News

  • പുതിയ കെപിസിസി അധ്യക്ഷനെ ഉടന്‍ തീരുമാനിക്കും ; ദീപാദാസ് മുന്‍ഷി കേരളത്തിലേക്ക്

    പുതിയ കെപിസിസി അധ്യക്ഷനെ ഉടന്‍ തീരുമാനിക്കും. അന്തിമ ചര്‍ച്ചകളിലേക്ക് കടക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. നേതാക്കളില്‍ നിന്നും അഭിപ്രായം സ്വരൂപിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി കേരളത്തിലേക്ക് വരും. നേരത്തേയും ദീപാ ദാസ് മുന്‍ഷി മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം തേടിയെങ്കിലും ചര്‍ച്ചകള്‍ മുന്നോട്ടു പോയിരുന്നില്ല. അരഡസനിലേറെ നേതാക്കള്‍ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണനയിലുണ്ടെന്നാണ് വിവരം. ബെന്നി ബെഹ്നാന്‍, കൊടിക്കുന്നില്‍ സുരേഷ്, ജോസഫ് വാഴക്കന്‍ എന്നിവരുടെ പേരുകളാണ് പ്രാഥമിക പരിഗണനയിലുള്ളത്. മാത്യൂ കുഴല്‍നാടന്‍, ആന്റോ ആന്റണി എന്നിവരും പരിഗണനാ പട്ടികയിലുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി…

    Read More »
  • ചെന്നൈയില്‍ നിന്ന് ഒന്നല്ല, മൂന്ന് പ്രത്യേക ട്രെയിനുകള്‍

    ഓണക്കാലത്തെ യാത്രാതിരക്ക് പരിഗണിച്ച് ചെന്നൈയില്‍ നിന്നും കൊല്ലത്തേക്കും മംഗളൂരുവിലേക്കും പ്രത്യേക തീവണ്ടി സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ചെന്നൈ സെന്‍ട്രല്‍ – കൊല്ലം റൂട്ടില്‍ രണ്ട് പ്രത്യേക സര്‍വീസുകളും എഗ്മോര്‍ – മംഗളൂരു റൂട്ടില്‍ ഒരു ട്രെയിനുമാണ് പ്രത്യേകം അനുവദിച്ചത്. ചെന്നൈ സെന്‍ട്രല്‍ – കൊല്ലം ചെന്നൈയില്‍നിന്ന് ഈ മാസം 12, 19, 26, സെപ്റ്റംബര്‍ 2 തീയതികളില്‍ ഉച്ചകഴിഞ്ഞ് 3.10ന് പുറപ്പെടുന്ന വണ്ടി (06119) അടുത്ത ദിവസം രാവിലെ 7.20-ന് കൊല്ലത്ത് എത്തും. പൂര്‍ണമായും എസി ത്രീ ടിയര്‍ ഇക്കോണമി വിഭാഗത്തില്‍പ്പെട്ട 16 കോച്ചുകള്‍ മാത്രമാണ്…

    Read More »
  • മെസിയെ കേരളത്തില്‍ എത്തിക്കാമെന്ന് കാണിച്ച് തട്ടിപ്പ്: തുടരന്വേഷണത്തിന് സര്‍ക്കാര്‍

    മെസ്സിയുടെ പേരിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ കായികമന്ത്രിയെ പ്രതിരോധത്തിലാക്കി കൂടുതൽ രേഖകൾ പുറത്ത്. സ്പോൺസർക്കായി നേരിട്ട് വാദിക്കുന്ന വി അബ്ദുറഹിമാൻ്റെ ഇ മെയിൽ സന്ദേശമാണ് പുറത്ത് വന്നത്. 2025 ഒക്ടോബർ 18ന് എഎഫ്എയ്ക്ക് അയച്ച മെയിൽ ആണ് പുറത്ത് വന്നിരിക്കുന്നത്. കരാർ റദ്ദാക്കിയ എഎഫ്എയ്ക്കെതിരെ രൂക്ഷ പ്രതികരണമാണ് നടത്തിയിരിക്കുന്നത്. വിഷയത്തിൽ സർക്കാരിനും ബാധ്യത ഉണ്ടെന്നും ഏറ്റുപറച്ചിലുണ്ട്. AFA -RBC വെറും വാണിജ്യ കരാർ അല്ല. സർക്കാർ മുൻകൈയിലുള്ള ഉറപ്പാണ്. 130 കോടി ആളുകൾ കേരള സർക്കാരിനെ വിശ്വസിച്ചു. ഒരു രാജ്യത്തിന്റെ മുഴുവൻ വിശ്വാസവും കരാറിൽ…

