News

  • ‘കേരളത്തെയും തമിഴ്‌നാടിനെയും ഒരുപോലെ തഴയുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്’: മുഖ്യമന്ത്രി

    കേരളത്തെയും തമിഴ്‌നാടിനെയും ഒരുപോലെ തഴയുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്രാജ്യത്വ അധിനിവേശത്തെ ചെറുത്ത ചരിത്രമാണ് രാജ്യത്തിനുള്ളതെങ്കില്‍ ഇന്ന് അത്തരക്കാരെ അനുസരിക്കുന്ന സമീപനമാണ് രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും, ‘നാ സ്ത്രീ സ്വതന്ത്ര്യം അര്‍ഹതി’ എന്ന് പറയുന്ന ആളുകളാണ് കേന്ദ്രത്തിലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ തമിഴ്‌നാട് സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ തമിഴ്‌നാട് സംസ്ഥാന കമ്മിറ്റിയുടെ പതിനേഴാമത് സമ്മേളനമാണ് മാര്‍ത്താണ്ഡത്ത് വച്ച് നടന്നത്. പൊതുസമ്മേളനത്തിന്…

    Read More »
  • ആതിര കൊലക്കേസ്; പൂജാരിയുടെ ഭാര്യയെ കൊലപ്പെടുത്തിയ ജോണ്‍സണ്‍ ഔസേപ്പിന് ജാമ്യമില്ല, റിമാന്‍റ് നീട്ടി

    തിരുവനന്തപുരം കഠിനംകുളം ആതിര കൊലക്കേസിലെ പ്രതി ചെല്ലാനം ജോണ്‍സണ്‍ ഔസേപ്പിന് ജാമ്യമില്ല. പ്രതിയെ ജയിലിൽ തുടർന്ന് വിചാരണ ചെയ്യാന്‍ ഉത്തരവിട്ട കോടതി പ്രതി ജോണ്‍സന്‍റെ റിമാന്‍റ് 30 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു. തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വെഞ്ഞാറമൂട് ആലിയാട് പ്ലാവിള വീട്ടിൽ ആതിര (മാളു–30) ആണ് കൊല്ലപ്പെട്ടത്. ജനുവരി 21നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ആതിരയെ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. കൃത്യത്തിന് ദിവസങ്ങള്‍ക്ക് മുമ്പ്…

    Read More »
  • ഓപ്പറേഷൻ നംഖോർ; നടൻ അമിത് ചക്കാലക്കലിനെ വിശദമായി ചോദ്യം ചെയ്യാൻ കസ്റ്റംസ് , റെയ്‌ഡ്‌ ഇന്നും തുടരും

    ഓപ്പറേഷൻ നംഖോറിൽ നടൻ അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ നീക്കം. വിശദമായി ചോദ്യം ചെയ്യാൻ കസ്റ്റംസ് വീണ്ടും വിളിപ്പിക്കും. കോയമ്പത്തൂർ സംഘവുമായുള്ള അമിതിന്റെ ബന്ധം അന്വേഷിക്കും.താരങ്ങൾക്ക് വാഹനം എത്തിച്ചു നൽകുന്നതിൽ അമിത്തിന് പങ്കുണ്ടോ എന്നകാര്യങ്ങളിലടക്കമുള്ള വിവരങ്ങൾ ശേഖരിക്കാനാണ് കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്. കുണ്ടന്നൂരിലെ വർക്ക്‌ഷോപ്പിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂയിസറിന്‍റെ ആര്‍സി വിലാസം വ്യാജമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അസം സ്വദേശി മാഹിൻ അൻസാരിയുടെ പേരിലാണ് വാഹനം. അങ്ങനെയൊരാളില്ല എന്ന് കസ്റ്റംസ് വ്യക്തമാക്കി. വണ്ടിയുടെ യഥാർത്ഥ ഉടമയെ കണ്ടെത്താൻ ശ്രമം നടക്കുകയാണ്. അതേസമയം, ഓപ്പറേഷൻ നംഖോർ റെയ്‌ഡ്‌…

    Read More »
  • ന്യുനമർദ്ദം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ്

