News

  • ഡൽഹി സ്‌ഫോടനം: മുഖ്യ സൂത്രധാരൻ ഉമര്‍ നബിയും കുടുംബവും താമസിച്ചിരുന്ന വീട് തകര്‍ത്ത് സുരക്ഷാ സേന

    ഡൽഹി സ്‌ഫോടനത്തിലെ സ്‌ഫോടകന്‍ ഉമര്‍ നബിയുടെ വീട് തകര്‍ത്ത് സുരക്ഷാ സേന. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഉമര്‍ നബിയും കുടുംബവും താമസിച്ചിരുന്ന വീടാണ് തകര്‍ത്തത്. ഐഇഡി ഉപയോഗിച്ചാണ് വീട് തകര്‍ത്തത്. അന്വേഷണത്തിന്റെ ഭാഗമായാണ് വീട് തകര്‍ത്തതെന്നാണ് സുരക്ഷാ സേന നല്‍കുന്ന വിശദീകരണം. അതേസമയം സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അറസ്റ്റിലായ ഫരീദാബാദ് അല്‍ഫലാ സര്‍വകലാശാലയിലെ ഡോക്ടര്‍ അദീലിന്റെ സഹോദരന്‍ മുസഫറിന് പാക് ബന്ധമുളളതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഡോ. അദീല്‍ അറസ്റ്റിലായതിന് പിന്നാലെ മുസഫര്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായതായാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ക്കായി ജമ്മു കശ്മീര്‍ പൊലീസ് ഇന്റര്‍പോളിനെ സമീപിച്ചിട്ടുണ്ട്.…

    Read More »
  • തദ്ദേശ തെരഞ്ഞെടുപ്പ്: സപ്ലിമെന്ററി വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടുള്ള സപ്ലിമെന്ററി വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയുടെ പകര്‍പ്പുകള്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കും. 2025 ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായവർക്ക് പട്ടികയിൽ പേര് ചേർക്കുന്നതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അവസരം നൽകിയത്. അനർഹരെ ഒഴിവാക്കുന്നതിനും, നിലവിലുള്ളവയിൽ ഭേദഗതി വരുത്തുന്നതിനും അപേക്ഷിക്കാനും അവസരം നൽകിയിരുന്നു. ഇതിനുശേഷമുള്ള സപ്ലിമെന്ററി പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. ഇടതു കൗൺസിലർ ബിജെപി സ്വതന്ത്ര, മുൻ ബിജെപി കൗൺസിലർ സിപിഐയിൽ! തൃശൂരിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നുതദ്ദേശ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങുന്ന…

    Read More »
  • ശബരിമല സ്വർണ്ണക്കൊള്ള കേസ്; എ.പത്മകുമാറിന് ഇന്ന് നിർണായകം

    ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ.പത്മകുമാറിന് ഇന്ന് അതിനിർണായകം. പത്മകുമാർ ഇന്ന് ഹാജരായില്ലെങ്കിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് എസ് ഐ ടി നീക്കം. തെളിവ് ലഭിച്ചാൽ അറസ്റ്റിലേക്ക് കടക്കും. നിലവിൽ പത്തനംതിട്ടയിലെ വീട്ടിലുള്ള പത്മകുമാർ എസ്ഐടിയുടെ നിരീക്ഷണത്തിലാണ്. വാസുവിന്റെയും മറ്റു പ്രതികളുടെയും മൊഴികൾ ആണ് പത്മകുമാറിന് കുരുക്ക് ആയത്. കേസിൽ എട്ടാം പ്രതിയാണ് 2019 ലേ ദേവസ്വം ബോർഡ്. ശബരിമലയിലെ സ്വർണ്ണംപൂശിയ കട്ടിള പാളി ചെമ്പെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡ് അംഗങ്ങളുടെ അറിവോടെയാണെന്നാണ് SIT കോടതിയിൽ സമർപ്പിച്ച റിമാൻഡ്…

    Read More »
  • തുര്‍ക്കി വ്യോമപാത നിഷേധിച്ചു ; ഇന്ത്യയ്ക്കുള്ള അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ തിരികെപോയി

