News

  • 2025ലെ മികച്ച ഫുട്‌ബോളര്‍: ഡെബംലെയ്ക്ക് ബാല്ലണ്‍ ഡി ഓര്‍; വനിതകളില്‍ ബോണ്‍മാറ്റിക്ക് ഹാട്രിക്ക്

    മികച്ച ഫുട്ബോൾ താരത്തിനുള്ള ബലോൻ ദ് ഓർ പുരസ്‌കാരം പിഎസ്ജിയുടെ ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലെക്ക്. പിഎസ്ജിക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് അടക്കം നേടിക്കൊടുത്ത പ്രകടനത്തിനാണ് പുരസ്‌കാരം.ഡെംബലെയുടെ ആദ്യ ബാലണ്‍ദ്യോര്‍ പുരസ്‌കാരനേട്ടമാണിത്. വനിതാ ബലോൻ ദ് ഓർ തുടർച്ചയായ മൂന്നാം വർഷവും ബാഴ്സലോണയുടെ ഐതാന ബോന്‍മാറ്റി സ്വന്തമാക്കി. ഏറ്റവും കൂടുതൽ തവണ ബലോൻ ദ് ഓർ നേടുന്ന വനിതാ താരമെന്ന ചരിത്ര നേട്ടവും ബോൺമാത്തി ഇതോടെ കുറിച്ചു.ബലോൻ ദ് ഓർ നേടാൻ ആയില്ലെങ്കിലും മികച്ച യുവ താരത്തിനുള്ള കോപ ട്രോഫി തുടർച്ചയായ രണ്ടാം വർഷവും…

    Read More »
  • 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന് ; ചടങ്ങിൽ രാഷ്‌ട്രപതി പുരസ്കാരങ്ങൾ സമ്മാനിക്കും

    71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്. ദില്ലി വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി പുരസ്കാരങ്ങൾ സമ്മാനിക്കും. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്കൊപ്പം ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാൽക്കെ പുരസ്കാരം മോഹൻലാൽ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങും. അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഉള്ളൊഴുക്കിനാണ്. അവാർഡ് വിതരണത്തിനു ശേഷം കേന്ദ്ര വാർത്താ വിതരണ…

    Read More »
  • ബിജെപി കൗൺസിലറുടെ മരണം; വിശദ അന്വേഷണത്തിലേക്ക് പൊലീസ്; ജീവനക്കാരുടെ മൊഴിയെടുക്കുന്നു

    തിരുവനന്തപുരം നഗരസഭാ ബിജെപി കൗൺസിലർ തിരുമല അനിലിന്റെ മരണത്തിൽ വിശദമായ അന്വേഷണത്തിലേക്ക് പൊലീസ്. വലിയശാല ഫാം ടൂർ കോർപ്പറേറ്റീവ് സൊസൈറ്റിയിലെ സാമ്പത്തിക ഇടപാടുകളെകളെക്കുറിച്ചും അന്വേഷണം നടത്തും. ആത്മഹത്യാപ്രേരണ ഉണ്ടായിട്ടുണ്ടെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തി പ്രതിപ്പട്ടിക തയാറാക്കും. പൂജപ്പുര പൊലീസാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. കൗൺസിലർമാർ, സഹപ്രവർത്തകർ, സൊസൈറ്റിയിലെ ജീവനക്കാർ എന്നിവരിൽനിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിത്തുടങ്ങി. താൻ ആത്മഹത്യയുടെ വക്കിലാണെന്ന് ദിവസങ്ങൾക്ക് മുമ്പ് അനിൽ വെളിപ്പെടുത്തിയിരുന്നതായി ജീവനക്കാർ മൊഴി നൽകി. അതിനു ശേഷമായിരിക്കാം അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ട് പരാതി പറഞ്ഞതെന്നാണ് സൂചന. എന്നാൽ…

    Read More »
  • ഇന്ത്യ – യുഎസ് വ്യാപാര ചർച്ച: വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ അമേരിക്കയിലേക്ക്

    ഇന്ത്യ – യുഎസ് വ്യാപാര കരാറിന് മുന്നോടിയായുള്ള ചർച്ചകൾക്കായി വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് അമേരിക്കയിലെത്തും. യുഎസ് വാണിജ്യ പ്രതിനിധി ബ്രെൻഡൻ ലിഞ്ച് കഴിഞ്ഞാഴ്ച ഡൽഹിയിൽ ഇന്ത്യൻ സംഘവുമായി ചർച്ച നടത്തിയിരുന്നു. ചർച്ചകൾ പോസിറ്റീവായിരുന്നുവെന്ന് ഇരുവിഭാഗങ്ങളും പ്രതികരിച്ചിരുന്നു. വ്യാപാര കരാർ യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടിയുള്ള ചർച്ചകളാകും നടക്കുക. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച എച്ച് വൺ ബി വിസ അപേക്ഷ ഫീസ് വർധന വിഷയം ചർച്ചയിൽ ഇന്ത്യ ഉന്നയിച്ചേക്കും. അടുത്താഴ്ച എസ് ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.…

    Read More »
  • സിപിഐ 25-ാം പാർട്ടി കോൺഗ്രസ്: പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമാകും

    സിപിഐ പാർട്ടി കോൺഗ്രസിന്റെ രണ്ടാം ദിനമായ ഇന്ന് പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും. സുധാകർ റെഡ്ഡി നഗറിൽ സമ്മേളനത്തിന് തുടക്കം കുറിച്ച് മുതിർന്ന നേതാവും മുൻ സംസ്ഥാന സെക്രട്ടറിയുമായ ഭുപീന്ദർ സാംബർ പാർട്ടി പതാക ഉയർത്തും. അനശ്വര രക്തസാക്ഷി ഭഗത് സിങ്ങിന്റെ അനന്തരവൻ പ്രൊഫ. ജഗ്മോഹൻ സിങ് ദേശീയ പതാകയും ഉയർത്തും. ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ എം എൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ആർഎസ് പി നേതാവ്…

