News
-
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ഷാജിയാണ് (47) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെയാണ് ഷാജി മരിച്ചത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മാസത്തിനിടെ മരിക്കുന്ന ആറാമത്തെ ആളാണ് ഷാജി. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പതിനൊന്നോളം സംസ്ഥാനത്തെ വിവധ ആശുപത്രികളിൽ ചികിത്സയിലുണ്ടെന്നാണ് റിപ്പോർട്ട്.
Read More » -
മര്‍ദന മുറകള്‍ വച്ചുപൊറുപ്പിക്കില്ല : കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അതിവേഗം നടപടി : പൊലീസ് മേധാവി
സംസ്ഥാനത്ത് സജീവ ചര്‍ച്ചയായി നിലനില്‍ക്കുന്ന പൊലീസ് മര്‍ദനം സംബന്ധിച്ച ആക്ഷേപങ്ങളില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖരന്‍. കസ്റ്റഡി മര്‍ദനം ഉള്‍പ്പെടെ കേരള പൊലീസിന്റെ ഇടപെടലുകള്‍ക്ക് എതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് സംസ്ഥാന പൊലീസ് മേധാവി നിലപാട് വ്യക്തമാക്കുന്നത്. പരാതിയുമായി എത്തുന്നവര്‍ക്ക് പൊലീസ് സ്റ്റേഷനുകള്‍ സുരക്ഷിതമായ ഇടമാക്കിമാറ്റും. പൊലീസ് മര്‍ദനം സംബന്ധിച്ച ആരോപണങ്ങളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അതിവേഗം നടപടി ഉണ്ടാകും എന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കുന്നു. കസ്റ്റഡി മര്‍ദനം സംബന്ധിച്ച ആരോപണങ്ങളില്‍ കൃത്യമായ അന്വേഷണം ഉണ്ടാകും. ആരോപണ…
Read More » -
ട്രംപിന്റെ വിശ്വസ്തന്‍; ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് മരിച്ചു
അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അനുയായിയും മാധ്യമ പ്രവര്‍ത്തകനുമായ ചാര്‍ലി കിര്‍ക്ക് (31) വെടിയേറ്റ് മരിച്ചു. പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു ആക്രമണം. ട്രംപിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ള ചാര്‍ലി കിര്‍ക്ക് യുവജനസംഘടനയായ ടേണിങ് പോയിന്റ് യുഎസ്എയുടെ സിഇഒയും സഹസ്ഥാപകനുമാണ്. യൂട്ട വാലി സര്‍വകലാശാലയില്‍ ബുധനാഴ്ച നടന്ന ചടങ്ങിനിടെയായിരുന്നു കിര്‍ക്ക് ആക്രമിക്കപ്പെട്ടത്. ഡൊണാള്‍ഡ് ട്രംപാണ് സാമൂഹികമാധ്യമങ്ങളിലൂടെ മരണവാര്‍ത്ത പുറത്തുവിട്ടത്. അമേരിക്കയിലെ യുവാക്കളുടെ ഹൃദയത്തെ നന്നായി മനസിലാക്കാന്‍ കഴിഞ്ഞ വ്യക്തിയാണ് ചാര്‍ലി കിര്‍ക്ക് എന്ന് ഡോണള്‍ഡ് ട്രംപ് അനുസ്മരിച്ചു. യൂട്ട വാലി സര്‍വകലാശാലയില്‍ വച്ച് കിര്‍ക്ക് ആക്രമിക്കപ്പെടുന്നതിന്റെ…
Read More » -
രാഷ്ട്രപതിയുടെ റഫറൻസ്; സുപ്രീംകോടതിയിൽ അന്തിമ വാദം ഇന്ന്
രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീംകോടതിയിൽ ഇന്ന് അന്തിമ വാദം നടക്കും. വർഷങ്ങളോളം ഗവർണറുടെ പക്കൽ ബില്ലുകൾ കെട്ടിക്കിടന്ന ശേഷം, ഇതിനെതിരെ സംസ്ഥാനങ്ങള്‍ കോടതിയെ സമീപിക്കുന്നത് തെറ്റായ സന്ദേശമെന്ന് കേന്ദ്ര സര്‍ക്കാരിന് എങ്ങനെ പറയാൻ പറ്റുമെന്ന് സുപ്രീംകോടതി ഇന്നലെ വിമർശിച്ചിരുന്നു. ഇന്ന് ഉച്ചയ്‌ക്ക് വാദം പൂർത്തിയാക്കി റിപ്പോർട്ടിനായി മാറ്റും. രാഷ്‌ട്രപതിയുടെയും കേന്ദ്രത്തിന്റെയും പ്രതിനിധി, ഭരണഘടനയുടെ സംരക്ഷകൻ എന്നി നിലകളിലാണ് ഗവർണറുടെ പങ്കെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
