടം: :കാര്യവട്ടം ഗവ. കോളജിൽ ഒന്നാം വർഷ വിദ്യാർഥിയെ റാഗ് ചെയ്ത സംഭവത്തിൽ ഏഴു വിദ്യാർഥികൾക്ക് സസ്പെൻഷൻ. മൂന്നാം വർഷ വിദ്യാർഥികളായ ആറു പേർക്കെതിരെയും രണ്ടാം വർഷ വിദ്യാർഥിയായ ഒരാൾക്കെതിരെയുമാണ് നടപടി. അവസാന വർഷ ബിഎസ്സി വിദ്യാർഥികളായ അലൻ, അനന്തം വേലു, ശ്രാവൺ, സൽമാൻ, ഇമ്മാനുവൽ, രണ്ടാം വർഷ വിദ്യാർത്ഥി പാർഥൻ എന്നിവരെയാണ് കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തത്. കോളജിലെ ഒന്നാം വർഷ ബയോകെമിസ്ട്രി വിദ്യാർഥിയായ ബിൻസ് ജോസ് മൂന്നാം വർഷ വിദ്യാർഥികളുടെ റാഗിങ്ങിന് ഇരയായതായി ആന്റി റാഗിങ്ങ് സെൽ തിങ്കളാഴ്ച കണ്ടെത്തിയതിനെ തുടർന്നാണ്…
Read More »