News

  • ‘ ആര് സ്ഥാനാര്‍ത്ഥിയായാലും യുഡിഎഫ് ജയിക്കും’ ; പാര്‍ട്ടിയിൽ തര്‍ക്കങ്ങളില്ലെന്ന് ആര്യാടൻ ഷൗക്കത്ത്

    നിലമ്പൂരിൽ ആര് സ്ഥാനാര്‍ത്ഥിയായാലും യുഡിഎഫ് ജയിക്കുമെന്നും പാര്‍ട്ടിയിൽ തര്‍ക്കങ്ങളില്ലെന്നും ആര്യാടൻ ഷൗക്കത്ത്. പാർട്ടിയും മുന്നണിയും നേരത്തെ സജ്ജമാണ്. പിവി അൻവറിന്‍റെ പിന്തുണ യുഡിഎഫിന് കിട്ടും. പാർട്ടിയിലെ പിണക്കങ്ങൾ എല്ലാം തീർത്തുവെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും സ്ഥാനാർഥി നിർണയത്തിൽ പ്രതിസന്ധിയില്ലെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർഥിയും പ്രഖ്യാപിക്കുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. അതേസമയം, നിലമ്പൂരിലെ സ്ഥാനാർത്ഥി നിർണയത്തിൽ ഒരു ആശയക്കുഴപ്പവുമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. അൻവറിന്‍റെ ഇടപെടലുകളും കോൺഗ്രസിലെ ചേരിതിരിവും സ്ഥാനാർത്ഥി നിർണ്ണയത്തെ ബാധിക്കുന്നുവെന്ന ചർച്ചകൾക്കിടെയാണ് കെ സി വേണുഗോപാലിന്‍റെവിശദീകരണം. ആര്യാടൻ…

    Read More »
  • ജമ്മു കശ്മീരിൽ മണ്ണിടിച്ചിലിൽ മൂന്ന് മരണം; 100ൽ അധികം ആളുകളെ രക്ഷപ്പെടുത്തി

    ജമ്മു കശ്മീരിൽ മണ്ണിടിച്ചിലിൽ മൂന്ന് മരണം. റംബാൻ ജില്ലയിൽ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിലാണ് മൂന്ന് പേർ മരിച്ചത്. നിരവധി വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിൽ 100 ൽ അധികം ആളുകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കനത്ത മണ്ണിടിച്ചിലിനെത്തുടർന്ന് ദേശിയ പാതയിൽ ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ റംബാൻ ദേശിയ പാതയും ജമ്മു-ശ്രീനഗർ ദേശീയ പാതയും മണ്ണിടിച്ചിലിനെ തുട‍ർന്ന് അടച്ചിരിക്കുകയാണ്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നുണ്ട്. നിരവധി വാഹനങ്ങളാണ് ദേശിയ പാതയിൽ ഇപ്പോൾ കുടുങ്ങി കിടക്കുന്നത്.

    Read More »
  • എസ് സതീഷ് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി

    സിപിഐഎം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി സി എൻ മോഹനൻ സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് എസ് സതീഷിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗമാണ് എസ് സതീഷിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. എസ്എഫ്ഐയിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ എസ് സതീഷ് ഡിവൈഎഫ്ഐയുടെ സംസ്ഥാന പ്രസിഡൻ്റായിരുന്നു

    Read More »
  • വെളിപ്പെടുത്തിയ കാര്യങ്ങള്‍ എവിടെയും പറയാന്‍ തയ്യാറാണെന്ന് വിന്‍സി അറിയിച്ചു’: മന്ത്രി എം ബി രാജേഷ്

    മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ ഒരു മേഖലയ്ക്കും പ്രത്യേക ഇളവോ പരിഗണനയോ നല്‍കില്ലെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ്. ഇക്കാര്യം പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ലഹരിയില്‍ നിന്ന് പൂര്‍ണമായി നാടിനെ മോചിപ്പിക്കുക എന്നതാണ് ലക്ഷ്യം. സിനിമ മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കില്ല. സെലിബ്രിറ്റി എന്നോ അല്ലാത്തവര്‍ എന്നോ ഉള്ള ഒരു വേര്‍തിരിവും ഇക്കാര്യത്തില്‍ ഉണ്ടാവില്ല. മയക്കുമരുന്ന് ഉപയോഗത്തെ സാമൂഹിക വിപത്തായിട്ടാണ് കാണുന്നത്. സാമൂഹിക വിപത്തിനെ ഒരു വിട്ടുവീഴ്ചയുമില്ലാതെ കര്‍ക്കശമായി കൈകാര്യം ചെയ്യും. ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമര്‍ത്തും. അതാണ് സര്‍ക്കാര്‍ നിലപാടെന്നും എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.…

    Read More »
  • തിരുവനന്തപുരത്ത് ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധ, 20 പേര്‍ ചികിത്സ തേടി

    മണക്കാടിൽ ഭക്ഷണശാലയിൽ നിന്ന് ഷവർമ കഴിച്ച 20 പേർക്ക് ഭക്ഷ്യവിഷബാധ. വെള്ളിയാഴ്ച വൈകുന്നേരം ഇസ്താംബുൾ ഗ്രിൽസ് ആൻഡ് റോൾസിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശനിയാഴ്ച രാവിലെയോടെ ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന, പനി തുടങ്ങിയ വിവിധ ലക്ഷണങ്ങൾ അനുഭവപ്പെട്ടു. സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോ​ഗസ്ഥരെത്തി പരിശോധിച്ച ശേഷം ഭക്ഷണശാല അടച്ചുപൂട്ടി. പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്തിരുന്നതെന്ന് കണ്ടെത്തി. കൂടാതെ ഭക്ഷണ സംഭരണം തെറ്റായ രീതിയിലായിരുന്നുവെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോ​ഗസ്ഥർ പറയുന്നു. ഷവർമയും സോസുകളും ഉൾപ്പെടെയുള്ള ഭക്ഷണ സാമ്പിളുകൾ വിദ​ഗ്ധ…

    Read More »
  • ലഹരിക്ക് അടിമപ്പെട്ട് മാനസിക പ്രശ്നങ്ങളുണ്ടാക്കുന്നവരെ ചികിത്സിക്കാനുള്ള കേന്ദ്രങ്ങള്‍ എല്ലാ ജില്ലകളിലും ആരംഭിക്കും: മുഖ്യമന്ത്രി

    ലഹരിക്ക് അടിമപ്പെട്ട് ഗുരുതര മാനസിക പ്രശ്നങ്ങളുണ്ടാക്കുന്നവരെ ചികിത്സിക്കാനുള്ള കേന്ദ്രങ്ങള്‍ എല്ലാ ജില്ലകളിലും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിവാര ടെലിവിഷന്‍ സംവാദപരിപാടിയായ ‘നാം മുന്നോട്ടി’ല്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലഹരിക്ക് അടിമപ്പെടുന്നവരെ ഒറ്റപ്പെടുത്തുന്ന സമീപനമല്ല സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അവരെ തിരുത്തി സമൂഹത്തോടൊപ്പം ചേര്‍ത്തുകൊണ്ടുപോകാനാണ് ശ്രമം. സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നവരെ ഉള്‍ക്കൊള്ളുന്ന തരത്തില്‍ സമൂഹവും മാറണം. അവര്‍ വീണ്ടും ലഹരിയിലേക്ക് തിരിയാതിരിക്കാനുള്ള ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ അധ്യയന വര്‍ഷത്തില്‍ ലഹരിവിപത്തിനെതിരെ പാഠ്യപദ്ധതി പരിഷ്‌കരണവും അധ്യാപക പരിശീലനവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

    Read More »
  • ‘ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട്; യാതൊരു തീരുമാനവും കേന്ദ്രം കൈക്കൊണ്ടിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

    കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദി ഭാഷാ നയം പാഠപുസ്തകങ്ങളില്‍ നടപ്പാക്കിയ എന്‍ സി ഇ ആര്‍ ടി നടപടിക്കെതിരെ മന്ത്രി വി ശിവൻകുട്ടി. ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട് നൽകാനുള്ള NCERT തീരുമാനത്തിൽ പ്രതിഷേധം നേരത്തെ രേഖപ്പെടുത്തിയിരുന്നു. യാതൊരു തീരുമാനവും കേന്ദ്രം കൈക്കൊണ്ടിട്ടില്ല. ഹിന്ദി പേര് നൽകിയത് ഫെഡറൽ തത്വങ്ങൾക്ക് എതിര്. എന്നാൽ വിഷയത്തിൽ യാതൊരു പരിഹാര നടപടിയും കേന്ദ്രം സ്വീകരിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രഥാന് കത്തയച്ചു എന്നും മന്ത്രി അറിയിച്ചു. അടുത്ത മാസം ഡൽഹിയിൽ നടക്കുന്നു എൻ സി…

    Read More »
  • ഷൈന്‍ ടോം ചാക്കോയ്ക്ക് ജാമ്യം; സ്‌റ്റേഷനില്‍ നിന്ന് പുറത്തിറങ്ങി

    ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് സ്‌റ്റേഷന്‍ ജാമ്യം ലഭിച്ചു. ഷൈന്‍ സ്‌റ്റേഷനില്‍ നിന്ന് പുറത്തിറങ്ങി. രണ്ടുപേരുടെ ആള്‍ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. നടന്റെ മാതാപിതാക്കളാണ് ജാമ്യം നിന്നത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഷൈന്‍ മടങ്ങി. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ നടന്‍ തയ്യാറായില്ല. ലഹരിക്കേസില്‍ ഒന്നാംപ്രതിയാണ് ഷൈന്‍ ടോം ചാക്കോ. ഷൈനിന്റെ സുഹൃത്ത് അഹമ്മദ് മുര്‍ഷിദാണ് രണ്ടാംപ്രതി. മയക്കുമരുന്ന് ഉപയോഗിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ഷൈന്‍ ഹോട്ടലില്‍ റൂമെടുത്തത് സുഹൃത്തിനൊപ്പം ലഹരി ഉപയോഗിക്കാനെന്നും എഫ് ഐ ആറില്‍ പറയുന്നു. ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് ഷൈന്‍ ചോദ്യംചെയ്യലില്‍…

    Read More »
  • സംസ്ഥാനത്ത് ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്‌ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം.…

    Read More »
  • ടീം വികസിത കേരള യാത്രയുമായി രാജീവ് ചന്ദ്രശേഖർ; ബിജെപിയുടെ സംഘടനാ ജില്ലകളിൽ കൺവെൻഷൻ

    തദ്ദേശ – നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ടീം വികസിത കേരളവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തിങ്കളാഴ്ച മുതൽ മെയ് 10 വരെ പാർട്ടിയുടെ 30 സംഘടനാ ജില്ലകളിൽ കൺവെൻഷനുകൾ സംഘടിപ്പിക്കും. സംസ്ഥാനത്തെ 30 സംഘടനാ ജില്ലകളിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 600 ലേറെ ഭാരവാഹികൾക്ക് ടീം വികസിത കേരളം എന്നാണ് പാർട്ടി അധ്യക്ഷൻ നൽകിയ പേര്. ഇതേ പേരിൽ കൺവെൻഷനുകൾ സംഘടിപ്പിക്കുകയാണ് ബി ജെ പി തീരുമാനം. തിങ്കളാഴ്ച തൃശൂർ സിറ്റി, റൂറൽ ജില്ലകളിലാണ് തുടക്കം. മെയ് 10ന് പാലക്കാട് വെസ്റ്റ്…

    Read More »
Back to top button