News

  • ന്യൂനമര്‍ദം; സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത

    സംസ്ഥാനത്ത് കാലവര്‍ഷം പിന്‍വാങ്ങുന്നതിന് മുന്‍പ് ഒരിക്കല്‍ കൂടി മഴ ശക്തമാകാന്‍ സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ പത്തുദിവസത്തിനുള്ളില്‍ മൂന്ന് ന്യൂനമര്‍ദത്തിന് സാധ്യത. 25നു ശേഷം മഴ വീണ്ടും വ്യാപകമാകുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച വരെ തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, സൊമാലിയന്‍ തീരം എന്നിവിടങ്ങളില്‍…

    Read More »
  • ഉദ്ദംപൂർ – ദോഡ അതിര്‍ത്തിയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സൈനികന് പരുക്കേറ്റു

    ജമ്മുകാശ്മീരിലെ ഉദ്ദംപൂർ – ദോഡ അതിർത്തിയിൽ വെള്ളിയാഴ്ച രാത്രി സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് പരുക്ക്. സൈന്യവും സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ് ഒ ജി), പൊലീസ് എന്നിവർ ചേർന്ന് സിയോജ് ധാറില്‍ ഓപ്പറേഷൻ ആരംഭിച്ചതായാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. എൻകൗണ്ടർ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എസ്ഒജി, പൊലീസ്, സൈന്യം എന്നിവരുടെ ടീമുകൾ സ്ഥലത്തുണ്ടെന്ന് ജമ്മു ഐജിപി എക്സ് പോസ്റ്റിൽ കുറിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ പ്രദേശത്ത് നിരവധി ഏറ്റുമുട്ടലുകൾ നടന്നിട്ടുണ്ട്. ജൂൺ 26-ന് ദുദു-ബസന്ത്ഗഡ് വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഹൈദർ…

    Read More »
  • ബദല്‍ അയ്യപ്പസംഗമവുമായി ഡല്‍ഹിയില്‍ ഹിന്ദു സംഘടനകള്‍; ഉദ്ഘാടക ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര

    പമ്പയില്‍ നടക്കുന്ന ആഗോള അയ്യപ്പസംഗമത്തിനു ബദലായി ഇന്ന് ഡല്‍ഹിയില്‍ വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ അയ്യപ്പസംഗമം സംഘടിപ്പിക്കുന്നു. ആര്‍കെ പുരം സെക്ടര്‍ രണ്ടിലെ അയ്യപ്പക്ഷേത്ര പരിസരത്ത് വൈകീട്ട് അഞ്ചുമുതലാണ് ബദല്‍ അയ്യപ്പ സംഗമം. ശബരിമല യുവതി പ്രവേശക്കേസില്‍ വിയോജന വിധി എഴുതിയ സുപ്രീം കോടതി മുന്‍ ജഡ്ജി ഇന്ദു മല്‍ഹോത്ര ഉദ്ഘാടനം ചെയ്യും. ലോക്‌സഭാ അംഗം ബാന്‍സുരി സ്വരാജ്, ഡല്‍ഹി ഉപമുഖ്യമന്ത്രി പര്‍വേഷ് വര്‍മ, ശ്രീമരാമ ദാസ ആശ്രമം അധ്യക്ഷന്‍ ശക്തിശാന്താനന്ദ തുടങ്ങിയവര്‍ പങ്കെടുക്കും. സംഗമത്തിന് ഡല്‍ഹി എന്‍എസ്എസ് ഉള്‍പ്പടെയുള്ള സംഘടനകള്‍ പിന്തുണ അറിയിച്ചതായി…

    Read More »
  • പാറമടയില്‍ അജ്ഞാത മൃതദേഹം; കാലുകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ , ഇന്ന് പുറത്തെടുക്കും

    അങ്കമാലി അയ്യമ്പുഴയില്‍ വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന പാറമടയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. അമലാപുരത്ത് തട്ടുപാറ പള്ളിക്കു സമീപമുള്ള ഉപയോഗ ശൂന്യമായി കിടന്നിരുന്ന പാറമടയിലാണ് മൃതദേഹ ഭാഗം കണ്ടത്തിയത്. അരയ്ക്കു താഴേക്കുള്ള ഭാഗം കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലാണ്. ട്രാക് സ്യൂട്ട് ധരിച്ച നിലയിലാണ് മൃതദേഹ ഭാഗമുള്ളത്. നിലവില്‍ അരയ്ക്കു മുകളിലേക്കുള്ള ഭാഗം കണ്ടെത്തിയിട്ടില്ല. ഇന്നലെ വൈകീട്ട് വൈകിട്ട് 4 മണിയോടെ ചൂണ്ടയിടാനെത്തിയ രണ്ടു പേരാണ് മൃതദേഹം കണ്ടത്. ഇവര്‍ വിവരം അറിയിച്ച പ്രകാരമാണ് നാട്ടുകാരും പൊലീസും സ്ഥലത്ത് എത്തിയത്. എ എസ്പി ഹാര്‍ദിക് മീണ, അയ്യമ്പുഴ…

