News

  • ആലപ്പുഴയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല

    ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗനവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. മഴ കുറഞ്ഞതോടെ ആലപ്പുഴ ജില്ലയിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിൽ നേരിയ ആശ്വാസം ഉണ്ടായിരിക്കുകയാണ്. കയറിയ വെള്ളം മിക്കയിടത്തും ഇറങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കിലും ജനങ്ങളുടെ ദുരിതം മാറിയിട്ടില്ല. മഴ കുറഞ്ഞതോടെ കുട്ടനാട്…

    Read More »
  • മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരെ നിരീക്ഷിക്കാൻ പ്രത്യേക ക്യാമറ; വിവാദമായതോടെ നീക്കം ചെയ്തു

    മുഖ്യമന്ത്രി വി ഡി സതീശന്റെ വാർത്താസമ്മേളനത്തിൽ മാദ്ധ്യമങ്ങളെ നിരീക്ഷിക്കാൻ ക്യാമറ സ്ഥാപിച്ചതിൽ വിവാദം ശക്തമാകുന്നു. മുഖ്യമന്ത്രിയുടെ കസേരയ്ക്ക് വലതുവശത്തായാണ് പ്രത്യേകം ക്യാമറ സജ്ജീകരിച്ചത്. മാദ്ധ്യമപ്രവർത്തകർ ഇത് ചോദ്യം ചെയ്യുകയും വാർത്തയാക്കുകയും ചെയ്തതോടെ പിആർഡി ജീവനക്കാരെത്തി ക്യാമറ മാറ്റുകയായിരുന്നു. ഇന്ന് രാവിലെ മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനമുണ്ടാകുമെന്നറിയിച്ചിരുന്നു. ഇതിനായി മാദ്ധ്യമപ്രവർത്തകർ സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ളോക്കിലുള്ള മീഡിയാ റൂമിലെത്തി. അപ്പോഴാണ് പതിവില്ലാതെ ക്യാമറ സ്ഥാപിച്ചിരിക്കുന്നതായി കണ്ടത്. ക്യാമറ മാറ്റാൻ നിർദേശം ലഭിച്ചുവെന്ന് പറഞ്ഞാണ് പിആർഡി ജീവനക്കാർ പിന്നീടിത് മാറ്റിയത്. ഇതിനുശേഷമാണ് മുഖ്യമന്ത്രിയെത്തി വാർത്താസമ്മേളനം ആരംഭിച്ചത്.’മഴക്കെടുതിയിൽ ഇതുവരെ മരണം…

    Read More »
  • മഴക്കെടുതി: വീടും സ്ഥലവും നഷ്ടമായവർക്ക് 12 ലക്ഷം; വെള്ളം കയറിയ വീടുകൾക്ക് 10,000 രൂപ: മുഖ്യമന്ത്രി

    സംസ്ഥാനത്തെ മഴക്കെടുതിയില്‍ വിവിധ മേഖലകളിൽ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂപ സഹായം നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വെള്ളം കയറിയ വീടുകളിലുള്ളവർക്ക് അടിയന്തരമായി 10,000 രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൂർണമായും കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്ക് 6 ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 12 ലക്ഷം രൂപയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 1882 ഹെക്ടര്‍ ഭൂമിയില്‍ കൃഷിനാശം സംഭവിച്ചെന്നും അതിനായി 6.44 കോടിരൂപ സര്‍ക്കാര്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍…

    Read More »
  • അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷം; പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ദമാകും

    സമരത്തിലെ പൊലീസ് നടപടിയില്‍ അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പാര്‍ലമെന്‍റ് സ്തംഭിപ്പിക്കും. ലോക് സഭയിലും രാജ്യസഭയിലും ചര്‍ച്ചക്ക് നോട്ടീസ് നല്‍കും. പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ ഇന്നും തള്ളാനാണ് സാധ്യത. അയോധ്യ ക്ഷേത്ര കൊള്ളയിലും പാര്‍ലമെന്‍റിനകത്തും പുറത്തും നിലപാട് കടുപ്പിക്കും. പാർലമെൻ്റിലെ പ്രേരണ സ്ഥലത്ത് നിന്ന് മകർ ദ്വാറിലേക്ക് രാവിലെ പത്ത് മണിക്ക് അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ടും, രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടും , ജമ്മു കശ്മീരിന് സംസ്ഥാന പദവി ആവശ്യപ്പെട്ടും പ്രതിപക്ഷ എംപിമാർ മാർച്ച് നടത്തും.

