News
-
ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറി; മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു
ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിലുണ്ടായിരുന്ന അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അജിത് കുമാറിന്റെ സമ്മർദത്തിന് വഴങ്ങി കേസ് ഇവർ അട്ടിമറിച്ചെന്നായിരുന്നു കണ്ടെത്തൽ. രക്ഷാപ്രവർത്തന കേസ് അന്വേഷിച്ച മൂന്ന് ഡിവൈഎസ്പിമാരുടെ മൊഴിയിലാണ് കേസന്വേഷണത്തിലെ അട്ടിമറി പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തത്. ഡെപ്യൂട്ടി സൂപ്രണ്ടുമാർക്കെതിരെ കേസ് അട്ടിമറിയിൽ ഉടനടി സസ്പെൻഷൻ ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കാതെ, വകുപ്പുതല അന്വേഷണം പൂർത്തിയാക്കിയ ശേഷം അന്തിമ നടപടിയെടുത്താൽ മതിയെന്നാണ്…
Read More » -
ശബരിമലയിലേക്ക് മിൽമയുടെ നെയ്യ് ഇനി വേണ്ട; പുറത്തുനിന്ന് നെയ്യ് വാങ്ങില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്
ശബരിമലയിൽ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. അരവണ നിർമാണത്തിനായി ഭക്തർ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിക്കും. ഇത് ശുദ്ധീകരിക്കാൻ ബോർഡിന് ശബരിമലയിൽ പ്ലാന്റ് ഉണ്ടെന്നും ബോർഡ് വ്യക്തമാക്കി. മിൽമ വിതരണം ചെയ്ത നെയ്യ് വഴിമധ്യേ മാറ്റി ഗുണനിലവാരം കുറഞ്ഞ നെയ്യ് ശബരിമലയിൽ എത്തിച്ചതിൽ അന്വേഷണം നടക്കുകയാണ്. വിപണിയിൽ ലിറ്ററിന് 720 രൂപ വിലയുള്ള മിൽമ നെയ്യ് ലിറ്ററിന് 540 രൂപ നിരക്കിൽ 1,70,000 ലിറ്റർ ശബരിമലയിലും പമ്പയിലും ലഭ്യമാക്കാനായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡും മിൽമയും തമ്മിൽ കരാറുണ്ടായിരുന്നത്. മിൽമ…
Read More » -
പിഎംശ്രീ: കഴിഞ്ഞ സർക്കാർ ഒപ്പിട്ടതുകൊണ്ട് മുന്നോട്ടു പോകേണ്ടി വരുമെന്ന യുഡിഎഫ് വാദം, പ്രതികരണവുമായി പി രാജീവ്
പിഎംശ്രീയിൽ കഴിഞ്ഞ സർക്കാർ ഒപ്പിട്ടതുകൊണ്ട് മുന്നോട്ടു പോകേണ്ടി വരുമെന്ന യുഡിഎഫ് വാദത്തിൽ പ്രതികരണവുമായി പി രാജീവ്. അങ്ങനെയാണെങ്കിൽ രാജിവെച്ച് LDF ഭരിക്കട്ടെ എന്ന് പറഞ്ഞാൽ മതിയല്ലോ എന്ന് പി.രാജീവ് ചോദിച്ചു. വേണ്ടെന്ന് തീരുമാനിച്ചശേഷം കടുകുമണി ഞങ്ങൾ മുന്നോട്ടു പോയില്ല. കേന്ദ്രത്തിന്റെ കാലു നക്കുന്ന അവസ്ഥയിലേക്ക് ഈ സർക്കാരും മുഖ്യമന്ത്രിയും മാറി. പ്രതിപക്ഷത്തിരിക്കുമ്പോൾ വെല്ലുവിളിച്ചാൽ പോരാ. ഭരിക്കാൻ ഉള്ള നട്ടെല്ല് വേണം. കേരളത്തിൽ ഇപ്പോൾ ഭരണം നടത്തുന്നത് ബിജെപിക്ക് വേണ്ടിയുള്ള സർക്കാരെന്നും പി രാജീവ് വിമർശിച്ചു. വഖഫിലും സർക്കാർ പൂർണമായും ബിജെപിക്ക് വഴങ്ങി. ഡൽഹി സമരത്തിൽ…
Read More » -
വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
വയനാട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. വയനാട്ടില്‍ നാളെയും കേന്ദ്രകാലാവസ്ഥ വകുപ്പ് തീവ്രമഴ മുന്നറിയിപ്പ് ( ഓറഞ്ച് അലര്‍ട്ട് ) പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, ച്യൂഷന്‍ സെന്ററുകള്‍, സ്‌പെഷല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളജുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. എന്നാല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, റസിഡന്‍ഷ്യല്‍ കോളജുകള്‍ എന്നിവയ്ക്ക് അവധി ബാധകമല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചിരുന്നു.