Read More » -
കാന്താര 2 വിന് വിലക്ക് എര്‍പ്പെടുത്തിയിട്ടില്ലെന്ന് ഫിയോക്ക്; പ്രശ്‌ന പരിഹാരത്തിന് ഫിലിം ചേംബര്‍
കാന്താരയുടെ രണ്ടാം ഭാഗത്തിന്റെ കേരളത്തിലെ പ്രദര്‍ശനത്തെ ചൊല്ലി തര്‍ക്കം. സിനിമയുടെ ആദ്യ രണ്ട് ദിവസത്തെ കളക്ഷനില്‍ 55 ശതമാനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സിനിമയ്ക്ക് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് വിലക്കേര്‍പ്പെടുത്തിയെന്നായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കാന്താര ചാപ്റ്റര്‍ ഒന്നിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നാണ് ഫിയോക്ക് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. മാതൃഭൂമി ഡോട്ട്‌കോമിനോടായിരുന്നു ഫിയോക്കിന്റെ എക്‌സിക്യൂട്ടീവ് അംഗമായ ബോബിയുടെ പ്രതികരണം. ചര്‍ച്ചകള്‍ നടക്കുകയാണെന്നും പ്രദര്‍ശിപ്പിക്കില്ലെന്ന തീരുമാനം ഫിയോക്ക് എടുത്തിട്ടില്ലെന്നുമാണ് ബോബി പറയുന്നത്. സിനിമയുടെ കേരളത്തിലെ വിതരണം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്. നെറ്റ് കളക്ഷന്റെ 55…
Read More » -
‘പലതും പറയാനുണ്ട്’ ; ബലാത്സംഗ കേസിൽ റാപ്പർ വേടന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു
ബലാത്സംഗ കേസിൽ റാപ്പർ വേടന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു. മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യൽ പൂര്‍ത്തിയായതിന് ശേഷം വേടനെ വിട്ടയച്ചു. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ ഇപ്പോൾ ഒന്നും പറയുന്നില്ല, എല്ലാം പറയാം എന്നായിരുന്നു വേടന്റെ മറുപടി. കോടതി നടപടികളുമായി സഹകരിക്കുമെന്നും വേടൻ പറഞ്ഞു. രാവിലെ പത്ത് മണിമുതലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. അതേസമയം, റാപ്പർ വേടനെ ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ട് തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ബഹളവുമായി യുവാക്കൾ രംഗത്തെത്തി. മദ്യപിച്ച് ബഹളം വെച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.…
Read More » -
സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം
സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം, കോഴിക്കോട് സ്വദേശികള്‍ക്കാണ് രോഗബാധ ഒരേ സമയം ആശങ്കയും ആശ്വാസവുമാണ് അമീബിക് മസ്തിഷ്‌ക ജ്വരബാധിതരുടെ കാര്യത്തില്‍ സംഭവിക്കുന്നത്. കഴിഞ്ഞ ദിവസം രണ്ടുപേര്‍ രോഗമുക്തരായത് ആശ്വാസം നല്‍കി. അതേ സമയം ഇന്നിപ്പോള്‍ രണ്ടു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ 10 വയസുകാരിയാണ് ഒരാള്‍. ഇന്ന് ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള കോഴിക്കോട് രാമനാട്ടുകര സ്വദേശിയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.…
