News
-
സാമ്പത്തിക തട്ടിപ്പ്; കാലിക്കറ്റ് സർവകലാശാലയിലെ ലീഗ് സംഘടനാ നേതാവിനെതിരെ വിജിലൻസ് അന്വേഷണം
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ലീഗ് സഘടനാ നേതാവിനെതിരെ വിജിലൻസ് അന്വേഷണം. സർവ്വകലാശാലയിലെ ലാൻ നെറ്റ് വർക്ക് പ്രവൃത്തിയിൽ വൻ ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇൻസ്‌ട്രുമെൻ്റേഷൻ എഞ്ചിനീയർ മുഹമ്മദ് സാജിദിനെതിരെയാണ് കേസെടുത്തത്.കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തായിരുന്നു 27 ലക്ഷം രൂപയുടെ സാമ്പത്തീക തട്ടിപ്പ് നടത്തിയത്. സാജിദിനെ ഗവർണറും വൈസ് ചാൻസലറും സംരക്ഷിക്കുന്നുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് സർക്കാറിൻ്റെ കാലത്തായിരുന്നു കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ലോക്കൽ ഏരിയാ നെറ്റ് വർക്ക് പ്രവൃത്തിയിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നത്. സ്‌ക്രൂ.പ്ലാസ്റ്റിക് ടൈ, സ്റ്റിക്കർ പോലുളള ചെറിയ ചിലവ് വരുന്ന…
Read More » -
കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിൽ പൊട്ടിത്തെറി, മണക്കാട് സുരേഷിന്‍റെ രാജി അവഗണിക്കാൻ നേതൃത്വം
തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ സീറ്റ് നിർണയത്തെ ചൊല്ലി കോൺഗ്രസിൽ കലഹം. അതൃപ്തി വ്യക്തമാക്കി മണക്കാട് സുരേഷിന്‍റെ രാജി നൽകിയതോടെയാണ് പൊട്ടിത്തെറിയുണ്ടായത്. അതേസമയം, മണക്കാട് സുരേഷിന്‍റെ രാജി അവഗണിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ തീരുമാനം. അതേസമയം, സീറ്റ് നിർണയത്തിൽ പക്ഷം പിടിച്ചെന്ന വിമർശനവും നേതാക്കൾക്കുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിൽ നേമം സീറ്റിൽ യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ നേമം ഷജീറിനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് മണക്കാട് സുരേഷ് മണ്ഡലം കോര്‍ കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവെച്ചത്.
Read More » -
പുതിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷൻ ആരാകും ? അന്തിമ തീരുമാനം ഇന്ന്
തിരുവിതാംകൂ ദേവസ്വം ബോർഡ് അധ്യക്ഷസ്ഥാനത്തേക്ക് പി എസ് പ്രശാന്തിന്‍റെ പകരക്കാരനെ സിപിഎം ഇന്ന് തീരുമാനിക്കും. നിലവിലെ ബോർഡിന്‍റെ കാലാവധി നീട്ടി നൽകേണ്ടെന്ന് ധാരണയായിട്ടുണ്ട്. ഹരിപ്പാട് മുൻ എംഎൽഎ ടി കെ ദേവകുമാറിന്‍റെ പേര് സജീവ പരിഗണനയിലുണ്ട്. ആറ്റിങ്ങൽ മുൻ എംപി എ. സമ്പത്ത് അടക്കമുള്ളവർ നേരത്തെ തന്നെ ചർച്ചയിലുണ്ടായിരുന്നു. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ അന്തിമ തീരുമാനം ഉണ്ടാകും. ബോർഡിലേക്കുള്ള സിപിഐ പ്രതിനിധിയായി തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗം വിളപ്പിൽ രാധാകൃഷ്ണനെ തീരുമാനിച്ചിട്ടുണ്ട്. എസ് ഐ ആറിനെതിരെ സുപ്രീംകോടതിയിൽ സർക്കാർ നൽകുന്ന ഹർജിയിൽ കക്ഷിചേരുന്ന…
Read More » -
കുതിരാനിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താന്‍ നീക്കം; കുങ്കി ആനകളെ എത്തിച്ചു
കുതിരാനിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താന്‍ നീക്കം. ജനവാസ മേഖലയിലെ റോഡിലൂടെ നടന്നുനീങ്ങിയ കാട്ടാന വീടിന് നേരെ ആക്രമണം നടത്തിയിരുന്നു. കാട്ടാനയെ തുരത്താനുള്ള ദൗത്യവുമായി വനം വകുപ്പ്. വയനാട്ടില്‍ നിന്ന് കുങ്കി ആനകളെ എത്തിച്ചു. വിക്രം, ഭരത് എന്നീ ആനകളെയാണ് വനം വകുപ്പ് കുതിരാനില്‍ എത്തിച്ചത്. കുങ്കി ആനകളെ എത്തിച്ചു ഒറ്റയാനെ കാടുകയറ്റി സോളാര്‍ വേലി സ്ഥാപിക്കാനാണ് തീരുമാനം. ആരെയും കാടുകയറ്റാന്‍ ആയില്ലെങ്കില്‍ മയക്കുവെടി വെയ്ക്കുന്നതും വനംവകുപ്പിന്റെ പരിഗണനയിലാണ്. പ്രദേശത്ത് ജനവാസ മേഖലയില്‍ ഇറങ്ങുന്നത് പതിവാണ്. ഇന്നലെ മാത്രം രാത്രി നാല് തവണ…
Read More » -
വർക്കല ട്രെയിൻ അതിക്രമം; വെന്റിലേറ്ററിന്റെ സഹായത്തോടെ പെൺകുട്ടിയുടെ ചികിത്സയിൽ തുടരുന്നു
തിരുവനന്തപുരം വർക്കലയിൽ കേരള എക്സ്പ്രസ് ട്രെയിനിൽ വെച്ച് ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കാര്യമായ പുരോഗതി പെൺകുട്ടിക്ക് ഉണ്ടായിട്ടില്ല. മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാർ അടങ്ങിയ സംഘമാണ് പെൺകുട്ടിയെ പരിശോധിക്കുന്നത്. വീഴ്ചയുടെ ആഘാതത്തിൽ തലയിൽ പലയിടത്തും ചതവുകൾ ഉണ്ട്, തലച്ചോറിനേറ്റ പരുക്ക് ഗുരുതരമാണ്. മെഡിക്കൽ കോളജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ ക്രിട്ടിക്കൽ കെയർ വിഭാഗത്തിലാണ് ശ്രീക്കുട്ടി ചികിത്സയിൽ തുടരുന്നത്. സർജറി ന്യുറോ കൃട്ടിക്കൽ കെയർ ഉൾപ്പെട്ട വിവിധ വിഭാഗളിലെ ഡോക്ടർമാർ ഉൾപ്പെട്ട വിദഗ്ധ സംഘമാണ് ചികിത്സക്ക് നേതൃത്വം നൽകുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണവും…
Read More » -
ശബരിമല സ്വർണ്ണക്കൊള്ള; അറസ്റ്റിലായ മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാകും
ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം നിർണായകഘട്ടത്തിൽ.അറസ്റ്റിലായ മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിനെ ഇന്ന് പത്തനംതിട്ടയിലെ റാന്നി കോടതിയിൽ ഹാജരാക്കും. കെഎസ് ബൈജു കൂടി അറസ്റ്റിലായതോടെ പിടിയിലായ മുൻ ഉദ്യോഗസ്ഥരുടെ എണ്ണം മൂന്നായി. കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അന്വേഷണം ദേവസ്വം ബോർഡിലെ ഉന്നതരിലേക്ക് കൂടി കടക്കുകയാണ്. അതേസമയം കേസിൽ പ്രതിയായ മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിന്റെ അറസ്റ്റ് ഉടനെന്ന് സൂചന. മുൻ ഉദ്യോഗസ്ഥരായ മുരാരി ബാബുവിനെയും സുധീഷ് കുമാറിനേയും കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങുകയാണ് എസ്ഐടി. 2019…
Read More » -
ശബരിമല സ്വര്‍ണക്കൊള്ള: മുൻ തിരുവാഭരണം കമ്മീഷണര്‍ ബൈജു അറസ്റ്റിൽ