Read More » -
‘പിഎം ശ്രീയുമായി മുന്നോട്ടെന്ന് സർക്കാർ’; പിന്മാറാന്‍ കഴിയാത്ത സാഹചര്യമെന്ന് അടൂര്‍ പ്രകാശ്
പിഎം ശ്രീയുമായി മുന്നോട്ടെന്ന് യുഡിഎഫ്. പി എം ശ്രീയിൽ നിന്ന് പിന്നോട്ട് പോകാൻ UDFന് കഴിയില്ല. ധാരണാപത്രത്തിൽ നിന്ന് പിൻമാറാനാകില്ലെന്നാണ് യുഡിഎഫ് നിലപാട്. ഏതൊക്കെ സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കുമെന്ന് യുഡിഎഫ് തീരുമാനിക്കും.ഏതൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന് സർക്കാർ തീരുമാനിക്കും. അത് മന്ത്രിസഭാ ഉപസമിതി റിപ്പോർട്ടിനു ശേഷം തീരുമാനിക്കുമെന്ന് UDF കൺവീനർ അടൂർ പ്രകാശ് വ്യക്തമാക്കി. കേന്ദ്രത്തിൽനിന്ന് സംസ്ഥാനത്തിന് കിട്ടേണ്ട ഫണ്ടുകൾ ഉണ്ട്. അത് ആരുടെയും ഔദാര്യമല്ല. UDF സർക്കാർ ബോർഡുകൾ പിരിച്ചുവിട്ടു എന്ന് പരാതികൾ പറയാൻ ഇടവരുത്തരുത്. ഏറ്റവും മാന്യമായി പിരിഞ്ഞു പോകുന്നതാണ് നല്ലത്. സ്വകാര്യ…
Read More » -
കുവൈത്തില്‍ ചൈനീസ് കമ്പനി കെട്ടിടം ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം; തൊഴിലാളി കൊല്ലപ്പെട്ടു
കുവൈത്തില്‍ ചൈനീസ് കമ്പനിയുടെ കെട്ടിടം ലക്ഷ്യമാക്കി ഇറാന്‍ ആക്രമണത്തില്‍ ഒരു തൊഴിലാളി കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. കുവൈത്തിന്റെ വടക്ക് ഭാഗത്തുള്ള കെട്ടിടത്തിലാണ് ഇറാന്‍ ആക്രമണം നടത്തിയതെന്നും പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു തൊഴിലാളി കൊല്ലപ്പെടുകയും കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ സൗദ് അബ്ദുല്‍ അസീസ് അല്‍ ഉതൈബിയാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിന് പിന്നാലെ ബന്ധപ്പെട്ട അധികൃതരുമായി ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും…
Read More » -
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ മ്യൂസിയമായോ മറ്റു വിധത്തിലോ പ്രദർശിപ്പിക്കരുത് – ഡോ. ടി. പി. ശങ്കരൻകുട്ടി നായർ
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ മ്യൂസിയമായോ മറ്റു വിധത്തിലോ പ്രദർശിപ്പിക്കരുതെന്ന് ചരിത്രകാരൻ ഡോ. ടി. പി. ശങ്കരൻകുട്ടി നായർ അഭിപ്രായപ്പെട്ടു ആദ്യമായി ഒരു ഏഷ്യൻ രാജ്യം യൂറോപ്യൻ ശക്തിയെ അടിയറവ് പറയിച്ച കുളച്ചൽ യുദ്ധ വിജയത്തിൻ്റെ വാർഷിക ആഘോഷങ്ങളോടനുബന്ധിച്ചു തണൽക്കൂട്ടം കൾച്ചർ ഹെറിറ്റേജ് സൊസൈറ്റി , തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് ജേർണലിസം ഡിപ്പാർട്ട്മെന്റുമായി ചേർന്ന് നടത്തിയ സെമിനാറിൽ, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ മ്യൂസിയമായോ മറ്റു വിധത്തിലോ പ്രദർശിപ്പിക്കരുതെന്ന് ചരിത്രകാരൻ ഡോ. ടി. പി. ശങ്കരൻകുട്ടി നായർ അഭിപ്രായപ്പെട്ടു. മലബാറിൽ നിന്ന് തിരുവിതാംകൂറിൽ…