    ഇന്ത്യന്‍ കരസേനയ്ക്കായി പുതിയ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ കൊണ്ടുവന്ന ചരക്കു വിമാനത്തിനു തുര്‍ക്കി വ്യോമപാത നിഷേധിച്ചെന്ന് റിപ്പോര്‍ട്ട്. ജര്‍മനിയിലെ ലൈപ്‌സിഗില്‍ നിന്ന് അരിസോണയിലെ മെസാ ഗേറ്റ്വേ വിമാനത്താവളത്തിലെത്തിയ An-124 UR82008 അന്റോനോവ് ചരക്കു വിമാനം അവിടെ നിന്ന് ഇന്ത്യന്‍ കരസേനയ്ക്കുള്ള മൂന്ന് AH 64E അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളുമായി ഈ മാസം ഒന്നിനാണ് പറന്നുയര്‍ന്നത്. ഇന്ധനം നിറക്കുന്നതിന് ബ്രിട്ടനിലെ ഈസ്റ്റ് മിഡ്ലാന്‍ഡ്സ് വിമാനത്താവളത്തില്‍ ഇറക്കിയ വിമാനത്തിനു തുടര്‍ന്ന് ഇന്ത്യയിലേക്ക് തുര്‍ക്കി വ്യോമപാത നിഷേധിച്ചുവെന്നാണു സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. എട്ടു ദിവസം വിമാനത്താവളത്തില്‍ അനുമതി കാത്തുകിടന്ന…

    Read More »
  • എസ്‌ഐആറില്‍ ഇന്ന് നിര്‍ണായകം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്

    എസ്‌ഐആര്‍ നടപടികള്‍ തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്. ഉദ്യോഗസ്ഥരുടെ ക്ഷാമം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ സംസ്ഥാനത്തിന്റെ വാദങ്ങളെ കേന്ദ്രസര്‍ക്കാരും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും എതിര്‍ത്തിരുന്നു. ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ചാണ് കേസില്‍ വിധി പറയുക. സുപ്രിംകോടതിയെ സമീപിക്കുന്നതാണ് നല്ലതെന്ന് ഇന്നലെ കോടതി പറഞ്ഞിരുന്നു. എസ്‌ഐആറും തദ്ദേശ തിരഞ്ഞെടുപ്പും ഒരേ സമയം നടക്കുന്നത് ഭരണസ്തംഭനത്തിന് ഇടയാക്കുമെന്ന് കാണിച്ച് ചീഫ് സെക്രട്ടറി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ലെന്നും…

    Read More »
  • തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ

    സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുളള നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. രാവിലെ 11 മുതൽ പത്രിക നൽകാം. ഈ മാസം ഇരുപത്തിയൊന്നാണ് നാമനിർദേശ പത്രിക നൽകാനുളള അവസാന തീയതി. സ്ഥാനാർത്ഥിക്ക് നേരിട്ടോ നിർദേശകൻ വഴിയോ പത്രിക നൽകാം. വരണാധികാരിയുടെ ഓഫീസിൽ സ്ഥാനാർത്ഥിയടക്കം അഞ്ച് പേർക്ക് മാത്രമാണ് പ്രവേശനം. സൂക്ഷ്മ പരിശോധന ഈ മാസം ഇരുപത്തി രണ്ടിന് നടക്കും. നവംബർ 24 വരെ പത്രിക പിൻവലിക്കാം. കേരളത്തിൽ രണ്ടു ഘട്ടങ്ങളിലായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിനും…

    Read More »
  • ബിഹാര്‍ ജനവിധി ഇന്നറിയാം; പ്രതീക്ഷയോടെ മുന്നണികള്‍

    ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണം തുടരുമോ, തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ മഹാസഖ്യം അധികാരത്തിലേറുമോയെന്ന് ഇന്നറിയാം. രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. ആദ്യഫലസൂചനകള്‍ ഏട്ടരയോടെ ലഭ്യമാകും. ഉച്ചയ്ക്ക് ഒരുമണിയോടെ ബിഹാര്‍ ആര്‍ക്കൊപ്പമെന്നതിന്റെ വ്യക്തമായ ചിത്രം ലഭിക്കും. ഇരുമുന്നണികള്‍ക്കും പുറമേ, കറുത്ത കുതിരയാകാമെന്ന പ്രതീക്ഷയോടെ പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടിയും മത്സര രംഗത്തുണ്ട്. പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം സംസ്ഥാനത്ത് മഹാഭൂരിപക്ഷത്തോടെ എന്‍ ഡി എ ഭരണം തുടരുമെന്നാണ് വ്യക്തമാക്കുന്നത്. ആര്‍ ജെ ഡി…