    Read More »
  • എച്ച്1ബി വിസയുടെ ഫീസ് കുത്തനെകൂട്ടി ; കുടിയേറ്റം തടയാന്‍ ട്രംപ്, ഇന്ത്യന്‍ ടെക്കികള്‍ക്ക് വന്‍തിരിച്ചടി

    താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ച് ആഗോള തലത്തില്‍ വ്യാപാര യുദ്ധത്തിന് ആക്കം കുട്ടിയതിന് പിന്നാലെ യുഎസ് കുടിയേറ്റത്തിലും കടുത്ത നിലപാടുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യക്കാരുള്‍പ്പെടെ വിദേശികള്‍ക്ക് യുഎസില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന എച്ച്1ബി വിസയുടെ ഫീസ് കുത്തനെകൂട്ടി. നൂറിരട്ടിയോളമാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. എച്ച്1ബി വിസയ്ക്ക് ഇനിമുതല്‍ 100000 യുഎസ് ഡോളര്‍ ഫീസ് നല്‍കേണ്ടിവരും. ഔദ്യോഗിക പ്രഖ്യാപനം അനുസരിച്ച്, എച്ച്1ബി വിസ അപേക്ഷകരെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് കമ്പനികള്‍ നല്‍കേണ്ട ഫീസ് ഇതോടെ 90 ലക്ഷം രൂപയോളം ആയിരിക്കും. അമേരിക്കക്കാരുടെ ജോലി തട്ടിയെടുക്കുന്നത് ഒഴിവാക്കുക എന്നതാണ് നിരക്ക്…

    Read More »
  • രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ ഇന്ന് എത്തിയേക്കും; വനിതകളുടെ പ്രതിഷേധമൊരുക്കാന്‍ ഡിവൈഎഫ്‌ഐയും ബിജെപിയും

    വിവാദങ്ങള്‍ക്കിടെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് മണ്ഡലത്തില്‍ എത്തിയേക്കും. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് പാലക്കാട് മണ്ഡലത്തില്‍ പോലീസ് ഒരുക്കുന്നത്. ഡിവൈഎഫ്‌ഐയും ബിജെപിയും വനിതകളെ മുന്‍നിര്‍ത്തി പ്രതിഷേധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പാലക്കാട് മണ്ഡലത്തില്‍ എത്തി ചില സ്വകാര്യ ചടങ്ങുകളില്‍ ആദ്യം സജീവമാകാനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആലോചിക്കുന്നത്. എന്നാല്‍ രാഹുലിന്റെ വരവിനെ ഡിസിസി നേതൃത്വം ഇതുവരെ അംഗീകരിച്ചിട്ടില്ല. രാഹുലിനെതിരെ തേര്‍ഡ് പാര്‍ട്ടി പരാതികള്‍ മാത്രമാണ് ഇപ്പോഴുള്ളത് എന്നതിനാല്‍ രാഹുല്‍ സഭയിലെത്തുന്നതിനും മണ്ഡലത്തില്‍ സജീവമാകുന്നതിനും തടസ്സമില്ലെന്നാണ് കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. വി കെ ശ്രീകണ്ഠന്‍…

    Read More »
  • വിജയ്‌യുടെ സംസ്ഥാന പര്യടനം ഇന്ന് രണ്ടാം ദിവസത്തിൽ.; പ്രവർത്തകർക്ക് പത്തിന നിർദേശം നല്‍കി