    സംസ്ഥാനത്ത് വിവിധ ജില്ലകളിലും ഇന്ന് ശക്തമായ മഴമുന്നറിയിപ്പ്. ഏഴ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മുതല്‍ 27 വരെ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ…

    Read More »
  • രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെത്തി: വിവാദങ്ങള്‍ക്ക് ശേഷം ഇതാദ്യം

    ലൈംഗികാരോപണത്തെത്തുടര്‍ന്ന് പൊതുവേദിയില്‍ നിന്നും ആഴ്ചകളായി വിട്ടുനിന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്വന്തം മണ്ഡലമായ പാലക്കാട്ടെത്തി. വിവാദമുണ്ടായശേഷം ആദ്യമായിട്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടേക്ക് വരുന്നത്. ഓഗസ്റ്റ് 17 നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടു നിന്നും പോയത്. അടൂരിലെ വീട്ടില്‍ നിന്നും ഇന്നു പുലര്‍ച്ചെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടേക്ക് യാത്ര തിരിച്ചത്. രാവിലെ 10 മണിയോടടുത്ത് പാലക്കാട്ടെ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ മരണവീട്ടില്‍ രാഹുല്‍ സന്ദര്‍ശിച്ചു. എന്നാല്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ രാഹുല്‍ കൂട്ടാക്കിയില്ല. ഡിസിസി ഓഫീസില്‍ വെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളെ കണ്ടെക്കുമെന്ന് സൂചനയുണ്ട്. രാഹുല്‍ എംഎൽഎ…

    Read More »
  • വിഴിഞ്ഞത്ത് വന്‍കവര്‍ച്ച; വീട് കുത്തിത്തുറന്ന് 90 പവന്‍ കവര്‍ന്നു

    വിഴിഞ്ഞത്ത് വീട് കുത്തിത്തുറന്ന് വന്‍മോഷണം. വെണ്ണിയൂര്‍ സ്വദേശി ശില്‍ബര്‍ട്ടിന്റെ വീട്ടില്‍ നടന്ന മോഷണത്തില്‍ 90 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു. അടുത്തകാലത്ത് സംസ്ഥാനത്ത് ഉണ്ടായ ഏറ്റവും വലിയ കവര്‍ച്ചയാണിത്. ഇന്നലെ രാത്രിയാണ് സംഭവം. ഗില്‍ബര്‍ട്ട് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനാണ്. തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടില്‍ മരണം സംഭവിച്ചതിനെ തുടര്‍ന്ന് ഗില്‍ബര്‍ട്ടും കുടുംബവും അവിടേയ്ക്ക് പോയ സമയത്താണ് മോഷണം നടന്നത്. മരിച്ച വീടായതിനാല്‍ സഹോദരിയുടെ വീട്ടിലേക്ക് ഗില്‍ബര്‍ട്ടും കുടുംബവും കൂട്ടുകിടക്കാന്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. വീട്ടില്‍ ആളില്ല എന്ന് മനസിലാക്കിയാണ്…

    Read More »
  • സംസ്ഥാനത്ത് എംബിബിഎസ് സീറ്റുകളുടെ എണ്ണം വീണ്ടും ഉയര്‍ത്തി; അധികമായി അനുവദിച്ച് 500 സീറ്റുകള്‍ കൂടി

    സംസ്ഥാനത്ത് എംബിബിഎസ് സീറ്റുകളുടെ എണ്ണം വീണ്ടും ഉയര്‍ത്തി. 500 എംബിബിഎസ് സീറ്റുകള്‍ കൂടി അധികമായി അനുവദിച്ചു. സംസ്ഥാനത്തെ ഏഴ് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലായാണ് സീറ്റുകള്‍ അധികമായി അനുവദിച്ചത്. ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അനുമതിയോടെ സംസ്ഥാനത്തെ ആരോഗ്യ സര്‍വകലാശാലയാണ് സീറ്റുകള്‍ ഉയര്‍ത്തിയത്. മുന്‍പ് നൂറ് മെഡിക്കല്‍ സീറ്റുകള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ അധികമായി അനുവദിച്ചിരുന്നു. ഇതോടെ ഈ അക്കാദമിക് വര്‍ഷം സംസ്ഥാനത്തെ മെഡിക്കല്‍ സീറ്റുകളില്‍ 600 സീറ്റുകളുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ ആകെ എംബിബിഎസ് സീറ്റുകളുടെ എണ്ണം 5155 ആയി ഉയര്‍ന്നു. ഈ വര്‍ഷം എന്‍ട്രന്‍സ്…