Read More » -
പുനര്‍ജനിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്; അന്വേഷണം അവസാനിപ്പിച്ചെന്ന് മന്ത്രി രമേശ് ചെന്നിത്തല
പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്. വിഡി സതീശനെതിരെ തെളിവില്ലെന്നും അന്വേഷണം അവസാനിപ്പിച്ചതായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. സതീശനെതിരെ വിജിലൻസ് അന്വേഷണം കഴിഞ്ഞ സർക്കാർ ആണ് നടത്തിയത്. എറണാകുളം ആസ്ഥാനമായ മണപ്പാട്ട് ഫൗണ്ടേഷൻ എന്ന സ്ഥാപനം വഴിയാണ് പണം എത്തിയത്. അതിൽ സതീശന് പങ്കുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. എൽഡിഎഫ് കാലത്ത് പുനർജനി പദ്ധതിയിലെ അന്വേഷണം കേന്ദ്ര എജൻസികൾക്ക് വിടാൻ ഒരുങ്ങിയിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമായിരുന്നു. നേരത്തെ…
Read More » -
നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേട് ; പാർലമെൻ്റിൽ ഇന്നും ശക്തമായ പ്രതിഷേധമുയർത്താൻ പ്രതിപക്ഷം
നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടിനെതിരെ വിദ്യാർഥികൾ നടത്തിയ സമരത്തെ നേരിട്ട ദില്ലി പൊലീസ് നടപടിയിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ എത്തി വിദ്യാർഥികൾക്ക് എതിരായി പെല്ലറ്റ് ഗൺ ഉപയോഗിച്ചതിൽ ഉൾപ്പെടെ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പാർലമെൻ്റിൽ ശക്തമായ പ്രതിഷേധം ഉയർത്തും. കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് പൊതു പരീക്ഷ ബില്ലിൽ സംസാരിക്കാൻ അവസരം നിഷേധിച്ചത് ഉൾപ്പെടെ ഉയർത്തിക്കാട്ടി ശക്തമായ പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ആഭ്യന്തരമന്ത്രി അമിത് ഷാ നിർദേശം നൽകിയതോടെയാണ് വിദ്യാർഥികൾക്ക്…
Read More » -
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
സംസ്ഥാനത്ത് ഇന്ന് മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. നാളെയും മറ്റന്നാളും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഞായറാഴ്ച വരെ കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം. ശനിയാഴ്ച തെക്കൻ മധ്യ കേരളത്തിലെ 7 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മഴക്കൊപ്പം…
Read More »