News

  • വിജയ്‍യുടെ റാലിയിൽ തിക്കും തിരക്കും ; 6 കുട്ടികൾ ഉൾപ്പെടെ 36 മരണം, മരണസംഖ്യ ഉയരുന്നു

    തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം കൂടുന്നു. ഇതുവരെ 36 പേർ മരിച്ചതായി കരൂർ മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. മരിച്ചവരിൽ 6 കുട്ടികളും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. 12 പേർ അതീവ ഗുരുതരാവസ്ഥയിലാണ്. 58 പേർ വിവിധയിടങ്ങളിലായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കുഴഞ്ഞുവീണ മൂന്ന് കുട്ടികളെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ. തിക്കിലും തിരക്കിലും പെട്ട് ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു. വിജയ്‌യുടെ കരൂർ റാലിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. സംഭവത്തെ തുടർന്ന് വി‍ജയ് പ്രസം​ഗം പൂർത്തിയാക്കാതെ…

    Read More »
  • വിജയ്‌യുടെ റാലിയിൽ തിക്കും തിരക്കും, 30 മരണം

    വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിക്കുകയും 50ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്‌തു. കുഴഞ്ഞുവീണവരിൽ ആറു പേർ കുട്ടികളാണ്. 60കാരനായ ഓട്ടോ ഡ്രൈവറാണ് ആദ്യം മരിച്ചതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിജയ്‌യുടെ കരൂർ റാലിയിലാണ് സംഭവം. ജനക്കൂട്ടം നിയന്ത്രണാതീതം ആയതോടെ പൊലീസിന്റെ സഹായം ആവശ്യപ്പെട്ട വിജയ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് പലരും കുഴഞ്ഞുവീഴുന്നതിനാൽ പ്രസം​ഗത്തിനിടെ വിജയ് ടിവികെ നേതാക്കളോട് ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെട്ടിരുന്നു. വിജയ് ഇടയ്ക്ക് ആൾക്കൂട്ടത്തിലേക്ക് വെള്ളക്കുപ്പികളും എറിഞ്ഞു കൊടുത്തിരുന്നു. ആദ്യത്തെ കുഴഞ്ഞുവീണ മൂന്ന് കുട്ടികളെ…

    Read More »
  • ബാലരാമപുരം ദേവേന്ദു കൊലപാതക കേസിൽ അമ്മ അറസ്റ്റില്‍

    ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റില്‍ എറിഞ്ഞു കൊന്ന കേസിൽ അമ്മ അറസ്റ്റില്‍. ശ്രീതുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിൽ നിന്നാണ് ബാലരാമപുരം പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ശ്രീതുവിനെ ഇന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും. നേരത്തേ ശ്രീതുവിനെ കൊലപാതകത്തില്‍ പ്രതി ചേര്‍ത്തിരുന്നില്ല. സഹോദരന്‍ ഹരികുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീതുവിനെ പ്രതി ചേര്‍ത്തത്. കേസില്‍ ഒന്നാം പ്രതിയാണ് ഹരികുമാര്‍. ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞ് കൊന്നത് മാതാവ് ശ്രീതുവെന്ന് ഹരികുമാർ കഴിഞ്ഞ ജൂണിൽ മൊഴി നൽകിയിരുന്നു. ജയില്‍ സന്ദര്‍ശനത്തിന് പോയപ്പോള്‍ പ്രതി ഉറക്കെ ഇക്കാര്യം വിളിച്ചു പറയുകയായിരുന്നു. ശ്രീതു…

    Read More »
  • ഓപറേഷൻ നുംഖോർ; മാഹിൻ അൻസാരിയുടെ മൊഴി വിശദമായി പരിശോധിക്കാൻ കസ്റ്റംസ്

    ഭൂട്ടാൻ വാഹന കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് വിളിച്ചു വരുത്തിയ മുവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരിയുടെ മൊഴി വിശദമായി പരിശോധിക്കാൻ കസ്റ്റംസ്. ഫെയ്‌സ് ബുക്ക് പരസ്യം കണ്ട് വണ്ടി വാങ്ങിയ താൻ കബളിപ്പിക്കപ്പെട്ടെന്നായിരുന്നു മാഹിന്റെ മൊഴി. പതിനഞ്ച് വർഷം ഡൽഹിയിൽ ഉപയോഗിച്ച വാഹനമെന്ന് പറഞ്ഞാണ് തന്നതെന്നും എൻഒസിക്കു വേണ്ടി കൈമാറിയ ആധാർ കാർഡിൽ കൃത്രിമം കാണിച്ചെന്നുമാണ് മാഹിന്റെ വാദം. വാഹനം നൽകിയവരെക്കുറിച്ച് മാഹിൻ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ ഇടനിലക്കാരിലേക്കെത്താമെന്നാണ് കസ്റ്റംസിന്റെ കണക്ക് കൂട്ടൽ. മാഹിന്റെ പേരിലുള്ള ലാൻഡ് ക്രൂയീസ് വാഹനം കുണ്ടന്നൂരിലെ വർക് ഷോപ്പിൽ…