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിൽ. മുൻ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജുവാണ് അറസ്റ്റിലായിരിക്കുന്നത്. കേസിലെ ഏഴാം പ്രതിയാണ് ബൈജു. ദ്വാരപാലക പാളികള്‍ കടത്തിയ കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടക്കുന്ന് നാലാമത്തെ അറസ്റ്റാണിത്. 2019 ജൂലൈ 19ന് പാളികൾ അഴിച്ചപ്പോൾ ബൈജു ഹാജരായിരുന്നില്ല. ദേവസ്വം ബോർഡിൽ സ്വർണ്ണം ഉൾപ്പടെ അമൂല്യ വസ്തുക്കളുടെ പൂർണ ചുമതല തിരുവാഭരണം കമ്മീഷണര്‍ക്കാണ്. മുഖ്യപ്രതികളുടെ ആസൂത്രണം കാരണം മനഃപൂർവം വിട്ടു നിന്നെന്നാണ് വിവരം. ദ്വാരപാലക കേസിൽ മാത്രമല്ല കട്ടിളപാളി കേസിലെ ദുരൂഹ ഇടപെടൽ…
Read More » -
തദ്ദേശ തെരഞ്ഞെടുപ്പ് ; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎം 75 സീറ്റില്‍, മൂന്ന് ഏരിയാ സെക്രട്ടറിമാരും മത്സരരംഗത്തേക്ക്
തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് 75 സീറ്റുകളില്‍ മത്സരിക്കാന്‍ സിപിഎം തീരുമാനം. കോര്‍പ്പറേഷനിലേക്ക് മൂന്ന് പാര്‍ട്ടി ഏരിയാ സെക്രട്ടറിമാര്‍ മത്സരിക്കാനും സിപിഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. വഞ്ചിയൂര്‍ ഏരിയാ സെക്രട്ടറി കെ ശ്രീകുമാര്‍, പാളയം ഏരിയാ സെക്രട്ടറി പി ബാബു, വിളപ്പില്‍ ഏരിയാ സെക്രട്ടറി ആര്‍ പി ശിവജി എന്നിവര്‍ മത്സരിക്കാനാണ് തീരുമാനമായത്. സിപിഎം ജില്ലാ കമ്മിറ്റിയും, ജില്ലാ സെക്രട്ടറിയും ചേര്‍ന്ന് തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കൂടി പങ്കെടുത്ത യോഗത്തിലാണ് ഏരിയാ സെക്രട്ടറിമാരെ മത്സര…
Read More » -
മണ്ഡല മാസത്തോടനുബന്ധിച്ച് ബജറ്റ് ടൂറിസമായി കെ എസ് ആർ ടി സി
മണ്ഡല മാസത്തോടനുബന്ധിച്ച് ബജറ്റ് ടുറിസം സെല്ലിന് കീഴിൽ 1600 ട്രിപ്പുകൾ ക്രമീകരിക്കാൻ കെ എസ് ആർ ടി സി. പമ്പയിലേക്ക് നേരിട്ടും, അല്ലാതെ വരുന്ന വഴിയിലെ അയ്യപ്പ ക്ഷേത്രങ്ങൾ ഉൾപ്പെടുത്തിയും ഇത്തവണ 3 വ്യത്യസ്ത പാക്കേജുകളാണ് കെ എസ് ആർ ടി സി ഒരുക്കുന്നത്. കഴിഞ്ഞ സീസണിൽ 950 ട്രിപ്പുകളാണു കെ എസ് ആർ ടി സി നടത്തിയത്. ബജറ്റ് ടുറിസം വഴി നിലയ്ക്കലിൽ എത്തുന്ന ഭക്തർക്ക് നേരിട്ട് പമ്പയിൽ എത്താൻ കഴിയും. പന്തളം, പെരുനാട് പോലെയുള്ള അയ്യപ്പ ക്ഷേത്രങ്ങളുൾപ്പെടുന്ന അയ്യപ്പ ദർശന പാക്കേജും…
Read More » -
സ്വർണക്കൊള്ള; മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി
ശബരിമല സ്വർണക്കൊള്ളയിലെ പ്രതികളായ മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി എസ്ഐടി. ശ്രീകോവിൽ വാതിലുമായി ബന്ധപ്പെട്ട തട്ടിപ്പിലേക്കുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് റാന്നി കോടതിയിൽ എസ്ഐടി അപേക്ഷ നൽകി. മുരാരി ബാബു നൽകിയ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ശ്രീകോവിൽ വാതിലുമായി ബന്ധപ്പെട്ട തട്ടിപ്പിലേക്കുള്ള അന്വേഷണത്തിൻ്റെ ഭാഗമായാണ് പ്രതികളെ കൂടുതൽ സമയം കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്. ഈ അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് എസ്ഐടി ഈ അപേക്ഷ റാന്നി കോടതിയിൽ സമർപ്പിച്ചത്. ഈ ജാമ്യാപേക്ഷ സംബന്ധിച്ച കോടതിയുടെ നിലപാട് കേസിൽ നിർണായകമാകും. ഇതുമായി…
Read More »