News

  • പ്രതിഷേധക്കാർക്കെതിരായ FIR പിൻവലിക്കണം ; ‘വീണ്ടും രാജ്യവ്യാപക പ്രതിഷേധം തുടങ്ങും, കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി CJP

    സമരക്കാർക്കെതിരായ വേട്ടയാടൽ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായി പ്രതികരിക്കും. മുന്നറിയിപ്പുമായി സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. വമ്പൻ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് അഭിജിത്ത് ദീപ്കെ അറിയിച്ചു. പ്രതിഷേധക്കാർക്കെതിരായ എഫ്.ഐ.ആർ ഇന്ന് തന്നെ പിൻവലിക്കണം. ഇല്ലെങ്കിൽ വീണ്ടും രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കും. സമരക്കാർക്കെതിരായ എഫ്ഐആറുകളിൽ നടപടി തുടരാമെന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ആശങ്കാജനകവും അംഗീകരിക്കാൻ ആകാത്തതെന്നും സിജെപി വ്യക്തമാക്കി. കേസുകൾ പിൻവലിക്കാമെന്ന കേന്ദ്ര സർക്കാർ ഉറപ്പിന് വിരുദ്ധമാണ് കോടതി നടപടി. സുപ്രീം കോടതിയിൽ ഇടക്കാല ഉത്തരവിനെ കേന്ദ്ര സർക്കാർ എതിർത്തില്ല. സമാധാനപരമായി പ്രതിഷേധിച്ചവരെ വേട്ടയാടാൻ കോടതികളെ സർക്കാർ…

    Read More »
  • കുണ്ടറ കസ്റ്റഡി മര്‍ദ്ദന ആരോപണം: അന്വേഷണം ക്രൈംബ്രാഞ്ചിന്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

    കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മര്‍ദ്ദനത്തെത്തുടര്‍ന്ന് മരിച്ചെന്ന ആരോപണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. സംഭവം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കുമെന്ന് കൊല്ലം ജില്ലാ പൊലീസ് മേധാവി ഷാജി സുഗുണന്‍ അറിയിച്ചു. പൊലീസ് വാഹനത്തിനുള്ളില്‍ വെച്ച് മര്‍ദ്ദനമുണ്ടായോ, പൊലീസിന് എന്തെങ്കിലും തരത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നെല്ലാം വിശദമായി പരിശോധിക്കുമെന്നും എസ്പി പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച പെരുമ്പുഴ കുളത്തിന്‍കര കടയില്‍ വീട്ടില്‍ സിയാദ് (36) മരിച്ചതാണ് വിവാദമായത്. അയൽവാസിയായ 13 കാരനെ കാണാനില്ലെന്ന പരാതിയിലാണ് സിയാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കുണ്ടറ-കൊല്ലം റൂട്ടിലെ ബസ് ഡ്രൈവറായിരുന്ന സിയാദിനെ, രാത്രി…

    Read More »
  • ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ പോലീസ് ഡൽഹി എകെജി ഭവനിൽ; നീക്കത്തെ ചോദ്യം ചെയ്ത് ജോൺ ബ്രിട്ടാസ് എം.പി

    എസ്.എഫ്.ഐ ഡൽഹി സെക്രട്ടറിയും വിദ്യാർത്ഥി നേതാവുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യുന്നതിനായി ഡൽഹി പോലീസ് സംഘം എകെജി ഭവനിലെത്തി. പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് 2021-ൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടിയെന്നാണ് പോലീസിന്റെ വിശദീകരണം. ഈ കേസിൽ കോടതിയിൽ വാദം നടക്കുന്നതിനിടയിലാണ് ഡൽഹി പോലീസിന്റെ സംഘം ഐഷിയെ കസ്റ്റഡിയിലെടുക്കാൻ ഡൽഹിയിലെ എകെജി ഭവനിലെത്തിയത്. സി.ജെ.പി പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകിയിരുന്നു. എന്നാൽ ഡൽഹിക്കകത്തും പുറത്തും പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെ തുടർച്ചയായ അറസ്റ്റ് നടപടികൾ ഉണ്ടാകുന്നുണ്ട്. ഡൽഹി പോലീസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച്…

    Read More »
  • ഐഷിക്കെതിരായ അറസ്റ്റ് നീക്കം: ഡല്‍ഹി പൊലീസിന്റെ നടപടി ജനാധിപത്യ ധ്വംസനമെന്ന് പിണറായി വിജയന്‍

    എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ അറസ്റ്റ് നീക്കത്തെ ശക്തമായി അപലപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഡല്‍ഹിയിലെ സിപിഐഎം കേന്ദ്രകമ്മിറ്റി ഓഫീസില്‍ കടന്നുകയറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസ് നടത്തിയ ശ്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഡല്‍ഹി പൊലീസിന്റെ ഈ നടപടി കടുത്ത ജനാധിപത്യ ധ്വംസനവും പൗരന്റെ ഭരണഘടനാ അവകാശങ്ങളുടെ നഗ്‌നമായ ലംഘനവുമാണെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. കോടതിയിലുള്ള ഒരു പഴയ കേസിന്റെ പേരില്‍ പാര്‍ട്ടി…

    Read More »
  • വടകര എംഡിഎംഎ കേസ്; പേരാമ്പ്ര ബിആർസിയിലെ മറ്റൊരു അധ്യാപിക കൂടി അറസ്റ്റിൽ; പിടിയിലായവരുടെ എണ്ണം മൂന്നായി

    വടകര എംഡിഎംഎ കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിൽ. പേരാമ്പ്ര ബി ആർസിയിലെ അധ്യാപികയായ നീഷ്മ ആണ് അറസ്റ്റിലായത്. ആവള കുട്ടോത്ത് സ്വദേശിയാണ് നീഷ്മ. കേസിൽ ഇതുവരെ 3 അധ്യാപികമാർ പിടിയിലായിട്ടുണ്ട്. നീഷ്മ അടക്കം മൂന്ന് പേരും എംഡിഎംഎ ഉപയോ​ഗിക്കുന്നവരാണ്. നീഷ്മയുടെ അക്കൗണ്ടിലേക്ക് പണമെത്തിയെന്നും പൊലീസ് വ്യക്തമാക്കുന്നു. പ്രതികള്‍ വലിയ നെറ്റ് വര്‍ക്കിന്‍റെ ഭാഗമാണെന്നും പൊലീസ് പറഞ്ഞു. ഓപ്പറേഷൻ തൂഫാനിലാണ് അധ്യാപികമാരെ ഇടനിലക്കാരാക്കിയുള്ള ലഹരി സംഘത്തെക്കുറിച്ചുള്ള നിര്‍ണായക വിവരം പൊലീസിന് കിട്ടിയത്. മരുതോങ്കര സ്വദേശി കീര്‍ത്തന, കൂരാച്ചുണ്ട് സ്വദേശി കാവ്യ എന്നീ അധ്യാപികമാരാണ് ആദ്യം…

    Read More »
  • സാധാരണക്കാരായ കുഞ്ഞുങ്ങളെ എന്തിന് ദ്രോഹിച്ചു’; മോദിയോടും അമിത് ഷായോടും ചോദ്യവുമായി പ്രിയങ്ക ഗാന്ധി

    ഡൽഹി പ്രതിഷേധത്തിൽ സാധാരണക്കാരായ കുഞ്ഞുങ്ങളെ എന്തിന് ദ്രോഹിച്ചു, കേന്ദ്ര സർക്കാരിനെതിരെ പ്രിയങ്ക ഗാന്ധി. പൊതുപരീക്ഷ നിയമ ഭേദഗതി ചർച്ചയിൽ പാർലമെൻറിൽ മറുപടി നൽകുകയായിരുന്നു പ്രിയങ്ക ഗാന്ധി എം പി. കുറച്ച് നാൾ മുൻപ് RML ആശുപത്രിയിൽ പോയിരുന്നു. ലാത്തി ചാർജിൽ അടി കിട്ടിയ കുട്ടി ICU വിൽ പോരാടുകയാണ്. ജെപി നദ്ദ ഉൾപ്പടെ ഭരണകക്ഷി അംഗങ്ങളും പോയി. ചികിത്സയിലുള്ള കുട്ടിയുടെ അമ്മ ദേഷ്യത്തിലായിരുന്നു. നേതാക്കൾ എന്തിന് വന്നു എന്ന് ചോദിച്ചു. വന്നതിന് നന്ദി ആരോടും സംസാരിക്കാനില്ല എന്ന് ആ അമ്മ എന്നോട് പറഞ്ഞു. പലരും…

    Read More »
  • ട്വന്റി20 വിട്ട് അഖിൽ മാരാർ; സാബു ജേക്കബിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്