Read More » -
റായ്ബറേലിയിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി പ്രതിഷേധം
റായ്ബറേലിയിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി പ്രതിഷേധം. രാഹുൽ ഗാന്ധിയുടെ വാഹന വ്യൂഹം ബിജെപി പ്രവർത്തകർ തടഞ്ഞു. പ്രധാനമന്ത്രിയുടെ മാതാവിനെതിരായ പ്രസ്താവനയിലാണ് പ്രതിഷേധം ഉയർന്നത്. രാഹുൽഗാന്ധി മാപ്പു പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു വോട്ട് അധികാർ യാത്രയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയ്‌ക്കെതിരെ മോശം പരാമർശം നടത്തിയതിന് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് മന്ത്രി ദിനേശ് പ്രതാപ് സിംഗ് റായ്ബറേലിയിലെ ഒരു ഹൈവേയിൽ വച്ച് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞു. രാഹുൽ ഗാന്ധി ഹർചന്ദ്പൂരിലേക്ക് പോകുമ്പോൾ കത്‌വാര ഹൈവേയിൽ ദിനേശ് പ്രതാപ് സിങ്ങും അനുയായികളും ധർണ നടത്തി.…
Read More » -
നേപ്പാൾ കലാപം; ഹെൽപ് ഡെസ്ക്ക് തുടങ്ങി നോർക്ക
നേപ്പാൾ കലാപവുമായി ബന്ധപ്പെട്ട് മലയാളികൾക്ക് സഹായവുമായി ഹെൽപ് ഡെസ്ക്ക് ആരംഭിച്ച് നോർക്ക. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തീരുമാനപ്രകാരാമാണ് ഹെല്പ് ഡെസ്ക് ആരംഭിച്ചത്. നേപ്പാളിൽ കുടുങ്ങി പോയതും സഹായം ആവശ്യമായവർക്കും ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവർക്കും ഹെൽപ് ഡെസ്ക്കിൽ ബന്ധപ്പെടാവുന്നതാണ്. വിവരങ്ങൾ നൽകി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ 18004253939 (ടോൾ ഫ്രീ നമ്പർ ), +91-8802012345 (മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. അതേസമയം, തത്കാലം നേപ്പാളിലേയ്ക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിൽ നേപ്പാളിൽ തുടരുന്ന…
Read More » -
കേരള രജിസ്ട്രാര്‍ക്ക് തിരിച്ചടി; സസ്പെന്‍ഷന് എതിരായ ഹര്‍ജി തള്ളി; വീണ്ടും സിന്‍ഡിക്കേറ്റ് ചേരാൻ നിര്‍ദേശം
സസ്‌പെന്‍ഷനെതിരെ കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വൈസ് ചാന്‍സലറുടെ സസ്‌പെന്‍ഷന്‍ നിലനില്‍ക്കുമോയെന്ന് തീരുമാനിക്കാന്‍ സിന്‍ഡിക്കേറ്റിനെ കോടതി ചുമതലപ്പെടുത്തി. ഇതിനായി വീണ്ടും സിന്‍ഡിക്കേറ്റ് യോഗം വിളിക്കാനും ജസ്റ്റിസ് ടി ആര്‍ രവിയുടെ ബെഞ്ച് ഉത്തരവില്‍ നിര്‍ദേശിച്ചു. സസ്‌പെന്‍ഷന്‍ തുടരണോയെന്ന് സിന്‍ഡിക്കേറ്റിന് തീരുമാനിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു. വൈസ് ചാന്‍സലറുടെ സസ്‌പെന്‍ഷന്‍ നടപടി നിയമവിരുദ്ധമാണെന്നും, തന്റെ നിയമന അധികാരി സിന്‍ഡിക്കേറ്റ് ആണെന്നും അതിനാല്‍ നടപടിയെടുക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിന് മാത്രമാണെന്നും രജിസ്ട്രാര്‍ കോടതിയില്‍ വാദിച്ചിരുന്നു. രജിസ്ട്രാറുടെ ചുമതല നിര്‍വഹണം വിസി…
Read More »