News

  • മാളയില്‍ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം: പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍‌

    തൃശൂര്‍ മാളയില്‍ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവറായ അനുരാജ് പി പിയെയാണ് സസ്പെന്‍ഡ് ചെയ്തത്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാര്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇന്നലെ (ഞായറാഴ്ച) രാത്രിയാണ് അനുരാജ് മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയത്. കാര്‍ സ്‌കൂട്ടറിലും മറ്റൊരു കാറിലും ഇടിച്ചെങ്കിലും നിര്‍ത്താന്‍ കൂട്ടാക്കിയില്ല. പിന്നാലെ മേലടൂരില്‍ വെച്ച് കാര്‍ പോസ്റ്റില്‍ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ അനുരാജിനെ തടഞ്ഞുവെച്ച് മാള പൊലീസിനെ ഏല്‍പ്പിച്ചു.…

    Read More »
  • വയനാട് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം; 3500ലേറെ കോഴിക്കുഞ്ഞുങ്ങൾ ചത്തു

    വയനാട് ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ജില്ലയിൽ വ്യാപക മഴയുണ്ടായത്. കൽപറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി ഭാഗങ്ങളിലാണ് ശക്തമായ കാറ്റും മഴയും ലഭിച്ചത്. കേണിച്ചിറ പത്തിൽപീടികയിൽ മരം കടപുഴകി വീണ് വീടിന്റെ മേൽക്കൂരയും വാട്ടർ ടാങ്കും തകർന്നു. നടവയലിൽ കനത്ത കാറ്റിൽ കോഴിഫാമിന്റെ ഷീറ്റുകൾ പറന്നുപോയതിനെ തുടർന്ന് 3500ലേറെ കോഴിക്കുഞ്ഞുങ്ങൾ ചത്തു. ഏഴ് ലക്ഷത്തിനു മുകളിൽ നഷ്ടമുണ്ടായെന്ന് ഫാം ഉടമ ജോബിഷ് പറയുന്നു. വിവിധ ഇടങ്ങളിലായി റോഡിലേക്ക് മരം കടപുഴകി വീണതോടെ മണിക്കൂറുകളോളം ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു.…

    Read More »
  • കോർഡോബ – വിദേശ സ്വദേശ വിനോദ യാത്രകൾക്ക് പുത്തൻ പാക്കേജുകൾ പ്രഖ്യാപിച്ചു

    അവധിക്കാല വിനോദയാത്ര പാക്കേജുകളും വിദേശ ടൂർ പാക്കേജുകളും ഉൾക്കൊള്ളുന്ന പുതിയ ടൂറിസം പാക്കേജുകൾ കോർഡോബ ഹോളിഡേയ്‌സ് പ്രഖ്യാപിച്ചു. എല്ലാ വിഭാഗം ജനങ്ങൾക്കും ഉപകാരപ്പെടുന്ന രീതിയിലുള്ള മുൻകൂട്ടി ക്രമീകരിച്ച യാത്രാ പദ്ധതികളാണിത്. ഇതിൽ വിമാനങ്ങൾ യാത്രകൾ , താമസം, ഗതാഗതം, ഭക്ഷണം തുടങ്ങിയ വിവിധ സേവനങ്ങൾ താരതമേന്യ കുറഞ്ഞ വിലയ്ക്കാണ് ഒരുക്കിയിരിക്കുന്നത്..ആദ്യമായി യാത്ര ചെയ്യുന്നവർക്കോ എല്ലാം ചിട്ടപ്പെടുത്തിയിരിക്കാൻ ആഗ്രഹിക്കുന്നവർക്കോ ഒരു യാത്ര ആസൂത്രണം ചെയ്യുന്നതിനുള്ള നിലവിലെ ഏറ്റവും സൗകര്യപ്രദമായ മാർഗമാണിത്. ഈ രംഗത്ത് മൂന്ന് വർഷത്തിലേറെ പരിചയസമ്പന്നരായ ഗൈഡുകളുടെ സേവനത്തോടൊപ്പമാണ് എല്ലാ പാക്കേജുകളും കോർഡോബ ഹോളിഡേയ്‌സ്…

    Read More »
  • കസ്റ്റഡിയിൽ മൂന്ന് ആവശ്യങ്ങളുമായി തഹാവൂർ റാണ: മൂന്നും നിറവേറ്റി ഉദ്യോഗസ്ഥർ

    മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരൻ, എൻ ഐ എ കസ്റ്റഡിയിൽ കഴിയുന്ന തഹാവൂർ റാണ, മൂന്ന് ആവശ്യങ്ങൾ മുന്നോട്ടുവച്ചു. മൂന്ന് സാധനങ്ങൾ വേണമെന്നായിരുന്നു പ്രതി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. മൂന്നും ലഭ്യമാക്കിയതായാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. 18 ദിവസത്തേക്കാണ് ഇയാളെ എൻഐഎ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ദിവസം അഞ്ചുനേരം കസ്റ്റഡിയിലും നിസ്കരിക്കുന്ന റാണ, കടുത്ത മതവിശ്വാസി എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കഴിഞ്ഞദിവസം കസ്റ്റഡിയിൽ നിൽക്കെയാണ് തനിക്ക് ഖുർആൻ, പേന, പേപ്പർ എന്നിവ വേണമെന്ന് ഇദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. ഇവ മൂന്നും ഉദ്യോഗസ്ഥർ റാണയ്ക്ക് ലഭ്യമാക്കിയതായാണ്…

    Read More »
  • വിദ്യാർത്ഥികളോട് ജയ് ശ്രീ റാം വിളിക്കാൻ ആവശ്യപ്പെട്ടു; തമിഴ്നാട് ഗവർണർ ആർ എൻ രവിക്കെതിരെ ഡിഎംകെ

    വിദ്യാർത്ഥികളോട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട തമിഴ്നാട് ഗവർണർ ആർ എൻ രവിയുടെ നടപടി വിവാദത്തിൽ. മധുരയിലെ ഒരു എഞ്ചിനീയറിംഗ് കോളേജിൽ നടന്ന പരിപാടിയിലാണ് ആർ എൻ രവി വിദ്യാർത്ഥികളോട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടത്. കമ്പ രാമായണം രചിച്ച കവിയെ ആദരിക്കുന്നതിനായി അദ്ദേഹം വിദ്യാർത്ഥികളോട് ജയ്ശ്രീറാം വിളിക്കാൻ ആഹ്വാനം ചെയ്യുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ‘ഈ ദിവസം, ശ്രീരാമന്റെ വലിയ ഭക്തനായിരുന്ന അദ്ദേഹത്തിന് നമുക്ക് ആദരാഞ്ജലികൾ അർപ്പിക്കാം. ഞാൻ പറയും, നിങ്ങൾ ജയ് ശ്രീറാം എന്ന് ഏറ്റുപറയണം’ എന്നായിരുന്നു ആർ എൻ രവി വിദ്യാർത്ഥികളോട്…

    Read More »
  • ‘സമരത്തിൽ നിന്ന് പിന്നോട്ടില്ല, ശക്തമായി മുന്നോട്ടു കൊണ്ടുപോകും; ആശാവർക്കേഴ്സ്

    ഓണറേറിയം വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് ആശാവർക്കേഴ്സ്. രാപ്പകൽ സമരവും സത്യഗ്രഹ സമരവും ശക്തമായി മുന്നോട്ടു കൊണ്ടുപോകും. പ്രധാനപ്പെട്ട ആവശ്യങ്ങൾ ഇപ്പോഴും അങ്ങനെ തന്നെ നിൽക്കുന്നു. ഓണറേറിയം വർദ്ധനവിലും വിരമിക്കൽ ആനുകൂല്യത്തിലും തീരുമാനമായില്ലെന്ന് സമരസമിതി പറഞ്ഞു. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സമരസമിതി വ്യക്തമാക്കി. ഏപ്രിൽ 21ന് ആശമാരെ പിന്തുണച്ച തദ്ദേശസ്ഥാപന ഭരണാധികാരികളെ ആദരിക്കും. സമരത്തെ തകർക്കാൻ ചില കേന്ദ്രങ്ങൾ പല പരിശ്രമങ്ങളും നടത്തുന്നു. തങ്ങളെ കരിവാരി തേക്കാൻ ശ്രമം നടക്കുന്നുവെന്ന് എസ്. മിനി പറഞ്ഞു. സമരം നിർത്തുക…

    Read More »
  • കോഴിക്കോട് ന​ഗരത്തിൽ വൻ ലഹരിവേട്ട : ഏകദേശം 8 ല​ക്ഷം രൂപ വിലമതിക്കും

    കോഴിക്കോട് ന​ഗരത്തിൽ വൻ ലഹരിവേട്ട. പിക്കപ്പ് വാനിൽ വിൽപനക്കായി കൊണ്ടു വന്ന കഞ്ചാവുമായി കാസർകോഡ് സ്വദേശികളായ മൂന്ന് പേരെ ഡാൻസാഫും ചേവായൂർ പൊലീസും ചേർന്ന് പിടികൂടി. ഇവരിൽ 20 കിലോ 465 ഗ്രാം കഞ്ചാവ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. നഗരത്തിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണിത്. കാസർകോഡ് ബദിയടുക്ക സ്വദേശികളായ കോമ്പ്രജ ഹൗസിൽ ശ്രീജിത്ത് ജി.സി (30), ഉള്ളോടി ഹൗസിൽ കൃതി ഗുരു കെ ( 32) ഫാത്തിമ മൻസിൽ മുഹമദ്ദ് അഷ്റഫ് ( 37 ) എന്നിവരെ കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ്…