    Read More »
  • തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

    തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. മണ്ണന്തല മരുതൂറിന് സമീപമാണ് അപകടമുണ്ടായത്.മരുതൂര്‍ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. 16പേരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വാഹനത്തിൽ കുടുങ്ങിയ ഡ്രൈവർമാരെ വണ്ടി വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. ഇന്ന് രാവിലെ 6.15 ഓടെയാണ് അപകടമുണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കര്‍ണാടകയില്‍ നിന്ന് ചരക്കുമായി വന്ന ലോറിയും കാട്ടാക്കടയില്‍ നിന്ന് പത്തനംതിട്ട മൂഴിയാറിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസുമാണ് കൂട്ടിയിടിച്ചത്.40 മിനിറ്റോളം പണിപ്പെട്ടാണ് പൊലീസും ഫയര്‍ഫോഴ്സും ഡ്രൈവര്‍മാരെ വാഹനം വെട്ടിപ്പൊളിച്ച്…

    Read More »
  • എച്ച് 1 ബി വിസ പദ്ധതി പരിഷ്‌കരിക്കാന്‍ ട്രംപ് ; വെയ്റ്റഡ് സെലക്ഷന്‍ പ്രക്രിയ നടപ്പിലാക്കാന്‍ ആലോചന

    എച്ച് 1 ബി വിസ പദ്ധതി പരിഷ്‌കരിക്കാന്‍ ട്രംപ് ഭരണകൂടം. നിലവിലെ ലോട്ടറി സമ്പ്രദായം നിര്‍ത്തലാക്കാന്‍ നിര്‍ദേശം. ഉയര്‍ന്ന വൈദഗ്ധ്യമുള്ളവര്‍ക്കും ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന വിദേശികള്‍ക്കും H-1B വിസ അനുവദിക്കുന്നതിന് അനുകൂലമായ ഒരു വെയ്റ്റഡ് സെലക്ഷന്‍ പ്രക്രിയ നടപ്പിലാക്കാനാണ് ആലോചന. പുതിയ നാലു ശമ്പള ബാന്‍ഡുകള്‍ സൃഷ്ടിക്കും. വിദേശവിദ്യാര്‍ത്ഥികള്‍ക്കും പുതിയ പരിഷ്‌കാരം ഗുണകരമാകുമെന്നാണ് പൊതു വിലയിരുത്തല്‍. എച്ച്-1ബി വിസ പദ്ധതി വെട്ടിക്കുറയ്ക്കുന്നതിനുള്ള പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപ് ഭരണകൂടം എച്ച്-1ബി വിസ പദ്ധതിയുടെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ ഒരുങ്ങുന്നത്. നേരത്തെ എച്ച് 2 ബി…

    Read More »
  • പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണ വയോധികന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; രേഖകള്‍ ഹാജരാക്കണമെന്ന് കോടതി

    കൊല്ലം കണ്ണനെല്ലൂരില്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണ വയോധികന്റെ ആരോഗ്യനില ഗുരുതരം. ശനിയാഴ്ച ഉച്ചയ്ക്ക് കോട്ടയത്ത് നിന്ന് കസ്റ്റഡിയിലെടുത്ത നിരണം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ പി പുന്നൂസിനെ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. പുന്നൂസിനെ കസ്റ്റഡിയിലെടുത്തത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്ന് പൊലീസിനോട് കോടതി നിര്‍ദേശിച്ചു. കെ പി പുന്നൂസിനെ അനധികൃതമായി കസ്റ്റഡിയിലെടുത്തു എന്ന പരാതിയില്‍ കൊട്ടാരക്കര കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. കഴിഞ്ഞ ശനിയാഴ്ചയാണ് ചെക്ക് കേസില്‍ കെ പി പുന്നൂസിനെ കണ്ണനെല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ചയോടെ കുഴഞ്ഞുവീണ് പുന്നൂസിനെ ആശുപത്രിയില്‍…

    Read More »
Back to top button