    തമിഴക വെട്രി കഴകം പ്രസിഡന്‍റും സൂപ്പർതാരവുമായ വിജയുടെ സംസ്ഥാന പര്യടനം ഇന്ന് രണ്ടാം ദിവസത്തിൽ. നാഗപ്പട്ടണം ,തിരുവാരൂർ ജില്ലകളിലാണ് ഇന്ന് വിജയ് പര്യടനം നടത്തുക. കഴിഞ്ഞ ശനിയാഴ്ച തിരുച്ചിറപ്പള്ളിയിൽ നടത്തിയ റോഡ്ഷോ മദ്രാസ് ഹൈക്കോടതി പരോക്ഷമായി വിമർശിച്ച പശ്ചാത്തലത്തിൽ പ്രവർത്തകർക്ക് പത്തിന നിർദ്ദേശം ടിവികെ നൽകിയിട്ടുണ്ട്. വിജയ്‌യുടെ വാഹനത്തെ പിന്തുടരരുത്, സർക്കാർ – സ്വകാര്യ കെട്ടിടങ്ങളുടെയോ വൈദ്യുത പോസ്റ്റുകളുടെയോ മുകളില്‍ കയറരുത്, പൊലീസ് നിർദേശം പൂർണമായി അനുസരിക്കണം തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ. വിജയുടെ റാലിയുടെ സമയത്ത് പ്രദേശത്തെ വൈദ്യുതബന്ധം വിച്ഛേദിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ…

    Read More »
  • എംഎല്‍എമാരെ സംശയ നിഴലില്‍ നിര്‍ത്തുന്ന വിഡിയോ; കെ എം ഷാജഹാനെതിരെ പരാതിയുമായി മൂന്ന് എംഎല്‍എമാര്‍

    വിവാദ യൂട്യൂബ് വിഡിയോയുമായി ബന്ധപ്പെട്ട് കെ എം ഷാജഹാനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും മൂന്ന് എംഎല്‍എമാരുടെ പരാതി. കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍, കൊച്ചി എംഎല്‍എ കെ ജെ മാക്‌സി, കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിന്‍ എന്നിവരാണ് പരാതി നല്‍കിയത്. എറണാകുളത്തെ ഇടത് എംഎല്‍എമാരെ സംശയനിഴലിലാക്കുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. വാര്‍ത്തയെ തുടര്‍ന്ന് മാനഹാനി ഉണ്ടായെന്നും പരാതിയില്‍ പറയുന്നു. ഈ മാസം 16നാണ് ഷാജഹാന്‍ തന്റെ യൂട്യൂബ് ചാനലില്‍ സിപിഐഎം വനിതാ നേതാവിനേയും എറണാകുളത്തെ ഇടത് എംഎല്‍എമാരേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന…

    Read More »
  • സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം; നടപടികൾ ചർച്ച ചെയ്യാൻ രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന്

    സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയപ്പാർട്ടികളുടെ യോഗം ഇന്ന്. രാവിലെ 11 മണിക്ക് മാസ്കറ്റ് ഹോട്ടലിലാണ് യോഗം നടക്കുക. പ്രധാന രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്ത് നിലപാട് വ്യക്തമാക്കും. സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ എൽഡിഎഫും യുഡിഎഫും ചേർന്ന് നിയമസഭയിൽ പ്രമേയം പാസാക്കാൻ തീരുമാനിച്ചിരിക്കുന്നതിനിടയിലാണ് യോഗം. ബിജെപി പരിഷ്കരണത്തെ പിന്തുണയ്ക്ച്ചുകൊണ്ടുള്ള നടപടിയാണ് സ്വീകരിച്ചത്. സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള നടപടിക്രമങ്ങൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ യോഗത്തിൽ വിശദീകരിക്കും.…

    Read More »
  • ആഗോള അയ്യപ്പ സംഗമം ഇന്ന് പമ്പാ തീരത്ത് ; മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കും

    തിരുവിതാംകൂർ ദേവസ്വം സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം ഇന്ന് നടക്കും. പമ്പാ തീരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യുക. ഇതിനായി മുഖ്യമന്ത്രി ഇന്നലെ രാത്രി തന്നെ മുഖ്യമന്ത്രി പമ്പയിൽ എത്തിയിരുന്നു. പമ്പയിൽ ഒരുക്കങ്ങളെല്ലാം നേരത്തെ തന്നെ പൂര്‍ണമായിരുന്നു. ആഗോള അയ്യപ്പ സംഗമമെന്നത് പേരിൽ മാത്രമായി ഒതുങ്ങുമോ എന്ന ആശങ്കയാണ് സർക്കാരിനും ദേവസ്വത്തിനുമുള്ളത്. അയ്യപ്പ സംഗമത്തിനായുള്ള ക്ഷണം തമിഴ്നാട് സർക്കാർ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങിലെ മറ്റ് ക്ഷണിതാക്കൾ. ആഗോള അയ്യപ്പ സംഗമത്തിൽ നിന്ന് തമിഴ്നാട്…

    Read More »
Back to top button