    സംവിധായകൻ അഖിൽ മാരാർ ട്വന്റി 20വിട്ടു. പാർട്ടിയിൽ പ്രവർത്തനസ്വാതന്ത്ര്യമില്ലെന്നും സഹകരിച്ചുപോകാൻ കഴിയുന്നില്ലെന്നും പറഞ്ഞാണ് അഖിൽ പാർട്ടിവിടുന്നത്. പാർട്ടിയുടെ ചീഫ് കോർഡിനെറ്റർ സാബു എം ജേക്കബിനെതിരെ രൂക്ഷവിമർശനവും അഖിൽ ഉന്നയിച്ചു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അഖിൽ മാരാർ ട്വന്റി 20യുമായി സഹകരിച്ചുതുടങ്ങിയത്. തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. കൊട്ടാരക്കരയിൽ മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന എന്നെ സാബു ജേക്കബ് ചതിച്ചു. പ്രചാരണം തുടങ്ങിയശേഷമാണ് അവിടെ എൻഡിഎ സ്ഥാനാർത്ഥിയായി രശ്മി വരുന്നത്. പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞു. തൃക്കാക്കരയിൽ മത്സരിക്കണമെന്നത് താൻ ഒരാളോടും പറഞ്ഞിട്ടില്ല. പാർട്ടിക്കാർ ഉണ്ടെന്നൊക്കെ പറഞ്ഞ്…

    Read More »
  • ടി.ജി. മോഹൻദാസിനെതിരെ കേസെടുക്കാത്തത് എന്തിന്?; സിയാദിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം

    രാജ്യത്തെ വൻ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ നരേന്ദ്ര മോദിക്ക് മുട്ടുമടക്കേണ്ടി വന്നുവെന്നും രാജ്യം എങ്ങനെയും മാറ്റിയെടുക്കാമെന്നതിന്റെ തെളിവാണ് വിദ്യാർഥി പ്രക്ഷോഭത്തിന്‍റെ വിജയമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇതുമായി ബന്ധപ്പെട്ട് അക്രമങ്ങൾക്ക് കലാപാഹ്വാനം നടത്തിയ ആർ എസ് എസ് നേതാവ് ടി ജി മോഹൻദാസിന്റെ വിവാദ പ്രസ്താവനക്കെതിരെ കേസെടുക്കാൻ ഭരണകൂടം മടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒപ്പം കേരളത്തിൽ പൊലീസിന്റെയും ഗുണ്ടകളുടെയും അതിക്രമങ്ങൾ തുടരുകയാണെന്നും ഗുണ്ടകളെ നിയന്ത്രിക്കാൻ കഴിയാത്ത പൊലീസ് നിരപരാധികളെ തല്ലിക്കൊല്ലുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കൊല്ലം കുണ്ടറയിൽ…

    Read More »
  • തദ്ദേശസ്ഥാപനങ്ങൾക്കുള്ള ഫണ്ട്, ഒരു ​ഗഡു കൂടി അനുവദിച്ച് സർക്കാർ

    തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ജനറൽ പര്‍പ്പസ് ഫണ്ടിന്‍റെ ഒരു ഗഡു കൂടി അനുവദിച്ചു. ജൂണിലേക്കുള്ള 265.55 കോടിയാണ് അനുവദിച്ചത്. ഇത് മൂന്നാം ഗഡുവാണ് അനുവദിച്ചത്. 21 നാണ് രണ്ടാം ഗഡു അനുവദിച്ച് ഉത്തരവിറക്കിയത്. മേയ് 30നാണ് ആദ്യ ഗഡുവായ ഏപ്രിലിലെ തുക നൽകിയത്. ആകെ 3236.76 കോടിയാണ് ജനറൽ പര്‍പ്പസ് ഫണ്ടായി ബജറ്റിൽ വകയിരുത്തിയത്. ഫണ്ടില്ലാത്തതിനാൽ തദ്ദേശ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലെന്ന് വിമര്‍ശനത്തിനിടെയാണ് പണം അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയത്.

    Read More »
  • ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി അന്തരിച്ചു

    ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു.എല്‍.സി.സി.എസ്.) ചെയര്‍മാന്‍ രമേശന്‍ പാലേരി അന്തരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് അന്ത്യം. ദീര്‍ഘനാളായി അര്‍ബുധ ബാധിതനായിരുന്നു. 65 വയസ്സായിരുന്നു. ഊരാളുങ്കലിനെ ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ തൊഴിലാളി സൊസൈറ്റിയായി വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം നിര്‍ണായകമായ പങ്കുവഹിച്ചു. സഹകരണ രംഗത്തെ വികസനത്തിന് പുതിയ തുടക്കമിട്ട് മൂന്നര പതിറ്റാണ്ടിലേറെ ഊരാളുങ്കല്‍ സൊസൈറ്റിയെ അദ്ദേഹം മികവിലേക്കും വൈവിദ്യങ്ങളിലേക്കും നയിച്ചു. ഒരു സഹകരണ പ്രസ്ഥാനത്തെ അന്തര്‍ദേശീയ തലത്തിലേക്കുയര്‍ത്തി അംഗീകാരങ്ങള്‍ നേടിക്കൊടുത്ത വ്യക്തിയാണ് രമേശന്‍ പാലേരി. മാറി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങളിലും സഹകരണ മേഖലയില്‍ ഫലപ്രദമായി…

    Read More »
Back to top button