    Read More »
  • ഹജ്ജ് തീർഥാടകർക്ക് ആശ്വാസം; കരിപ്പൂരിൽ നിന്നുള്ള യാത്രാനിരക്ക് കുറയും

    കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് കുറയും. അടുത്ത വർഷത്തേക്കുള്ള ഹജ്ജ് യാത്രക്ക് 1,07,000 രൂപയാകും വിമാന ടിക്കറ്റിന് ആവുക. കഴിഞ്ഞ വർഷം 1,25,000 രൂപയാണ് ഈടാക്കിയിരുന്നത്. കൂടുതൽ വിമാന കമ്പനികൾ ടെൻഡറിൽ പങ്കെടുത്തതാണ് ടിക്കറ്റ് നിരക്ക് കുറയാൻ കാരണം 40,000 രൂപ അധിക വിമാനക്കൂലി നൽകി കരിപ്പൂരിൽ നിന്ന് ഹജ്ജ് യാത്ര ചെയ്തുകൊണ്ടിരുന്ന മലബാറിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് ആശ്വാസമാവുകയാണ്. അടുത്ത വർഷത്തെ ഹജ്ജ് സർവീസിനുള്ള വിമാനക്കമ്പനികളെ തെരഞ്ഞെടുക്കാനുള്ള ടെൻഡർ പൂർത്തിയാകുമ്പോൾ കരിപ്പൂരിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് 1,07,000 രൂപയാണെന്ന് ഉറപ്പായി. കഴിഞ്ഞ…

    Read More »
  • ലഡാക്ക് സംഘര്‍ഷം ; ഇന്ന് സമവായ ചർച്ച, പ്രതിഷേധക്കാരുമായി കേന്ദ്രസർക്കാർ ചർച്ച നടത്തും

    ലഡാക്ക് സംഘര്‍ഷത്തില്‍ പ്രതിഷേധക്കാരുമായി കേന്ദ്രസർക്കാർ ഇന്ന് ചര്‍ച്ച നടത്തും. സംവരണ പരിധി ഉയർത്തുന്നതടക്കം നിർദ്ദേശങ്ങൾ കേന്ദ്രം മുന്നോട്ട് വയ്ക്കാൻ സാധ്യതയുണ്ട്. പിന്നാക്ക സംവരണ പരിധി ഉയർത്താനും‌ സർക്കാർ ജോലികളിൽ തസ്തിക കൂട്ടാനും തയ്യാറെന്ന് കേന്ദ്രം അറിയിച്ചേക്കും. അതേ സമയം, സംസ്ഥാനപദവിയിലും സ്വയംഭരണാവകാശത്തിലും ഉടൻ മറുപടി നൽകിയേക്കില്ല. സോനം വാങ്ചുക്കിൻ്റെ അറസ്റ്റിൽ പ്രതിപക്ഷം പ്രതിഷേധം അറിയിക്കും. എതിർശബ്‌ദത്തെ രാജ്യവിരുദ്ധതായി മുദ്രകുത്തുന്നു. സർക്കാർ ഭയന്നുപോയെന്ന് കോൺഗ്രസ്, തൃണമൂൽകോൺഗ്രസ്, നാഷണൽ കോൺഫറൻസ് പാർട്ടികൾ പാർട്ടികൾ ചൂണ്ടിക്കാട്ടി. ലഡാക്ക് അപക്സ് ബോഡി, കാര്‍ഗില്‍ ഡെമോക്രറ്റിക് അലയന്‍സ് എന്നീ സംഘടനകളുമായാണ് ആഭ്യന്തര…

    Read More »
  • പേട്ടയിൽ രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ വിധി ഇന്ന്

    തിരുവനന്തപുരം പേട്ടയിൽ രണ്ടു വയസ്സുകാരി നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഇന്ന് വിധി പറയും. തിരുവനന്തപുരം പോക്‌സോ കോടതിയാണ് വിധി പ്രസ്താവിക്കുക. 2024 ഫെബ്രുവരി 19 ആയിരുന്നു ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ ആറ്റിങ്ങൽ സ്വദേശിയായ ഹസൻകുട്ടി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പെൺകുട്ടിയെ ടെന്റിൽ നിന്നും കടത്തിക്കൊണ്ടു പോയശേഷം ആളൊഴിഞ്ഞ് പൊന്തക്കാട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പ്രതിയുടെ വസ്ത്രത്തിൽ നിന്ന് കുട്ടിയുടെ തലമുടി കണ്ടെത്തിയതും പ്രധാന തെളിവായി. കേസിൽ 41 സാക്ഷികളെയാണ് വിസ്തരിച്ചിരുന്നത്.