    Read More »
  • മുൻ മാനേജറെ മർദിച്ചെന്ന കേസ്; നടൻ ഉണ്ണി മുകുന്ദന് സമൻസ് അയച്ച് കോടതി

    മുൻ മാനേജരെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് സമൻസ് അയച്ച് കോടതി. കാക്കനാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് സമൻസ് അയച്ചത്. ഒക്ടോബർ 27 ന് ഹാജരാകണമെന്നാണ് നിർദേശം. കേസിൽ നേരത്തെ ഇൻഫോപാർക്ക് പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിന്റെ വിചാരണ നടപടികൾക്ക് മുന്നോടിയായാണ് ഉണ്ണി മുകുന്ദനോട് ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്. സ്വഭാവിക നടപടിയാണ്. കുറ്റപത്രം സമർപ്പിച്ച പശ്ചാത്തലത്തിൽ കേസിലെ പ്രതി കോടതിയിൽ ഹാജരായി ജാമ്യം എടുക്കണം. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്. മുൻ മാനേജർ എന്ന് വിശേഷിപ്പിക്കുന്ന വിപിനെ വിളിച്ചുവരുത്തി…

    Read More »
  • സംസ്ഥാന സർക്കാറിന്‍റെ വികസന സദസ്സുകള്‍ക്ക് ഇന്ന് തുടക്കം ; ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും

    സംസ്ഥാന സർക്കാറിന്‍റെ വികസന സദസ് ഇന്ന് മുതൽ. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കാനും ഭാവിപ്രവർത്തനങ്ങൾക്കായി പൊതുജനാഭിപ്രായം തേടാനുമാണ് വികസന സദസ് സംഘടിപ്പിക്കുന്നത്. പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവ്വഹിക്കും. മന്ത്രി എംബി രാജേഷ് അധ്യക്ഷത വഹിക്കും സംസ്ഥാന സർക്കാർ ഇതുവരെ നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് പൊതുജനാഭിപ്രായം തേടുകയും ഭാവി വികസന പ്രവർത്തനങ്ങൾക്കുള്ള ആശയങ്ങളും നിർദ്ദേശങ്ങളും സ്വരൂപിക്കുകയുമാണ് വികസന സദസ്സുകളുടെ ലക്ഷ്യം. ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ, കോർപ്പറേഷനുകൾ എന്നിങ്ങനെ തദ്ദേശസ്ഥാപനങ്ങളിലാണ് വികസന സദസ്സുകൾ സംഘടിപ്പിക്കുക.…

    Read More »
  • പാലിയേക്കര ടോൾ പിരിവ്: ഹൈക്കോടതി ഇന്ന് വിധി പറയും

    ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതയിൽ പാലിയേക്കരയിലെ ടോൾ പിരിവ് സംബന്ധിച്ചുള്ള ഹർജിയിൽ ഹൈക്കോടതി ഇന്നു വിധി പറയും. ടോൾ പിരിവിന് ഉപാധികളോടെ അനുമതി നൽകാമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. നിബന്ധനകൾ എന്തൊക്കെയെന്ന് കോടതി ഇന്നു പുറപ്പെടുവിക്കുന്ന ഉത്തരവിൽ വ്യക്തമാക്കും. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടാലും കേസ് അവസാനിപ്പിക്കില്ലെന്ന് കോടതി അറിയിച്ചിരുന്നു. ഇടക്കാല ഗതാഗത മാനേജ്മെൻറ് കമ്മിറ്റി പരിശോധന തുടരണമെന്നും കൃത്യമായ ഇടവേളകളിൽ കമ്മിറ്റി പരിശോധന നടത്തണമെന്നും ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി മേനോൻ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് നിർദേശിച്ചിരുന്നു. ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിൽ ഗതാഗത…

    Read More »
  • പലസ്തീനെ രാജ്യമായി അംഗീകരിച്ച് യുകെയും കാനഡയും ഓസ്‌ട്രേലിയയും; കൂടുതല്‍ രാജ്യങ്ങള്‍ ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തും

    ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ക്രൂരത തുടരുന്നതിനിടെ പലസ്തീനെ രാജ്യമായി അംഗീകരിച്ച് യുകെയും കാനഡയും ഓസ്‌ട്രേലിയയും. മൂന്നു രാജ്യങ്ങളും പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചു കൊണ്ടുള്ള സംയുക്ത പ്രസ്താവന പുറത്തിറക്കി. അടുത്തയാഴ്ച നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിന് മുന്നോടിയായാണ് ഗാസക്ക് ഐക്യദാര്‍ഢ്യവുമായി രാജ്യങ്ങള്‍ മുന്നോട്ടുവന്നത്. ഇന്ന് കൂടുതല്‍ രാജ്യങ്ങള്‍ പലസ്തീന് രാഷ്ട്രപദവി അംഗീകരിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും. ബെല്‍ജിയം, , ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, അന്‍ഡോറ, മാള്‍ട്ട, ലക്‌സംബര്‍ഗ്, സാന്‍മറീനോ തുടങ്ങി 10 പ്രമുഖ രാജ്യങ്ങളാണ് പലസ്തീനെ അംഗീകരിക്കുക. പട്ടിണിയും നാശനഷ്ടങ്ങളും അസഹനീയമാണെന്നും ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ സമാധാനം പ്രതീക്ഷിക്കുന്നതായി…

    Read More »
  • സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് രണ്ട് ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (21/09/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്ന്…

    Read More »
Back to top button