    Read More »
  • അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സിസ്റ്റം താത്കാലികമായി ഒഴിവാക്കി കേരള സാങ്കേതിക സര്‍വ്വകലാശാല

    കേരള സാങ്കേതിക സര്‍വ്വകലാശാലയിലെ ഇയര്‍ ബാക്ക് സിസ്റ്റം താത്കാലികമായി ഒഴിവാക്കി. നിലവിലെ ട5 ( 2024 അഡ്മിഷന്‍) വിദ്യാര്‍ത്ഥികളുടെ ഇയര്‍ ബാക്കാണ് ഒഴിവാക്കിയത്. സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ഇയര്‍ ബാക്ക് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെ കണ്ടിരുന്നു. ഇതിന് പിന്നാലെ വിഷയത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്താന്‍ പുതിയ സിന്‍ഡിക്കേറ്റിന് മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. 2024 ലെ ബോര്‍ഡ് ഓഫ് ഗവേണന്‍സ് എടുത്ത തീരുമാനമാണ് പുതിയ സിന്‍ഡിക്കേറ്റ് യോഗത്തില്‍ റദ്ദാക്കിയത്. എസ് 5 ഇയർ ഔട്ട് രീതി…

    Read More »
  • ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം; എൻജിഒ യൂണിയൻ ആരോഗ്യ മന്ത്രിക്ക് ഇന്ന് പരാതി നൽകും

    കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രിക്ക് എൻജിഒ യൂണിയൻ ഇന്ന് പരാതി നൽകും. മാനുഷിക പരിഗണന പോലും നൽകാതെ സ്ഥലം മാറ്റിയതാണ് കുഴഞ്ഞുവീഴാൻ കാരണമെന്നും ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നുമാണ് ആവശ്യം. പക്ഷാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. എൻജിഒ യൂണിയന്‍റെ സജീവ പ്രവർത്തകയായിരുന്ന ദീപ ലേഖയെ ചൊക്ലിയിൽ നിന്ന് പിണറായിയിലേക്ക് സ്ഥലം മാറ്റിയത് രാഷ്ട്രീയ വിരോധം മൂലമാണെന്നായിരുന്നു ഇടത് അനുകൂല സംഘടനകളുടെ ആരോപണം. മരണം പക്ഷാഘാതം മൂലമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മാനസിക സമ്മർദ്ദവും പക്ഷാഘാതത്തിന് കാരണമാകാമെന്നാണ്…

    Read More »
  • ഇന്ന് കർക്കിടക വാവ്; ക്ഷേത്രങ്ങളിലും പ്രത്യേക ബലി തർപ്പണ കേന്ദ്രങ്ങളിലും പുലർച്ചെ മുതൽ വൻ തിരക്ക്

    ഇന്ന് കർക്കിടക വാവ്. പിതൃപുണ്യം തേടി ആയിരങ്ങൾ. ക്ഷേത്രങ്ങളിലും പ്രത്യേക ബലി തർപ്പണ കേന്ദ്രങ്ങളിലും പുലർച്ചെ മുതൽ വൻ തിരക്കാണ്. തിരുവനന്തപുരം ജില്ലയിലെ വിവിധ ഇടങ്ങളിലും കർക്കിടക വാവ് ബലിതർപ്പണത്തിനായി ആയിരങ്ങൾ എത്തി. പ്രശസ്തമായ തിരുവല്ലം പരശുരാമ ക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, ശംഖുമുഖം കടപ്പുറം തുടങ്ങിയ പ്രധാന ഇടങ്ങളിൽ പുലർച്ചെ രണ്ടരയോടെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. ബലിതർപ്പണത്തോട് അനുബന്ധിച്ച് തിരുവല്ലത്തും വർക്കലയിലും ശംഖ്മുഖത്തും ഇന്നലെ രാത്രി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കർക്കിടക വാവുബലിയെ തുടര്‍ന്ന് വയനാട് തിരുനെല്ലി ക്ഷേത്രത്തിൽ പുലർച്ചെ മൂന്ന്…

    Read More »
  • മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് ജാമ്യമില്ലാ വാറന്റ്

