News

  • കരൂര്‍ ദുരന്തം: വിജയ് ഇന്ന് മരിച്ചവരുടെ കുടുംബത്തെ കാണും

    തമിഴക വെട്രി കഴകം (ടിവികെ) കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ച 41 പേരുടെ കുടുംബാംഗങ്ങളുമായി പാര്‍ട്ടി നേതാവും നടനുമായ വിജയ് നടത്തുന്ന കൂടിക്കാഴ്ച ഇന്ന്. മഹാബലിപുരത്തെ സ്വകാര്യ റിസോര്‍ട്ടിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുക്കുന്നത്. പരിപാടിയിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല. വിപുലമായ സൗകര്യങ്ങലാണ് കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി റിസോര്‍ട്ടില്‍ ഒരുക്കിയിരിക്കുന്നത്. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കായി റിസോര്‍ട്ടിലെ 50 മുറികള്‍ ബുക്ക്‌ചെയ്തിട്ടുണ്ട്. കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നവരെ വീടുകളില്‍ നിന്ന് കാറുകളില്‍ കരൂരിലെത്തിച്ച ശേഷം എട്ട് ബസുകളിലായാണ് മഹാബലി പുരത്തേക്ക് എത്തിച്ചത്. 38 കുടുംബങ്ങളെ ചെന്നൈയിലേക്ക് കൊണ്ടുവന്നതായി ടിവികെ ഭാരവാഹികള്‍ പറഞ്ഞു.…

    Read More »
  • ശബരിമല അന്വേഷണം രണ്ടാംഘട്ടത്തിലേക്ക്; പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

    ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തൊണ്ടിമുതലിന്റെ ഒരുഭാഗം കണ്ടെത്തിയതോടെ അന്വേഷണത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് കടക്കാന്‍ എസ് ഐ ടി. ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നടത്തിയ തെളിവെടുപ്പില്‍ 576 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തെങ്കിലും നഷ്ടപ്പെട്ട സ്വര്‍ണത്തില്‍ കണ്ടെത്താനുള്ളത് ഇനിയുമേറെ. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലെ തെളിവെടുപ്പിന് ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരത്ത് തിരിച്ചെത്തിച്ചിരുന്നു. മുപ്പതാം തീയതി വരെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി. ഇനി ശബരിമലയില്‍ തെളിവെടുപ്പ് നടത്തിയ ശേഷം രണ്ടാംപ്രതി മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വാങ്ങി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമിരുത്തി ചോദ്യം ചെയ്യും. കണ്ടെത്തിയ സ്വര്‍ണം അടക്കം…

    Read More »
  • പുതിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഇന്ന് ചുമതലയേൽക്കും

    യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന നേതൃത്വം ഇന്ന് ചുമതലയേൽക്കും. അധ്യക്ഷനായി ഒജെ ജനീഷും വര്‍ക്കിങ് പ്രസിഡന്‍റായി ബിനു ചുള്ളിയിലും സ്ഥാനമേൽക്കും. കെപിസിസി പ്രസിഡന്‍റും യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും ചടങ്ങിനെത്തും. പ്രതിപക്ഷ നേതാവ് പങ്കെടുക്കില്ല. സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്‍റുമാരുടെയും യോഗവും ഇന്ന് ചേരും. രാവിലെ 11 മണിക്ക് ഇന്ദിരാഭവനിലാണ് ചുമതലയേൽക്കുന്നത്. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബ് തുടങ്ങിയവര്‍ പങ്കെടുക്കും. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചതിനെ തടർന്നാണ് വൈസ് പ്രസിഡന്‍റായിരുന്ന ജനീഷിനെ അധ്യക്ഷനാക്കിയത്.…

    Read More »
  • സംസ്ഥാനത്ത് ഇന്ന് കനത്ത മ‍ഴക്ക് സാധ്യത: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഏ‍ഴ് ജില്ലകളിൽ യെല്ലോ അലർട്ട്

    സംസ്ഥാനത്ത് ഇന്ന് അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 3 ജില്ലകളിൽ ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കണ്ണൂർ കാസർഗോഡ് കോഴിക്കോട് ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ഇടി മിന്നലിനും 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ ഏർപ്പെടുത്തിയ മത്സ്യബന്ധന വിലക്കും തുടരുകയാണ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ…