    Read More »
  • റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറാന്‍ വീണ്ടും അവസരം

    റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് (ബിപിഎല്‍) മാറ്റാന്‍ വീണ്ടും അവസരം. ഈ മാസം 17 മുതല്‍ ഡിസംബര്‍ 16 വരെ അക്ഷയ കേന്ദ്രങ്ങളിലൂടെ റേഷന്‍ കാര്‍ഡ് തരംമാറ്റാന്‍ അപേക്ഷ നല്‍കാം. സാധാരണ പുതിയ റേഷന്‍കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം വെള്ളകാര്‍ഡാണ് നല്‍കുക. പിന്നീട് വരുമാന സര്‍ട്ടിഫിക്കറ്റും കുടുംബസാഹചര്യങ്ങളും ബോധ്യപ്പെടുത്തി ആനുകൂല്യത്തിന് അര്‍ഹരാണെന്ന് കണ്ടെത്തിയാല്‍ ഇവര്‍ക്ക് മുന്‍ഗണനാ വിഭാഗം (ബിപിഎല്‍- പിങ്ക്) കാര്‍ഡ് നല്‍കും. ഇത്തരത്തില്‍ മാറ്റാനാണ് ഇപ്പോള്‍ അവസരം ഒരുക്കിയിരിക്കുന്നത്.

    Read More »
  • ഡൽഹി ബോംബ് സ്ഫോടനം; കാറോടിച്ചത് ഡോക്ടർ ഉമറാണെന്ന് സ്ഥിരീകരിച്ചു

    ഡൽഹി ബോംബ് സ്ഫോടനത്തിൽ കാറോടിച്ചത് ഡോക്ടർ ഉമര്‍ മുഹമ്മദാണെന്ന് സ്ഥിരീകരണം. ഡിഎൻഎ ടെസ്റ്റിലാണ് സ്ഥിരീകരിച്ചത്. ആക്രമണത്തിന്‍റെ സൂത്രധാരൻ ഇയാളൊണെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. അനന്ത്നാഗ് സ്വദേശി ആരിഫിനെ കസ്റ്റഡിയിൽ എടുത്തു.ചെങ്കോട്ടയിലെ സ്ഫോടനം ഭീകരാക്രമണം ആണെന്ന് കേന്ദ്രം സ്ഥിരീകരിച്ചതിന് പിന്നാലെ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് എൻഐഎ. ഫരീദാബാദ് ഭീകര സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീലിനെയും കൂട്ടാളികളെയും ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ എൻഐഎക്ക് ലഭിച്ചുവെന്നാണ് സൂചന. ഡൽഹി സ്ഫോടനത്തിന്റെ സൂത്രധാരൻ എന്ന് കരുതുന്ന ഉമർ മുഹമ്മദും ഫരീദാബാദിലെ സംഘവും കൂടുതൽ…

    Read More »
  • ഗർഡർ അപകടം: ‘പലപ്രാവശ്യം മുന്നറിയിപ്പ് നൽകി; കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജാഗ്രത പുലർത്തണം’; കെ സി വേണുഗോപാൽ

    അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ വീണുണ്ടായ അപകടം അങ്ങേയറ്റം വേദന ഉണ്ടാക്കുന്നതെന്ന് എഐസിസി ജനറൽ‌ സെക്രട്ടറി കെ സി വേണുഗോപാൽ. ഇത്തരം ഒരു അപകടം ഏത് സമയത്തും ഉണ്ടാകുമെന്ന പേടിയിലായിരുന്നു. ആലപ്പുഴ ഇത്തരത്തിലുള്ള ഒരു അപകടം മുൻപ് നടന്നു. പലപ്രാവശ്യം മുന്നറിയിപ്പ് നൽകിയതാണെന്ന് കെസി വേണു​ഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രസർക്കാരിന് നാല് തവണ കത്ത് നൽകിയിരുന്നു. ആലപ്പുഴ കളക്ടറേറ്റിൽ നിരവധി തവണ മീറ്റിംഗ് വിളിച്ചുകൂട്ടിയിരുന്നു. സംസ്ഥാനത്ത് ദേശീയപാത നിർമാണം നടക്കുന്നത് കൃത്യമായി സർവീസ് റോഡ് നിർമാണം പൂർത്തിയാക്കാതെയാണ്. നാൽപതിലധികം പേരാണ് അരൂർ-തൂറവൂർ…

    Read More »
Back to top button