    Read More »
  • കെ ജെ ഷൈനിന് എതിരായ സൈബർ ആക്രമണം; പ്രത്യേക അന്വേഷണ സംഘം ഇന്ന് യോ​ഗം ചേരും

    സിപിഎം നേതാവ് കെജെ ഷൈനിന് എതിരായ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം ഇന്ന് യോഗം ചേരും. ഓണ്‍ലൈനായാകും യോഗം ചേരുക. ഷൈനിനെതിരെ അശ്ലീല പ്രചരണം നടത്തിയെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത യൂട്യൂബര്‍ ഷാജഹാന് കോടതി വേഗത്തില്‍ ജാമ്യം അനുവദിച്ചത് അന്വേഷണ സംഘത്തിന് തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തില്‍ മറ്റ് കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നതില്‍ കൂടുതല്‍ നിയമോപദേശവും അന്വേഷണ സംഘം തേടിയിട്ടുണ്ട്. ഷാജഹാനെതിരെ പരാതി നല്‍കിയ കോതമംഗലം എംഎല്‍എ ആന്‍റണി ജോണിന്‍റെ മൊഴിയും അന്വേഷണ സംഘം ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

    Read More »
  • എൻഎസ്എസ് വാർഷിക പ്രതിനിധി സഭ ഇന്ന് പെരുന്നയിൽ; നിലപാട് മാറ്റത്തിൽ വിശദീകരണം നൽകിയേക്കും

    വിവാദങ്ങൾക്കിടയിൽ എൻഎസ്എസിന്റെ വാർഷിക പ്രതിനിധി സഭ ഇന്ന് പെരുന്നയിൽ നടക്കും. 2024 -25 വർഷത്തെ വരവ് ചിലവ് കണക്കുകളെ കുറിച്ച് ചർച്ച ചെയ്യാനുള്ള യോഗമാണ് ചേരുന്നത്. എന്നാൽ രാഷ്ട്രീയ നിലപാടിൽ ഉണ്ടായ മാറ്റം യോഗത്തിൽ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വിശദീകരിച്ചേക്കും. നിലപാട് മാറ്റത്തിൽ എതിർപ്പ് ഉയരാനുള്ള സാഹചര്യവും ഉണ്ട്. എന്നാൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ ഇടതു ചായ്‍വിനെതിരെ കൂടുതൽ കരയോഗങ്ങള്‍ പരസ്യപ്രതിഷേധവുമായി രംഗത്തെത്തുകയാണ്. ഇന്നലെ തിരുവനന്തപുരത്തും സുകുമാരൻ നായർക്കെതിരെ ഫ്ലക്സുകൾ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം സുകുമാരൻ നായര്‍ക്കെതിരെ…

    Read More »
  • ബി ജെ പി സംസ്ഥാന നേതൃയോഗം ഇന്ന്: രാജീവ് ചന്ദ്രശേഖറിൻ്റെ പ്രവർത്തനങ്ങളിൽ അതൃപ്‌തിയുമായി ഒരു വിഭാഗം

    ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ പ്രവർത്തനങ്ങളിൽ അതൃപ്‌തി രേഖപ്പെടുത്തി ബി ജെ പിയിലെ ഒരു വിഭാഗം. അടിസ്ഥാന ജന വിഭാഗങ്ങളെ കൂടെ നിർത്താനാകുന്നില്ലെന്നുള്ള വിലയിരുത്തലാണ് ഇപ്പോ‍ഴുള്ളത്. ജന സ്വാധീനമില്ലാത്ത നേതാക്കൾക്ക് വേണ്ടിയാണ് രാജീവിൻ്റെ പ്രവർത്തനമെന്നും വിലയിരുത്തലുണ്ട്. ജന സ്വാധീനമില്ലാത്ത നേതാക്കൾക്ക് വേണ്ടിയാണ് രാജീവ് പ്രവര്‍ത്തിക്കുനന്തെന്നും വിലയിരുത്തലുണ്ട്. എം.ടി രമേശ്, ശോഭാ സുരേന്ദ്രൻ എന്നീ മുതിര്‍ന്ന നേതാക്കളെ ത‍ഴയുന്നുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. എസ് സുരേഷ്, അനുപ് ആൻ്റണി എന്നിവരെ രാജീവ് ചന്ദ്രശേഖർ അമിതമായി പ്രമോട്ട് ചെയ്യുന്നുണ്ട്. പ്രധാന ചുമതലകൾ സുരേഷിനും അനൂപിനും…

    Read More »
Back to top button