News
-
ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കുക: കേരള പോലീസിന്റെ പൊതുജന ജാഗ്രതാ നിർദ്ദേശം
ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇന്റർനെറ്റും ഡിജിറ്റൽ സേവനങ്ങളും ഉപയോഗിക്കുമ്പോൾ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു. ചെറിയൊരു ശ്രദ്ധക്കുറവ് പോലും വലിയ സാമ്പത്തിക നഷ്ടത്തിനോ വ്യക്തിഗത വിവരങ്ങൾ ചോരുന്നതിനോ കാരണമായേക്കാം. അറിയാത്ത സ്രോതസ്സുകളിൽ നിന്നും വാട്ട്സ്ആപ്പ്, എസ്.എം.എസ്, ഇമെയിൽ എന്നിവ വഴി ലഭിക്കുന്ന സംശയാസ്പദമായ ലിങ്കുകളിൽ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുത്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, എ.ടി.എം പിൻ, സി.വി.വി, ഓ.ടി.പി എന്നിവ ബാങ്ക് ജീവനക്കാരാണെന്ന് പറഞ്ഞ് വിളിക്കുന്നവരുമായി പോലും പങ്കുവെക്കരുത്; ബാങ്കുകൾ ഒരിക്കലും ഫോണിലൂടെയോ സന്ദേശങ്ങളിലൂടെയോ…
Read More » -
ഓപ്പറേഷന് തൂഫാന്: ഇതുവരെ അറസ്റ്റിലായത് 12911 പേര്; കേസുകളുടെ എണ്ണം 11967 ആയി
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 12911 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 43 കേസുകളിലായി 47 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 11967 ആയി. ഇതുവരെ 25708.979 ഗ്രാം എം.ഡി.എം.എയും 1629.405 കി.ഗ്രാം കഞ്ചാവും 10333 കഞ്ചാവ് ചെടികളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 20 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് അഞ്ച് കേസുകളും കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റി…
Read More » -
കരുവാറ്റ വയോധികന്റെ കൊലപാതകം: 13-കാരിക്ക് അഭിഭാഷകനെ വെക്കാതെ കുടുംബം; ലീഗൽ സെൽ ഇടപെട്ടു
കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതയായ 13-കാരിക്ക് വേണ്ടി കുടുംബം അഭിഭാഷകനെ നിയോഗിക്കാത്തതിനെ തുടർന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡ് ഇടപെട്ടു. ലീഗൽ സർവീസ് അതോറിറ്റിയുടെ നിയമസഹായ സെൽ വഴി പെൺകുട്ടിക്കായി അഭിഭാഷകനെ ഏർപ്പെടുത്തുകയും ജാമ്യാപേക്ഷ സമർപ്പിക്കുകയും ചെയ്തു. ജാമ്യാപേക്ഷ അടുത്തയാഴ്ച ജുവനൈൽ ജസ്റ്റിസ് ബോർഡ് പരിഗണിക്കും. കേസിലെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളിൽ ഒന്നാം കുറ്റാരോപിതന്റെ കുടുംബം മാത്രമാണ് അഭിഭാഷകനെ നിയോഗിച്ചത്. മറ്റ് മൂന്ന് കുട്ടികൾക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡാണ് അഭിഭാഷകനെ ഏർപ്പെടുത്തിയത്. ആലപ്പുഴ മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന കുട്ടികൾക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.…
Read More » -
യുക്രെയ്നിൽ ഇന്ത്യൻ മരുന്നുകമ്പനിക്കുനേരെ റഷ്യൻ ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു
യുക്രെയ്നിലെ ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള ഫാർമ പ്ലാന്റിനുനേരെ റഷ്യയുടെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. യുക്രെയ്നിലെ സുമിയിലുള്ള കുസും ഗ്രൂപ്പിന്റെ മരുന്നുകമ്പനിക്കു നേരെയാണ് ആക്രമണമുണ്ടായത്. പ്ലാന്റ് പൂർണമായും തകർന്നു. 400 കോടി രൂപയിലേറെ നഷ്ടമുണ്ടായെന്നാണ് വിവരം. മരണസംഖ്യ കൂടാൻ സാധ്യതയുള്ളതായി അധികൃതർ പറയുന്നു. ഇന്ത്യയിൽനിന്നുള്ള മരുന്നുകൾ യുക്രെയ്നിലേക്കു കയറ്റി അയയ്ക്കുന്ന കുസും ഗ്രൂപ്പ് 1994 ലാണ് ആരംഭിച്ചത്. ഇന്ത്യക്കാരനായ രാജീവ് ഗുപ്തയാണ് നിലവിലെ ഉടമ. 2002 ൽ കുസും ഗ്രൂപ്പ് മറ്റ് കമ്പനികളുടെ മരുന്നുകൾ വിതരണം ചെയ്യുന്നത് അവസാനിപ്പിച്ചു സ്വന്തമായി മരുന്നു…
Read More » -
ഇ.എന്‍ സുരേഷ് ബാബുവിനെ മാറ്റി; വി. ചെന്താമരാക്ഷന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി
വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ രൂക്ഷമായ പാലക്കാട്ട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവിനെ മാറ്റി. മുന്‍ എംഎല്‍എ വി. ചെന്താമരാക്ഷനാണ് പുതിയ ജില്ലാ സെക്രട്ടറി. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ആറ് ഏരിയാ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ എട്ട് പേരെ ക്ഷണിതാക്കളാക്കി ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. സമ്മേളന കാലത്തല്ലാതെ സെക്രട്ടറിയെ മാറ്റുന്നത് സിപിഎമ്മില്‍ അസാധാരണ നടപടിയാണ്. സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ നേതൃത്വത്തിന് രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. ജില്ലാ സെക്രട്ടറിക്ക് വിഭാഗീയതയും വിമതനീക്കവും തടയാനായില്ലെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ജില്ലയില്‍…
Read More » -
സംസ്ഥാന സ്കൂൾ ഗെയിംസ് അപകടം: കേസെടുക്കാതെ പൊലീസ്, സംഘാടനത്തിലും ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്
തൃശൂരിലെ സംസ്ഥാന സ്കൂൾ ഗെയിംസിനിടെ ഉണ്ടായ അപകടത്തിൽ കേസെടുക്കാതെ പൊലീസ്. പരാതിക്കാർ ഇല്ലെന്ന ന്യായം ഉയർത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യാത്തത്. എന്നാൽ സ്വമേധയാ കേസെടുക്കുന്നതിലും പൊലീസിന് പരിമിതിയുണ്ട്. ഗുരുതര സ്വഭാവമുള്ള അപകടം അല്ലാത്തതുകൊണ്ട് സ്വമേധയാ കേസെടുക്കേണ്ടതില്ലെന്നാണ് വിലയിരുത്തൽ. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം താൽക്കാലിക റൂഫിംഗ് തകർന്നതിനെപ്പറ്റി മാത്രമായിരിക്കും അന്വേഷണം. സംഘാടനത്തിലെ വീഴ്ചക്കെതിരെ അന്വേഷണം ഇല്ല. അതേസമയം, ഗെയിംസ് നടത്തിയത് സംഘാടക സമിതി യോഗം ചേരാതെയാണെന്ന വിവരമാണ് പുറത്തുവരുന്നത്. സംഘാടകസമിതി യോഗം ഒരുതവണ പോലും നടന്നില്ല. തൃശൂർ എംഎൽഎ ചെയർമാനായ സംഘാടകസമിതി പേപ്പറിൽ…
Read More » -
അടൂർ പ്രകാശ് പിന്നോട്ടില്ല; എഐസിസി നേതൃത്വത്തിന് തിങ്കളാഴ്ച പരാതി നൽകും; കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ദില്ലിയിൽ
മുഖ്യമന്ത്രിക്കെതിരെ പരസ്യവിമർശനം ഉന്നയിച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് തിങ്കളാഴ്ച ദില്ലിയിലെത്തി എഐസിസി നേതൃത്വത്തിന് പരാതി നൽകും. കേരളത്തിൽ കൂടിയാലോചനകളില്ലെന്ന് വിമർശനമുന്നയിച്ച അടൂർ പ്രകാശ് ഇക്കാര്യങ്ങളിലെല്ലാം രേഖാമൂലം എഐസിസിക്ക് പരാതി നൽകും. അതിനിടെ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ഹൈക്കമാൻഡിനെ സ്ഥിതിഗതികൾ അറിയിക്കും. പിസിസി അധ്യക്ഷന്മാരുടെ യോഗത്തിൽ പങ്കെടുക്കാനായാണ് സണ്ണി ജോസഫ് ദില്ലിയിലെത്തുന്നത്. ഇതിനിടെയാണ് അടൂർ പ്രകാശിന്റെ വിമർശനം അടക്കമുള്ള കാര്യങ്ങൾ അറിയിക്കാനായി എഐസിസി നേതൃത്വത്തെ പ്രത്യേകം കാണുന്നത്. സർക്കാരിന്റെ പല തീരുമാനങ്ങളും മുന്നണിയിൽ കൂടിയാലോചിക്കുന്നില്ലെന്നും യുഡിഎഫ് ചെയർമാനായ മുഖ്യമന്ത്രി തന്നെ തീരുമാനങ്ങളൊന്നും അറിയിക്കുന്നില്ലെന്നുമായിരുന്നു…
