News

  • മാസപ്പടിക്കേസ്; വീണക്ക് പിന്തുണയില്ലായെന്ന സിപിഐ നിലപാടിനെതിരെ മന്ത്രി വി.ശിവൻകുട്ടി

    മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി.വീണക്ക് പിന്തുണയില്ലായെന്ന സിപിഐ നിലപാടിനെതിരെ മന്ത്രി വി.ശിവൻകുട്ടി. വീണക്കെതിരായ കേസിൽ ബിനോയ് വിശ്വം ഉത്കണ്ഠപ്പെടേണ്ട ആവശ്യമില്ല. കേസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വീണക്ക് അറിയാമെന്നും ബിനോയ് വിശ്വം അങ്ങനെ നിലപാടെടുത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലായെന്നും മന്ത്രി പറഞ്ഞു. പിഎംശ്രീയിലെ നിലപാടിലും ശിവൻകുട്ടി ബിനോയ് വിശ്വത്തിനെ വിമര്‍ശിച്ചു. പദ്ധതിയുടെ പേരിൽ 1500 കോടി രൂപ കിട്ടാനുണ്ട് എന്ന കാര്യത്തിൽ അദ്ദേഹത്തിന് സംശയുമണ്ടെങ്കിൽ ഓഫീസിൽ ചെന്ന് കണക്ക് ബോധ്യപ്പെടുത്തി നൽകാമെന്ന് മന്ത്രി പറഞ്ഞു. രണ്ട് കമ്പനികൾക്കെതിരായ കേസാണ് മുഖ്യമന്ത്രിയുടെ മകൾക്കെതിരായുള്ളതെന്നും രാഷ്ട്രീയമായി കേസിനെ…

    Read More »
  • ബാങ്ക് കവർച്ച ; ഭീഷണിപ്പെടുത്തി ജീവനക്കാരെ ബന്ദിയാക്കി 15ലക്ഷം കവർന്ന കേസ്; കുറ്റപത്രം സമർപ്പിച്ചു

    തൃശ്ശൂർ ചാലക്കുടിയിലെ ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ നിന്നും 15 ലക്ഷം രൂപ കവർന്ന കേസിൽ കോടതിയിൽ സമർപ്പിച്ചു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി രൂപികരിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം തയ്യാറാക്കിയ കുറ്റപത്രം ചാലക്കുടി ജെഎഫ്സിഎം കോടതിയിലാണ് സമർപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി 4നാണ് ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിൽ നിന്നും ജീവനക്കാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബന്ദിയാക്കിയ ശേഷം റിജോ ആന്റണി എന്നയാൾ 15 ലക്ഷം രൂപ കവർന്നത്. സംഭവം നടന്ന് മൂന്നാം ദിവസം തന്നെ പ്രതിയെ ആശാരിപ്പാറയിൽ നിന്നുള്ള വീട്ടിൽ നിന്ന് പൊലീസ്…

    Read More »
  • കോട്ടയം എരുമേലിയിൽ വീടിന് തീപിടിച്ച സംഭവം; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും മകളും മരിച്ചു

    കോട്ടയം എരുമേലിയിൽ വീടിന് തീപിടിച്ചതിനെ തുടർന്ന് പൊള്ളലേറ്റവരിൽ രണ്ട് പേർ കൂടി മരിച്ചു. കനകപ്പലം സ്വദേശി സത്യപാലൻ, മകൾ അഞ്ജലി എന്നിവരാണ് ആശുപത്രിയിൽ വെച്ച് മരിച്ചത്. ഇതോടെ മരണം മൂന്നായി. പൊള്ളലേറ്റതിനെ തുടർന്ന് സത്യപാലന്റെ ഭാര്യ സീതമ്മ നേരത്തേ മരിച്ചിരുന്നു. മകന്‍ ഉണ്ണിക്കുട്ടന്‍ (22) ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയാണ്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം നടന്നത്. തീ ആളിപ്പടരുന്നതുകണ്ട് നാട്ടുകാര്‍ ഓടിക്കൂടി. ഇവരാണ് തീയണച്ച് സീതമ്മയേയും സത്യപാലനേയും മക്കളേയും പുറത്തെടുത്തത്. ഉടന്‍ തന്നെ ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സീതമ്മ മരിച്ചു. സത്യാപാലനേയും…

