News
-
പരീക്ഷാ ക്രമക്കേട് തടയാനുള്ള ബില്‍ ഇന്ന് ലോക്‌സഭയില്‍; പ്രതിപക്ഷം പിന്തുണച്ചേക്കും
പരീക്ഷാ ക്രമക്കേടുകള്‍ തടയാനുള്ള ബില്‍ ഇന്ന് ലോക്‌സഭയില്‍. പരീക്ഷാ ക്രമക്കേടില്‍ കര്‍ശന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലിന്റെ ചര്‍ച്ചയ്ക്ക് പ്രതിപക്ഷം വഴങ്ങുമെന്നാണ് സൂചന. ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ കക്ഷികള്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ഓഫീസില്‍ രാവിലെ യോഗം ചേരും. അയോധ്യ രാമക്ഷേത്ര കൊള്ള, ഇ20 പെട്രോള്‍ അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ ആലോചന. വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പെല്ലെറ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രആഭ്യന്തര മന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രധാനമന്ത്രി മാപ്പ്…
Read More » -
തലസ്ഥാനത്ത് പട്ടാപ്പകൽ നഗരമദ്ധ്യത്തിൽ അരുംകൊല; യുവാവിനെ വെട്ടിക്കൊന്നത് അയൽവാസി
പട്ടാപ്പകൽ നഗരമദ്ധ്യത്തിൽ അരുംകൊല. വിശാഖ് എന്നയാളെ അയൽവാസിയായ പ്രദീപ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.കൈതമുക്കിന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഇവർ തമ്മിൽ നേരത്തേ പലകാര്യങ്ങളിലും തർക്കമുണ്ടായിരുന്നു. ഇന്ന് ഇതിന്റെ പേരിൽ വീണ്ടും തർക്കമുണ്ടാവുകയും വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ പ്രദീപിനെ വിശാഖ് നേരത്തേ ആക്രമിച്ചിരുന്നു. ഈ കേസിൽ വിശാഖ് ജയിലിലാവുകയും ചെയ്തിരുന്നു. ഇതോടെ ഇവർതമ്മിലുള്ള പ്രശ്നം രൂക്ഷമായി. ഇതേത്തുടർന്ന് മലയിൻകീഴിലുള്ള ഒരു വീട്ടിലാണ് വിശാഖ് താമസിക്കുന്നത്. ഇന്ന് ഭക്ഷണം കഴിക്കാനായി കൈതമുക്കിലേക്ക് വന്നപ്പോഴായിരുന്നു കൊലപാതകം നടന്നത്. പ്രദീപ് വാളുകൊണ്ട് വിശാഖിനെ വെട്ടുകയായിരുന്നു. ആശുപത്രിയിലേക്കുള്ള വഴിയിലാണ് വിശാഖ് മരിച്ചത്. കൊലയ്ക്കുശേഷം…
Read More » -
‘ഇനി തിരഞ്ഞെടുപ്പിലേക്ക് ഇല്ല’; വിരമിക്കൽ പ്രഖ്യാപിച്ച് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ
കർണ്ണാടക മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ സിദ്ധരാമയ്യ സജീവരാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഡി കെ ശിവകുമാറിനായി മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോൾ തന്നെ സിദ്ധരാമയ്യ വിരമിക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ മകൻ അന്ന് ഇത് നിരസിച്ചു. ഇപ്പോൾ അപ്രതീക്ഷതിമായാണ് വീണ്ടും ഒരു അങ്കത്തിന് ബാല്യമില്ലെന്ന് മാണ്ഡ്യ ജില്ലയിലെ പൊതുപരിപാടിയിൽ സിന്ധരാമയ്യ പ്രഖ്യാപിച്ചത്. ഇപ്പോൾ തനിക്ക് 79 വയസായി അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത് 2028. അന്ന് തനിക്ക് 82 വയസാകും. 2028ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ ഉണ്ടാകില്ല. എന്നാൽ രാഷ്ട്രീയത്തിൽ ഉണ്ടാകും. ജനങ്ങളുടെ സുഖത്തിലും ദുഖത്തിലും…
Read More » -
‘പ്രധാനമന്ത്രി അർപ്പിച്ച വിശ്വാസത്തിന് നന്ദി’, ചുമതലയേറ്റ് പ്രൾഹാദ് ജോഷിയുടെ പ്രതികരണം
