News
-
അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ നിയമഭേദഗതിക്കൊരുങ്ങി സംസ്ഥാന സർക്കാർ; പ്രത്യേക മന്ത്രിസഭാ ഇന്ന് യോഗം ചേരും
ജനവാസമേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ നിയമഭേദഗതിക്കൊരുങ്ങി സംസ്ഥാന സർക്കാർ. നിയമസഭയിൽ അവതരിപ്പിക്കാനുള്ള ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിനായി പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും. വനം വകുപ്പുമായി ബന്ധപ്പെട്ട മൂന്ന് സുപ്രധാന ബില്ലുകളാണ് മന്ത്രിസഭാ യോഗം പരിഗണിക്കുന്നത്. വരുന്ന നിയമസഭാ സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കാനാണ് നീക്കം. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലാണ് സംസ്ഥാനം ഭേദഗതി കൊണ്ട് വരുന്നത്. കേന്ദ്ര നിയമമുള്ളതിനാൽ ഇത് നിലനിൽക്കുമോ എന്ന സംശയമുണ്ട്. കേന്ദ്ര നിയമത്തിൽ ഭേദഗതി സംസ്ഥാനത്തിന് കൊണ്ട് വരണമെങ്കിൽ രാഷ്ട്രപതിയുടെ അനുമതി വേണം. അക്രമകാരികളായ മൃഗങ്ങളെ…
Read More » -
8500 കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കും; പ്രധാനമന്ത്രി ഇന്ന് മണിപ്പൂരില്‍
വംശീയ കലാപത്തിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂരിലെത്തും. ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയെത്തുന്ന പ്രധാനമന്ത്രി ചുരാചന്ദ്പുരിലും ഇംഫാലിലും നടക്കുന്ന പരിപാടികളില്‍ പങ്കെടുത്ത ശേഷം അസമിലേക്ക് തിരിക്കും. 2023 മേയില്‍ വംശീയകലാപം തുടങ്ങിയ മണിപ്പുരില്‍ രണ്ട് വര്‍ഷത്തിനും നാല് മാസത്തിനും ശേഷമാണ് പ്രധാനമന്ത്രിയെത്തുന്നത്. മിസോറമില്‍ നിന്ന് കുക്കി ഭൂരിപക്ഷമേഖലയായ ചുരാചന്ദ്പുരിലേക്കാണ് മോദി ആദ്യമെത്തുക. അഞ്ച് മണിക്കൂര്‍ നേരം മോദി മണിപ്പൂരില്‍ ചെലവഴിക്കും. മണിപ്പൂരിന്റെ വികസനമാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് മോദി പറഞ്ഞു. ചുരാചന്ദ്പുരില്‍ 7300 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് മോദി തറക്കല്ലിടും. മെയ്തി-കുക്കി മേഖലകള്‍ക്ക് പ്രത്യേക…
Read More » -
പൊലീസ് അതിക്രമങ്ങൾക്കെതിരായ പരാതിയിൽ സമഗ്രാന്വഷണം നടത്തണമെന്ന് ഡിജിപി
പൊലീസ് അതിക്രമങ്ങൾക്കെതിരായ പരാതിയിൽ സമഗ്രാന്വഷണം നടത്തണമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍. നടപടിയെടുക്കാത്ത സംഭവങ്ങളാണെങ്കിൽ അന്വേഷിച്ച് നടപടിയുണ്ടാകണം. കുറച്ചു പേർ ചെയ്യുന്ന തെറ്റായ പ്രവർത്തനത്തിന് സേന മുഴുവൻ മോശമാകുന്ന സാഹചര്യമുണ്ടെന്നും ഡിജിപി ചൂണ്ടിക്കാട്ടി. തെറ്റായ ആരോപണങ്ങളും വരുന്നുണ്ട്. എല്ലാം വിശദമായി പരിശോധിച്ച് നടപടിയുണ്ടാകണമെന്നും ഡിജിപി ആവശ്യപ്പെട്ടു. ഉത്തരമേഖല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഡിജിപിയുടെ നിർദ്ദേശം. തെറ്റ് ചെയ്തവരെ സംരക്ഷിക്കേണ്ട ബാധ്യതയില്ലെന്നും ഡി
Read More » -
ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി; തെരഞ്ഞെടുത്തത് ഐക്യകണ്‌ഠേന
സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. സംസ്ഥാന സമ്മേളനത്തില്‍ ഐക്യകണ്‌ഠേനയാണ് ബിനോയ് വിശ്വത്തെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ആദ്യമായാണ് സംസ്ഥാന സമ്മേളനം ബിനോയ് വിശ്വത്തെ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്. സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് 2023 ഡിസംബറിലാണ് ബിനോയ് വിശ്വം സെക്രട്ടറിയുടെ ചുമതല ഏറ്റെടുക്കുന്നത്. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗവും എഐടിയുസി വർക്കിങ് പ്രസിഡന്റുമാണ്. മുൻ എംഎൽഎയും കമ്യൂണിസ്റ്റ് നേതാവുമായ സി കെ വിശ്വനാഥൻ, സി കെ ഓമന ദമ്പതികളുടെ മകനായി 1955 നവംബർ 25ന് വൈക്കത്താണ് ബിനോയിയുടെ ജനനം. ബിഎ, എൽഎൽബി ബിരുദധാരിയാണ്. എഐഎസ്എഫിലൂടെയാണ്…
Read More » -
‘എയിംസ് ആലപ്പുഴയിലോ തൃശൂരോ സ്ഥാപിക്കണം’; ആപ്പ് വച്ചാല്‍ തിരിച്ച് വയ്ക്കാനറിയാമെന്ന് സുരേഷ് ഗോപി
കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യം ആലപ്പുഴയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തില്‍ എയിംസ് ഫോറന്‍സിക് സയന്‍സ് മെഡിക്കല്‍ ഇന്‍സ്റ്റ്യൂട്ട് തുടങ്ങാന്‍ 2016 മുതല്‍ ശ്രമിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പ്രതികരിച്ചു. തൃശ്ശൂര്‍ മണ്ഡലത്തില്‍ സംഘടിപ്പിച്ച കലുങ്ക് സൗഹാര്‍ദ വികസന സംവാദത്തില്‍ പുള്ള് പാടത്തെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എയിംസുമായി ബന്ധപ്പെട്ട കൃത്യമായ പദ്ധതി തന്റെ മനസിലുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നഡ്ഢയുമായി നിരന്തരം ആശയ വിനിമയം നടത്തുകയും ചെയ്യുന്നുണ്ട്. ആലപ്പുഴയാണ് എയിംസ് ഫോറന്‍സിക് സയന്‍സ് മെഡിക്കല്‍ ഇന്‍സ്റ്റ്യൂട്ട് തുടങ്ങാന്‍ യോഗ്യമായ പ്രദേശം.…
Read More » -
“കപ്പലണ്ടി വിറ്റ് നടന്ന എം കെ കണ്ണൻ കോടിപതിയാണ്”; സിപിഐഎമ്മിന് കുരുക്കായി DYFI തൃശൂർ ജില്ലാ സെക്രട്ടറിയുടെ ശബ്ദരേഖ പുറത്ത്
സിപിഐഎം നേതാക്കൾക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണവുമായി ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറുമായ വി.പി ശരത് പ്രസാദ്. എ സി മൊയ്തീൻ, എം കെ കണ്ണൻ എന്നിവർക്കെതിരെയാണ് സ്വകാര്യ സംഭാഷണത്തിലെ പരാമർശങ്ങൾ. സിപിഐഎം നേതൃത്വത്തിലുള്ള സഹകരണ സംഘത്തിൽ അഴിമതി എന്നും സംഭാഷണത്തിലുണ്ട്. ശരത് പ്രസാദിന്റെ ശബ്ദരേഖ പുറത്ത്. ‘സിപിഐഎമ്മിന്റെ ജില്ലാ ലീഡർഷിപ്പിലുള്ള ആർക്കും സാമ്പത്തിക പ്രശ്നം ഇല്ല. നേതാക്കളുടെ ഒരു ഘട്ടം കഴിഞ്ഞാൽ അവരുടെ ലെവൽ മാറും.പണം പിരിക്കാൻ ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് എളുപ്പമാണ്. സിപിഐഎം നേതാക്കൾ അവരവരുടെ കാര്യം നോക്കാൻ…
Read More » -
ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ അധികാരമേറ്റു
ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ രാവിലെ 10 മണിക്ക് നടന്ന ലളിതമായ ചടങ്ങില്‍ സിപി രാധാകൃഷ്ണന് രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, ജെപി നഡ്ഡ, ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്ഥാനമൊഴിഞ്ഞ മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. സ്ഥാനമൊഴിഞ്ഞ ശേഷം ഇതാദ്യമായാണ് ധന്‍കര്‍…
Read More » -
സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില സർവ്വകാല റെക്കോഡിൽ
സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില സർവ്വകാല റെക്കോഡിൽ. പവന് ഇന്ന് 560 രൂപയാണ് വർധിച്ചത്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 81800 രൂപയാണ്.ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 91,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 11000 രൂപ നൽകേണ്ടിവരും. അന്താരാഷ്ട്ര സ്വർണ്ണവില 3653 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 88.37 മായി. ക്ഴിഞ്ഞദിവസം സ്വർണ്ണവില 3620 ഡോളർ വരെ താഴ്ന്നതിനുശേഷം ആണ് 3653 ഡോളറിലേക്ക് എത്തിയത്. ഡോളറിനെ മറികടന്ന്…
Read More » -
‘ഇടിമുറികള്‍ ഇടതു നയമല്ല ‘ ; സിപിഐ സംസ്ഥാന സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിന് രൂക്ഷവിമര്‍ശനം
25-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ആലപ്പുഴയില്‍ സെപ്റ്റംബര്‍ എട്ടു മുതല്‍ നടന്നുവരുന്ന സിപിഐ സംസ്ഥാന സമ്മേളനം ഇന്നു സമാപിക്കും. സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ബിനോയ് വിശ്വം തന്നെ വീണ്ടും സംസ്ഥാന സെക്രട്ടറിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകീട്ട് ആലപ്പുഴ ബീച്ചില്‍ ( അതുല്‍കുമാര്‍ അഞ്ജാന്‍ നഗര്‍) നടക്കുന്ന പൊതു സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. ആഭ്യന്തര വകുപ്പിനും പൊലീസിനുമെതിരെ സിപിഐ സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. കസ്റ്റഡി മര്‍ദ്ദനവും ഇടിമുറികളും ഇടതു നയമല്ല. കസ്റ്റഡി മര്‍ദ്ദനം അലങ്കാരമാക്കിയവരുള്ള…
Read More » -
കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിന് കുത്തേറ്റു; മകനായി തിരച്ചില്‍
കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിന് കുത്തേറ്റു. ശരീരത്തില്‍ മൂന്ന് തവണ കുത്തേറ്റ ഗ്രേസിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകനാണ് ഗ്രേസിയെ കുത്തി പരിക്കേല്‍പ്പിച്ചത്. ഗ്രേസിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. കലൂരില്‍ ഗ്രേസി നടത്തിയിരുന്ന കടയില്‍ എത്തിയാണ് മകന്‍ ആക്രമിച്ചത്. മകനും ഗ്രേസിയുമായി വാക്കുതര്‍ക്കമുണ്ടായതായാണ് വിവരം. തര്‍ക്കത്തിനൊടുവില്‍ കത്തി കൊണ്ട് ഗ്രേസിയെ കുത്തുകയായിരുന്നു. ഗ്രേസിയെ ആക്രമിച്ചതിന് ശേഷം മകന്‍ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. 2015-2020 കാലഘട്ടത്തില്‍ കതൃക്കടവ് ഡിവിഷനില്‍ നിന്നുള്ള കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്നു ഗ്രേസി…
Read More »