    Read More »
  • പത്തനംതിട്ടയിൽ കൊവിഡ് ബാധിതയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസ്: പ്രതി നൗഫലിന് ജീവപര്യന്തം തടവ്

    ‌പത്തനംതിട്ടയിൽ കൊവിഡ് ബാധിതയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതി നൗഫലിന് ജീവപര്യന്തം തടവ്. ഇതിന് പുറമെ 1, 08000 രൂപ പിഴയും പ്രതിക്ക് ചുമത്തിയിട്ടുണ്ട്. കായംകുളം സ്വദേശിയായ പ്രതിക്കെതിരെ ആറുവകുപ്പുകളിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 2020 സെപ്തംബർ അഞ്ചിനാണ് ആറന്മുളയിലെ മൈതാനത്ത് വെച്ച് ആംബുലൻസിൽ പീഡിപ്പിച്ചത്. കൊവിഡ് കെയർ സെന്‍ററിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് യുവതിയെ നൗഫൽ പീഡിപ്പിച്ചത്. രോഗബാധിതയായ യുവതിയെ കൊവിഡ് കെയർ സെന്‍ററിലേക്ക് കൊണ്ടുപോകേണ്ടതിനു പകരം ആറന്മുളയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പീഡിപ്പിച്ച ശേഷം പ്രതി നൗഫൽ ആംബുലൻസ് ഓടിക്കുന്നതിനിടെ ക്ഷമാപണം…

    Read More »
  • വയനാട് പുനരധിവാസം; ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാരിന് തടസമില്ല: ഹൈക്കോടതി

    വയനാട് പുനരധിവാസ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ നിശ്ചയിച്ച നഷ്ടപരിഹാരം കുറഞ്ഞുപോയെന്നാരോപിച്ച് എൽസ്റ്റൺ എസ്റ്റേറ്റ് നൽകിയ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി. സർക്കാരിന് ഭൂമി ഏറ്റെടുക്കുന്നതിന് തടസമില്ലെന്ന് പറഞ്ഞ ഹൈക്കോടതി 17 കോടി രൂപ കൂടി കെട്ടിവെക്കാൻ സർക്കാരിന് നിർദേശം നൽകി. നേരത്തെ നിശ്ചയിച്ച 26 കോടി രൂപയ്ക്ക് പുറമേയാണ് 17 കോടി രൂപ കൂടി നൽകേണ്ടത്. എൽസ്റ്റൺ എസ്റ്റേറ്റും ഹാരിസൺസ് കമ്പനിയും നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചു. സുപ്രീം കോടതിയെ സമീപിക്കുമെന്നും ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ഹർജി നൽകുമെന്നും എൽസ്റ്റൺ…

    Read More »
  • കേരള സർവകലാശാലയിൽ കെഎസ്‌യു-എസ്എഫ്‌ഐ സംഘർഷം; എസ്എഫ്‌ഐ പ്രവർത്തകന് തലയ്ക്ക് പരിക്ക്

    യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പിന് പിന്നാലെ സംഘര്‍ഷ ഭൂമിയായി കേരള സര്‍വകലാശാല. എസ്എഫ്‌ഐ പ്രവര്‍ത്തകരും കെഎസ്‌യു പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷം. യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെയായിരുന്നു സംഘര്‍ഷം. സംഘര്‍ഷത്തിനിടയില്‍ പൊലീസ് ലാത്തി വീശിയതിന് പിന്നാലെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. എസ്എഫ്‌ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും നടന്നു. ഒടുവില്‍ സംഘര്‍ഷം ക്യാമ്പസിന് പുറത്തേക്കും വ്യാപിച്ചു. ക്യാമ്പസിന് പുറത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകരും കെഎസ്‌യു പ്രവര്‍ത്തകരും പരസ്പരം കല്ലെറിഞ്ഞ് സംഘര്‍ഷമുണ്ടാക്കി. കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂകി വിളിച്ചു. പൊലീസ് സംരക്ഷണം…