    Read More »
  • വഖഫ് ഭേദഗതി ബില്ലിനെതിരെ വിജയ്; സുപ്രീംകോടതിയിൽ ഹർജി നൽകി

    വഖഫ് ഭേദഗതി ബില്ലിനെതിരെ ടിവികെ അധ്യക്ഷൻ വിജയ്. വിജയ് സുപ്രീംകോടതിയിൽ ഹർജി നൽകി. തമിഴ്നാട് സർക്കാരും ഡിഎംകയും നേരത്തെ കോടതിയെ സമീപിച്ചിരുന്നു. മുസ്ലീം സമുദായത്തോടുള്ള വിവേചനപരമാണെന്നും അവരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും വാദിച്ചുകൊണ്ട് ഈ നിയമത്തെ ചോദ്യം ചെയ്ത് നിരവധി ഹർജികൾ സുപ്രീം കോടതിയിൽ ലഭിച്ചു. ഏപ്രിൽ 4 ന് രാജ്യസഭ വഖഫ് (ഭേദഗതി) ബിൽ, 2025 പാസാക്കി, അനുകൂലമായി 128 വോട്ടുകളും എതിർത്ത് 95 വോട്ടുകളും ലഭിച്ചു. നീണ്ട ചർച്ചകൾക്ക് ശേഷം ലോക്‌സഭ നേരത്തെ ബിൽ പാസാക്കി. 288 അംഗങ്ങൾ അനുകൂലിച്ചും 232 അംഗങ്ങൾ…

    Read More »
  • കുടുംബപ്രശ്നം; തിരുവനന്തപുരം കഴക്കൂട്ടത്ത് അനിയനെ കത്തികൊണ്ട് കുത്തി ജ്യേഷ്ഠൻ

    തിരുവനന്തപുരം കഴക്കൂട്ടത്ത് അനിയനെ കത്തികൊണ്ട് കുത്തി ജ്യേഷ്ഠൻ. ഉച്ചക്കട സ്വദേശി ഗാംഗുലിക്കാണ് കുത്തേറ്റത്. ജ്യേഷ്ഠൻ രാഹുലാണ് ഗാംഗുലിയെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ രാഹുൽ സംഭവത്തിനുശേഷം ഒളിവിലാണ്. ഇരുവരും തമ്മിലുള്ള കുടുംബ പ്രശ്നമാണ് കത്തികുത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ നി​ഗമനം. കുത്തേറ്റ ഗാംഗുലിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാഹുലും ​ഗാം​ഗുലിയും ഓട്ടോ ഡ്രൈവർമാരാണ്. ഒളിവിൽ പോയ പ്രതി രാഹുലിനെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി.

    Read More »
  • കോഴിക്കോട് 15കാരിയെ സുഹൃത്തുക്കൾ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചെന്ന് പരാതി

    കോഴിക്കോട് ഫറോക്കിൽ പതിനഞ്ചുകാരിയെ സമപ്രായക്കാരായ രണ്ട് സുഹൃത്തുക്കൾ ചേർന്ന് ക്രൂരപീഡനത്തിനിരയാക്കിയെന്ന് പരാതി. ഒപ്പമുണ്ടായിരുന്ന പതിനൊന്ന് വയസ്സുകാരൻ പീഡനദൃശ്യങ്ങൾ പകർത്തിയെന്നും പരാതിയിൽ പറയുന്നു. പതിന‍‍ഞ്ച് വയസ്സുള്ള രണ്ട് സുഹൃത്തുക്കൾ ചേർന്ന് തന്നെ പീഡനത്തിനിരയാക്കിയെന്ന് പെൺകുട്ടി തന്നെയാണ് കൗൺസിലിങ്ങിനിടെ വെളിപ്പെടുത്തിയത്. ഒരാഴ്ച്ച മുൻപാണ് പീഡനം നടന്നതെന്നും പെൺകുട്ടി പറഞ്ഞു. സംഭവത്തിൽ നല്ലളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേ സമയം ആരോപണ വിധേയരായ വിദ്യാർത്ഥികളോട് ചൊവ്വാഴ്ച സിഡബ്ല്യൂസിക്ക് മുൻപിൽ ഹാജരാകാൻ ആവശ്യപ്പെട്ട് രക്ഷിതാക്കൾക്ക് നോട്ടീസ് നൽകി.

    Read More »
Back to top button