    Read More »
  • വോട്ടർ പട്ടിക തീവ്ര പരിഷ്കരണം: ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

    കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണ നടപടികൾ ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സംസ്ഥാന സർക്കാരിനൊപ്പം കോൺഗ്രസ്, സിപിഐഎം, മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ സമർപ്പിച്ച ഹർജികളിലാണ് സുപ്രീം കോടതി വാദം കേൾക്കുന്നത്. വോട്ടർ പട്ടിക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട നിയമസാധുത, നടപടിക്രമങ്ങൾ, അർഹരായ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന ആരോപണം എന്നിവയാണ് കോടതിയുടെ പ്രധാന പരിഗണനാ വിഷയങ്ങൾ. തീവ്ര പരിഷ്കരണത്തിന്റെ പേരിൽ ലക്ഷക്കണക്കിന് അർഹരായ വോട്ടർമാരെ മതിയായ പരിശോധനയോ നോട്ടീസോ നൽകാതെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് ഹർജിക്കാരുടെ…

    Read More »
  • വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; സഭയിൽ പ്രതിഷേധം ശക്തമാക്കാൻ ഡിഎംകെ

    രാഷ്ട്രീയ വിവാദങ്ങൾക്കിടെ തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ തലേദിവസം പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ സഭയിൽ കടുത്ത പ്രതിഷേധത്തിനാണ് സാധ്യത. രാവിലെ 10 മണിക്ക് ധനകാര്യ മന്ത്രി എൻ. മാരി വിൽസൺ ബജറ്റ് അവതരിപ്പിക്കും. ബജറ്റ് അവതരണത്തിനിടെയും ഉദയനിധിയുടെ കസ്റ്റഡി വിഷയം ഡിഎംകെ ശക്തമായി സഭയിൽ ഉന്നയിക്കുമെന്നാണ് സൂചന. പ്രതിപക്ഷത്തെ രാഷ്ട്രീയമായി വേട്ടയാടുകയാണ് സർക്കാരെന്ന ആരോപണവുമായി ഡിഎംകെ രംഗത്തെത്തുമ്പോൾ, നിയമം നിയമത്തിന്റെ വഴിക്കാണ് മുന്നോട്ട് പോകുന്നതെന്നാണ് സർക്കാരിന്റെ നിലപാട്.…

    Read More »
  • സിജെപിയുടെ നിർണായക യോഗം ഇന്ന് ; രാഷ്ട്രീയ പാർട്ടി ആക്കാനുള്ള പദ്ധതിയില്ല

    നീറ്റ് സമരത്തിന് ശേഷമുളള കോക്രോച്ച് ജനതാ പാർട്ടിയുടെ നി‍ർണായക യോഗം ഇന്ന് മഹാരാഷ്ട്രയിൽ തുടങ്ങും. ഛത്രപതി സംബാജി നഗറിലെ അഭിജിത്ത് ദീപ്കെയുടെ വസതിയിലാണ് യോഗം. യുവാക്കളെയും വിദ്യാർത്ഥികളെയും നേരിട്ട് കണ്ട് സംവദിക്കാൻ രാജ്യ വ്യാപക പര്യടനവും തുടർ സമരപരിപാടികളും ചർച്ചയാകും. ഇന്നും നാളെയുമായി നടക്കുന്ന യോഗത്തിൽ പാർട്ടി വക്താക്കളും പ്രധാനപ്പെട്ട പ്രവ‍‍ർത്തകരും പങ്കെടുക്കും. ജന്തർമന്തറിലെ പ്രതിഷേധത്തിൽ പങ്കെടുത്ത വോളണ്ടിയർമാരോടും വിദ്യാർത്ഥികളോടും സിജെപി നേതൃത്വം ചർച്ച നടത്തിയിരുന്നു. രാജ്യവ്യാപക പര്യടനമായ ലിസനിംഗ് ടൂറിന്റെ സമയക്രമം നാളെ പുറത്ത് വിട്ടേക്കും. എന്നാൽ സിജെപി രാഷ്ട്രീയ പാർട്ടി ആക്കാനുള്ള…

