News

  • സംസ്ഥാനത്ത് നാളെ മുതല്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത. നാളെ മുതല്‍ വീണ്ടും കാലവര്‍ഷം സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ്…

    Read More »
  • ശക്തന്റെ തട്ടകത്തിൽ ഇന്ന് പുലിക്കളി ; തൃശ്ശൂർ താലൂക്ക് പരിധിയിൽ ഇന്ന് പ്രാദേശിക അവധി

    തൃശൂരില്‍ ഇന്ന് പുലിയിറക്കം. നാടന്‍ ചെണ്ടകളുടെയും പെരുമ്പറകളുടെയും വന്യതാളത്തില്‍ അരമണികുലുക്കി കുടവയര്‍ കുലുക്കി പുലിക്കൂട്ടം ഇന്ന് നഗരഹൃദയം കീഴടക്കും. വിശ്വപ്രസിദ്ധമായ പുലികളിക്ക് ഇനി മണിക്കൂറുകള്‍ മാത്രം. വെളിയന്നൂര്‍ ദേശം, കുട്ടന്‍കുളങ്ങര ദേശം, യുവജനസംഘം വിയ്യൂര്‍, ശങ്കരംകുളങ്ങരദേശം, അയ്യന്തോള്‍ ദേശം, ചക്കാമുക്ക് ദേശം, സീതാറാം മില്‍ ദേശം, നായ്ക്കനാല്‍ ദേശം, പാട്ടുരായ്ക്കല്‍ദേശം എന്നീ ടീമുകളാണ് പങ്കെടുക്കുക. പുലിവേഷത്തിനുള്ള പെയിന്റരയ്ക്കല്‍ കഴിഞ്ഞു. പുലിച്ചമയ പ്രദര്‍ശനം നഗരത്തില്‍ പലപുലിമടകളിലായി തുടര്‍ന്നുവരികയാണ്. പതിവില്‍ നിന്ന് വ്യത്യസ്തമായി പുലിവരയ്ക്കും ചമയ പ്രദര്‍ശനത്തിനും ഇത്തവണ സമ്മാനമുണ്ട്. പുലിക്കളിക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്…

    Read More »
  • ഗസ്സയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ;ബഹുനില കെട്ടിടങ്ങളും താമസ കേന്ദ്രങ്ങളും തകർത്തു

    ഗസ്സയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. ബഹുനില കെട്ടിടങ്ങളും താമസ കേന്ദ്രങ്ങളും ഇസ്രായേൽ തകർത്തു. ഇന്നലെമാത്രം 67 പേരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗസ്സ സിറ്റി കീഴടക്കാൻ കൂടുതൽ ശക്​തമായ ആക്രമണങ്ങൾക്ക്​ ഒരുങ്ങുകയാണെന്ന്​ ഇസ്രായേൽ സേന അറിയിച്ചു. ആക്രമണം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ലക്ഷക്കണക്കിന്​ ഫലസ്തീനികളോട്​ തെക്കൻ ഗസ്സയിലേക്ക്​ ഒഴിഞ്ഞു പോകാനാണ്​ സേന നിർദേശിച്ചിരിക്കുന്നത്​. ഗസ്സ സിറ്റിയിലെ മറ്റൊരു ബഹുനില കെട്ടിടം കൂടി ഇസ്രായേൽ ബോംബിട്ട്​ തകർത്തു. ഇവിടെയുള്ള താമസക്കാരോട്​ ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ട്​ മണിക്കൂറുകൾക്കകമാണ്​ ബോംബിങ്​ നടന്നത്​. 67 പേരെയാണ്​ ഇന്നലെ ഇസ്രായേൽ കൊന്നുതള്ളിയത്​. ഇവരിൽ…

    Read More »
  • ഗുരുവിനെ സ്വന്തമാക്കാൻ ഇന്ന് വർഗ്ഗീയ ശക്തികൾ ശ്രമിക്കുന്നു; ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി

    ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന് വെളിച്ചം പകർന്ന ശ്രീനാരായണ ഗുരുവിനെ പോലും സ്വന്തമാക്കാൻ വർഗ്ഗീയ ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും വർഗ്ഗീയതയെ എന്നും എതിർത്ത ഗുരുശ്രേഷ്ഠനായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മനുഷ്യരെ ഭിന്നിപ്പിക്കാനല്ല, മറിച്ച് ഒരുമിപ്പിക്കാനാണ് ഗുരു പഠിപ്പിച്ചത്. ശ്രീനാരായണ ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാൻ മതജാതി വർഗ്ഗീയതയും വിഭജന രാഷ്ട്രീയവും ഉൾപ്പെടെ നമുക്കു മുന്നിലിന്ന് അനവധിയായ വെല്ലുവിളികളുണ്ട്. ഗുരുചിന്തയും ഗുരുവിന്റെ പോരാട്ട ചരിതവും ഈ പ്രതിബന്ധങ്ങൾ മുറിച്ചുകടക്കാൻ നമുക്ക് ഊർജ്ജമാവുമെന്നും പിണറായി വിജയൻ ഫേസ്ബുക്കിലൂടെ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ…

    Read More »
  • ഇന്ന് മദ്യശാലകള്‍ തുറക്കില്ല

    ശ്രീനാരായണ ഗുരു ജയന്തി ദിനം പ്രമാണിച്ച് സംസ്ഥാനത്തെ ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ക്ക് ഇന്ന് അവധി. ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കും. 21ന് ശ്രീനാരായണ ഗുരു സമാധിദിവസവും മദ്യശാലകള്‍ക്ക് അവധിയായിരിക്കും. തിരുവോണദിവസവും മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിച്ചിരുന്നില്ല. സംസ്ഥാനത്ത് ഉത്രാട നാളില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് നടന്നത്. 137 കോടി രൂപയുടെ മദ്യമാണ് ഉത്രാട ദിവസം വിറ്റത്. കഴിഞ്ഞ വര്‍ഷം 126 കോടിയുടെ മദ്യം വിറ്റഴിച്ച സ്ഥാനത്താണ് ഈ വര്‍ധന. തിരുവോണം പ്രമാണിച്ച് വെള്ളിയാഴ്ച സംസ്ഥാനത്തെ ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധിയായതിനാലാണ് ഉത്രാട ദിവസം മദ്യവില്‍പ്പന തകൃതിയായി നടന്നത്. വില്‍പ്പനയില്‍ കരുനാഗപ്പള്ളി ഔട്ട്ലെറ്റ്…

    Read More »
  • പീച്ചി പൊലീസ് സ്റ്റേഷൻ മർദനം: കേസ് ഒത്തുതീർപ്പാക്കാൻ അഞ്ച് ലക്ഷം രൂപ നൽകി ; ഹോട്ടൽ ഉടമ

    തൃശൂരിൽ പീച്ചി സ്റ്റേഷനിലെ പൊലീസ് അതിക്രമത്തിന് കാരണം മുൻ വൈരാഗ്യമെന്നാരോപണം. പീച്ചി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ സഹോദരിയെ തന്റെ സ്ഥാപനത്തിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ചതിന് പിടികൂടിയിരുന്നുവെന്നും അവസരം കിട്ടിയപ്പോൾ തങ്ങളോട് പക തീർത്തതാണെന്ന് ഹോട്ടൽ ഉടമ ഔസേപ്പ് ആരോപിച്ചു. കേസ് ഒത്തുതീർപ്പാക്കാൻ പൊലീസ് നിർബന്ധിച്ചെന്നും ഇതിനായി പരാതിക്കാർക്ക് അഞ്ച് ലക്ഷം രൂപ നൽകിയെന്നും ഔസേപ്പ് പറഞ്ഞു. പണം കൈമാറുന്നതിന്റെ ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടു. 2023 മെയിൽ പീച്ചി എസ്ഐ ആയിരുന്ന പി.എം രതീഷിന്റെ നേതൃത്വത്തിലുള്ള മർദനത്തിന്റെ ദൃശ്യങ്ങൾ ഇന്നലെയാണ് പുറത്തുവന്നത്. പട്ടിക്കാട് ലാലീസ് ഹോട്ടൽ…

    Read More »
  • കാട്ടാനയുടെ ചവിട്ടേറ്റു; ചാലക്കുടിയില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് പരിക്ക്