    വിവാദമായ മുട്ടില്‍ മരംമുറി കേസില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചു. ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. അമ്പലമേട് പൊലീസ് എടുത്ത കേസിലാണ് ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവർക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. കേസ് നിലനില്‍ക്കില്ലെന്നും മരം മുറിച്ചു കടത്താന്‍ പ്രത്യേക അനുമതി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു, എന്നാൽ ഈ ആവശ്യം കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാൻ‌ പ്രതികൾ കൂട്ടാക്കിയില്ല. തുടർന്നാണ് ചോറ്റാനിക്കര കോടതി പ്രതികൾ നേരുട്ടു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വാറന്റ് പുറപ്പെടുവിച്ചത്.…

    Read More »
  • ശബരിമല കേസ്: സുപ്രീംകോടതി വിധി ഒക്ടോബറില്‍

    ശബരിമല കേസില്‍ സുപ്രീംകോടതി വിധി ഒക്ടോബറില്‍. ബോധ്ഗയ ക്ഷേത്ര കേസ് പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ശബരിമല റഫറന്‍സ് കേസില്‍ ഒക്ടോബറില്‍ സുപ്രീംകോടതി വിധി ഉണ്ടാവുമെന്ന് സൂചിപ്പിച്ചത്. ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് ആണ് ശബരിമല കേസില്‍ വിധി പറയുക. ബോധ്ഗയ ക്ഷേത്ര കേസിലെ ചില നിയമപ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരം ശബരിമല റഫറന്‍സിലെ ഭരണഘടനാപരമായ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ നിന്ന് ഉത്തരം കണ്ടെത്തേണ്ടതാണെന്നും അതുകൊണ്ട് ശബരിമല കേസിന് ശേഷം മാത്രമേ ബോധ്ഗയ ക്ഷേത്ര കേസ് പരിഗണിക്കാന്‍ സാധിക്കുകയുള്ളൂ എന്നും വാദത്തിനിടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിലാണ് ശബരിമല കേസില്‍…

    Read More »
  • യുഡിഎഫ് സർക്കാരിന്റെ അതിക്രമത്തിന് ഇരയാകുന്നത് വനിതാ ജീവനക്കാർ; തുറന്നടിച്ച് വീണാ ജോർജ്

    യുഡിഎഫ് സർക്കാരിന്റെ അതിക്രമങ്ങൾക്ക് വനിതാ ജീവനക്കാർ ഇരകളാകുകയാണെന്ന് മുൻ മന്ത്രി വീണാ ജോർജ്. ദീപ, ആശാലത എന്നിവർ സർക്കാർ അതിക്രമത്തിന്റെ ഇരകളാണെന്നും അന്യായമായ സ്ഥലംമാറ്റം മൂലം രണ്ടു കുടുംബങ്ങൾക്കാണ് അമ്മമാരെ നഷ്ടമായതെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. സർക്കാർ ഉദ്യോഗസ്ഥർ സ്ഥലംമാറ്റത്തിന് വിധേയരാണെങ്കിലും മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. എന്നാൽ നിലവിൽ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി തികച്ചും മനുഷ്യത്വരഹിതമായ രീതിയിലാണ് ട്രാൻസ്ഫറുകൾ നടക്കുന്നതെന്നും കണ്ണൂരിലെ വനിതാ ഡോക്ടർ കഷ്ടിച്ചാണ് രക്ഷപെട്ടതെന്നും വീണാ ജോർജ് ചൂണ്ടിക്കാട്ടി.

    Read More »
  • ശബരിമല നെയ്യ് ക്രമക്കേട്; ഉന്നതതല അന്വേഷണത്തിന് നീക്കം, കൂടുതൽ പേരെ പ്രതിചേർക്കും

    ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സമ്മർദ്ദത്താൽ ടെൻഡർ അട്ടിമറിക്കപ്പെട്ടെന്ന സംശയത്തിൽ ഉന്നതരുടെ പങ്കാളിത്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. സ്വർണ്ണക്കൊള്ള കേസിൽ നിലവിൽ ജയിലിൽ കഴിയുന്ന പി.എസ്. പ്രശാന്ത്, അജികുമാർ എന്നിവരെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഈ ക്രമക്കേടിലൂടെ ദേവസ്വം ബോർഡിന് 2.3 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണ്ടെത്തൽ. കേസിൽ ദേവസ്വം ബോർഡിലെ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐടി കൂടുതൽ പ്രതികളെ ചേർക്കാനൊരുങ്ങുകയാണ്. പമ്പയിലെ ബോർഡ് ജീവനക്കാർക്കും സ്റ്റോർ സൂപ്രണ്ടിനും വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്.…

    Read More »
Back to top button