    Read More »
  • മഴക്കെടുതി രൂക്ഷം; ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനം ശക്തമാക്കണം, എം അഞ്ജനക്ക് അധിക ചുമതല

    സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ പശ്ചാത്തലത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനം ശക്തമാക്കാനായി ടൂറിസം വകുപ്പ് ഡയറക്ടറായ അഞ്ജന എം. ഐഎഎസിനെ ദുരന്ത നിവാരണ വിഭാഗം സ്പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു. നിലവിലുള്ള ടൂറിസം വകുപ്പ് ഡയറക്ടർ സ്ഥാനത്തിന് പുറമെയാണ് പുതിയ ചുമതല നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെയും ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് സർക്കാരിന്റെ പുതിയ ചുമതല. അതേസമയം, പെരുമഴപെയ്ത്തിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ മാറാത്തതാണ് പലയിടത്തും വലിയ പ്രതിസന്ധി. പത്തനംതിട്ടയിലെ ആറന്മുളയിൽ വെള്ളക്കെട്ട് തുടരുകയാണ്. റാന്നിയിൽ ജനവാസ മേഖലകളിൽ വെള്ളമിറങ്ങിയെങ്കിലും വീടുകളും കടകളും പഴയപടിയാകാൻ ദിവസങ്ങളെടുക്കും.…

    Read More »
  • ‌കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

    കനത്ത മഴയുടെ പശ്ചാത്തലത്തിൽ നാളെ 10 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, ഇടുക്കി,എറണാകുളം,തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂരിൽ പ്രൊഫെഷണൽ കോളജുകൾക്ക് അവധി ബാധകമല്ല. കനത്ത മഴയുടെ സാഹചര്യത്തിൽ കേരള സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. തിയറി, പ്രാക്ടിക്കൽ, വൈവ ഉൾപ്പെടെയുള്ള പരീക്ഷകളാണ് മാറ്റിയത്. കേരള സർവകലാശാല പഠനവകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല. ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലർട്ടാണ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. നാളെ 9 ജില്ലകളിൽ ഓറഞ്ച്…

    Read More »
  • മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; ദൃക്സാക്ഷി കൂറുമാറി

    മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ദൃക്സാക്ഷി കൂറുമാറി. കൂറുമാറിയത് രഹസ്യമൊഴി നൽകിയ ആറാം സാക്ഷിയായ ഓട്ടോ ഡ്രൈവർ ഷഫീഖ് ആണ്. ഷഫീഖ് മാറ്റിയത് അമിതവേഗതയിൽ വന്ന കാറോട്ടിച്ചത് ശ്രീറാം വെങ്കിട്ടരാമനെന്ന മൊഴിയായിരുന്നു. കേസിൽ വിചാരണാ കോടതി മാറ്റത്തിന് എതിരായ ഹ‍ർജിയിൽ സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കകം മറുപടി നൽകാനാണ് നിർദേശം. കെ എം ബഷീറിന്‍റെ ഭാര്യ ജസീല നൽകിയ ഹർജിയിലായിരുന്നു നടപടി. 2019 ഓഗസ്റ്റ് 3 അർധരാത്രിയാണ് കെ.എം ബഷീറെന്ന മാധ്യമപ്രവത്തകന്റെ ജീവൻ നഷ്‌ടമായ രാത്രി. ജോലി കഴിഞ്ഞു…

    Read More »
Back to top button