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതലയേറ്റെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് പ്രൾഹാദ് ജോഷി. വളരെ വലിയൊരു വകുപ്പാണ് തനിക്ക് നൽകിയിരിക്കുന്നതെന്നും ഏറെ പഠിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും നയങ്ങളെക്കുറിച്ചും മുതിർന്ന ഉദ്യോഗസ്ഥരുമായി വിശദമായി ചർച്ച ചെയ്തുവരികയാണെന്നും പുതിയ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ഇത്രയും സുപ്രധാനമായൊരു മന്ത്രാലയത്തിന്റെ ചുമതല തന്നെയേൽപ്പിച്ച പ്രധാനമന്ത്രിയോട് കടപ്പാട് നന്ദി അറിയിക്കുന്നതായും അദ്ദേഹം വിവരിച്ചു. നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ്യാർഥി യുവജന പ്രക്ഷോഭങ്ങൾക്കൊടുവിൽ ഇന്നലെ ഉച്ചയോടെയാണ് ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചത്. രാത്രി തന്നെ പ്രൾഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ…
Read More » -
പി.കെ ശ്രീമതിക്കെതിരായ വ്യാജപ്രചാരണം: പരാതിയിൽ കേസെടുത്ത് പൊലീസ്
സംഘപരിവാര്‍ മാധ്യമങ്ങളുടെ അവഹേളനത്തിനിരയായെന്ന പി.കെ ശ്രീമതിയുടെ പരാതിയിൽ കേസെടുത്ത് കണ്ണൂർ റൂറൽ സൈബർ പൊലീസ്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്. സൈബർ ഓപ്പറേഷൻസ് ഐജി പി. പ്രകാശിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക. ജനം ടിവി, ജന്മഭൂമി, ഭാരത് ലൈവ്, കർമ്മ ന്യൂസ്, സുദിനം എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. ബി.എൻഎസ്, ഐടി ആക്റ്റുകൾ, സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. സംഭവത്തെത്തുടർന്ന് മുഖ്യമന്ത്രി,ആഭ്യന്തര മന്ത്രി, ഡിജിപി, വനിത കമ്മീഷൻ എന്നിവർക്ക് പി.കെ ശ്രീമതി പരാതി നൽകിയിരുന്നു. ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. വാർത്തകൾ…
Read More » -
പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനുള്ള നിയമഭേദഗതി ആദ്യ നടപടി; പ്രള്‍ഹാദ് ജോഷി ഇന്ന് തന്നെ ചുമതലയേറ്റേക്കും
നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ രാജിവെച്ച ധര്‍മേന്ദ്ര പ്രധാന് പകരം പ്രള്‍ഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ഇന്ന് തന്നെ ചുമതലയേറ്റേക്കും. പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനുള്ള നിയമഭേദഗതിയായിരിക്കും ആദ്യ നടപടി. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി റിക്രൂട്ട്‌മെന്റ് നടപടികളും വേഗത്തിലാക്കും. അതേസമയം, ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് സിജെപിയുടെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റില്‍ മാപ്പ് പറയണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ധർമേന്ദ്ര പ്രധാൻ്റെ രാജി രാഷ്ട്രപതി അംഗീകരിച്ചതിന് പിന്നാലെയാണ് പ്രള്‍ഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നരേന്ദ്ര മോദി നിർദ്ദേശിച്ചത്. കർണാടകയിലെ…
Read More » -
യുവജന പോരാട്ടത്തിന്റെ വിജയം’; ധർമേന്ദ്ര പ്രധാൻ രാജിയിൽ എം.വി. ഗോവിന്ദന്റെ പ്രതികരണം