    Read More »
  • കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം, ഒരാള്‍ മരിച്ചു

    കോട്ടയം കുറുവിലങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എംസി റോഡ് വഴി തിരുവനന്തപുരത്ത് നിന്നും കണ്ണൂര്‍ ഇരിട്ടിയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. ഇരിട്ടി സ്വദേശി സിന്ധുവാണ് അപകടത്തില്‍ മരിച്ചത്. കണ്ണൂര്‍ സ്വദേശികള്‍ ആണ് ബസില്‍ ഉണ്ടായിരുന്നത്. തിങ്കളാഴ്ച വെളുപ്പിന് രണ്ട് മണിയോടെ ആയിരുന്നു അപകടം. ചെങ്കലയില്‍ പള്ളിക്ക് സമീപമായിരുന്നു അപകടം. വളവ് തിരിഞ്ഞെത്തിയ ബസ് നിയന്ത്രണം വിട്ട് ഒരു വശത്തേക്ക് മറിയിയുകകയായിരുന്നു. ബസ് ചെരിഞ്ഞുവീണ വശത്തുണ്ടായവരാണ് പരിക്കേറ്റവരില്‍ ഭൂരിഭാഗവും. സിന്ധുയും ഈവശത്തിരുന്നായിരുന്നു യാത്ര ചെയ്തിരുന്നത് എന്നാണ് വിലയിരുത്തല്‍. 49 ഓളം…

    Read More »
  • പി എം ശ്രീ ; സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ഇന്ന് ചേരും

    പി എം ശ്രീ പദ്ധതിയില്‍ ഏകപക്ഷീയമായി ഒപ്പിട്ടതില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് ആലോചിക്കാന്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ഇന്ന് ചേരും. രാവിലെ 10.30 ന് ആലപ്പുഴയിലാണ് യോഗം. മന്ത്രിസഭയിലോ മുന്നണിയിലോ ചര്‍ച്ച ചെയ്യാതെ ധാരണ പത്രത്തില്‍ ഒപ്പുവെച്ചതില്‍ പ്രതിഷേധിച്ച് മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് സെക്രട്ടേറിയേറ്റ് യോഗത്തിലെ ധാരണ. ധാരണാപത്രത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ സിപിഐഎം നേതൃത്വവും മുഖ്യമന്ത്രിയും തയാറാകാത്ത പക്ഷം മന്ത്രിസഭായോഗം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിന് സംസ്ഥാന എക്‌സിക്യൂട്ടീവും അംഗീകാരം നല്‍കും. ബഹിഷ്‌കരണം പോരാ മന്ത്രിമാരെ രാജിവെപ്പിക്കണം എന്ന ആവശ്യവും സിപിഐ നേതൃത്വത്തില്‍…

    Read More »
  • അടിമാലി മണ്ണിടിച്ചില്‍; ബിജുവിന്റെ മകളുടെ തുടര്‍ വിദ്യാഭ്യാസ ചെലവുകള്‍ കോളേജ് ഏറ്റെടുക്കും: വീണാ ജോർജ്

    അടിമാലിയില്‍ മണ്ണിടിച്ചിലില്‍ മരിച്ച ബിജുവിന്റെ മകളുടെ തുടര്‍പഠനം കോളേജ് ഏറ്റെടുക്കും. കോട്ടയത്തെ കങ്ങഴ തെയോഫിലോസ് നഴ്‌സിംഗ് കോളേജ് ചെയർമാൻ ഇക്കാര്യം അറിയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ പങ്കുവെച്ചു. കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ബിജുവിന്റെയും സിന്ധുവിന്റെയും മകള്‍. പഠന ഫീസും ഹോസ്റ്റല്‍ ഫീസും അടക്കം തുടര്‍ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കുമെന്നാണ് കോളേജിന്റെ ചെയര്‍മാന്‍ ജോജി തോമസ് അറിയിച്ചിരിക്കുന്നത്. ചെയര്‍മാന് ആരോഗ്യമന്ത്രി നന്ദി അറിയിച്ചു. ‘അടിമാലിയില്‍ ദേശീയ പാതയുടെ നിര്‍മ്മാണത്തിനിടെ മണ്ണിടിച്ചിലില്‍ മരണപ്പെട്ട ബിജുവിന്റെ പ്രിയ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുകയും അനുശോചനം അറിയിക്കുകയും…

