News

  • തദ്ദേശ തെരഞ്ഞെടുപ്പില്‍ 1000 സീറ്റില്‍ മത്സരിക്കും; കേരള കോണ്‍ഗ്രസ് എം

    തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസില്‍ എം 1000 സീറ്റിലെങ്കിലും മത്സരിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. എല്‍ഡിഎഫില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞതവണ മത്സരിച്ച ചില സീറ്റുകള്‍ വെച്ചുമാറാന്‍ തയ്യാറാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 825 സീറ്റുകളിലാണ് മത്സരിച്ചത്. ഇത്തവണ ആയിരം സീറ്റില്‍ കുറയാന്‍ പാടില്ല. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റ് എല്‍ഡിഎഫില്‍ ആവശ്യപ്പെടും. ജില്ലാ നേതൃത്വങ്ങള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിന് മുന്‍പാണ് പാര്‍ട്ടി എല്‍ഡിഎഫിലേക്ക് എത്തിയത്. തിടുക്കത്തിലുള്ള…

    Read More »
  • അങ്കമാലിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിന്‍റെ കൊലപാതകത്തിൽ അമ്മൂമ്മ കുറ്റം സമ്മതിച്ചു

    അങ്കമാലി കറുകുറ്റിയിൽ ആറുമാസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മൂമ്മ കുറ്റം സമ്മതിച്ചു. കുടുംബത്തോട് ദേഷ്യം തോന്നിയപ്പോൾ കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് മൊഴി. അങ്കമാലി പൊലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് അമ്മൂമ്മ റോസ്ലിയുടെ കുറ്റസമ്മതം. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും. കുട്ടിയെ കുളിപ്പിച്ച് അമ്മൂമ്മയുടെ അടുത്ത് കിടത്തി മിനിറ്റുകൾക്കമായിരുന്ന ആക്രമണം. വീട്ടിൽ നിന്ന് ചോരപുരണ്ട കത്തി കണ്ടെത്തിയതോടെ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് ഉറപ്പിച്ചു. അമ്മൂമ്മ റോസ്ലി മാനസിക വിഭ്രാന്തിയ്ക്ക് ചികിത്സ തേടിയിരുന്നു. കുഞ്ഞിനെ കൊലപെടുത്തിയ ശേഷവും മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച റോസ്ലി ആശുപത്രിയിൽ തുടരവെയാണ് അറസ്റ്റ്…

    Read More »
  • പാഠം പഠിക്കാതെ രാഹുൽ ഗാന്ധി : ചോരി ആരോപണത്തിൽ മറുപടിയുമായി ബിജെപി

    പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഓപ്പറേഷൻ സർക്കാർ ചോരി ആരോപണത്തിൽ മറുപടിയുമായി ബിജെപി. ഇതാണോ ആറ്റംബോംബെന്ന് ചോദിച്ച കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പരാജയങ്ങളില്‍ നിന്ന് പാഠം പഠിക്കാതെ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ചീത്ത വിളിക്കുകയാണെന്ന് കുറ്റപ്പെടുത്തി. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് പരാതി നൽകാതെ രാഹുൽ ഗാന്ധി കരയുകയാണ്. വോട്ടര്‍ പട്ടിക എല്ലാവര്‍ക്കും ലഭിക്കുന്നതാണ്. പരാതി ഉണ്ടെങ്കിൽ അറിയിക്കാൻ വ്യവസ്ഥയുണ്ട്. എസ്ഐആര്‍ ഇതാണ് ചെയ്യുന്നത്. ബിഹാറിൽ രാഹുൽ വന്ന് പ്രചാരണം നടത്തിയശേഷം സ്ഥാനാര്‍ത്ഥികള്‍ തോൽവി ഭയക്കുകയാണ്. ജനാധിപത്യത്തിൽ പരാജയം അംഗീകരിക്കുക മര്യാദയാണ്. ഹരിയാന…