Read More » -
‘സ്മിത് മച്ചാർ യഥാർഥ ഹീറോ’; ഇന്ത്യൻ പൈലറ്റിനെ പ്രശംസിച്ച് നെതന്യാഹു; ഇസ്രയേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്കു ക്ഷണം
ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ശനിയാഴ്ച ക്യാപ്റ്റൻ സ്മിത്തിനെ ഫോണിൽ വിളിച്ച നെതന്യാഹു അദ്ദേഹത്തെ ഇസ്രയേലിന്റെയും ഇന്ത്യയുടെയും ലോകത്തിന്റെ തന്നെയും യഥാർഥ ഹീറോ എന്ന് വിശേഷിപ്പിച്ചു. വീരോചിതമായ രക്ഷാപ്രവർത്തനത്തെ ആദരിച്ചുകൊണ്ട്, അടുത്ത ഇസ്രയേൽ സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കാനും അവിടെ പവിത്രമായ ജ്വാല തെളിയിക്കാനും ക്യാപ്റ്റൻ സ്മിത്തിനെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നെതന്യാഹു ഔദ്യോഗികമായി ക്ഷണിച്ചു. നെതന്യാഹുമായി സംസാരിച്ച സ്മിത്…
Read More » -
ആർ ശ്രീലേഖയുടെ രാജി പിൻവലിപ്പിക്കാൻ അനുനയ നീക്കം തുടർന്ന് ബിജെപി നേതൃത്വം; നാളെ രാജീവ് ചന്ദ്രശേഖർ ചർച്ച നടത്തും
ആർ ശ്രീലേഖയുടെ രാജി പിൻവലിപ്പിക്കാൻ അനുനയ നീക്കം തുടർന്ന് ബിജെപി നേതൃത്വം. കോർപറേഷൻ സെക്രട്ടറിക്ക് രാജി നൽകുന്നത് ഒഴിവാക്കാനാണ് ശ്രമം. നാളെ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ശ്രീലേഖയുമായി ചർച്ച നടത്തും. ശ്രീലേഖ ഇതുവരെ മാധ്യമങ്ങളോട് സംസാരിച്ചിട്ടില്ല. മേയർക്ക് രാജി കത്ത് നൽകിയ ശ്രീലേഖ നഗരസഭ സെക്രട്ടറിക്ക് രാജി നൽകിയിട്ടില്ല. രാവിലെ 11.52ന് ശാസ്തമംഗലം വാർഡിനറെ വാട്സ്ആപ് ഗ്രൂപ്പിലിട്ട സന്ദേശത്തിലൂടെയാണ് രാജിക്കാര്യം ആർ ശ്രീലേഖ അറിയിക്കുന്നത്. 30 ന് മേയർക്ക് രാജിക്കത്ത് നൽകി. തിങ്കളാഴ്ച് കോപ്പി കലക്ടർക്കും നൽകും. രാജി വ്യക്തിപരമായ കാരണങ്ങളാൽ. എല്ലാ…
Read More » -
ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണത്തിന് നീക്കം; നിർദേശം നൽകി മന്ത്രി രമേശ് ചെന്നിത്തല
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണത്തിന് നീക്കം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിടാൻ നിർദേശം നൽകി. സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി ആയിരിക്കെ നടന്ന കെഎസ്ടിപി അഴിമതിയിലാണ് അന്വേഷണം നടത്തുക. കൂടാതെ, കരാർ ഏറ്റെടുത്ത പതിബെൽ കമ്പനി എഞ്ചിനീയറുടെ ആത്മഹത്യയിലും അന്വേഷണം പ്രഖ്യാപിച്ചു. എഞ്ചിനീയറുടെ ആത്മഹത്യാ കുറിപ്പിലുള്ള പരാമർശമാണ് ഗ്യാനേഷ്കുമാറിന് കുരുക്കായത്. കോൺഗ്രസിന്റ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് 20 വർഷം മുൻപുള്ള സംഭവത്തിലെ അന്വേഷണം. കോൺഗ്രസ് നേതാവ് മലയിൻകീഴ് വേണുഗോപാലിൻ്റെ പരാതിയിലാണ് ആഭ്യന്തര വകുപ്പിൻ്റെ നടപടി. പരാതിയുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന്…
Read More »