    Read More »
  • ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി,‍ 30 ലക്ഷം തട്ടിയെടുത്തു: മലയാളികള്‍ അറസ്റ്റില്‍

    ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ മൂന്ന് മലയാളികള്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശികളായ നബീല്‍, ഹാരിസ്, മുഹമ്മദ് റമീസ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. കള്ളപ്പണക്കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. ഏപ്രില്‍ 18 നാണ് കേസിനാസ്പദമായ സംഭവം. തമിഴ്‌നാട് സര്‍ക്കാരില്‍ നിന്നും വിരമിച്ച ചീഫ് എന്‍ജിനീയര്‍ക്ക് ഫോണ്‍ കോള്‍ ലഭിക്കുന്നു. ഇദ്ദേഹത്തിന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട്. ഇതേക്കുറിച്ചുള്ള അന്വേഷണ സംഘത്തിലുള്ളവരാണ് തങ്ങളെല്ലാം സംഘം പറഞ്ഞു. ചില രേഖകളൊക്കെ കാണിച്ച് അറസ്റ്റ് ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന്…

    Read More »
  • അടിമാലി മണ്ണിടിച്ചിൽ: ‘ബിജുവിന്റെ കുടുംബത്തോടൊപ്പം സർക്കാരുണ്ടാകും: മന്ത്രി റോഷി അഗസ്റ്റിന്‍

    ഇടുക്കി അടിമാലി മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടമായ ബിജുവിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ സഹായമുണ്ടാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കുടുംബത്തിനുള്ള ധനസഹായം മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്നും പ്രദേശവാസികളുടെ പുനരധിവാസത്തിനുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. റോഡ് നിർമാണത്തിൽ അപകടസാധ്യത ഉള്ള സ്ഥലങ്ങൾ കണ്ടെത്താൻ പരിശോധന നടത്തുമെന്നും റിപ്പോർട്ട്‌ ലഭിക്കുന്നത് വരെ നിർമാണം നടത്തരുതെന്ന് എൻഎച്ച്എഐ ക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി. ‘രാവിലെ ആറ് മണി വരെ എല്ലാവരും അവിടെയുണ്ടായിരുന്നു. എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നുണ്ട്. എല്ലാവരുടെയും കൂട്ടായ രക്ഷാപ്രവര്‍ത്തനത്തിലാണ് ഒരാളെ രക്ഷിക്കാനായത്. വിശദമായ പരിശോധന നടത്തേണ്ടതുണ്ട്.…

    Read More »
  • വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കും’; ‘ദുരിതബാധിത സ്ഥലം വാസയോഗ്യമാണോയെന്ന് പഠനശേഷം തീരുമാനിക്കുമെന്ന് ദേവികുളം സബ്കളക്ടർ

    ഇടുക്കി അടിമാലി കൂമ്പൻപാറയിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ പ്രതികരണവുമായി ദേവികുളം സബ്കളക്ടർ ആര്യ വി എം. ദുരിതബാധിത സ്ഥലം വാസയോഗ്യമാണോ എന്ന് പഠനശേഷം തീരുമാനിക്കുമെന്ന് ദേവികുളം സബ്കളക്ടർ പറഞ്ഞു. വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ദേവികുളം സബ്കളക്ടർ ആര്യ വി എം വ്യക്തമാക്കി ദേശീയപാത അതോറിറ്റി പഠനം നടത്തിയാണ് നിർമ്മാണങ്ങൾ നടത്തുക. പ്രതികൂലമായ ഭൂപ്രകൃതി നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രതിസന്ധിയായിരുന്നുവെന്ന് ദേവികുളം സബ്കളക്ടർ പറഞ്ഞു. കരാർ കമ്പനിക്കെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാർ രം​ഗത്തെത്തിയിരുന്നു. ദേശീയപാതയ്ക്കായി അശാസ്ത്രീയ രീതിയിൽ മണ്ണെടുത്തതാണ് ദുരന്തത്തിന് കാരണമായതെന്നും മണ്ണിന്റെ ഘടനയെ…

    Read More »
Back to top button