    Read More »
  • ഹരിയാനയില്‍ നടന്നത് 25 ലക്ഷത്തിന്റെ വോട്ടുകൊള്ള; എച്ച് ബോംബുമായി രാഹുല്‍ ഗാന്ധി

    ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറി നടന്നെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. 25 ലക്ഷം കള്ള വോട്ടുകള്‍ നടന്നെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിക്ക് വോട്ട് മോഷണത്തിനുള്ള എല്ലാ സഹായവും നല്‍കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും രാഹുല്‍ ആരോപിച്ചു. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെയുള്ള രാഹുലിന്റെ രൂക്ഷവിമര്‍ശനം. ‘സ്വീറ്റി, സീമ, സരസ്വതി’ എന്നീ വ്യത്യസ്ത പേരുകളില്‍ ഒരു യുവതി 22 തവണ പത്തു ബൂത്തുകളിലായി വോട്ട് ചെയ്‌തെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതിന്റെ രേഖകളും…

    Read More »
  • പിഎം ശ്രീയില്‍ കേന്ദ്രത്തിനുള്ള കത്ത് വൈകിപ്പിച്ചിട്ടില്ല; വി ശിവന്‍കുട്ടി

    സര്‍വശിക്ഷ അഭിയാന്‍ ഫണ്ട് കേരളത്തിന് അര്‍ഹതപ്പെട്ടതാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട കേന്ദ്രഫണ്ടില്‍ ആദ്യവിഹിതം ലഭിച്ചതായി ശിവന്‍കുട്ടി പറഞ്ഞു. അനുമതി നല്‍കിയ 109 കോടിയില്‍ 92.41 കോടി രൂപയാണ് അനുവദിച്ചത്. പതിനേഴ് കോടി ഇനിയും ലഭിക്കാനുണ്ട്. അത് ഈയാഴ്ച ലഭിച്ചേക്കും. പത്താം തീയതി കേന്ദ്രവിദ്യാഭ്യാസ മന്ത്രിയെ കാണുമെന്നും ശിവന്‍കുട്ടി പറഞ്ഞു. സമഗ്ര ശിക്ഷാ പദ്ധതി പ്രകാരം കേരളത്തിന് കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കാനുള്ള ആകെ കുടിശ്ശിക 1158 കോടി രൂപയാണ്. കഴിഞ്ഞ രണ്ട് വർഷത്തെ കുടിശ്ശികയും നിലവിലെ സാമ്പത്തിക വർഷത്തെ വിഹിതവും…

    Read More »
  • സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്

    സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 720 രൂപയാണ് കുറഞ്ഞത്. 89,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 90 രൂപയാണ് കുറഞ്ഞത്. 11,135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 520 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 90,000ല്‍ താഴെയെത്തിയത്. പത്തുദിവസത്തിനിടെ 9000 രൂപ കുറഞ്ഞ ശേഷം ഒക്ടോബര്‍ 30 മുതല്‍ വീണ്ടും വില ഉയര്‍ന്ന് 90,000ന് മുകളില്‍ എത്തിയിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ വില കൂടി 90,000 കടന്ന് കുതിച്ച സ്വര്‍ണവില ഇന്നലെ…

    Read More »
  • ട്രംപിന് തിരിച്ചടി: ന്യൂയോര്‍ക്കില്‍ സൊഹ്‌റാന്‍ മംദാനിക്ക് ചരിത്ര വിജയം

    ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പില്‍ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടി. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മംദാനി വിജയിച്ചു. ട്രംപ് പിന്തുണച്ച ആന്‍ഡ്രൂ ക്വോമോയെ പരാജയപ്പെടുത്തിയാണ് മംദാനി ന്യൂയോര്‍ക്ക് മേയറാകുന്നത്. ന്യൂയോര്‍ക്ക് മേയര്‍ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ്. ഇന്ത്യന്‍ വംശജയായ പ്രശസ്ത സിനിമാ സംവിധായിക മീരാ നായരുടെ മകനാണ് 34 കാരനായ സൊഹ്‌റാന്‍ മംദാനി. ന്യൂയോര്‍ക്ക് സിറ്റിയുടെ ചരിത്രത്തിലെ ആദ്യ മുസ്ലിം മേയര്‍ കൂടിയാണ്, ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ മംദാനി. ഇന്ത്യയിൽ വേരുള്ള ഉഗാണ്ടയിലെ അക്കാദമിക് വിദഗ്ധൻ മഹ്മൂദ് മംദാനിയാണ് സൊഹ്റാന്റെ…

    Read More »
  • കുപ്രസിദ്ധ കുറ്റവാളി രക്ഷപ്പെട്ട സംഭവം; പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീ‍ഴ്ച

    വിയ്യൂർ സെൻട്രൽ ജയിലിനു സമീപത്തുനിന്നും ബാലമുരുകൻ എന്ന കുപ്രസിദ്ധ കുറ്റവാളി രക്ഷപ്പെട്ട സംഭവത്തിൽ തമി‍ഴ്നാട് പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീ‍ഴ്ച. ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു. ബാലമുരുകനെ കൈവിലങ്ങ് ഇല്ലാതെ കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആലത്തൂരിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിറങ്ങുന്നതിന്‍റെ ദൃശ്യങ്ങളാണിത്. കൈവിലങ്ങില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കുന്ന ബാലമുരുകനെ വീഡിയോയിൽ കാണാം. ഇതോടെ തമിഴ്നാട് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയിൽ ദുരൂഹതയേറുകയാണ്. അതേസമയം, ബാലമുരുകനായുള്ള തിരച്ചിൽ സംസ്ഥാന പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ സംസ്ഥാനത്തെ മറ്റു പൊലീസ്…

    Read More »
  • ശബരിമല സ്വര്‍ണക്കൊള്ള : എസ്‌ഐടിയുടെ രണ്ടാം റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍

    ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം കമ്മീഷണറും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എന്‍ വാസുവും പ്രതിപ്പട്ടികയില്‍. കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്നാം പ്രതിയായിട്ടാണ് വാസുവിന്റെ പേരുള്ളത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി റിപ്പോര്‍ട്ടിലാണ് 2019-ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ പങ്ക് വ്യക്തമാക്കുന്നത്. സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാണെന്ന് മഹസറില്‍ രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിന്റെ ശുപാര്‍ശയിലാണ് എന്നാണ് എസ്‌ഐടി വ്യക്തമാക്കുന്നത്. 19.03.2019 ലാണ് മുന്‍ ദേവസ്വം കമ്മീഷണറുടെ ശുപാര്‍ശയില്‍ സ്വര്‍ണം ചെമ്പായി രേഖപ്പെടുത്തിയത്. സ്വര്‍ണക്കൊള്ള കേസില്‍ രണ്ടാമത്തെ അന്വേഷണ പുരോഗതി…

    Read More »
  • സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്

    സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം ഇന്നു നടക്കും. വൈകീട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായിട്ടാണ് യോഗം ചേരുന്നത്. എസ്‌ഐആറില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ സര്‍വകക്ഷി യോഗത്തിന് ശേഷമാകാമെന്നാണ് സര്‍ക്കാര്‍ തീരുമാനം. കേരളത്തില്‍ ബിജെപി- എന്‍ഡിഎ കക്ഷികള്‍ ഒഴികെയുള്ള പാര്‍ട്ടികള്‍ എസ്‌ഐആറിനെതിരാണ്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ എസ്‌ഐആര്‍ നടപ്പിലാക്കാനുള്ള തീരുമാനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുഃപരിശോധിക്കണമെന്നാണ് സിപിഎം, സിപിഐ, കോണ്‍ഗ്രസ് തുടങ്ങിയ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്. മഹാരാഷ്ട്രയ്ക്ക് സമാനമായി തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ്…

    Read More »
Back to top button