    Read More »
  • കേരള സെനറ്റില്‍ എസ്എഫ്‌ഐക്ക് ആറ് സീറ്റ്; കെഎസ്‌യുവിന് മൂന്ന്, എംഎസ്എഫിന് ഒന്ന്

    കേരള സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് മേല്‍ക്കൈ. പത്തംഗ വിദ്യാര്‍ത്ഥി സെനറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ആറ് സീറ്റും കെഎസ്‌യുവിന് മൂന്നും എംഎസ്എഫിന് ഒരു സീറ്റും ലഭിച്ചു. കേരള സര്‍വകലാശാലയുടെ ചരിത്രത്തിലാദ്യമായാണ് ഒരു എംഎസ്എഫ് പ്രതിനിധി സെനറ്റിലേക്ക് വിജയിക്കുന്നത്. വൈഭവ് ചാക്കോ(ലോ അക്കാദമി), എസ് ആര്‍ നിരഞ്ജന്‍(കാര്യവട്ടം ക്യാംപസ്), ആര്‍ ബി റിനോ സ്റ്റീഫന്‍( ലോ കോളേജ്), സൗരവ് സുരേഷ്( എസ് ഡി കോളേജ്), എം എസ് ദേവിനന്ദന( എസ്എന്‍ കോളേജ് കൊല്ലം), എച്ച് എസ് മുസാഫിര്‍ അഹമ്മദ്( നിലമേല്‍ എന്‍എസ്എസ്) എന്നിവരാണ് സെനറ്റിലേക്ക്…

    Read More »
  • കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ 23 മുതല്‍ 29 വരെ; രണ്ടുമണിക്കൂര്‍ മുന്‍പ് ഹാജരാകണം

    2025-26 അധ്യയന വര്‍ഷത്തെ എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്‌സിലേക്കുള്ള (keam 2025) കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷാ തീയതിയും സമയവും പ്രസിദ്ധീകരിച്ചു. ഏപ്രില്‍ 23 മുതല്‍ 29 വരെയാണ് കീം പരീക്ഷ നടക്കുക. ഇതിനുള്ള സമയക്രമവും മറ്റു വിവരങ്ങളും പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിച്ചു. ഏപ്രില്‍ 23നും 25 മുതല്‍ 28 വരെയും ഉച്ചയ്ക്ക് 2 മുതല്‍ 5 വരെ എന്‍ജിനീയറിങ് പരീക്ഷയും 24 ന് 11.30 മുതല്‍ 1 വരെയും 3.30 മുതല്‍ 5 വരെയും 29 ന് 3.30 മുതല്‍ 5 വരെയും ഫാര്‍മസി പരീക്ഷയും…

    Read More »
  • മുൻ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

    മുൻ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കെ എം എബ്രഹാം വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതെന്ന പരാതി സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. കെ എം എബ്രഹാം 2015- ൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറിയായിരുന്നപ്പോള്‍ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ചായിരുന്നു ഹർജി. നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി, കിഫ്ബി സിഇഒ എന്നി പദവികളിൽ തുടരുകയാണ് കെ എം എബ്രഹാം. കൊച്ചി സിബിഐ യൂണിറ്റിനാണ് കേസ് ഏറ്റെടുക്കാനുള്ള നിർദേശം ഹൈക്കോടതി നൽകിയത്.…

    Read More »
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന്‍ അന്തരിച്ചു

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന്‍ അന്തരിച്ചു. അന്ത്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്നു. നിലവില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗമായിരുന്നു. വീക്ഷണം മാനേജിംഗ് എഡിറ്ററുമായിരുന്നു. 75 വയസായിരുന്നു. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. സംസ്കാരം വൈകിട്ട് അഞ്ച് മണിക്ക് ചാത്തനൂരിലെ വീട്ടുവളപ്പിൽ . കൊല്ലം ശാസ്താംകോട്ട ഡിബി കോളേജില്‍ കേരള വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകനായി തുടങ്ങിയ ശൂരനാട് രാജശേഖരന്‍ കെഎസ്‌യു സംസ്ഥാന ഭാരവാഹി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി, കൊല്ലം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍…

    Read More »
Back to top button