    തൃശൂര്‍ ചാലക്കുടി പിള്ളപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് പരിക്കേറ്റു. പിള്ളപ്പാറ സ്വദേശി സുഭാഷിനാണ്(45) പരിക്കേറ്റത്. ശനിയാഴ്ച രാത്രി 7.45ഓടെ ആയിരുന്നു സംഭവം. റോഡില്‍ ഇറങ്ങിയ ആനയെ ഓടിക്കാനായി ഫോറസ്റ്റര്‍ ദിവാകരനും വാച്ചര്‍ സുഭാഷും റോഡില്‍ ഇറങ്ങി ടോര്‍ച്ചടിച്ചു. തിരിച്ചു നടക്കുന്നിടെ പിന്നില്‍ നിന്നു ഓടി എത്തിയ ആനയെ കണ്ട് ഇവര്‍ ഭയന്നോടി. ഓടുന്നതിനിടെ സുഭാഷ് കാല്‍ തെറ്റി കാനയിലേക്ക് വീണു. ആനയുടെ ചവിട്ടേറ്റു സുഭാഷിന്റെ കാല്‍ ഒടിഞ്ഞു. തുമ്പികൈ കൊണ്ട് അടിയേറ്റ് ശരീരത്തിലും പരിക്കേറ്റു. സുഭാഷിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ…

    Read More »
  • അമീബിക് മസ്തിഷ്ക ജ്വരം; രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം

    കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം. രണ്ട് മലപ്പുറം സ്വദേശികളാണ് രോഗം ബാധിച്ച് വെന്റിലേറ്ററിലുള്ളത്. എട്ട് ദിവസത്തിനിടെ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേരാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. വിദേശത്ത് നിന്നുൾപ്പെടെ മരുന്നെത്തിച്ച് രോഗികൾക്ക് നൽകുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്. രണ്ട് കുട്ടികൾ ഉൾപ്പെടെ 12 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

    Read More »
  • സുരേഷ് ഗോപിക്ക് നേരെ കരിങ്കൊടി കാണിക്കാൻ സാധ്യത; മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി‍

    കോഴിക്കോട് ഉള്ളിയേരിയിൽ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. പെട്രോൾ പമ്പ് ഉദ്ഘാടനത്തിന് എത്തുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നേരെ കരിങ്കൊടി കാണിക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെത്തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരായ നാസ് മാമ്പൊയിൽ, റെനി മുണ്ടോത്ത്, ഷമീൻ പുളിക്കൂൽ എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്. തൃശൂരിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് നിരവധി പ്രതിഷേധങ്ങൾ യൂത്ത് കോൺഗ്രസിന്റെ ഭാ​ഗത്തുനിന്നും സുരേഷ് ​ഗേപിക്ക് നേരെ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കിയിരിക്കുന്നത്.

    Read More »
  • ചന്ദ്രഗ്രഹണം; ഗുരുവായൂരിലും ശബരിമലയിലും ഇന്ന് ക്ഷേത്രനട നേരത്തെ അടയ്ക്കും

    ഇന്ന് രാത്രി ചന്ദ്രഗ്രഹണം ആയതിനാല്‍ ഗുരുവായൂരിലും ശബരിമലയിലും ക്ഷേത്രനട നേരത്തെ അടയ്ക്കും. ഗുരുവായൂരില്‍ തൃപ്പുക ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് രാത്രി 9.30 മണിയോടുകൂടി ക്ഷേത്രനട അടയ്ക്കും. അത്താഴപൂജ നിവേദ്യങ്ങളായ അപ്പം, അട, അവില്‍ എന്നീ പ്രസാദങ്ങള്‍ ശീട്ടാക്കിയ ഭക്തര്‍ ഇന്ന് രാത്രി 9 മണിക്ക് മുന്‍പായി അവ കൈപ്പറ്റണം. അടുത്തദിവസം രാവിലെ പ്രസാദങ്ങള്‍ ലഭിക്കുന്നതല്ലെന്നും ദേവസ്വം അറിയിച്ചു. ഓണത്തോട് അനുബന്ധിച്ച പൂജകള്‍ പൂര്‍ത്തിയാക്കി ചതയ ദിനം കൂടിയായ ഇന്ന് ശബരിമല നട നേരത്തെ അടയ്ക്കും. ചന്ദ്രഗ്രഹണം കണക്കിലെടുത്ത് രാത്രി 8.50 നു ഹരിവരാസനം പാടി…

    Read More »
Back to top button