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർത്ഥി പ്രക്ഷോഭത്തിന് മുന്നിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ച സംഭവം ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ വിലമതിക്കാനാകാത്ത ഏടാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രതിഷേധങ്ങളെ ദേശവിരുദ്ധമെന്ന് മുദ്രകുത്തി ജയിലിലടക്കാൻ ശ്രമിച്ച ബി.ജെ.പി- ആർ.എസ്.എസ് നീക്കങ്ങളെ മറികടന്ന് ഇന്ത്യയിലെ യുവജനത പുതിയ ചരിത്രമെഴുതിയെന്ന് അദ്ദേഹം പറഞ്ഞു. വമ്പിച്ച ജനകീയ പിന്തുണയോടെ മുന്നേറിയ ഈ പോരാട്ടത്തിന് മുൻപിൽ, ആദ്യം പ്രക്ഷോഭത്തോട് മുഖംതിരിച്ചു നിന്ന കോൺഗ്രസിന് പോലും ഒടുവിൽ നിലപാട് മാറ്റേണ്ടിവന്നെന്നും, കോക്ക്റോച്ച് ജനതാ പാർട്ടി നടത്തുന്ന മുന്നേറ്റങ്ങളിൽ സി.പി.ഐ.എമ്മിന്…
Read More » -
മാസപ്പടി കേസ്: ടി. വീണയ്ക്ക് സേവനം നൽകിയിട്ടില്ലെന്ന് സി.എം.ആർ.എൽ എം.ഡി
മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയ്‌ക്കെതിരെ നിർണായക വെളിപ്പെടുത്തലുകളുമായി സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയുടെ മൊഴി. എക്സാലോജിക് കമ്പനി സി.എം.ആർ.എല്ലിന് യാതൊരു സേവനവും നൽകിയിട്ടില്ലെന്നും, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുമായുള്ള വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് കമ്പനിക്ക് കരാർ നൽകിയതെന്നും കർത്ത ഇ.ഡിക്ക് മൊഴി നൽകിയെന്നാണ് അന്വേഷണ രേഖകൾ വ്യക്തമാക്കുന്നത്. സ്വത്ത് മരവിപ്പിക്കലുമായി ബന്ധപ്പെട്ട് അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ച രേഖകളിൽ ടി. വീണയുടെ ഐഫോണിൽ നിർമിച്ചതായി പറയുന്ന ചില രേഖകളും ഇമെയിൽ ആശയവിനിമയങ്ങളും പരിശോധിക്കേണ്ടതുണ്ടെന്ന് ഇ.ഡി ചൂണ്ടിക്കാട്ടുന്നു. വീണയുടെ പേരിൽ…
Read More » -
പുതിയ കേന്ദ്രവിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷിയെ പ്രഖ്യാപിച്ച് സർക്കാർ
ധർമേന്ദ്ര പ്രധാന്‍റെ രാജിക്ക് പിന്നാലെ പുതിയ കേന്ദ്രവിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷിയെ പ്രഖ്യാപിച്ച് സർക്കാർ. നിലവിൽ ഭക്ഷ്യം, പൊതുവിതരണം, എന്നീ വകുപ്പുകളുടെ മന്ത്രിയായി സേവനമനുഷ്ഠിക്കുന്ന പ്രഹ്ലാദ് ജോഷി, തന്റെ നിലവിലെ ചുമതലകൾക്കൊപ്പം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല കൂടി വഹിക്കും.സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് രാജിക്കത്ത് നല്‍കിയത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും…
Read More » -
ധർമ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും വിജയം, സന്തോഷം പങ്കിട്ട് സോനം വാങ്ചുക്
നീറ്റ് ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിൽ സന്തോഷം പങ്കിട്ട് സമര നായകരിൽ ഒരാളായ സോനം വാങ്ചുക്. പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയിരുന്ന സോനത്തെ, പൊലീസ് ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് രാജ്യതലസ്ഥാനത്തെ സി ജെ പി പ്രക്ഷോഭം അതിശക്തമായത്. തെരുവുകളിൽ നിന്ന് ഉയർന്നുവന്ന നേരിട്ടുള്ള ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും ക്ഷമയുടെയും വിജയമാണ് പ്രധാന്‍റെ രാജിയെന്നാണ് സോനം വാങ്ചുക് അഭിപ്രായപ്പെട്ടത്. ഭയത്തെ അതിജീവിച്ച് രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തിയ പൗരന്മാർക്കും സി ജെ പി പ്രസ്ഥാനത്തിനും രാജ്യത്തെ ‘ജെൻ സി’…
Read More »